Search
  • Follow NativePlanet
Share
» »ബിയർ ഒഴുകുന്ന ഒക്ടോബർ ഫെസ്റ്റ്!!പങ്കെടുക്കുന്നത് 70 ലക്ഷത്തിലധികം ആളുകൾ! ആഘോഷത്തിൽ മ്യൂണിക്

ബിയർ ഒഴുകുന്ന ഒക്ടോബർ ഫെസ്റ്റ്!!പങ്കെടുക്കുന്നത് 70 ലക്ഷത്തിലധികം ആളുകൾ! ആഘോഷത്തിൽ മ്യൂണിക്

ഒക്ടോബർ ഫെസ്റ്റിനെക്കുറിച്ചുള്ള രസകരമായ കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം

ഒക്ടോബർ ഫെസ്റ്റ്...ലോകമൊന്നാകെ ജർമനിയിലേക്ക് ഒഴുകുന്ന രണ്ടാഴ്ചകൾ... കഴിഞ്ഞ് രണ്ടു വർഷങ്ങളിലായി കൊറോണ കൊണ്ടുപോയ ആഘോഷങ്ങളിൽ ഇതുമുണ്ടായിരുന്നു. എന്തുതന്നെയായാലും ഈ വർഷത്തെ ഒക്ടോബർഫെസ്റ്റ് കഴിഞ്ഞ് രണ്ടുവർഷത്തെ ക്ഷീണവും മാറ്റ് ഈ വർഷത്തെ ഒക്ടോബർ ഫെസ്റ്റ് ആവേശകരമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഒക്ടോബർ ഫെസ്റ്റിനെക്കുറിച്ചുള്ള രസകരമായ കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം

സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്ന ഒക്ടോബർ ഫെസ്റ്റ്

സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്ന ഒക്ടോബർ ഫെസ്റ്റ്

ഒക്ടോബർ ഫെസ്റ്റിനെക്കുറിച്ച് പറയുമ്പോൾ ആദ്യത്തെ കൗതുകം അതിന്റെ തിയതി തന്നെയാണ്. സെപ്തംബറിൽ ആരംഭിച്ച് ഒക്‌ടോബറിലെ ആദ്യ ഞായറാഴ്‌ചയോ ഒക്‌ടോബർ 3 ന് ശേഷമോ അവസാനിക്കുന്ന രീതിയിലാണ് ഇത് നടത്തുന്നത്. കുറഞ്ഞത് 16 ദിവസമെങ്കിലും നീണ്ടുനിൽക്കുന്നതാണ് ഒക്ടോബർ ഫെസ്റ്റ് 18 ദിവസമാണ് ഏറ്റവും കൂടിയ ആഘോഷങ്ങള്‍.
ഈ വർഷത്തെ ആഘോഷങ്ങൾ സെപ്റ്റംബർ 17ന് തന്നെ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ 3നാണ് അവസാനിക്കുന്നത്.

ഒക്ടോബർ ഫെസ്റ്റ് ചരിത്രം

ഒക്ടോബർ ഫെസ്റ്റ് ചരിത്രം

ജർമ്മനിയുടെ വിനോദസഞ്ചാരത്തിലും ചരിത്രത്തിലും ഏറെ പ്രത്യേകതകളുള്ള ഒന്നാണ് ഒക്ടോബർ ഫെസ്റ്റിവൽ. 1810 ൽ ആണ് ഇതിന്റെ തുടക്കമെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. അക്കാലത്തെ ഭരണാധികാരിയായിരുന്ന ലുഡ്‍വിക് ഒന്നാമന്റെ വിവാഹത്തിന്റെ വിളംബരം എന്ന രീതിയിലായിരുന്നു ആദ്യമായി ഒക്ടോബർ ഫെസ്റ്റ് ആഘോഷിച്ചത്. 1810 ഒക്ടോബര്‍ 12ന് ആയിരുന്നു ഇത്. മ്യൂണിക്കിലെ പൗരന്മാർക്കായി വയലുകളിൽ വെച്ചുനടന്ന ആഘോഷത്തിൽ അന്ന് നിരവധി ആളുകൾ പങ്കെടുത്തു. അന്ന് ഈ ആഘോഷം നടന്നയിടം രാജാവിന്‍റെ രാജ്ഞിയുടെ പേരുമായി ബന്ധപ്പെടുത്തി തെരേസിയൻവീസ് ("തെരേസയുടെ പുൽത്തകിടി") എന്നാണ് അറിയപ്പെട്ടത്. ഇന്നും ഒക്ടോബർ ഫെസ്റ്റ് നടക്കുന്ന ഇടം അറിയപ്പെടുന്നത് ഈ പേരില്‍ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വരും വർഷങ്ങളിലും കൊണ്ടാടുവാനുള്ള തീരുമാനത്തെ തുടർന്നാണ് ഒക്ടോബർ ഫെസ്റ്റ് കാലാകാലങ്ങളായി ആഘോഷിച്ചു പോരുന്നത്.

ഏഴു ദശലക്ഷം

ഏഴു ദശലക്ഷം

ജർമ്മനിയിൽ ഏറ്റവുമധികം സന്ദർശകരെത്തുന്ന സമയങ്ങളിലൊന്നാണ് ഒക്ടോബർ ഫെസ്റ്റിന്റെ കാലയളവ്. 2022 ലെ ആഘോഷത്തിൽ 70 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ആഭ്യന്തര സഞ്ചാരികളും ഉൾപ്പെടെയുള്ള കണക്കാണിത്. നേരത്തെയുള്ള കണക്കുകൾ അനുസരിച്ച് 19% മാത്രമാണ് സന്ദർശകരിൽ ജർമൻകാർ അല്ലാത്തവരായുള്ളവർ. ഇത്രയും ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടും ഇന്നും ലോക്കൽ ഫെസ്റ്റിവൽ ആയിത്തന്നെയാണ് ഇതു നിലനിൽക്കുന്നത്.

ബിയർ ഒഴുകുന്ന സമയം

ബിയർ ഒഴുകുന്ന സമയം

ആഘോഷത്തിലെ ഏറ്റവും പ്രധാന ഘടകം ബിയർ തന്നെയാണ്. മുൻ വർഷത്തെ ആഘോഷത്തിൽ ഏകദേശം 7.5 ദശലക്ഷം ലിറ്റർ ബിയർ വരെ ആയിരുന്നു ഇവിടെ ചിലവായത്. ഈ തവണ ആളുകള് കുടിച്ചുതീർക്കുമെന്ന് കരുതുന്നത് 8 ദശലക്ഷം ലിറ്റർ ബിയറാണ്. ഇവിടെ ബിയർ എപ്പോഴും 1 ലിറ്റർ ബിയർ മഗ്ഗുകളിലാണ് വിൽക്കുന്നത്.
ഇവിടെ വിൽക്കുന്ന ബിയറുകൾക്കും ചില പ്രത്യേകതകളുണ്ട്. ജർമനിയിൽ നിലനിൽക്കുന്ന ബിയർ നിർമ്മാണ നിയമങ്ങൾ പാലിച്ചുകൊണ്ടു നിർമ്മിക്കുന്ന ബ്രൂവറികൾക്കു മാത്രമേ ഒക്ടോബർ ഫെസ്റ്റിൽ ബിയർ വിൽക്കുവാൻ അനുമതിയുള്ളൂ. അതിൽതന്നെ മ്യൂണിക്ക് നഗരപരിധിയിൽ നിന്നുള്ളവയായിരിക്കണം ഈ ബ്രൂവറികൾ എന്നതും ഇതിന്റെ നിയമമാണ്.

ഒക്ടോബർ ഫെസ്റ്റിനായി ബ്രൂവറികൾ വീര്യം കൂടിയ ബിയർ പ്രത്യേകമായി തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഇതിൽ കുറഞ്ഞത് 6% എങ്കിലും ആ ൽ ക്കഹോൾ അടങ്ങിയിട്ടുണ്ടാവും,

ടെന്‍റുകളിലെ ആഘോഷം

ടെന്‍റുകളിലെ ആഘോഷം


70 ലക്ഷം ആളുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ കടന്നുവരുന്ന ആഘോഷങ്ങൾ നടക്കുന്നത് ടെന്‍റുകളിലാണെന്ന് കേട്ടിട്ട് അത്ഭുതം തോന്നുന്നില്ലേ? അതെ ഭീമാകാരമായ ടെൻറുകളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.30 ടെന്‍റുകളാണ് ആകെയിവിടെയുള്ളത്. അതിൽ 17 എണ്ണം വലിയവും ബാക്കി 21 ടെന്‍റുകൾ വലുതിനെ അപേക്ഷിച്ച് ചെറുതുമാണ്. ഫെസ്റ്റിവലിൽ ബിയർ വിൽക്കുന്ന ബ്രൂവറികൾ തന്നെയാണ് ടെന്‍റുകൾ ഒരുക്കുന്നതും. വലിയ ഒരു ടെന്‍റിന് ഉൾക്കൊള്ളുവാൻ കഴിയുന്ന ആളുകളുടെ എണ്ണം ആറായിരമാണ്!!

മേയർ പറയണം

മേയർ പറയണം

ഒക്ടോബർ ഫെസ്റ്റ് ഔദ്യോഗികമായി ആരംഭിക്കുന്നത് മേയർ ആദ്യത്തെ കെഗ് തുറക്കുന്നത് വരെയാണ്. ഇവന്റിന്റെ ആദ്യ ദിവസത്തെ ഉദ്ഘാടന ചടങ്ങിൽ മേയർ "O' zapft is" എന്ന് പറയുമ്പോൾ ഉത്സവം ഔദ്യോഗികമായി ആരംഭിക്കുന്നു. ഷോട്ടൻഹാമൽ കൂടാരത്തിൽ വെച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. അവിടെ മ്യൂണിച്ച് മേയർക്ക് ഉച്ചയ്ക്ക് ഒക്ടോബർഫെസ്റ്റ് ബിയറിന്റെ ആദ്യ കെഗ് ടാപ്പ് ചെയ്യാനുള്ള അനുമതി ലഭിക്കും, ആദ്യത്തെ ബാരൽ ബിയർ തുറന്നുകഴിഞ്ഞാൽ, മറ്റെല്ലാവർക്കും അവരുടെ ബിയറുകൾ ലഭിക്കുകയും ഔദ്യോഗികമായി ഒക്ടോബർഫെസ്റ്റ് ആരംഭിക്കുകയും ചെയ്യാം.

വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍

തൊട്ടടുത്തുള്ള റെഡ്ക്രോസ് ടെന്‍റ്

തൊട്ടടുത്തുള്ള റെഡ്ക്രോസ് ടെന്‍റ്


ഇത്രയും വലിയ ബിയർ ഫെസ്റ്റിവൽ നടക്കുമ്പോൾ അതിനടുത്തു തന്നെ റെഡ്ക്രോസിന്റെ ഒരു ടെന്‍റും കാണാം. അത്യാവശ്യ വൈദ്യ സഹായം ആവശ്യമായി വരുന്നവർക്കു വേണ്ടിയുള്ളതാണിത്. 2018ൽ കുറഞ്ഞത് 5,800 പേർ ഇവിടെയെത്തി എന്നാണ് കണക്ക് പറയുന്നത്.

PC:lost design

പല്ല് മുതൽ നായ്ക്കൾ വരെ!

പല്ല് മുതൽ നായ്ക്കൾ വരെ!

ഓരോ വർഷവും ഫെസ്റ്റിവലിൽ നിന്നും കളഞ്ഞു കിട്ടുന്ന വസ്തുക്കളുടെ വൈവിധ്യം രസകരമാണ്. പാസ്പോർട്ടുകൾ, താക്കോൽ, ഊന്നുവടികൾ, നായ്ക്കൾ,വീൽചെയറുകൾ എന്നിങ്ങനെ കൃത്രമപ്പല്ലുകൾ വരെ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. വിവാഹ മോതിരങ്ങളും നിരവധി ഇവിടെ നിന്നും ലഭിച്ചതായി കണക്കുകൾ പറയുന്നു.

PC:Marlene Haiberger

യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, കാരണങ്ങളിങ്ങനെയൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, കാരണങ്ങളിങ്ങനെ

ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഗമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഗമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍

Read more about: festival world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X