Search
  • Follow NativePlanet
Share
» »ലോകത്തിലെ പഴക്കമുള്ള നഗരങ്ങളില്‍ 5 നഗരങ്ങള്‍ ഇന്ത്യയിലാണ്

ലോകത്തിലെ പഴക്കമുള്ള നഗരങ്ങളില്‍ 5 നഗരങ്ങള്‍ ഇന്ത്യയിലാണ്

പ്രാചീന കാലത്തെ മഹാനഗരങ്ങളില്‍ പലനഗരങ്ങളും ഇന്നില്ല. എന്നാല്‍ ചില നഗരങ്ങള്‍ പഴയ അതേ പ്രതാപത്തോടെ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വന്‍നഗരങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

By Maneesh

ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്‌കാരം ഇന്നും നിലനില്‍ക്കുന്ന ഭാരതം, നിരവധി നദീതട സംസ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സിന്ധുനദീതട സംസ്‌കാരവും ഹാരപ്പന്‍ സംസ്‌കാരവും മോഹന്‍ജാദാരോ സംസ്‌കാരവുമൊക്കെ മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. അക്കാലത്തെ പലനഗരങ്ങളും ചരിത്രത്തില്‍ മാത്രം അവശേഷിച്ചിരിക്കുകയാണ്. പ്രാചീന കാലത്തെ മഹാനഗരങ്ങളില്‍ പലനഗരങ്ങളും ഇന്നില്ല. എന്നാല്‍ ചില നഗരങ്ങള്‍ പഴയ അതേ പ്രതാപത്തോടെ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വന്‍നഗരങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

പാരമ്പര്യവും പഴക്കവും അവകാശപ്പെടുന്ന ചില ഇന്ത്യനഗരങ്ങളെ നമ്മൾ അന്വേഷിച്ച് ചെല്ലുമ്പോൾ വയിൽ പലതും ഇക്കാലത്തും വൻ‌ വാണിജ്യകേന്ദ്രമായി നിലകൊള്ളുന്നതായി നമുക്ക് കാണാം. ഇക്കാലഘട്ടത്തിലും നഗരത്തിന്റെ സ്വഭാവം പുലർത്തുന്ന ഇന്ത്യയിലെ 5 പ്രാചീന നഗരങ്ങൾ നമുക്ക് പരിചയപ്പെടാം.

1. വാരണാസി

1. വാരണാസി

ബനാറെസ് എന്നും അറിയപ്പെടുന്ന നമ്മുടെ കാശിയെന്ന വാരണാസിയേക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ഹൈന്ദവ വിശ്വാസ പ്രകാരം പുണ്യഭൂമിയായി കരുതപ്പെടുന്ന ഈ സ്ഥലം ഉത്തർപ്രദേശിലെ ഗംഗയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഇന്ന് അവശേഷിക്കുന്ന പഴക്കമേറിയ നഗരങ്ങളിൽ ഒന്നാണ് വാരണാസി.

Photo Courtesy: James Prinsep

സാംസ്കാരിക തലസ്ഥാനം

സാംസ്കാരിക തലസ്ഥാനം

ഇന്ത്യയുടെ സാംസ്കാരികവും മതപരവുമായ കേന്ദ്രമായ വാരണാസി ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നിരവധി എഴുത്തുക്കാരുടേയും കലാകാരന്മാരുടേയും ആസ്ഥാനം കൂടിയായിരുന്നു ഒരുകാലത്ത് വാരണാസി.
Photo Courtesy: Edwin Lord Weeks

വിജ്ഞാനത്തിന്റെ നഗരം

വിജ്ഞാനത്തിന്റെ നഗരം

ഇവിടെ സ്ഥിതി ചെയ്യുന്ന ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും കാശി വിദ്യാപീഠവും വാരണാസിക്ക് മറ്റൊരു പേര് നൽകി, 'വിജ്ഞാനത്തിന്റെ നഗരം'. ആയിരക്കണക്കിന് തീർത്ഥാടകരെ കൂടാതെ ഈ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാം എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ച് വരികയാണ്.
Photo Courtesy: The British Library @ Flickr Commons

2. പുഷ്കർ

2. പുഷ്കർ

ഇന്ത്യയിലെ പഴക്കമേറിയ മറ്റൊരു നഗരമായ പുഷ്കർ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. കാളിദാസൻ എഴുതിയ അഭിജ്ഞാന ശാകുന്തളത്തില്‍ വരെ പരാമർശമുള്ള ഈ നഗരത്തെക്കുറിച്ച് നാലാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫാഹിയാന്‍ എന്ന ചൈനീസ് സഞ്ചാരി തന്റെ സഞ്ചാര വിവരണത്തിൽ പരാമർശിക്കുന്നുണ്ട്.

Photo Courtesy: Finden, Edward Francis (1791-1857)

400 ക്ഷേത്രങ്ങൾ

400 ക്ഷേത്രങ്ങൾ

ഈ ചെറിയ നഗരത്തില്‍ നാനൂറ് ക്ഷേത്രങ്ങളും അന്‍പത്തിരണ്ടു സ്നാന ഘട്ടങ്ങളും ഉണ്ട്. ഇന്ത്യയില്‍ വളരെ കുറച്ചു മാത്രമുള്ള ബ്രഹ്മാ ക്ഷേത്രങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത് പുഷ്കറിലാണ്.
Photo Courtesy: Wellcome Images

ബ്രിട്ടീ‌ഷ് കാലം

ബ്രിട്ടീ‌ഷ് കാലം

ബ്രിട്ടീഷ് വനിതയെ പല്ലക്കിൽ കൊണ്ടുപോകുന്ന കാഴ്ച. പുഷ്കറിൽ നിന്നുള്ള പഴയ കാഴ്ച

Photo Courtesy: Unknownwikidata:Q4233718

3. ഉജ്ജൈൻ

3. ഉജ്ജൈൻ

മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്‍ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു. മതപരമായി പ്രാധാന്യമുള്ള നഗരമായ ഉജ്ജൈനില്‍ രാജ്യത്തുടനീളം നിന്ന് നിരവധി സന്ദര്‍ശകരെത്താറുണ്ട്. ഇവിടത്തെ പ്രശസ്തമായ ക്ഷേത്രങ്ങൾ സന്ദര്‍ശിക്കുന്നതിനാണ് ഇവർ പ്രധാനമായും എത്തുന്നത്.
Photo Courtesy: SamDdreamer

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ശിവരാത്രി ആഘോഷങ്ങള്‍ക്ക് പ്രശസ്തമായ ഷിപ്രനദീതീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. കുംഭ, അര്‍ധ കുംഭമേളകളും ഇവിടെ നടക്കാറുണ്ട്. നിരവധി പുരാണ കഥകള്‍ ഈ നഗരവുമായി ബന്ധപ്പെട്ടുണ്ട്. അശോകനെയും വിക്രമാദിത്യനെയും പോലുള്ള രാജാക്കന്മാരായിരുന്നു ഇവിടത്തെ പഴയ ഭരണാധികാരികള്‍‍‍. പ്രശസ്ത കവി കാളിദാസന്‍ ഇവിടെ വച്ചാണ് കാവ്യങ്ങള്‍‍ രചിച്ചത്. വേദങ്ങളിലും ഉജ്ജൈനിയെക്കുറിച്ച് പരാമര്‍ശമുണ്ട്.
Photo Courtesy: Bernard Gagnon

4. മധുര

4. മധുര

തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നഗരമാണ് മധുര. തമിഴ് സംഘകാലം മുതലുള്ള ചരിത്രം പറയാനുണ്ട് മധുരയ്ക്ക്. ബി സി 1780 മുതല്‍ മധുര ചരിത്രത്തിലുണ്ട്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും മഗസ്തനീസിന്റെ കൃതികളിലും മധുരയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം.
Photo Courtesy: Bernard Gagnon

ചരി‌ത്രം

ചരി‌ത്രം

ആറാം നൂറ്റാണ്ടില്‍ കലഭ്രാസാണ് മധുര ഭരിച്ചിരുന്നത്. ഇവര്‍ക്കുശേഷം പാണ്ഡ്യന്മാര്‍, ചോളന്മാര്‍, മധുരസുല്‍ത്താന്‍, മധുര നായകര്‍, ചന്ദ സാഹിബ്, വിജയനഗര രാജാക്കന്മാര്‍ എന്നിങ്ങനെ ബ്രിട്ടീഷുകാര്‍ വരെ മധുര ഭരിച്ചിരുന്നു. 1801 ല്‍ മധുര ബ്രിട്ടീഷുകാരുടെ കൈകളിലെത്തി. പിന്നീട് ഇത് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി മാറി.
Photo Courtesy: Bernard Gagnon

5. പട്ന

5. പട്ന

ബീഹാറിന്റെ തലസ്ഥാനമാണ്‌ പട്ന. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ഈ നഗരം പുരാതന കാലത്ത്‌ പാടലീപുത്രം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ലോകത്തിലെ തന്നെ ഏറ്റവും പഴയ നഗരമെന്ന ഖ്യാതിയും പട്നയ്‌ക്കുണ്ട്‌.
Photo Courtesy: Sita Ram

മതങ്ങൾ

മതങ്ങൾ

ഗംഗയുടെ തെക്കന്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പട്നയുടെ സാന്നിധ്യം ചരിത്രത്തിലുടനീളം കാണാനാകും. പട്നയുടെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കാന്‍ പോന്നവയാണ്‌. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ഇസ്‌ളാമതം എന്നിവയുടെ അറിയപ്പെടുന്ന കേന്ദ്രമായി പട്ന നിലകൊള്ളുന്നു.

Photo Courtesy: Thomas Daniell

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X