Search
  • Follow NativePlanet
Share
» »ശിവരാത്രി വ്രതം അനുഷ്ഠിക്കാം പുണ്യം നേടാം...

ശിവരാത്രി വ്രതം അനുഷ്ഠിക്കാം പുണ്യം നേടാം...

നമ്മുടെ രാജ്യത്തെ ഏറ്റവും പുരാതനമായ ശിവ ക്ഷേത്രങ്ങൾ പരിചയപ്പെടാം..

മഹാശിവരാത്രി നാളിൽ ഏറ്റവും പുണ്യകരമായ കാര്യം ശിവക്ഷേത്ര ദർശനമാണ്. വിശ്വാസത്തോടെ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ എന്താഗ്രഹവും സഫലമാകും. ഹൈന്ദവ പാരമ്പര്യം ഇത്രയധികം വേരോടിയ നമ്മുടെ രാജ്യത്ത് ശിവക്ഷേത്രങ്ങള്‍ ഒരുപാടുണ്ട്. ആചാരങ്ങളിലും വിശ്വാസങ്ങളിലും ഐതിഹ്യങ്ങളിലും ഒക്കെ ഒന്നിനൊന്ന് വ്യത്യസ്തമായി നിൽക്കുന്ന ക്ഷേത്രങ്ങള്‍. ഇതാ നമ്മുടെ രാജ്യത്തെ ഏറ്റവും പുരാതനമായ ശിവ ക്ഷേത്രങ്ങൾ പരിചയപ്പെടാം....

ഗുഡിമല്ലം ക്ഷേത്രം

ഗുഡിമല്ലം ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുഡിമല്ലം ക്ഷേത്രം. ശിവരാത്രി നാളിൽ വിവിധ ഇടങ്ങളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുന്ന ഗുഡിമല്ലം ക്ഷേത്രത്തിലെ പ്രതിഷ്ഠ ബിസി മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. ഗുഡിമല്ലം എന്ന പേരിനൊപ്പം പരശുരാമേശ്വര ക്ഷേത്രം എന്നുമിത് അറിയപ്പെടുന്നു. വേട്ടക്കാരന്‍റെ രൂപം ശിവലിംഗത്തിൽ കൊത്തിയിരിക്കുന്ന അപൂർവ്വ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഒരു കുള്ളന്‍റെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കാരന്റെ രൂപത്തിലാണ് ശിവൻ ഇവിടെയുള്ളത്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പൂജകളൊന്നും നടത്താറില്ല. ഇതു കൂടാതെ ഓരോ അറുപത് വർഷം കൂടുമ്പോഴും ഇവിടുത്തെ ശ്രീകോവിലില്‍ വെള്ളം കയറുമെന്നും വിശ്വാസമുണ്ട്.
തിരുപ്പതിയിൽ നിന്നും 31 കിലോമീറ്റർ അകലെയാണ് ഗുഡിമല്ലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:gotirupati

ബഡവലിംഗ ക്ഷേത്രം, ഹംപി

ബഡവലിംഗ ക്ഷേത്രം, ഹംപി


കല്ലുകളിൽ നൂറ്റാണ്ടുകളുടെ കഥയെഴുതിയ ഹംപിയിലെ ഏറ്റവും വലിയ ആകർഷണമാണ് ബഡവലിംഗ ക്ഷേത്രം. ഒൻപത് അടി നീളത്തിൽ വെള്ളത്തിൽ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ ആകർഷണം. ഒരിക്കൽ ഇവിടെയുണ്ടായിരുന്ന ഒരു ദരിദ്രയായ സ്ത്രീ തന്റെ ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം സാധിച്ചാൽ ഒരു ശിവലിംഗം പണിയാമെന്ന് ശിവനോട് പ്രാർഥിച്ചുവത്രെ. തന്റെ ഭക്തയുടെ പ്രാർഥന കേട്ട ശിവൻ അവരുടെ ആഗ്രങ്ങളെല്ലാം സാധിച്ചു കൊടുത്തുവെന്നും പിന്നീട് അവർ ശിവന് ഈ കാണുന്ന വിഗ്രഹം നിർമ്മിച്ചു എന്നുമാണ് വിശ്വാസം. അതുകൊണ്ട് പാവപ്പെട്ടവൻ നിർമ്മിച്ച വിഗ്രഹം എന്ന അർഥത്തിൽ ഇത് ബഡാവിലിംഗ എന്നറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ സൂര്യപ്രകാശം നേരെ ശിവലിംഗത്തിൽ പതിക്കുന്ന രൂപത്തിലാണ് ശിവലിംഗം നിർമ്മിച്ചിരിക്കുന്നത്.


PC:Snivas1008

അമരലിംഗേശ്വര ക്ഷേത്രം

അമരലിംഗേശ്വര ക്ഷേത്രം

ആന്ധ്രാപ്രദേശിൽ ഗുണ്ടൂർ ജില്ലയിൽ കൃഷ്ണാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് അമരലിംഗേശ്വര ക്ഷേത്രം. ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിലുള്ളത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അവസാനമില്ലാതെ വളർന്നു കൊണ്ടിരിക്കുന്ന ഇതിന്റെ വളര്‍ച്ച നിർത്തുവാൻ ദേവന്മാർ തീരുമാനിച്ചുവത്രെ. അങ്ങനെ ശിവലിംഗത്തിന്റെ മുകളിൽ നഖം കൊണ്ട് കുത്തിനോക്കി. അപ്പോഴേക്കും ശിവലിംഗത്തിന‍്‍റെ മുകളിൽ നിന്നും രക്തം താഴേക്ക് ഒഴുകുവാൻ തുടങ്ങുകയും ശിവലിംഗത്തിന്റെ വളർച്ച അവിടെ നിലയ്ക്കുകയും ചെയ്കുവത്രെ.
പഞ്ചരാമ ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്.


PC:Krishna Chaitanya Velaga

കപാലീശ്വർ ക്ഷേത്രം

കപാലീശ്വർ ക്ഷേത്രം

ചെന്നൈയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് മൈലാപ്പൂരിന് സമീപത്തുള്ള കപാലീശ്വർ ക്ഷേത്രം. കപാലീശ്വരരും കര്‍പ്പകമ്പാളുമായാണ് ശിവനും പാർവ്വതിയും ഇവിടെ ആരാധിക്കപ്പെടുന്നത്. ബ്രഹ്മാവ് തനിക്കു സംഭവിച്ച് ഒരു തെറ്റിനു പരിഹാരമായി നിർമ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് കഥകൾ പറയുന്നത്. അതില്‍ കോപം പൂണ്ട ശിവന് ബ്രഹ്മാവിന്റെ ഒരു തല ഊരിയെടുത്തു. പിന്നീട് തെറ്റിന് പരിഹാരമായി ബ്രഹ്മാവ് ഇവിടെയെത്തി ശിവലിംഗം പ്രതിഷ്ഠിച്ച് ശിവപ്രീതി നേടിയത്രെ.

കേദർനാഥ് ക്ഷേത്രം

കേദർനാഥ് ക്ഷേത്രം

ശിവഭഗവാൻ സംരക്ഷിച്ചു നിർത്തുന്ന ക്ഷേത്രമാണ് കേദർനാഥ് ക്ഷേത്രമെന്നാണ് വിശ്വാസം . ബുദ്ധിമുട്ടുകൾ സഹിച്ച് ഇവിടെ എത്തി പ്രാർഥിച്ചാൽ പാപങ്ങൾ എല്ലാം മോചിക്കപ്പെടുമെന്നും സ്വർഗ്ഗത്തിൽ എത്തിച്ചേരുവാൻ സാധിക്കുമെന്നുമാണ് വിശ്വാസം. അതിപുരാതനമായ ഈ ക്ഷേത്രം ഉത്തരാഖണ്ഡിൽ രുദ്ര പ്രയാഗ് ജില്ലയിൽ മന്ദാകിനി നദിക്ക് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3584 മീറ്റർ ഉയരത്തിലാണ് ക്ഷേത്രമുള്ളത്. അതിശൈത്യം അനുഭവപ്പെടുന്ന ഇവിടെ ഏപ്രിൽ മുതൽ നവംബർ വരെയുള്ള സമയത്ത് മാത്രമേ ക്ഷേത്രം വിശ്വാസികൾക്കായി തുറന്ന് കൊടുക്കാറുള്ളൂ. എ ഡി എട്ടാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇതിനോട് ചേർന്നു പാണ്ഡവർ നിർമ്മിച്ച മറ്റൊരു ക്ഷേത്രവുമുണ്ട്. ആയിരത്തിലധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നു വിശ്വസിക്കപ്പെടുന്നു.

PC:Naresh Balakrishnan

ഗവിപുരം ഗുഹാക്ഷേത്രം

ഗവിപുരം ഗുഹാക്ഷേത്രം

ഗുഹാ ക്ഷേത്രമെന്നു പറയുമ്പോഴും ആചാരങ്ങളും നിർമ്മാണ വിദ്യകളുമെല്ലാം ആധുനിക നിർമ്മിതികളോട് പോലും കിടപിടിച്ചു നിൽക്കുന്ന ക്ഷേത്രമാണ് ബാംഗ്ലൂരിലുള്ള ഗവിപുരം ഗുഹാ ക്ഷേത്രം. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ ആദ്യ രൂപം ഒൻപതാം നൂറ്റാണ്ടിലാണ് നിർമ്മിക്കുന്നത്. വർഷത്തിലെ ചില പ്രത്യേക ദിവസങ്ങളിൽ ഒരു മണിക്കൂറോളം നേരം സൂര്യപ്രകാശം ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ ക്ഷേത്രത്തിന് ഉള്ളിലെ ശിവലിംഗത്തിൽ പതിക്കും. ക്ഷേത്ര പരിസരത്തെ നന്ദി പ്രതിമയുടെ കൊമ്പുകൾക്കിടയിലൂടെ എത്തുന്ന സൂര്യവെളിച്ചം ഗുഹയ്ക്കുള്ളലിലെ ശിവലിംഗത്തിൽ പതിച്ച് അതിനെ പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്. അഗ്നിയെ ആരാധിക്കുന്ന അപൂർവ്വ ചടങ്ങും ഇവിടെയുണ്ട്.

PC:Pavithrah

ബൈജ്നാഥ് മഹാദേവ ക്ഷേത്രം

ബൈജ്നാഥ് മഹാദേവ ക്ഷേത്രം


നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാനില്ലെങ്കിലും ശിവക്ഷേത്രങ്ങളുടെ പട്ടികയൽ ഒരിക്കലും ഒഴിവാക്കരുതാത്ത ക്ഷേത്രമാണ് മധ്യപ്രദേശിലെ അഗർ മൽവിലെ ബൈജ്നാഥ് മഹാദേവ ക്ഷേത്രം. ബ്രിട്ടീഷുകാരായ ദമ്പതികൾ നിര്‍മ്മിച്ച ക്ഷേത്രം എന്ന നിലയിലാണ് ഇത് പ്രസിദ്ധമായിരിക്കുന്നത്. ഇന്ത്യയിൽ സേവനത്തിലിരിക്കേ അഫിഗാനിസ്ഥാനിലെ യുദ്ധമുന്നണിയിലേക്ക് പോയ ഭർത്താവിനെക്കുറിച്ച് ആകുലയായ ഭാര്യയുടെ ആകുലതകൾ തീർത്തത് ഇവിടുയുണ്ടായുരുന്ന ബൈജ്നാഥ് മഹാദേവനാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. തന്റെ ഭർത്താവ് സുരക്ഷിതനായി തിരികെ വന്നാൽ ക്ഷേത്രം പുനർനിർമ്മിക്കാം എന്നുറപ്പിച്ച് പ്രാർഥനയാരംഭിച്ച ശേഷം അവർക്ക് കൃത്യം 11 ദിവസം കഴിഞ്ഞ് ഭർത്താവിന്റെ കത്തുകിട്ടിയത്രെ. അങ്ങന പറഞ്ഞ വാക്കു പാലിക്കുവാനായി അവർ ക്ഷേത്രം പുനർനിർമ്മിച്ചു എന്നാണ് വിശ്വാസം.

അചലേശ്വർ മഹാദേവ ക്ഷേത്രം

അചലേശ്വർ മഹാദേവ ക്ഷേത്രം

ദിവസത്തിൽ മൂന്നു പ്രാവശ്യം നിറം മാറുന്ന അപൂർവ്വ മഹാദേവ ക്ഷേത്രമാണ് രാജസ്ഥാനിലെ ധോലാപ്പൂരിലുള്ള അചലേശ്വർ മഹാദേവ ക്ഷേത്രം. ശിവന്റെ കാലിലെ പെരുവിരൾ ഈ ക്ഷേത്രത്തിൽ ഉണ്ട് എന്നാണ് വിശ്വാസം,.
രാവിലെ ചുവന്ന നിറത്തിൽ കാണുന്ന ശിവലിംഗം ഉച്ചയ്ക്ക് കുങ്കുമ നിറത്തിലും വൈകിട്ട് ഗോതമ്പിന‍്റെ നിറത്തിലേക്കും മാറുന്ന അത്ഭുതമാണ് ഇവിടെയുള്ളത്.

യാന ക്ഷേത്രം

യാന ക്ഷേത്രം

ഉത്തരകർണ്ണാടകയിൽ സ്ഥിതി ചെയ്യുന്ന യാന ക്ഷേത്രം കർണ്ണാടകയിലെ പുരാതനമായ ശിവക്ഷേത്രങ്ങളിലൊന്നാണ്. വിചിത്രമായ രൂപത്തിൽ കാണപ്പെടുന്ന രണ്ട് റോക്ക് ഫോർമേഷനുകളാണ് യാനയിലെ ഏറ്റവും വലിയ പ്രത്യേക. ഭൈരവേശ്വര ശിഖര എന്നും മോഹിനി ശിഖര എന്നുമാണ് ഇവ അറിയപ്പെടുന്നത്. ശിഖര എന്നാൽ ഹിൽ എന്നാണ് അർഥം.
ശിവനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം ശിവരാത്രിയാണ്. ഭസ്മാസുരനിൽ നിന്നും ശിവൻ ഓടിയൊളിച്ച ഇടമായാണ് പുരാണത്തിൽ യാനയെ വിവരിക്കുന്നത്.

PC:Vinodtiwari2608

ഉമാനന്ദ ക്ഷേത്രം

ഉമാനന്ദ ക്ഷേത്രം

ആസാമിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളിലൊന്നാണ് ഉമാനന്ദ ക്ഷേത്രം. ഇതേപേരിലുള്ള ഒരു ദ്വീപിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭസ്മാചലനായി ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപിലാണുള്ളത്. സ്വസ്ഥമായി തപസ്സ് ചെയ്യുവാനായി ഇവിടെയെത്തിയ ശിവന്‍റെ തപസ്സിളക്കുവാൻ കാമദേവൻ ശ്രമിച്ചു. ഇതിൽ കോപിഷ്ഠനായ ശിവന്‍ കാമദേവനെ ശപിച്ച് ഭസ്മമാക്കിയത്രെ. അങ്ങനെ കാമദേവന്‍ ഭസ്മമായി മാറിയ സ്ഥലമായാണ് ഇവിടം പുരാണങ്ങളില്‍ അറിയപ്പെടുന്നത്.

ശിവരാത്രിയുടെ പുണ്യവുമായി വൈക്കം മഹാദേവ ക്ഷേത്രംശിവരാത്രിയുടെ പുണ്യവുമായി വൈക്കം മഹാദേവ ക്ഷേത്രം

കൈലാസ ദർശനത്തിന്റെ ഫലം നേടാൻ ഈ മൂന്ന് ക്ഷേത്രങ്ങൾകൈലാസ ദർശനത്തിന്റെ ഫലം നേടാൻ ഈ മൂന്ന് ക്ഷേത്രങ്ങൾ

ശിവരാത്രിക്കൊരുങ്ങാം ഈ ക്ഷേത്രദർശനങ്ങളിലൂടെശിവരാത്രിക്കൊരുങ്ങാം ഈ ക്ഷേത്രദർശനങ്ങളിലൂടെ

PC: Ashwin Ganesh M

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X