Search
  • Follow NativePlanet
Share
» »ഓണമിങ്ങെത്തി! യാത്രകള്‍ക്കൊരുങ്ങും മുന്‍പേ ശ്രദ്ധിക്കുവാന്‍ ഈ കാര്യങ്ങള്‍

ഓണമിങ്ങെത്തി! യാത്രകള്‍ക്കൊരുങ്ങും മുന്‍പേ ശ്രദ്ധിക്കുവാന്‍ ഈ കാര്യങ്ങള്‍

വീണ്ടും ഒരു ഓണക്കാലം കൂടി എത്തിയിരിക്കുകയാണ്...കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ കൊറോണ കവര്‍ന്ന ഓണം തന്നെയാണ് ഇത്തവണയും. എന്നിരുന്നാലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇത്തവണ കര്‍ശനമായ മുന്‍കരുതലുകളോടെ തുറന്നിട്ടുണ്ട്. അതിനാല്‍ തന്നെ കഴിഞ്ഞ തവണത്തയത്രയും വിരസമായിരിക്കില്ല ഇത്തവണത്തെ ഓണം എന്നതുറപ്പ്. എങ്കിലും കൊറോണ കുറച്ചുകൂടി ശക്തമായ സ്ഥാനത്തുള്ളതിനാല്‍ യാത്ര ചെയ്യുമ്പോളും ഓണം അവധി പ്ലാന്‍ ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട കുറച്ചധികം കാര്യങ്ങളുണ്ട്.

മാസ്കില്ലാത്ത യാത്രയില്ല

മാസ്കില്ലാത്ത യാത്രയില്ല

വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ മാസ്ക് ധരിക്കുന്ന ശീലത്തിന് വിട പറയുവാന്‍ ഇനിയും സമയമായിട്ടില്ല. എന്തുതരം യാത്രയാണെങ്കിലും എത്ര സുരക്ഷിതമാണ് എന്നു തോന്നിയാല് പോലും മാസ്ക് അഴിക്കുന്ന കാര്യം ആലോചിക്കുകയേ ചെയ്യരുത്. വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും മാസ്കിന്റെ കാര്യം മറക്കരുത്. വീട്ടുകാര്‍ തന്നെയാണ് വാഹനത്തിലെങ്കില്‍ പോലും മുന്‍കരുതലുകളെടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

സാനിറ്റൈസറും

സാനിറ്റൈസറും

മാസ്കിനൊപ്പം തന്നെ സാനിറ്റൈസറിന്‍റെ കാര്യവും മറക്കാതിരിക്കുക. ഓരോരുത്തരും ചെറിയൊരു ബോട്ടില്‍ സാനിറ്റൈസര്‍ കയ്യില്‍ കരുതുക. പുറത്തിറങ്ങുന്നതിനു മുന്‍പായും തിരിച്ചു കയറുമ്പോഴും സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കുക. ലിഫ്റ്റ്സ വാതില്‍, മേശ, മറ്റു പേനകള്‍, പൊതുവായ ഇടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എന്നിങ്ങനെ മറ്റുള്ളവരുടെ സമ്പര്‍ക്കം വരുന്ന ഇടങ്ങളിലെത്തുമ്പോഴെല്ലാം സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുക. മാസ്ക് പോലെ തന്നെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് സാനിറ്റൈസറും.

യാത്ര പോകുമ്പോള്‍

യാത്ര പോകുമ്പോള്‍

കേരളത്തില്‍ ഓണാവധിയുടെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. മുന്‍കരുതലുകള്‍ എടുത്തു തന്നെയാണ് തുറന്നു പ്രവര്‍ത്തിക്കുന്നതെങ്കിലും ശ്രദ്ധയും സുരക്ഷയും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കണം.

സ്ഥലത്തെപ്പറ്റി മനസ്സിലാക്കി പോകാം

സ്ഥലത്തെപ്പറ്റി മനസ്സിലാക്കി പോകാം

വളരെ നാളുകളായി അടച്ചിട്ട നിലയിലായിരുന്നതിനാല്‍ മിക്ക ഇടങ്ങളും മാറിയിട്ടുണ്ട്. കൈവെള്ള പോലെ സുപരിചിതമെന്ന് നമ്മള്‍ കരുതുന്ന ഇടങ്ങള്‍ക്കു പോലും മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. ഇത്തരം പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കുമ്പോള്‍ പ്രദേശവാസികളോടെ മുന്‍പ്, സമീപ കാലത്ത് പോയവരോടൊ ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുക. കാലാവസ്ഥയെക്കുറിച്ചും ഏകദേശ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നതിനും കുന്നുകള്‍ കയറുന്നതിനും മുന്‍പ് പ്രദേശത്തെപ്പറ്റിയും കാലാവസ്ഥയെപ്പറ്റിയും അറിഞ്ഞിരിക്കുക. അപകടങ്ങള്‍ ഒഴിവാക്കുക.

ആ‌ള്‍ക്കൂട്ടം വേണ്ടേ വേണ്ട!

ആ‌ള്‍ക്കൂട്ടം വേണ്ടേ വേണ്ട!

യാത്ര പോകുമ്പോള്‍ കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന ഇടങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക. ഹോട്ടലില്‍ മുറി എടുക്കുകയാണെങ്കില്‍ പോലും റസ്റ്റോറന്‍റ് ഉപയോഗിക്കാതെ, റൂമിനുള്ളില്‍ വെച്ചു തന്നെ ഭക്ഷണം കഴിക്കാം. ഹാളുകള്‍, സ്വിമ്മിങ് പൂള്‍, റിസപ്ഷന്‍ ഏരിയ തുടങ്ങിയ ഇടങ്ങള്‍ കരുതലോടെയും മുന്‍കരുതലോടെയും സന്ദര്‍ശിക്കുക.

അകലം മസ്റ്റ്!

അകലം മസ്റ്റ്!

സാമൂഹികാകലം പാലിക്കുക. പുറത്തിറങ്ങുമ്പോള്‍ ആളുകളുമായി ചേര്‍ന്ന് നടക്കാതിരിക്കുക. പ്രത്യക്ഷത്തില്‍ രോഗാവസ്ഥയിലല്ല എന്നു തോന്നിയേക്കാമെങ്കിലും ആരില്‍ നിന്നും രോഗം പകരുവാന്‍ സാധ്യതയുള്ള സമയമാണിത്. നമ്മുടെ ഉചിതമല്ലാത്ത പ്രവര്‍ത്തി കാരണം നമുക്കോ മറ്റൊരാള്‍ക്കോ രോഗം പകരുന്നത് തടയുവാന്‍ കഴിയുന്നതിലും നല്ലൊരു കാര്യം ഇപ്പോള്‍ ചെയ്യുവാനില്ല എന്നത് മനസ്സില്‍ സൂക്ഷിക്കുക. ആള്‍ക്കൂട്ടമുണ്ടെങ്കില്‍ നിര്‍ബന്ധമായും അവിടം വിടുന്നതായിരിക്കും നല്ലത്.

വാഹനത്തില്‍ പോകുമ്പോള്‍

വാഹനത്തില്‍ പോകുമ്പോള്‍

പൊതു വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. സ്വന്തം വാഹനം ഉണ്ടെങ്കില്‍ അതുതന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. സ്ഥിരമായി എടുക്കുന്ന വാഹനമാണെങ്കില്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുക. എപ്പോഴും സ്പര്‍ശിക്കുന്ന ഇടങ്ങളായ ഡോര്‍, സ്റ്റീറിങ്, കണ്ണാടി തുടങ്ങിയ ഇടങ്ങള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുക. വണ്ടിക്കുള്ളില് ഓരോ വാതിലിന്റെ അടുത്തും ഓരോ ബോട്ടില്‍ സാനിറ്റൈസര്‍ വയ്ക്കുക.വാഹനത്തില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പായും പുറത്തുപോയി കയറുന്നതിനു മുന്‍പായും നിര്‍ബന്ധമായും അത് ഉപയോഗിക്കുക.

പുറത്തു പോയി താമസിക്കുമ്പോള്‍

പുറത്തു പോയി താമസിക്കുമ്പോള്‍

അവധിക്കാല യാത്രകളിലോ മറ്റോ പുറത്തു പോയി താമസിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആരോഗ്യത്തിനു മാത്രം പ്രാധാന്യം നല്കുക. കുറഞ്ഞ ബജറ്റില്‍ കൃത്യമായ രീതിയില്‍ ശുചീകരണ സംവിധാനങ്ങളോ സുരക്ഷിതമോ അല്ലാത്ത താമസ ഇടങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക. പരമാവധി ശുചിയായ ഇടങ്ങള്‍ മാത്രം താമസത്തിനായി ഉപയോഗിക്കുക. അവിടെ പണം ഒരു തടസ്സമായി കാണരുത്. കൃത്യമായ രീതിയില്‍ സാനിറ്റൈസേഷനും മറ്റും നടത്തുന്ന ഇടങ്ങളുണ്ടെന്ന് ഉറപ്പാണെങ്കില്‍ അവിടം തിരഞ്ഞെടുക്കാം. മുന്‍പ് അവിടെ താനസിച്ചവരില്‍ നിന്നും രോഗം പകരുവാന്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് കൃത്യമായി വൃത്തിയാക്കിയ ഇടങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്.

യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!

വഴിയിലെ ഭക്ഷണം

വഴിയിലെ ഭക്ഷണം

കഴിവതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ഹോട്ടലുകളില്‍ നിന്നും ഭക്ഷണം വാങ്ങുമ്പോള്‍ ആവശ്യമായ പേപ്പര്‍ പ്ലെയ്റ്റ് കൂടി വാങ്ങുക, വഴിയില്‍ തണലില്‍ വണ്ടിയൊതുക്കി ശാന്തമായി വാഹനത്തില്‍ ഇരുന്നു തന്നെ ഭക്ഷണം കഴിക്കാം. പാര്‍ക്കിങ്ങില്‍ വെച്ചു തന്നെ പുറത്തിറങ്ങാതെ ഭക്ഷണം കഴിക്കുവാനുള്ള സൗകര്യങ്ങളും ഹോട്ടലുകള്‍ ഇപ്പോള്‍ നല്കുന്നുണ്ട്.
ആവശ്യമായ വെള്ളം, ഫ്ലാസ്കില്‍ ചെറു ചൂടുവെള്ളം, ചെറിയ കടികള്‍, പാക്കറ്റിലുള്ള പലഹാരങ്ങള്‍ എന്നിവ കുറച്ച് വാഹനത്തില്‍ കരുതാം. ഇടയ്ക്കിടെ വാഹനം നിര്‍ത്തി കഴിക്കുന്നത് ഒഴിവാക്കാം.

മലയാളികള്‍ ഈ ഓണത്തിന് തീര്‍ച്ചയും മിസ് ചെയ്യുന്ന ആറ് കാര്യങ്ങള്‍മലയാളികള്‍ ഈ ഓണത്തിന് തീര്‍ച്ചയും മിസ് ചെയ്യുന്ന ആറ് കാര്യങ്ങള്‍

ശകുനി ക്ഷേത്രം മുതല്‍ ഒറ്റ ശ്രീകോവിലിലെ വിഷ്ണുവും കൃഷ്ണനും വരെ..കൊല്ലത്തെ ഈ ക്ഷേത്രങ്ങള്‍ അത്ഭുതപ്പെടുത്തുംശകുനി ക്ഷേത്രം മുതല്‍ ഒറ്റ ശ്രീകോവിലിലെ വിഷ്ണുവും കൃഷ്ണനും വരെ..കൊല്ലത്തെ ഈ ക്ഷേത്രങ്ങള്‍ അത്ഭുതപ്പെടുത്തും

ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 20 പടി താഴെയുള്ള പ്രതിഷ്ഠ! പുരാതന ശിവ ക്ഷേത്ര വിശേഷങ്ങള്‍

Read more about: onam travel celebrations ഓണം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X