Search
  • Follow NativePlanet
Share
» »ഓണത്തപ്പനെ വരവേല്‍ക്കുവാന്‍ കുമ്മാട്ടിക്കളി.. തൃശൂര്‍ ഒരുങ്ങി.. അറിയാം വിശേഷങ്ങള്‍

ഓണത്തപ്പനെ വരവേല്‍ക്കുവാന്‍ കുമ്മാട്ടിക്കളി.. തൃശൂര്‍ ഒരുങ്ങി.. അറിയാം വിശേഷങ്ങള്‍

ഓണക്കാലത്തെ കുമ്മാട്ടിക്കളിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഓണത്തിന്‍റെ ആഘോഷങ്ങള്‍ക്ക് കാലം പോകുന്നതിനനുസരിച്ച് അടിമുടി മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മാറ്റമേയില്ലാത്തതായി തുടരുന്ന ചിലതാണ് പൂക്കളവും സദ്യയും പിന്നെ ഓണക്കളികളും. മലബാറുകാര്‍ക്ക് ഓണപ്പൊട്ടനാണെങ്കില്‍ വടക്കോട്ടു പോയാല്‍ അത് പുലികളിയും ഓണത്തല്ലും ഒക്കെയായി മാറും. തൃശൂരുകാരുടെ ഓണാഘോഷങ്ങള്‍ക്ക് ആവേശമേകുന്ന കളികള്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കേണ്ട ഒന്നാണ് കുമ്മാട്ടിക്കളി. തൃശൂര്‍ മാത്രമല്ല, പാലക്കാടും വയനാടുമെല്ലാം കുമ്മാട്ടിക്കളി വളരെ ജനകീയമായ ഒന്നാണ്. ഓണക്കാലത്തെ കുമ്മാട്ടിക്കളിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

കുമ്മാട്ടി

കുമ്മാട്ടി

ഓണക്കാലത്തെ കുമ്മാട്ടിക്കളി തൃശൂരിന്റെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. തൃശൂരിന്റെ ഓണാഘോഷങ്ങള്‍്കക് നിറംപകരുന്ന കുമ്മാട്ടിസംഘങ്ങള്‍ സജീവമായിക്കഴിഞ്ഞു. നഗരത്തിനും സമീപത്തുള്ള ദേശങ്ങളിലുമാണ് കുമ്മാട്ടിക്കളി കൂടുതലെത്തുന്നത്. പാലക്കാട്, വയനാട് ജില്ലകളില്‍ കുമ്മാട്ടിയുണ്ടെങ്കിലും ഓണാഘോഷങ്ങളോട് അനുബന്ധിച്ചല്ല, മറിച്ച് ദേവപ്രീതിക്കായും വിളവെടുപ്പ് ആഘോ‌ഷങ്ങളുടെ ഭാഗമായുമാണ് കുമ്മാട്ടിയെ കാണുന്നത്.
ഉത്രാടം മുതല്‍ നാലാം ഓണം വരെയാണ് കുമ്മാട്ടി തൃശൂരിലെ വീഥികളില്‍ അസുരതാളം ചവിട്ടുന്നത്. തൃശൂരിലെ തന്നെ ചില ഇടങ്ങളില്‍ പുലികളിയോളം പ്രാധ്യാനം കുമ്മാട്ടിക്കളിക്കും നല്കുന്നു.

PC:Aruna

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

മഹാഭാരതത്തിലെ അര്‍ജുനനുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയൊരു ഐതിഹ്യമാണ് ഇതിനുള്ളത്. വനവാസക്കാലത്ത് യുധിഷ്ഠിരന്റെ നിര്‍ദ്ദേശമനുസരിച്ച് അര്‍ജുനന്‍ വിശിഷ്ട ആയുധങ്ങള്‍ക്കായി ദേവന്മാരെ തപസ്സു ചെയ്തു. ദേവേന്ദ്രൻ, യമൻ, വരുണൻ എന്നിവര്‍ അര്‍ജുനനനെ അനുഗ്രഹിച്ച് വിശിഷ്ടായുധം സമ്മാനിച്ചുവെങ്കിലും ശിവൻ അര്‍ജുനന്റെ കഴിവ് മനസ്സിലാക്കിയ ശേഷമേ നല്കൂ എന്നായിരുന്നു തീരുമാനിച്ചത്. ഇതിനായിശിവന്‍ ‍ ഒരു കാട്ടാളരൂപം ധരിക്കുകയും പാര്‍വ്വതി ദേവിയെ മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയാക്കി മാറ്റുകയും ചെയ്തു. എന്നിട്ട്, ശിവന്‍ അതിനെ അര്‍ജുനന്റെ മുന്നിലൂടെ ഓടിച്ചു. അങ്ങനെ രണ്ടുപേരും കാട്ടുപന്നിയുടെ പുറകേ പോവുകയും ഒരിടത്തെത്തിയപ്പോള്‍ ഇരുവരും ഒരേപോലെ വില്ലുകുലയ്ക്കുകയും ചെയ്തു. രണ്ടും ഒരേ സമയത്താണ് അതിന്റെ ദേഹത്ത് കയറിയതെന്നതില്‍ ഇരുവരും അതിനായി അവകാശവാദം ഉന്നയിച്ചു. ഒടുവില്‍ യുദ്ധത്തിലൂടെ പന്നിയുടെ അവകാശിയെ തീരുമാനിക്കാം എന്ന ധാരണയില്‍ അര്‍ജുനനും കാട്ടാളരൂപം ധരിച്ച ശിവനും തീരുമാനിച്ചു.

PC:Aruna

യുദ്ധത്തില്‍

യുദ്ധത്തില്‍

തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഇരുവരും അല്പം പോലും വിട്ടുവീഴ്ച കാണിച്ചില്ല. കൈവശമുള്ള ആയുധങ്ങളെല്ലാമെടുത്ത് അവര്‍ പോരാടി. ഒടുവില്‍ ശിവന്ഞറെ ശക്തിക്കുമുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ അര്‍ജുനന് സാധിച്ചില്ല. എങ്കിലും വെറുമൊരു കാട്ടാളനോട് പരാജയപ്പെടുന്നു എന്നത് അര്‍ജുനനെ വല്ലാതെ വിഷമിപ്പിച്ചു. ഒടുവില്‍ ശിവന്‍ തന്റെ യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും അര്‍ജുനനനോട് പരീക്ഷണത്തില്‍ വിജയിച്ചതായി അറിയിച്ച് പാശുപതാസ്ത്രം സമ്മാനിക്കുകയും ചെയ്തു. അപ്പോഴേയ്ക്കും അവിടെയെത്തിയ ശിവന്റെ ഭൂതഗണങ്ങള്‍ ശിവനേയും പാർവ്വതിയേയും സന്തോഷിപ്പിക്കാൻ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു.

PC:Sooraj Kenoth

വടക്കുംനാഥ ക്ഷേത്രത്തില്‍

വടക്കുംനാഥ ക്ഷേത്രത്തില്‍

പിന്നീടൊരിക്കല്‍ ശിവനും പാര്‍വ്വതിയും വടക്കുംനാഥ ക്ഷേത്രത്തിലെത്തിയപ്പോല്‍ അവര്‍ക്കായി ഭൂതഗണങ്ങള്‍ വീണ്ടും അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തുവത്രെ. ഇതാണ് പിന്നീട് കുമ്മാട്ടിക്കളിയായി മാറിയതെന്നാണ് പ്രാദേശിക വിശ്വാസങ്ങള്‍ പറയുന്നത്.

PC:Sooraj Kenoth

മാവേലിയെ ഊട്ടിയ ഓണാ‌ട്ടുകര!! കാലം പിന്നിലാക്കാത്ത ഓണത്തിന്‍റെ പാരമ്പര്യങ്ങളിലൂടെ...മാവേലിയെ ഊട്ടിയ ഓണാ‌ട്ടുകര!! കാലം പിന്നിലാക്കാത്ത ഓണത്തിന്‍റെ പാരമ്പര്യങ്ങളിലൂടെ...

കുമ്മാട്ടിക്കളി വേഷം

കുമ്മാട്ടിക്കളി വേഷം

കാ​ട്ടാ​ള​ന്‍, തള്ള, ഹ​നു​മാ​ന്‍, കാ​ളി, ന​ര​സിം​ഹം എന്നിങ്ങനെയാണ് കുമ്മാട്ടിക്കളിയെ വേഷങ്ങള്‍. മുഖംമൂടി ഉപയോഗിച്ചാണ് മുഖം മറയ്ക്കുന്നത്. പണ്ടുകാലങ്ങളില്‍ പാളയില്‍ വെട്ടിയെടുത്ത മുഖമായിരുന്നു ഇലര്‍ ധരിച്ചിരുന്നത്. എന്നാല്‍, ഇതിന്റെ ക്ഷാമം മൂലം മുരിക്ക് പേലുള്ള മരങ്ങളുടെ തടി ഉപയോഗിച്ചും മുഖംമൂടി തയ്യാറാക്കുന്നു.
ഇതിനായുള്ള അവരുടെ വേഷവിധാനവും പ്രത്യേകതയുള്ളതാണ്. കുമ്മാട്ടിപ്പുല്ല് അഥവാ പർപ്പിടകപ്പുല്ല് ശരീരത്തില്‍ പ്രത്യേക രീതിയില്‍ വെച്ചുകെട്ടുന്നതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം. .ഒരാള്‍ക്കു മാത്രം കുറഞ്ഞത് 30 കിലോയെങ്കിലും പുല്ല് വേണം. ചില അവസരങ്ങളില്‍ വാഴയിലയും ദേഹത്ത് കെട്ടാറുണ്ട്.

PC:Sooraj Kenoth

തൃശ്ശുരിലെ കുമ്മാട്ടി

തൃശ്ശുരിലെ കുമ്മാട്ടി

തൃശൂര്‍ ജില്ലയില്‍ വളരെ സജീവമായി കുമ്മാട്ടിക്കളി നടക്കാറുണ്ട്. ഇതില്‍ കിഴക്കുമ്പാട്ടുകര കുമ്മാട്ടിയാണ് ഏറ്റവും പ്രധാനം. കിഴക്കുമ്പാട്ടുകരയെ കുമ്മാട്ടിക്കളിയുടെ ഈറ്റില്ലം എന്നും വിളിക്കാറുണ്ട്.

PC:Sooraj Kenoth

ഓണത്തല്ലു മുതല്‍ ഓണപ്പൊട്ടന്‍ വരെ...ഓണത്തിന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന കളികള്‍ഓണത്തല്ലു മുതല്‍ ഓണപ്പൊട്ടന്‍ വരെ...ഓണത്തിന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന കളികള്‍

മണി കിലുക്കി, താളം പിടിച്ചു ഓണത്തിന്‍റെ വരവറിയിച്ചെത്തുന്ന മലബാറുകാരുടെ ഓണപ്പൊട്ടന്‍മണി കിലുക്കി, താളം പിടിച്ചു ഓണത്തിന്‍റെ വരവറിയിച്ചെത്തുന്ന മലബാറുകാരുടെ ഓണപ്പൊട്ടന്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X