Search
  • Follow NativePlanet
Share
» »ഓണക്കഥകളിലെ ഓണത്തപ്പന്‍!! ആരാണ് ഈ ഓണത്തപ്പന്‍? വാമനനോ മഹാബലിയോ? അറിയാം

ഓണക്കഥകളിലെ ഓണത്തപ്പന്‍!! ആരാണ് ഈ ഓണത്തപ്പന്‍? വാമനനോ മഹാബലിയോ? അറിയാം

ഓണത്തപ്പനെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള ഓണ വിശ്വാസങ്ങളെക്കുറിച്ചും വായിക്കാം.

ഓണത്തപ്പന്‍... ഓണാഘോഷങ്ങളില്‍ പൂക്കളത്തിനടുത്തു തന്നെ നിര്‍ത്തിയിരിക്കുന്ന ഓണത്തപ്പന്റെ രൂപം നമുക്കൊക്കെ പരിചിതമാണെങ്കിലും അതിനു പിന്നലെ കഥകളും ഐതിഹ്യങ്ങളും അറിയുന്നവര്‍ കുറവാണ്. ഓണത്തിന് ഓണത്തപ്പനെ വെക്കുന്നതിനു പിന്നില്‍ വിശ്വാസങ്ങള്‍ ഏറെയുണ്ട്. പൂക്കളം തയ്യാറാക്കുന്നതു തന്നെ ഓണത്തപ്പമെ വരവേല്‍ക്കുക എന്ന ലക്ഷ്യത്തിലാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓണത്തപ്പനെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള ഓണ വിശ്വാസങ്ങളെക്കുറിച്ചും വായിക്കാം.

ഓണത്തപ്പന്‍

ഓണത്തപ്പന്‍

ഓണത്തപ്പന്‍ ആരാണ് എന്നത് സംബന്ധിച്ച് നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കളിമണ്ണ് കുഴച്ചുണ്ടാക്കി പിരമിഡ് ആകൃതിയില്‍ ഉയര്‍ന്നു നില്‍ക്കൂന്ന രൂപമാണ് ഓണത്തപ്പനുള്ളത്. തൃക്കാക്കരപ്പൻ, ഓണത്തപ്പൻ എന്നൊക്കെ ഇതിന്റെ പേര് പ്രദേശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമനുസരിച്ച് മാറിവരും.
വാമനനമാണ് ഓണത്തപ്പനെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റു ചില വിശ്വാസങ്ങളനുസരിച്ച് വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മാവേലിയാണ് തൃക്കാക്കരയപ്പന്‍ എന്നാണ് മറ്റൊരു വിശ്വാസം പറയുന്നത്.

PC:SijiR

ഉത്രാടനാളില്‍

ഉത്രാടനാളില്‍

വളരെ വ്യത്യസ്തമാണ് ഓണത്തപ്പന്റെ രൂപവും നിര്‍മ്മിതിയും. സാധാരണയായി ഉത്രാടം നാള്‍ എത്തുന്നതിനു മുന്‍പേ തന്നെ ഓണത്ത്പപനെ അഥവാ തൃത്താക്കരയപ്പനെ ഉണ്ടാക്കി വയ്ക്കാറുണ്ട്. കളിമണ്ണ് തന്നപോലെ പതംവരുത്തി കുഴച്ചാണ് ഓണത്തപ്പനെ നിര്‍മ്മിക്കുന്നത്. നിറം വരുവാനായി ഇഷ്ടികപ്പൊടിയും ചിലയിടങ്ങളില്‍ ചേര്‍ക്കുന്നു. സാധാരണയായി ഉത്രാടം ദിനത്തില്‍ പൂക്കളത്തിന് സമീപം നാക്കിലയില്‍ അഞ്ച് ഓണത്തപ്പന്റ രൂപങ്ങള്‍ വയ്ക്കുന്നതാണ് പതിവ്. അതില്‍തന്നെ നടുവില്‍ വലിയ തൃക്കാക്കരയപ്പനും ഇരുവശങ്ങളിലും താരതമ്യേന ചെറുതുമായ രൂപങ്ങളായിരിക്കും വയ്ക്കുക. ഇത് കൂടാതെ ഈ രൂപങ്ങളെ അലങ്കരിക്കുന്ന പതിവുമുണ്ട്. കൃഷ്ണ കിരീടം, ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ തുടങ്ങിയ നാടന്‍ പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. അഞ്ചാം ഓണദിവസം വനെ തൃക്കാക്കരയപ്പനെ ഇങ്ങനെ വയ്ക്കും. ഈ ദിവസങ്ങളില്‍ പ്രത്യേക നിവേദ്യവം പൂജകളും ഉണ്ടായിരിക്കുകയും ചെയ്യും.

മാതേര് വയ്ക്കുക

മാതേര് വയ്ക്കുക

ഓണത്തപ്പനെ ഇങ്ങനെ വയ്ക്കുന്നതിന് ചില സ്ഥലങ്ങളില്‍ മാതേര് വയ്ക്കുക എന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച മറ്റൊരു വിശ്വാസം പെരുമാളുമായി ബന്ധപ്പെട്ടതാണ്. ഓണാഘോഷങ്ങള്‍ക്ക് തൃക്കാക്കര ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കാത്ത ആളുകള്‍ വീടുകളില്‍ തൃത്താക്കരയപ്പന്റെ രൂപം ഇങ്ങനെ പ്രതിഷ്ഠിക്കണമെന്നും ആഘോഷങ്ങള്‍ നടത്തണമെന്നും പെരുമാള്‍ അക്കാലത്ത് കല്പന നല്കിയിരുന്നുവത്രെ. ഇതാണ് ഇത്തരത്തിലുള്ള ഒരു ആചാരത്തിന്‍റെ പിന്നിലുള്ള ഐതിഹ്യമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:SijiR

വാമനനേയും മഹാബലിയേയും ഒരുമിച്ച് ആരാധിക്കുന്ന തൃക്കാക്കര ക്ഷേത്രംവാമനനേയും മഹാബലിയേയും ഒരുമിച്ച് ആരാധിക്കുന്ന തൃക്കാക്കര ക്ഷേത്രം

തിരുവോണനാളിലെ മഹാബലി

തിരുവോണനാളിലെ മഹാബലി

ഓണത്തപ്പനൊപ്പം തിരുവോണനാളില്‍ നാക്കിലയില്‍ മഹാബലിയുടെ രൂപവും വയ്ക്കും. എന്നാല്‍ ഒറ്റയ്ക്കല്ല, മഹാബലി ഈ ദിവസം ആഗതനാകുന്നത്. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല് തുടങ്ങിയവരോടൊപ്പമാണ് മഹാബലി പ്രതിഷ്ഠിക്കപ്പെടുന്നത്.
തിരുവോണം കഴിഞ്ഞ് നാലാം ദിവസം ഇതെല്ലാം എടുത്തുമാറ്റുമെങ്കിലും പൂക്കളം ഇടുന്നത് കന്നി മാസത്തിലെ ആയില്യ വരെ തുടരാറുണ്ട് ചില ഇടങ്ങളില്‍.

എറണാകുളം ജില്ലയില്‍ എരൂർ, ചോറ്റാനിക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണത്തപ്പനെ നിര്‍മ്മിത്തുന്നത്. ഇപ്പോള്‍ ഓണ്‍ ലൈന്‍ ആയും ഓണത്തപ്പന്റെ കളിമണ്ണ് രൂപം ലഭിക്കുന്നു.

PC:Ramesh NG

ഓണത്തപ്പനെ വരവേല്‍ക്കുവാന്‍ കുമ്മാട്ടിക്കളി.. തൃശൂര്‍ ഒരുങ്ങി.. അറിയാം വിശേഷങ്ങള്‍ഓണത്തപ്പനെ വരവേല്‍ക്കുവാന്‍ കുമ്മാട്ടിക്കളി.. തൃശൂര്‍ ഒരുങ്ങി.. അറിയാം വിശേഷങ്ങള്‍

ഓണത്തല്ലു മുതല്‍ ഓണപ്പൊട്ടന്‍ വരെ...ഓണത്തിന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന കളികള്‍ഓണത്തല്ലു മുതല്‍ ഓണപ്പൊട്ടന്‍ വരെ...ഓണത്തിന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന കളികള്‍

Read more about: onam celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X