Search
  • Follow NativePlanet
Share
» »കേരളത്തിലെ ജില്ലകളിലെ ഓണാഘോഷങ്ങള്‍

കേരളത്തിലെ ജില്ലകളിലെ ഓണാഘോഷങ്ങള്‍

കേരളത്തിന്റെ മാത്രം ആഘോഷമാണെങ്കിലും 14 ജില്ലകളിലും ആഘോഷത്തിന് വ്യത്യസ്തത കാണാന്‍ സാധിക്കും. സദ്യയ്ക്ക് ഇലയിടുന്നതു മുതല്‍ ഓണത്തിന് കളിക്കുന്ന കളികള്‍ക്ക് വരെ ഈ വ്യത്യാസമുണ്ട്

By Elizabath

ലോകത്തിന്റെ ഏതുഭാഗത്തായാലും ഓണത്തിന്റെ സമയത്ത് വീട്ടിലെത്താന്‍ ശ്രമിക്കാത്ത മലയാളികള്‍ കാണില്ല. ഇനി വീട്ടിലെത്താന്‍ കഴിഞ്ഞെല്ലെങ്കിലും മനസ്സുകൊണ്ടെങ്കിലും അവര്‍ നാട്ടിലായിരിക്കും. അത്രയ്ക്കധികകമായി മലയാളികള്‍ നെഞ്ചിലേറ്റി വച്ചിരിക്കുന്ന ആഘോഷമാണ് ഓണം.
കേരളത്തിന്റെ മാത്രം ആഘോഷമാണെങ്കിലും 14 ജില്ലകളിലും ആഘോഷത്തിന് വ്യത്യസ്തത കാണാന്‍ സാധിക്കും. സദ്യയ്ക്ക് ഇലയിടുന്നതു മുതല്‍ ഓണത്തിന് കളിക്കുന്ന കളികള്‍ക്ക് വരെ ഈ വ്യത്യാസമുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിലെ ഓണത്തിന്റെ പ്രത്യേകതകള്‍ നോക്കാം.

ഓണം

ഓണം

ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്ന രീതിയില്‍ പ്രജകളെ സ്‌നേഹിച്ച രാജാവായിരുന്നു മഹാബലി. അദ്ദേഹത്തിന്റെ ഐശ്യര്യത്തില്‍ അസൂയപൂണ്ട ദേവന്‍മാര്‍അദ്ദേഹത്തെ ഇല്ലാതാക്കാന്‍ മഹാവിഷ്ണുവിന്റെ സഹായം തേടി.
മൂന്നടി മണ്ണ് ആവശ്യപ്പെട്ടെത്തിയ മഹാവിഷ്ണുവിന്റെ അവതാരമായ വാമനനു മുന്നില്‍ മാവേലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനന്‍ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. പ്രജകളെ ഏറെ സ്‌നേഹിച്ചിരുന്ന മഹാബലിക്ക് വര്‍ഷത്തിലൊരിക്കല്‍ ഇവിടെയെത്തി പ്രജകളെ കാണുവാന്‍ അദ്ദേഹം വാവേലിക്ക് അനുമതി നല്കി. അങ്ങനെ തന്റെ പ്രജകളെ മാവേലി കാണാന്‍ വരുന്ന ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണം നാള്‍.

PC:Challiyan

അത്തം മുതല്‍ ചതയം വരെ

അത്തം മുതല്‍ ചതയം വരെ

ചിങ്ങമാസത്തിലെ അത്തം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്. തിരുവോണം നാളിലാണ് ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങള്‍.

PC:ShashiBellamkonda

 ഓണപ്പൂക്കളം

ഓണപ്പൂക്കളം

ഓണത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് ഓണപ്പൂക്കളം. മാവേലി തമ്പുരാനെ സ്വീകരിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള ആചാരങ്ങളില്‍ ഒന്നാണിത്. ഒന്നാം ദിവസമായ അത്തത്തിന് ഒരു നിര പൂ മാത്രമേ ഇടുകയുള്ളൂ. പിന്നീട് ദിവസങ്ങള്‍ കൂടുന്നതനുസരിച്ച് കളത്തിന്റെ വലുപ്പവും കൂടി വരും. ഉട്രാടനാളിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്.

PC:Gopakumar V R

കൊച്ചി മഹാരാജാക്കന്‍മാരുടെ ആസ്ഥാനത്തെ അത്തച്ചമയം

കൊച്ചി മഹാരാജാക്കന്‍മാരുടെ ആസ്ഥാനത്തെ അത്തച്ചമയം

എറണാകുളത്തെ തൃപ്പൂണിത്തറയില്‍ ഓണത്തിന്റെ ഭാഗമായി അത്തം നാളില്‍ നടക്കുന്ന ആഘോഷമാണ് അത്തച്ചമയം. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഓണാഘോഷത്തിലെ ഒരിനമാണിത്.
തൃക്കാക്കര ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന ഓണപ്പതാക ഉയര്‍ത്തുന്നതോടെയാണ് ഇതിന് തുടക്കമാവുന്നത്. ഓണത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണിത്.

pc:Sivahari

തെയ്യങ്ങളുടെ നാട്ടിലെ ഓണത്തെയ്യം

തെയ്യങ്ങളുടെ നാട്ടിലെ ഓണത്തെയ്യം

തെയ്യങ്ങളുടെ നാടായ കണ്ണൂരില്‍ ഓണത്തിന് മാത്രം പ്രചാരമുള്ള തെയ്യമാണ് ഓണത്തെയ്യം. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ ഓണത്തെയ്യം അഥവാ ഓണത്താര്‍ തെയ്യം കെട്ടുന്നത് ചെറിയ ആണ്‍കുട്ടികളാണ്. മുഖത്ത് തേപ്പും ചെറിയ മുടിയും വലതു കയ്യില്‍ മണിയും ഇടതു കയ്യില്‍ ഓണവില്ലുമായാമ് ഇവര്‍ വീടുകള്‍ തോറും കൊട്ടിപ്പാടി എത്തുന്നത്.

PC:Dhruvaraj S

ഓണേശ്വരന്‍

ഓണേശ്വരന്‍

വായ തുറക്കാതെ തന്നെ തെയ്യം കാണിക്കുന്ന ഓണേശ്വരന്‍ അഥവാ ഓണപ്പൊട്ടന്‍ തെയ്യം കണ്ണൂര്‍്, കോഴിക്കോട് ജില്ലകളുടെ പ്രത്യേകതയാണ്. ഇവിടുത്തെ ഉള്‍പ്രദേശങ്ങളിലാണ് ഈ തെയ്യം കൂടുതലായി കണ്ടുവരുന്നത്. ഒരിക്കലും കാല്‍ നിലത്തുറപ്പിക്കാത്ത ആ തെയ്യം താളം ചവിട്ടുകയും ഓടിക്കൊണ്ടിരിക്കുകയും ചെയ്യും.

pc:Nidish K Viswanathan

തൃക്കാക്കരയപ്പന്‍

തൃക്കാക്കരയപ്പന്‍

തൃശൂര്‍, എറണാകുളം ജില്ലകളില്‍ മാത്രം കണ്ടുവരുന്ന ഒരു അനുഷ്ഠാനമാണ് തൃക്കാക്കരയപ്പനെ ഒരുക്കല്‍. മഹാബലിയെ വരവേല്‍ക്കുന്നതിനായാണ് ഇത് ഒരുക്കുന്നത്. അരിമാവു കൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപമാണ് തൃക്കാക്കരയപ്പനായി പ്രതിഷ്ഠിക്കുന്നത്.
തൃക്കാക്കരയപ്പനെ ചെറിയ പീഠത്തില്‍ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍, മലര്‍ തുടങ്ങിയവയും ഇതിനോടൊപ്പം ചിലയിടങ്ങളില്‍ വയ്ക്കാറുണ്ട്.

PC:SijiR

പുലിക്കളി

പുലിക്കളി

പുലികളി എന്നു പറയുമ്പോള്‍ എല്ലാവര്‍ക്കും ആദ്യം ഓര്‍മ്മ വരിക തൃശൂര്‍ തന്നെയാണ്. നാലാമോണത്തിന്റെ അന്ന് വൈകിട്ടോടെയാണ് ഇവിടെ പുലികളിക്ക് തുടക്കമാവുക. ഇവരുടെ ശരീരത്തില്‍ ചായമടിക്കുന്നത് ഇനാമല്‍ പെയിന്റ് മണ്ണെണ്ണയില്‍ ചാലിച്ചാണ്.
മെയ് വഴക്കവും കായിക ശേഷിയും ഏറെ വേണ്ട പുലികളി വന്യമായ താളത്തിലാണ് കളിക്കുന്നത്. തൃശൂര്‍ കൂടാതെ കൊല്ലവും തിരുവനന്തപുരവുമാണ് പുലികളിയുടെ മറ്റു രണ്ടു കേന്ദ്രങ്ങള്‍.

PC:Aruna

കുമ്മാട്ടി

കുമ്മാട്ടി

പുലികളി പോലെ കുമ്മാട്ടിക്കളിയും തൃശൂരിന്റെ മാത്രം പ്രത്യേകതയാണ്. ഓണത്തപ്പനെ വരവേല്‍ക്കാനായായാണ് ചില ഭാഗങ്ങളില്‍ കുമ്മട്ടിക്കളി കളിക്കുന്നത്. തൃശൂര്‍ കൂടാതെ പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലും കുമ്മട്ടിക്കളിക്ക് ആരാധകരുണ്ട്.

PC:Aruna

കുന്നംകുളത്തുകാരുടെ ഓണത്തല്ല്

കുന്നംകുളത്തുകാരുടെ ഓണത്തല്ല്

ഓണക്കാല വിനോദങ്ങളില്‍ ഏറെ പഴകിയ ഒരിനമാണ് ഓണത്തല്ല്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും കാലക്രമേണ ഇത് പല സ്ഥലങ്ങളില്‍ നിന്നും ഇത് അപ്രത്യക്ഷമായി. കണക്കുകള്‍ പ്രകാരം മുടങ്ങാടം അടുത്തകാലം വരെ ഓണത്തല്ല് നടത്തിയത് കുന്നംകുളത്തു മാത്രമാണ്.

PC:Youtube

ഓണക്കളികള്‍

ഓണക്കളികള്‍

ഓണത്തല്ല്. ഓണംകളി, കമ്പിത്തായം കളി, ഭാരക്കളി, തലപ്പന്തുകളി, കിളിത്തട്ടുകളി തുടങ്ങിയവയൊക്കെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണസമയത്ത് പ്രചാരത്തില്‍ വരുന്ന കളികളാണ്. ഇവയില്‍ മിക്കതിനും ഇപ്പോഴും ആളുകള്‍ക്കിടയില്‍ സ്ഥാനമുണ്ട്.

PC: U.S. Consulate General Che

ഓണസദ്യ

ഓണസദ്യ

ഓണത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഓണസദ്യയാണ്.
പ്രാദേശികമായ വ്യത്യാസങ്ങള്‍ ഓണസദ്യയ്ക്കും കാണാന്‍ സാധിക്കും. വിളമ്പുന്നതിനും വിഭവങ്ങള്‍ ഒരുക്കുന്നതിനുമെല്ലാം ഈ വ്യത്യാസങ്ങള്‍ പ്രകടമാണ്.
തിരുവിതാംകൂര്‍ പ്രദേശത്ത് സദ്യയില്‍ ആദ്യം പരിപ്പു കറിയാണ് വിളമ്പുക. കൂടാതെ സദ്യയ്ക്ക് മറ്റു കറികളോടൊപ്പം പച്ചമോരും നിര്‍ബന്ധമാണ്.
കുട്ടനാട്ടില്‍ ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നുവത്രെ.

PC:Ramesh NG

തിരുവോണത്തോണിയുടെ

തിരുവോണത്തോണിയുടെ

ഓണമിങ്ങെത്താറായി..തിരുവോണത്തോണിയും..ഓണമിങ്ങെത്താറായി..തിരുവോണത്തോണിയും..


PC: RajeshUnuppally

Read more about: onam kerala epic temples thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X