Search
  • Follow NativePlanet
Share
» »ദുര്യോധനപ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം

ദുര്യോധനപ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം

മഹാഭാരതത്തിലെ കൗരവരില്‍ പ്രധാനിയായ ദുര്യോധനനെ ആരാധിക്കുന്ന ദക്ഷിണ ഭാരത്തിലെ ഏക ക്ഷേത്രം നമ്മുടെ നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്.

By Elizabath

അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങള്‍ ധാരാളമുള്ള നാടാണ് നമ്മുടേത്. പ്രതിഷ്ഠകളും വിശ്വസങ്ങളും ധാരാളമുള്ള ഇവിടുത്തെ ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകതകള്‍ ധാരാളമുണ്ട്.

മഹാഭാരതത്തിലെ കൗരവരില്‍ പ്രധാനിയായ ദുര്യോധനനെ ആരാധിക്കുന്ന ദക്ഷിണ ഭാരത്തിലെ ഏക ക്ഷേത്രം നമ്മുടെ നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്.

കൊല്ലം ജില്ലയിലെ പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ അപൂര്‍വ്വ വിശേഷങ്ങള്‍ അറിയാം...

കൈലാസത്തെക്കുറിച്ച് ആരും പറയാത്ത രഹസ്യങ്ങള്‍കൈലാസത്തെക്കുറിച്ച് ആരും പറയാത്ത രഹസ്യങ്ങള്‍

ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം

ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം

കൗരവനായ ദുര്യോധനനെ പൂജിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക ക്ഷേത്രമായാണ് പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രം അറിയപ്പെടുന്നത്.

PC:Kerala tourism Official site

കുറുവ സമുദായത്തിന്റെ ക്ഷേത്രം

കുറുവ സമുദായത്തിന്റെ ക്ഷേത്രം

കുറുവ സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തില്‍ ദുര്യോധനനെ മലനടന്‍ അപ്പൂപ്പന് എന്ന പേരിലാണ് നാട്ടുകാര്‍ ആരാധിക്കുന്നത്.

PC:Akhilan

ദുര്യോധനനന്‍ ഇവിടെയെത്തിയ കഥ

ദുര്യോധനനന്‍ ഇവിടെയെത്തിയ കഥ

പാണ്ഡവരുടെ വനവാസക്കാലത്താണ് ദുര്യോധനന്‍ മലനടയിലെത്തിയതെന്നാണ് വിശ്വാസം. യാത്ര ചെയ്ത് ക്ഷീണിച്ചുവലഞ്ഞ ദുര്യോധനന്‍ഒരു കുടിലിലെത്തി വെള്ളം ചോദിക്കുകയുണ്ടായി. ശുദ്ധമായ മദ്യമാണ് അവര്‍ ദുര്യോധനനു കുടിക്കാന്‍ നല്കിയത്. പിന്നീട് അദ്ദേഹം ഈ ഗ്രാമത്തില്‍ സ്ഥിരതാമസമാക്കി എന്നാണ് വിശ്വാസം.
പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു മറ്റൊരു കഥയും പ്രചാരത്തിലുണ്ട്.
ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹിച്ച അവര്‍ക്ക് ഒരു കുറവസ്ത്രീ മധുചഷകം നല്‍കി സല്‍ക്കരിച്ചുവെന്നും കൗരവരാജാവ് 101 ഏക്കര്‍ നല്‍കി അനുഗ്രഹിച്ചുവെന്നും ആണ് കഥ. നിഴല്‍ക്കുത്തില്‍ പാണ്ഡവരെ വകവരുത്തുവാന്‍ നിയോഗിക്കപ്പെട്ട ഭാരതമലയന്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്.

PC:Kerala tourism Official site

ശ്രീകോവിലും വിഗ്രഹവുമില്ലാത്ത ക്ഷേത്രം

ശ്രീകോവിലും വിഗ്രഹവുമില്ലാത്ത ക്ഷേത്രം

പ്രത്യേകതകള്‍ ധാരാളമുണ്ട് പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്. ശ്രീ കോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇവിടെ കാണാന്‍ സാധിക്കില്ല. പകരമുള്ളത് ആല്‍ത്തറയിലെ പീഠം മാത്രമാണ്.

PC:Official site

തീര്‍ഥത്തിന് പകരം കള്ള്

തീര്‍ഥത്തിന് പകരം കള്ള്

വ്യത്യസ്തമായ ഒട്ടേറെ ആചാരങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കലശ്ശത്തിനായി ഉപയോഗിക്കുന്നതും ഭക്തര്‍ക്ക് തീര്‍ഥമായി നല്കുന്നതും കള്ളാണ്. ഇവിടുത്തെ പ്രധാന വഴിപാടും ഇതുതന്നെയാണ്.

PC:Official site

മലക്കുട മഹോത്സവം

മലക്കുട മഹോത്സവം

നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറുന്ന മലക്കുട മഹോത്സവം നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ആഘോഷമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കാനായി ഇവിടെ എത്തുന്നത്.
മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഉത്സവത്തിന് കൊടിയേറുന്നത്. എടുപ്പുകുതിരയും കാളയും മലനടയപ്പൂപ്പന്റെ അനുഗ്രഹത്തിനായി കാത്തു നില്‍ക്കുന്നത് കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.
ഈ വര്‍ഷത്തെ മലക്കുട മഹോത്സവം 2022 മാര്‍ച്ച് 25 നാണ് നടക്കുക.

PC:Official site

കാളവേല

കാളവേല

മലക്കുട മഹോത്സവത്തിലെ കെട്ടുകാഴ്ചകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്നത് കാളവേലയാണ്. കാളയും എടുപ്പു കുതിരയുമാണ് ഏറ്റവും ആകര്‍ഷകമായ കാര്യങ്ങള്‍. മലനടയപ്പൂപ്പന് കാളയെയാണ് ഇഷ്ടം.

PC:Official site

പള്ളിപ്പാന

പള്ളിപ്പാന

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പള്ളിപ്പാന ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങാണ്. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പൂജയാണ് ഇതിന്റെ ആകര്‍ഷണം. കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചൂരല്‍വള്ളികള്‍ ശരീരത്തില്‍ ചുറ്റി ക്ഷേത്രമുറ്റത്ത് ഉരുളുന്നതാണ് പള്ളിപ്പാന ചടങ്ങ്.

PC:Official site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലാണ് പോരിവഴി പെരുവിരുത്തി മലനട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നും പത്തനംതിട്ട അടൂരിലേക്കോ കൊല്ലം ചക്കുവള്ളിയിലേക്കോ ബസ് കയറുക. ഇവിടെ നിന്ന് മലനടയിലേക്ക് ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.
17 കിലോമീറ്റര്‍ അകലെയുള്ള കരുനാഗപ്പള്ളിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X