Search
  • Follow NativePlanet
Share
» »ഡെൽഹിയിൽ നിന്നും ഋഷികേശിലേക്ക് ഒറ്റ ദിവസത്തെ യാത്ര

ഡെൽഹിയിൽ നിന്നും ഋഷികേശിലേക്ക് ഒറ്റ ദിവസത്തെ യാത്ര

ഡെൽഹിയിൽ നിന്നും ഋഷികേശിലേക്കുള്ള യാത്രയും ഋഷികേശിൽ സന്ദർശിക്കേണ്ട പ്രധാന ഇടങ്ങളും പരിചയപ്പെടാം..

ഡെൽഹി...ഇന്ത്യയിലെ ഏറ്റവും വലിയ യാത്ര ഹബ്ബുകളിലൊന്ന്... എവിടേക്ക് പോകുവാനും ഇവിടെ എത്തിയാൽ രക്ഷപെട്ടു എന്നാണ്. വഴിയും ബസുമൊക്കെ കണ്ടു പിടിക്കുവാൻ കുറച്ച് ബുദ്ധമുട്ടായിരിക്കുമെങ്കിലും പോകേണ്ട സ്ഥലത്തെത്തിക്കുന്ന കാര്യത്തിൽ ഡെൽഹിയുടെ ഉറപ്പ് വേറെ തന്നെയാണ്. അങ്ങനെ യാത്രയുടെ ഭാഗമായി ഡെൽഹിയിലെത്തുമ്പോൾ കാണേണ്ട സ്ഥലങ്ങള്‍ ആകെ മൊത്തം കൺഫ്യൂഷനിലായിരിക്കും. ഡെൽഹിയിൽ കറങ്ങി നടന്നു കാണേണ്ട ഇടങ്ങൾ ഒരുപാടുണ്ട്. ആ സ്ഥലങ്ങള്‍ മാറ്റിവെച്ച് ഋഷികേശ് വരെയൊന്നു പോയാലോ!? കൃത്യമായി പ്ലാന്‍ ചെയ്ത് അതിനനുസരിച്ച് പോയാൽ ഒറ്റ ദിവസം കൊണ്ട് ഇവിടുത്തെ പ്രധാന ഇടങ്ങളെല്ലാം കണ്ട് തിരിച്ചുവരുവാൻ സാധിക്കും. ഡെൽഹിയിൽ നിന്നും ഋഷികേശിലേക്കുള്ള യാത്രയും ഋഷികേശിൽ സന്ദർശിക്കേണ്ട പ്രധാന ഇടങ്ങളും പരിചയപ്പെടാം...

ഡെൽഹിയിൽ നിന്നും ഋഷികേശിലേക്ക്

ഡെൽഹിയിൽ നിന്നും ഋഷികേശിലേക്ക്

ഡൽഹിയിൽ നിന്നും എളുപ്പത്തിൽ പോയി ഒറ്റ ദിവസം കൊണ്ടു കാഴ്ചകൾ കണ്ടുവരുവാൻ പറ്റിയ ഇടമാണ് ഋഷികേശ്. ഡെൽഹിയുടെ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി, ശാന്തമായി, പ്രകൃതിയോട് ഇണങ്ങിയുള്ള ഈ നാട് യാത്രയെ മൊത്തത്തിൽ സ്വാധീനിക്കും എന്നതിൽ സംശയമില്ല.

 ഋഷികേശ്

ഋഷികേശ്

ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നും വേൾഡ് യോഗാ സെന്‍റർ എന്നുമൊക്കെ അറിയപ്പെടുന്ന ഋഷികേശ് ഉത്തരാഖണ്ഡിൽ ഹിമാലയത്തിന്‍റെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. ഡെൽഹിയിൽ നിന്നും 250 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ദേശീയപാത 334, ദേശീയപാത 44 എന്നിവ വഴി ആറു മണിക്കൂർ കൊണ്ട് എത്തിച്ചേരാം.
രാവണനെ വധിച്ച ശേഷം രാമൻ ഇവിടെ എത്തിച്ചേർന്നു എന്നാണ് വിശ്വാസം. ഇവിടെ വെച്ച് ലക്ഷ്മണനുമായി ചേർന്ന് ഗംഗാ നദി മുറിച്ചു കടന്നുവത്രെ. ഗംഗയെ മുറിച്ചു കടന്ന സ്ഥലത്താണ് ഇന്ന് ലക്ഷ്മൺ ഝുല സ്ഥിതി ചെയ്യുന്നത്

PC:Rakami Art Studio

എന്തൊക്കെ കാണാം

എന്തൊക്കെ കാണാം

വിചാരിക്കാവുന്നതിലുമധികം കാഴ്ചകളാണ് ഋഷികേശ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒറ്റദിവസം കൊണ്ട് സ്ഥലങ്ങൾ കണ്ടു തീർക്കണം എന്നുണ്ടെങ്കിൽ ഡൽഹിയിൽ നിന്നും യാത്ര അതിരാവിലെ തന്നെ ആരംഭിക്കണം. റോഡിൽ ബ്ലോക്ക് തുടങ്ങുന്നതിനു മുൻപേ പരമാവധി ദൂരം സഞ്ചരിക്കുവാൻ കഴിഞ്ഞാൽ തന്നെ യാത്രയുടെ ഒരു ഘട്ടം പൂർത്തിയായി എന്നു പറയാം.
ബീറ്റില്‍സ് ആശ്രമത്തിൽ തുടങ്ങി ലക്ഷ്മൺ ഝൂല,നീര്‍ ഗർ‌ഹ് വെള്ളച്ചാട്ടം,പരമാര്‍ഥ് നികേതൻ ക്ഷേത്രം, ഘാട്ടിലെ ആരതി തുടങ്ങിയവയാണ് കാണേണ്ട കാഴ്ചകൾ.

PC:Tylersundance

ബീറ്റിൽസ് ആശ്രമം

ബീറ്റിൽസ് ആശ്രമം

ഒരു കാലത്ത് റോക്ക് സംഗീതാരാധകരെ ആസ്വാദനത്തിന്റെ അങ്ങേ തലയ്ക്കൽ എത്തിച്ചിരുന്ന ദി ബീറ്റിൽസ് റോക്ക് ബാന്‍ഡിന്റെ പേരിലുള്ള ബീറ്റിൽസ് ആശ്രമമാണ് ഋഷികേശ് യാത്രയിൽ ആദ്യം സന്ദർശിക്കുന്നത്. ഗംഗാ നദിയുടെ കിഴക്കേ തീരത്തായി സ്ഥിതി ചെയ്യുന്ന കാടുപിടിച്ചു കിടക്കുന്ന ഇടമാണ് ഇന്നു കാണുന്ന ബീറ്റിൽസ് ആശ്രമം. രാം ജൂലയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം നടന്നു വേണം ഇവിടെ എത്തുവാൻ. കുറേയേറെ ഭാഗങ്ങളും ആരും നോക്കി നടത്തുവാനില്ലാത്ത അവസ്ഥയിലാണ് കിടക്കുന്നത്. പിന്നീട് ഇവിടം സര്‍ക്കാർ ഏറ്റെടുക്കുകയും ആളുകൾക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. ബീറ്റില്‌‍സ് ബാന്‍ഡ് മെഡിറ്റേഷനും മറ്റുമായി വന്ന ഇടമായതിനാലാണ് ഇവിടം ബീറ്റിൽസ് ആശ്രമം എന്നറിയപ്പെടുന്നത്. എന്നാൽ യഥാർഥത്തില്‍മ ഹേഷ് യോഗി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ ആശ്രമത്തിന്‍റെ പേര് ചൗരസ്യ കുടിയ എന്നാണ്.
ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും ഇവിടുത്തെ കാഴ്ചകൾ കണ്ടു തീരുവാൻ.

PC:Sumita Roy Dutta

നീർ ഗർഹ് വെള്ളച്ചാട്ടം

നീർ ഗർഹ് വെള്ളച്ചാട്ടം

മൂന്നു തട്ടുകളിലായി താഴേക്ക് പ്രകൃതിയൊരുക്കിയിരിക്കുന്ന കുളത്തിലേക്ക് പതിക്കുന്ന നീര്‍ ഗർഹ് വെള്ളച്ചാട്ടം ഋഷികേശിലെ മറ്റൊരു അത്ഭുതമാണ്. 10-15 മിനിട്ട് നീണ്ടു നിൽക്കുന്ന ഹൈക്കിങ്ങിലൂടെ എത്തിച്ചേരുന്ന ഈ വെള്ളച്ചാട്ടത്തിനടുത്തു നിന്നും അങ്ങകലെ ഗംഗാ നദിയുടെ മനോഹരമായ കാഴ്ച കാണാം. ഭംഗിയുള്ള വഴിയിലൂടെ കയറിപോകുന്നതും ഇടയ്ക്കിടെയുള്ള ചെറുകടകളും നടത്തത്തിന്‍റെ ക്ഷീണം അറിയിക്കില്ല. നടത്തവും കാഴ്ചകളും ഫോട്ടോയെടുപ്പും ഒക്കെയായി ഒന്നര മണിക്കൂർ സമയം ഇവിടെ ചിലവഴിക്കാം.

PC:wikimedia

ലക്ഷ്മണ ഝുല

ലക്ഷ്മണ ഝുല

ഋഷികേശിന്‍റെ കാഴ്ചകളിലും ചിത്രങ്ങളിലും ഏറ്റവും അധികം നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ലക്ഷ്മണ ഝുല. തപോവൻ, ജോങ്ക് എന്നീ രണ്ടു ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്‍റെ കാഴ്ച ഒരിക്കലും മിസ് ചെയ്യരുതാത്തതാണ്. ഇതു കൂടാതെ മുൻപ് പറഞ്ഞതുപോലെ ഹൈന്ദവ വിശ്വാസമായും ഇതേറെ ബന്ധപ്പെട്ടു കിടക്കുന്നു.

പർമാർത് നികേതൻ

പർമാർത് നികേതൻ

ഋഷികേശിൽ ഗംഗാ നദിയുടെ പടിഞ്ഞാറൻ തീരത്തായി സ്ഥിതി ചെയ്യുന്ന പർമാർത് നികേതൻ ആശ്രമമാണ് ഋഷികേശിലെ ഏറ്റവും വലിയ ആശ്രമം. പ്രാർഥനയ്ക്കും യോഗയ്ക്കും ധ്യാനത്തിനും ഒക്കെ ഏറെ യോജിച്ച അന്തരീക്ഷം കൂടിയാണിത്. 14 അടി ഉയരത്തിൽ ധ്യാന രൂപത്തിലുള്ള ശിവൻറെ പ്രതിമ ഇവിടുത്തെ പ്രധാന ആകർഷണമാണ്.

ത്രിവേണി ഘാട്ട്

ത്രിവേണി ഘാട്ട്

ഋഷികേശിലെ യാത്രയിൽ ഒഴിവാക്കരുതാത്ത ഒന്നാണ് ഇവിടുത്തെ ത്രിവേണി ഘാട്ട്. ഇവിടുത്തെ വൈകുന്നേരങ്ങളിലെ മഹാആരതി ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ട് ആസ്വദിക്കേണ്ട കാര്യമാണ്. നേരത്തെ എത്തി കല്പ്പടവുകളിൽ സീറ്റ് പിടിച്ചാൽ മാത്രമേ സൗകര്യമായിരുന്ന് ആരതി കാണുവാൻ സാധിക്കുകയുള്ളൂ.

രാം ഝൂല

രാം ഝൂല

ലക്ഷ്മൺ ഝൂലയുടെ കഥകളിൽ ലക്ഷ്മണനു പകരം രാമനെ ചേർത്താൽ ലക്ഷ്മൺ ഝൂലയുടെ കഥയായി. വലുപ്പത്തിന്‍റെ കാര്യത്തിൽ കുറച്ച് വലുപ്പം കൂടുതലുണ്ട് രാം ഝൂലയ്ക്ക് എന്നത് മാത്രമാണ് ഇതിന്‍റെ പ്രത്യേകത. ഗംഗാ നദിയുടെ പനോരമിക് കാഴ്ച കാണുവാനാണ് ഇവിടേക്ക് കൂടുതലും ആളുകളെത്തുന്നത്.

ഋഷികേശ് റിവർ റാഫ്ടിങ്

ഋഷികേശ് റിവർ റാഫ്ടിങ്

ഒറ്റ ദിവസത്തെ യാത്ര പ്ലാനിൽ ഉൾപ്പെടുത്തുവാൻ പറ്റില്ലെങ്കിലും ഋഷികേശിൽ തീർച്ചയായും അനുഭവിച്ചിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ റിവർ റാഫ്ടിങ്. തിരഞ്ഞെടുക്കുവാൻ വ്യത്യസ്ത റൂട്ടുകളും വിവിധ ലെവലുകളും ഇവിടുത്തെ റാഫ്ടിങ്ങിന്‍റെ പ്രത്യേകതയാണ്.

ബങ്കീ ജംപിങ്

ബങ്കീ ജംപിങ്

ഋഷികേശിലേക്ക് സാഹസിക സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ബങ്കീ ജംപിങ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബംജീ ജംപിങ് ഡെസ്റ്റിനേഷൻ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ക്രെയിൻ പോലുള്ള യന്ത്രത്തിലെ റോപ്പുപയോഗിച്ച് ശരീരത്തെ ബന്ധിപ്പിച്ച് ജീവൻ കയ്യിലെടുത്ത് താഴേക്ക് ചാടുന്നതാണ് ലളിതമായി പറഞ്ഞാൽ ബംഗി ജംപിങ്.

സൂഫി സംഗീതം മുതൽ വൈൻ ഫെസ്റ്റിവൽ വരെ...2020 ഫെബ്രുവരിയിലെ യാത്ര ഇവിടേക്കാവാംസൂഫി സംഗീതം മുതൽ വൈൻ ഫെസ്റ്റിവൽ വരെ...2020 ഫെബ്രുവരിയിലെ യാത്ര ഇവിടേക്കാവാം

വിദേശ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ ഇതൊക്കെയുണ്ടോ എന്നു നോക്കാൻ മറക്കരുത്വിദേശ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ ഇതൊക്കെയുണ്ടോ എന്നു നോക്കാൻ മറക്കരുത്

മനസ്സറിഞ്ഞു പ്രാർഥിച്ചാൽ മനസ്സലിയുന്ന മലയാലപ്പുഴ അമ്മ...മനസ്സറിഞ്ഞു പ്രാർഥിച്ചാൽ മനസ്സലിയുന്ന മലയാലപ്പുഴ അമ്മ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X