Search
  • Follow NativePlanet
Share
» »കടലും കാടും കൊട്ടാരവും കണ്ട് കന്യാകുമാരിയിലേക്കൊരു യാത്ര

കടലും കാടും കൊട്ടാരവും കണ്ട് കന്യാകുമാരിയിലേക്കൊരു യാത്ര

ദൂരെ തമിഴ്നാട്ടിലാണെങ്കിലും നാട്ടിലെ തന്നെ ഒരിടത്തോടുള്ള സ്നേഹമാണ് മലയാളിക്ക് എന്നും കന്യാകുമാരിയോട്. എത്ര തവണ പോയാലും മടുക്കാതെ പിന്നെയും പിന്നെയും ക്ഷണിച്ചുകൊണ്ടേയിരിക്കുന്ന ഈ നാട് തിരുവനന്തപുരത്തു നിന്നും എളുപ്പത്തിൽ പോകുവാൻ പറ്റിയ ഇടം കൂടിയാണ്. തിരുവനന്തപുരംകാർ ഒരു യാത്ര പ്ലാൻ ചെയ്താൽ ആദ്യം മനസ്സിലോടിയെത്തുന്ന ഇടവും കന്യാകുമാരി തന്നെ. തിരുവനന്തപുരത്തു നിന്നും വെറും 90 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്ക് ഉള്ളൂ എന്നതിനാൽ ഇവിടുത്തെ സഞ്ചാരികളുടെ സ്ഥിരം സങ്കേതം കൂടിയാണിത്. നീണ്ടു നിവർന്നു കിടക്കുന്ന റോഡിവൂടെ കുന്നുകളും മലകളും കടൽക്കാഴ്ചകളും ആസ്വദിച്ചുള്ള കന്യാകുമാരി യാത്ര ആസ്വദിച്ചിട്ടില്ലാത്ത തിരുവനന്തപുരംകാർ കുറവായിരിക്കും. ഇതാ തിരുവനന്തപുരത്തു നിന്നും കന്യാകുമാരിക്കുള്ള യാത്രയിൽ കാണേണ്ട ഇടങ്ങളും മറ്റു വിവരങ്ങളും വായിക്കാം...

തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്ക്

തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്ക്

യാത്രകൾ ആസ്വദിക്കുന്നവരെ സംബന്ധിച്ചെടുത്തോളം തിരുവനന്തപുരത്തു നിന്നും പോകുവാൻ പറ്റിയ ഏറ്റവും മികച്ച ഇടമാണ് കന്യാകുമാരി. ഒറ്റ ദിവസം കൊണ്ട് പോയി വരുവാനും ഒറ്റ യാത്രയിൽ പരമാവധി സ്ഥലങ്ങളും കാഴ്ചകളും കണ്ടു തീർക്കുവാനും സാധിക്കുമെന്നതാണ് കന്യാകുമാരിയെ പ്രത്യേകതയുള്ളതാക്കുന്ന കാരണങ്ങളിൽ ഒന്ന്. സ്വന്തമായി വാഹനമുണ്ടെങ്കിൽ ഒരു കിടിൻ റോഡ് ട്രിപ് തന്നെയായിരിക്കും ഈ യാത്ര.

മൂന്നു മണിക്കൂർ യാത്ര

മൂന്നു മണിക്കൂർ യാത്ര

ഏകദേശം 100 കിലോമീറ്ററനടുത്താണ് തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള ദൂരം. വഴിയിലെ കാഴ്ചകൾ കണ്ടു പോയാൽ സമയം ഇനിയു കൂടും. ദേശീയ പാത 66 ആണ് ഈ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ റൂട്ട്.

ആദ്യം ചിതറാൽ ജെയ്ൻ ക്ഷേത്രം

ആദ്യം ചിതറാൽ ജെയ്ൻ ക്ഷേത്രം

തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള യാത്രയിൽ ആദ്യം സന്ദർശിക്കുവാൻ പറ്റിയ ഇടമ ചിതറാൽ ജൈന ക്ഷേത്രമാണ്. തിരുവനന്തപുരത്തു നിന്നും യാത്ര തുടങ്ങി ഒരു അന്‍പത് കിലോമീറ്റർ ദൂരം പിന്നിട്ടാൽ പുരാതനമായ ഒരു ക്ഷേത്രത്തിന്റെ ശേഷിപ്പുകളുമായി അങ്ങ് മലമുകളിൽ ഈ ക്ഷേത്രം കാണാം. കരിങക്ൽപ്പാറകൾ തുരന്ന് ഒരുക്കിയിരിക്കുന്ന ഈ നിർമ്മാണ് വിസമയം ഒൻപതാം നൂറ്റാണ്ടിലെ ജൈന ദിഗംബര സന്യാസിമാരുടേതാണ് എന്നാണ് വിശ്വാസം. കൽക്കെട്ടുകളിലൂടെ കയറി മുകളിലെത്തുമ്പോൾ കാത്തിരിക്കുന്ന കാഴ്ചകൾ അതിമനോഹരമാണ്. കൊത്തുപണികളും ലിഖിതങ്ങളുമുള്ള കല്ലുകൾ, ശില്പങ്ങള്‍, വട്ടെഴുത്തുകൾ തുടങ്ങിയവ ഇവിടെ പലയിടങ്ങളിലായി കാണാൻ സാധിക്കും. ഇത് കൂടാതെ പാറക്കെട്ടുകൾക്കു നടുവിൽ നിറഞ്ഞു നിൽക്കുന്ന ഒരു ുകളവും ഗുഹാ ക്ഷേത്രവുമെല്ലാം ഇതിന്റെ ഭാഗമാണ്.
പാറശ്ശാല-കളയിക്കാവിള- വഴി കുഴത്തുറിലെത്തി ഇവിടെ നിന്നും തിരിഞ്ഞ് 9 കിലോമീറ്ററ്‍ സഞ്ചരിച്ചാൽ ചിതറാലിലെത്താം.

PC:ShankarVincent

പത്മനാഭപുരം കൊട്ടാരം

പത്മനാഭപുരം കൊട്ടാരം

തമിഴ്നാട്ടിൽ കേരള സർക്കാരിന്റെ സംരക്ഷണയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര സ്മാരകം കൂടിയാണ് പത്മനാഭപുരം കൊട്ടാരം.
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് 1601 ല്‍ കൊട്ടാര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. പിന്നീട് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കൊട്ടാരം പുതുക്കിപ്പണിതു. 1741 ല്‍ ഇന്നു കാണുന്ന രീതിയില്‍ കൊട്ടാരം മാറ്റിപ്പണിതത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്. പതിനെട്ടാം നൂറ്റാണ്ടുവരെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്, തൃപ്പടിദാനം നടത്തി, രാജ്യം പത്മനാഭനു സമര്‍പ്പിച്ചതോടെയാണ് പത്മനാഭപുരമെന്ന പേരു ലഭിക്കുന്നത്. തിരുവിതാംകൂറിന്റെ ആസ്ഥാനവും രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു ഈ കൊട്ടാരം. പിന്നീട് സംസ്ഥാനം പുനസംഘടിപ്പിച്ചപ്പോള്‍ കന്യാകുമാരി തമിഴ്‌നാടിന്റെ ഭാഗമാവുകയും കൊട്ടാരം തമിഴ്‌നാട്ടിലാവുകയും ചെയ്തു.
തനി കേരളീയ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിന് ചരിത്ര പ്രേമികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

തിരുവനന്തപുരം - കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ മാറിയാണ് പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 50 കിലോമീറ്ററും നാഗർകോവിലിൽ നിന്നും 20 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

ഇനി നേരെ കന്യാകുമാരിയിലേക്ക്

ഇനി നേരെ കന്യാകുമാരിയിലേക്ക്

വഴിയിലെ കാഴ്ചകൾക്ക് തല്കാലം വിടപറഞ്ഞ് നേരെ കന്യാകുമാരിയിലേക്ക് കടക്കാം. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ കടലിലൂടെയും ക്ഷേത്രത്തിലൂടെയും ഒക്കെ കണ്ടു നടക്കുവാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് സഞ്ചാരികൾ ദിവസേന എത്തുന്ന ഇവിടം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടം കൂടിയാണ്. ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സംഗമ കേന്ദ്രം കൂടിയാണിത്. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കേപ്‌ കൊമറിൻ എന്നാണ് കന്യാകുമാരി അറിയപ്പെട്ടിരുന്നത്.

കന്യാകുമാരി ക്ഷേത്രം

കന്യാകുമാരി ക്ഷേത്രം

കന്യാകുമാരിയിലെത്തിയാൽ ആദ്യം പോകേണ്ട ഇടം ഇവിടുത്തെ കന്യാകുമാരി ക്ഷേത്രമാണ്. കടലിനോട് ചേർന്നു കിടക്കുന്ന ഈ ക്ഷേത്രം ആദിപരാശക്തിയുടെ അഥവാ ശ്രീ പാർവ്വതി ദേവിയുടെ അവതാരമാണ് കന്യാകുമാരി ദേവി എന്നാണ് വിശ്വാസം. നിത്യകന്യകയായി ദേവിയെ ആരാധിക്കുന്ന ഇവിടെയെത്തി പ്രാര്‍ഥിച്ചാൽ അവിവാഹിരുടെ വിവാഹം വേഗം നടക്കുമെന്നൊരു വിശ്വാസമുണ്ട്.

PC:Parvathisri

വിവേകാനന്ദപ്പാറ

വിവേകാനന്ദപ്പാറ

കന്യാകുമാരിയെ പ്രധാന കാഴ്ചകളിലൊന്നാണ് വിവേകാനന്ദപ്പാറ, വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ധ്യാനിച്ചിരുന്ന ഇടമാണ് വിവേകാനന്ദപ്പാറ എന്ന പേരിൽ അറിയപ്പെടുന്നത്. ന്യാകുമാരിയിലെ വാവതുറൈ മുനമ്പിൽ നിന്നും കടലിലേക്ക് 500 മീറ്റർ അകലെയായാണ് വിവേകാനന്ദപ്പാറ സ്ഥിതി ചെയ്യുന്നത്.
കടലിലെ വിവേകാനന്ദപ്പാറയിലെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ വിവേകാനന്ദമണ്ഡപം. വിവേകാനന്ദ സ്വാമിയുടെ ഒരു വലിയ പ്രതിമ, ധ്യാനമണ്ഡപം, ശ്രീപാദ മണ്ഡപം തുടങ്ങിയവയാണ് ഇവിടെയുള്ളത്. 17 മീറ്റർ ഉയരത്തിലാണ് വിവേകാനന്ദന്റെ പ്രതിമ ഇവിടെയുള്ളത്. ആറേക്കറോളം സ്ഥലത്തായാണ് ഈ പാറ പരന്നു കിടക്കുന്നത്

PC:Navaneeth Krishnan S

തിരുവുള്ളവർ പ്രതിമ

തിരുവുള്ളവർ പ്രതിമ

വിവേകാനന്ദപ്പാറയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു പാറയിലാണ് തിരുവുള്ളവർ പ്രതിമയുള്ളത്. 133 അടി ഉയരമുള്ള ഈ ശില്പം കന്യാകുമാരിയുടെ അടയാളം കൂടിയാണ്. തിരുവുള്ളുവരുടെ തിരുക്കുറലിലെ 38 അധ്യായങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ആദ്യത്തെ 38 അടി ഉയരം. ഡോക്ടര്‍ വി ഗണപതി സ്താപതിയാണ് ഈ പ്രതിമ രൂപകല്‍പ്പന ചെയ്തത്.

PC:Sai K shanmugam

ഗാന്ധി മണ്ഡപം

ഗാന്ധി മണ്ഡപം

ക്ഷേത്രങ്ങളിുടെ മാതൃകയിൽ നിർമ്മിച്ച ഒരു സ്മൃതി മണ്ഡപമാണ് ഇത്. മഹാത്മാഗന്ധിയുടെ ചിതാഭസ്മം കടലിൽ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച സ്ഥലത്ത് നിർമ്മിച്ച ഈ മണ്ഡപം ഒട്ടേറെ പ്രത്യേകതകളുള്ളതാണ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് സൂര്യന്റെ ആദ്യ കിരണങ്ങൾ പതിക്കുന്ന രീതിയിലാണ് ഈ മണ്ഡപം നിർമ്മിച്ചിരിക്കുന്നത്.

PC:Ajaykuyiloor

വട്ടക്കോട്ടൈ

വട്ടക്കോട്ടൈ

കന്യാകുമാരി സന്ദര്‍ശിക്കാനെത്തുന്നവർ അറിയാതെ വിട്ടുപോകുന്ന ഇടങ്ങളിലൊന്നാണ് കന്യാകുമാരി വട്ടക്കോട്ടൈ. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ആ കോട്ടയ്ക്ക് തിരുവിതാംകൂർ രാജാക്കന്മാർ അവസാനമായി നിർമ്മിച്ച കോട്ട എന്ന വിശേഷണവും ഉണ്ട്. ഒരു വശം കടലിലേക്കിറങ്ങി നിൽക്കുന്ന വിധത്തിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്, ആയുധങ്ങള്‍ സൂക്ഷിക്കുവാനുള്ള സ്ഥലം, കുളം, നിരീക്ഷണ സ്ഥലം, പീരങ്കിക്കുള്ള സജ്ജീകരണങ്ങള്‍ വിശ്രമമുറികള്‍, മറ്റ് ആയുധപ്പുരകള്‍ തുടങ്ങയവ കോട്ടയ്ക്കുള്ളിൽ കാണുവാൻ സാധിക്കും. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവിക ഓപീസറായിരുന്ന യൂസ്റ്റാഷ്യസ് ഡി ലനോയിയുടെ നേതൃത്വത്തിലാണ് ഈ കോട്ട നിര്‍മ്മിച്ചത്

കന്യാകുമാരിയിൽ നിന്നും വീണ്ടും ഏഴ് കിലോമീറ്റർ അകലെയാണ് കോട്ടയുള്ളത്.

PC:wikipedia

 തിരുവട്ടാർ ക്ഷേത്രം

തിരുവട്ടാർ ക്ഷേത്രം


വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിലൊന്നായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം കന്യാകുമാരിയിലെത്തുന്ന വിശ്വാസികൾ തീർച്ചായും പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആദി രൂപം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം തമിഴ്നാട്ടുകാരുടെ അനന്തപത്മനാഭസ്വാമി ക്ഷേത്രം കൂടിയാണ്. ഈ ക്ഷേത്രത്തിന്റെ മാതൃക അനുസരിച്ചാണ് പത്മനാഭ സ്വാമി ക്ഷേത്രം നിർമ്മിച്ചത് എന്നൊരു വിശ്വാസം കൂടിയാണ്. കോത്തി നദി, പറളിയാർ, താമ്രപർണ്ണി നദി എന്നീ നദികൾ ക്ഷേത്രത്തെ ചുറ്റിയാണ് ഒഴുകുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 55 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം പോലെ ആദികേശവ ക്ഷേത്രത്തിലും നിധികൾ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
കന്യാകുമാരിയിൽ നിന്നും 51.5 കിലോമീറ്റർ ദൂരമുണ്ട് തിരുവട്ടാർ ക്ഷേത്രത്തിലേക്ക്.

കേരളത്തില്‍ നിന്നും വിഭജിക്കപ്പെട്ട കന്യാകുമാരിയുടെ കഥ

ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!!

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!

PC:Ilya Mauter

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X