Search
  • Follow NativePlanet
Share
» »ഒറ്റ ദിവസത്തിൽ ഹൈദരാബാദ് കണ്ടു തീര്‍ക്കാം

ഒറ്റ ദിവസത്തിൽ ഹൈദരാബാദ് കണ്ടു തീര്‍ക്കാം

ഒരു കാറ്‍ എടുത്തിറങ്ങിയാൽ ഹൈദരാബാദിലെ ഒരു ദിവസം എങ്ങനെയൊക്കെ ചിലവഴിക്കണമെന്നും എവിടെയൊക്കെ പോകണമെന്നും നോക്കാം....

ചരിത്രവും ഇതിഹാസങ്ങളും ഒരുമിച്ച് വരുന്ന നാട്. എത്ര കണ്ടാലും തീരാത്ത കാഴ്ചകളും എത്ര കേട്ടാലും മതിവരാത്ത കഥകളും... ഒരു നാടിന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുവാൻ ഇതിലധികം എന്താണ് വേണ്ടത്? എത്ര തവണ എത്ര സമയമെടുത്തു പോയാലും ഓരോ തവണയും എന്തൊക്കെയോ ഹൈദരാബാദിൽ കാണുവാൻ ബാക്കിയാകും എന്ന കാര്യത്തിൽ സംശയമില്ല. നൈസാമിന്‍റെ നഗരമെന്നും മുത്തുകളുടെ നഗരമെന്നും അറിയപ്പെടുന്ന ഇവിടെ എത്തിയാൽ ആദ്യം യാത്ര പ്ലാനിലുണ്ടാവുക ഫിലിം സിറ്റി തന്നെയായിരിക്കും. അത് കണ്ടിറങ്ങിയ ശേഷം മാത്രമേ അടുത്ത പ്ലാനിനെക്കുറിച്ച് ആളുകൾ ചിന്തിക്കുകപോലുമുള്ളൂ. ഇത് കൂടാതെ ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെ വേറെയുമുണ്ട്. എല്ലാ ഇടങ്ങളൊന്നും ഒറ്റ ദിവസത്തിൽ കണ്ടു തീർക്കുവാനാവില്ലെങ്കിലും പ്ലാൻ ചെയ്താൽ കുറച്ചധികം ഇടങ്ങൾ കാണാം. ഇതാ ഒരു കാറ്‍ എടുത്തിറങ്ങിയാൽ ഹൈദരാബാദിലെ ഒരു ദിവസം എങ്ങനെയൊക്കെ ചിലവഴിക്കണമെന്നും എവിടെയൊക്കെ പോകണമെന്നും നോക്കാം...

ഹൈദരാബാദ്

ഹൈദരാബാദ്

രാത്രിയിലും നിറംമങ്ങാത്ത തെരുവുകൾ, ചരിത്രത്തിലിടം നേടിയിരിക്കുന്ന പാതകൾ, കിടിലൻ രുചികളുമായി തെരുവുകൾ, അകലെയുള്ള കോട്ടയും തിരക്കിട്ടോടുന്ന സഞ്ചാരികളും.... ചേർത്തു നിർത്തുന്ന ഹൈദരാബാദ് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. പ്രണയത്തിനായി നിർമ്മിച്ച നഗരമെന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

PC:deadrat

 ബിർളാ മന്ദിർ

ബിർളാ മന്ദിർ

ഹൈദരാബാദിലെ ഒരു ദിവസത്തെ സന്ദർശനത്തിൽ ആദ്യം പോകുന്ന സ്ഥലം ബിർളാ മന്ദിറാണ്. തിരുപ്പതി ബാലാജി അല്ലെങ്കിൽ വെങ്കിടേശ്വരന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം 280 അടി ഉയരത്തിലുള്ള ഒരു ചെറിയ കുന്നിനു മുകളിലാണുള്ളത്. ഗണേശൻ, പാർവ്വതി, ശിവൻ, ബ്രഹ്മാവ് തുടങ്ങിയവർക്ക് സമര‍പ്പിച്ചിരിക്കുന്ന ചെറു ക്ഷേത്രങ്ങളും ഇവിടെ കാണാം. ദ്രാവിഡ നിർമ്മാണ രീതികള്‌, രാജസ്ഥാനി നിർമ്മാണ രീതി, തുടങ്ങി വിവിധ നിർമ്മാണ രീതികളുടെ സങ്കലനം കൂടിയാണ് ഈ ക്ഷേത്രം. 11 അടി ഉയരത്തിൽ ഗ്രാനൈറ്റ് ഉപയോഗിച്ചുണ്ടാക്കിയ വെങ്കിടേശ്വരന്റെ ഒരു പ്രതിഷ്ഠയും ഇവിടെയുണ്ട്. രാവിലെ 7.00 മുതൽ 12.00 വരെയും ഉച്ചകഴിഞ്ഞ് 3.00 മുതൽ 9.00 വരെയുമാണ് ഇവിടെ പ്രവേശന സമയം.

PC:Nikhilb239

ബിർളാ സയൻസ് മ്യൂസിയം

ബിർളാ സയൻസ് മ്യൂസിയം

ബിർളാ ക്ഷേത്രത്തിൽ നിന്നിറങ്ങി അടുത്തതായി പോകേണ്ട ഇടം ബിർളാ സയൻസ് മ്യൂസിയം ആണ്. ശാസ്ത്രത്തിൽ താല്പര്യമുള്ളവരാമെങ്കിൽ ഇവിടെ പോകാം. അല്ലാത്തവർക്ക് ഇവിടേക്കുള്ള സന്ദർശനം ഒഴിവാക്കാം. പ്ലാനെറ്റോറിയം, മ്യൂസിയം, സയൻസ് സെന്‍റർ, ആര്‍ട്ട് ഗാലറി, ആര്‍ക്കിയോളജി, ഡോള്‍സ് മ്യൂസിയം തുടങ്ങി ശാസ്ത്ര കുതുകികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.
കുറഞ്ഞത് ഒരു മണിക്കൂർ സമയമെങ്കിലും ഇവിടെ ചിലവഴിക്കുവാൻ വേണ്ടിവരും.രാവിലെ 11.30 മുതൽ വൈകിട്ട് 8.00 മണി വരെയാണ് പ്രവേശനം.മുതിർന്ന ഒരാൾക്ക് 50 രൂപയാണ് പ്രവേശന ഫീസ്.

PC:Kotarambabu

ചാർമിനാർ

ചാർമിനാർ

ഹൈദരാബാദിനെ സന്ദർശകരുടെ മനസ്സിൽ അടയാളപ്പെടുത്തുന്ന കാഴ്ചകളിലൊന്നാണ് ഇവിടുത്തെ ചാർമിനാർ. 'ചാർമിനാർ' എന്നാൽ നാലു മിനാരങ്ങളുള്ള പള്ളി എന്നാണർഥം. ഇസ്ലാം മതത്തിലെ ആദ്യത്തെ നാല് ഖലിഫമാരായണ് ഈ നാലു മിനാരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. ഈ മിനാരത്തിന് ഏറ്റവുമുകളിലായി ഒരു മോസ്കുണ്ട്.
ഇവിടെ ഏറ്റവുമധികം സന്ദർശകരെത്തുന്ന ചാർമിനാർ ഹൈദരാബാദിന്‍റെ അഭിമാനം കൂടിയാണ്. 1591ല്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ തലസ്ഥാനം ഗൊല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാര്‍മിനാര്‍ നിര്‍മിച്ചത്. നഗരത്തിൽ നിന്ന് പ്ലേഗ് തുടച്ച് ‌നീക്കിയതിന്റെ നന്ദിയ്ക്കായി അള്ളാഹുവിന് നിർമ്മിച്ച സ്മാരകമാണ് ചാർ‌മിനാ‌ർ എന്ന് ആളുകൾ വിശ്വസിക്കു‌ന്നു.
20 മിനിട്ട് സമയം വേണ്ടി വരും ചാര്‍മിനാര്‍ കണ്ടു തീർക്കുവാന്‍.
രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.30 വരെയാണ് ചാർമിനാർ സന്ദർശന സമയം.

PC:Santoshvelamala1996

ചൗമഹല്ലാ പാലസ്

ചൗമഹല്ലാ പാലസ്

ആഢംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും അവസാന വാക്കായിരുന്നു നൈസൈമുമാരുടെ ഭവനങ്ങൾ. അതിലൊന്നാണ് ചൗ മഹല്ലാ പാലസ്. നൈസാമുമാരുടെ ഔദ്യോഗിക വസതിയായാണ് ഇവിടം അറിയപ്പെടുന്നത്. നാലു കൊട്ടാരങ്ങൾ എന്നാണ് ചൗ മഹല്ലാ പാലസിൻറെ അർഥം. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കൊട്ടാരം നോർത്ത് ബ്ലോക്ക് എന്നും സൗത്ത് ബ്ലോക്ക് എന്നും വിഭജിച്ചിട്ടുണ്ട്. അഫ്താബ് മഹൽ, മെഹ്താബ് മഹൽ, തഹ്നിയത് മഹൽ, അഫ്സൽ മഹൽ. എന്നിങ്ങനെ നാലു ഭാഗങ്ങൾ ചൗ മഹലിനുണ്ട്.
വിശാലമായ ഈ കൊട്ടാരം കണ്ടു തീർക്കുവാൻ 45 മിനിട്ട് സമയമെങ്കിലും വേണ്ടി വരും. രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാണ് പ്രവേശനം. വെള്ളിയാഴ്ചകളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
PC:Kotagaunisrinivas

ലാഡ് ബസാർ

ലാഡ് ബസാർ

ഹൈദരാബാദ് യാത്ര പൂർത്തിയാവണമെങ്കിൽ മറക്കാതെ കയറിയിറങ്ങേണ്ട ഒരിടം കൂടിയുണ്ട്. അത് ലാഡ് ബസാറാണ്. ചാർമിനാറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലാഡ് ബസാർ വിദേശികളും സ്വദേശികളും ഒരുപോലെ എത്തിച്ചേരുവാൻ ആഗ്രഹിക്കുന്ന ഒരിടം കൂടിയാണ്. കല്ലുകളിലും ഗ്ലാസുകളിലും നിർമ്മിച്ച വളകളും വ്യത്യസ്തങ്ങളായ ആഭരണങ്ങളും ഹൈദരാബാദ് പേളുകളും ഒക്കെ സുലഭമായി ലഭിക്കുന്ന ഇടമാണിത്,
രാവിലെ 11.00 മുതൽ രാത്രി 10.30 വരെയാണ് പ്രവേശനം.

സാലർജംഗ് മ്യൂസിയം

സാലർജംഗ് മ്യൂസിയം

ചാർമിനാറിൽ നിന്നും വെറും ഒന്നര കിലോമീറ്റർ അകലെയാണ് പ്രശസ്തമായ സാല‍ർജംഗ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആകെയുള്ള മൂന്ന് ആർട് മ്യൂസിയങ്ങളിലൊന്നും ഇതാണ്. ആദ്യ കാലങ്ങളിൽ സാലർ ജംങ് കുടുംബത്തിനു കീഴിലുള്ള ഇടമായിരുന്നുവെങ്കിലും ഇന്ന് സർക്കാരിന്റെ കീഴിലാണ്. 38 ഗാലറികളാണ് ഈ രണ്ടു നില മ്യൂസിയത്തിനുള്ളത്.
രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടുത്തെ പ്രവേശന സമയം.

PC:Ahmed Nisar

ഗോൽകോണ്ട കോട്ട

ഗോൽകോണ്ട കോട്ട

ഗോൽകോണ്ട കോട്ടയിലേക്കുള്ള യാത്രയില്ലെങ്കിൽ ഒരിക്കലും പൂർത്തായാവാത്തതാണ് ഹൈദരാബാദ് യാത്ര. ഹൈദരബാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ഗോൽക്കോണ്ട കോട്ട സ്ഥിതി ചെയ്യുന്നത്. ഹൈദര‌ബാദിലെ പ്രശസ്തമായ ഹുസൈൻ സാഗർ തടാകത്തിൽ നിന്ന് 9 കിലോമീറ്റർ അകലെയായാണിതുള്ളത്. 4.8 കിലോമീറ്റർ നീളമുണ്ട് ഈ നെടുങ്കൻ കോട്ടയ്ക്ക്. മങ്കൽ എന്നാണ‌ത്രെ ഈ കോട്ടയുടെ യഥാർത്ഥ പേര്. ഹൈദരബാദിന് സമീപത്തുള്ള മൊട്ടക്കുന്നിൽ 1143ൽ മണ്ണുകൊണ്ടായിരുന്നു ആദ്യത്തെ കോട്ട നിർമിച്ചത്. കൃത്യത ഇല്ലാ‌ത്ത 380 ഓളം സ്റ്റെപ്പുകൾ കയറി വേണം ഈ കോട്ടയുടെ മുകളിലേക്ക് കയറാൻ. കോട്ടയുടെ അവ്ശിഷ്ടങ്ങൾ മാത്രമെ ഇപ്പോൾ കാണാൻ കഴിയുകയുള്ളു. അ‌സ്‌ല ഖന എന്ന് അറിയപ്പെടു‌ന്ന ആയുധപ്പുര, നാഗിനബാഗ് എന്ന് അറിയപ്പെടുന്ന പൂന്തോട്ടം, ഹബ്‌ഷി കമാൻസ് എന്ന് അറിയപ്പെടുന്ന കമാനങ്ങൾ, താരമതി മോസ്ക്, ‌രാംദാസ് ജയിൽ, ഡർബാർ ഹാൾ, ക്ഷേത്രം തുടങ്ങിയ ഈ കോട്ടയുടെ ഉൾവശത്തുണ്ട്.

PC:Amit Kumar Sahoo

ഹുസൈൻ സാഗർ തടാകം

ഹുസൈൻ സാഗർ തടാകം

'ജയ് ശ്രീ രാം സാഗർ' എന്നാണ് ഇപ്പോൾ ഹുസൈൻ സാഗർ തടാകം അറിയപ്പെടുന്നത്. ഹൃദയത്തിന്റെ ആകൃതിയിലാണ് ഹുസൈൻ സാഗർ തടാകം നിർമ്മിച്ചിട്ടുള്ളത്. ലോകത്തിൽ തന്നെ ഹൃദയ‌ത്തിന്റെ ആകൃതിയിലു‌‌ള്ള ഏറ്റവും വലിയ നി‌ർമ്മിതി ഇതാണ്. മൂസി നദിയുടെ പോഷക നദിയിൽ 1563ൽ ഇബ്രാഹിം ക്യൂലി ഖുത്തബ് ഷാ ആണ് ഈ തടാകം നിർമ്മിച്ചത്. ഈ തടാകം ഡിസൈൻ ചെയ്യാൻ സഹായിച്ച ഹസ്രത്ത് ഹുസൈൻ ഷായുടെ പേരിലാണ് ഈ തടാകം അറിയ‌പ്പെടുന്നത്. 5.7 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ ആണ് ഈ തടാകം വ്യാപി‌ച്ചുകിടക്കുന്നത്. 32 അടിയാണ് ഈ തടാകത്തിന്റെ ‌പരാമാവധി ആഴം. ഇരട്ട നഗരങ്ങളായ ഹൈദരബാദിനേയും സെക്കന്തരാബാദിനേയും തമ്മിൽ വേർതിരിക്കു‌ന്നത് ഈ തടാകമാണ്.
20 മുതൽ 30 മിനിട്ട് വരെ ഇവിടെ ചിലവഴിക്കാം. എല്ലാ ദിവസവും രാവിലെ 8.00 മുതൽ വൈകിട്ട് 10 വരെയാണ് ഇവിടേക്ക് പ്രവേശംന അനുവദിച്ചിരിക്കുന്നത്.

PC:Shrichandray

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X