Search
  • Follow NativePlanet
Share
» »അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കലിംഗ നര്‍ത്തന പെരുമാള്‍ ക്ഷേത്രം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കലിംഗ നര്‍ത്തന പെരുമാള്‍ ക്ഷേത്രം

തമിഴ്നാട്ടില്‍ കുംഭകോണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഊത്തുകാട് കലിംഗ നര്‍ത്തന പെരുമാള്‍ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങളുടെയും വിശ്വാസങ്ങളുടെയും സംഗമ സ്ഥാനമാണ് തമിഴ്നാട്. പലപ്പോഴും വിചിത്രമെന്നു തോന്നിപ്പിക്കുന്ന പല ക്ഷേത്രങ്ങളും ഇവിടെ കാണാം. അത്തരത്തിലൊന്നാണ് തമിഴ്നാട്ടില്‍ കുംഭകോണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഊത്തുകാട് കലിംഗ നര്‍ത്തന പെരുമാള്‍ ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

കലിംഗ നര്‍ത്തന പെരുമാള്‍ ക്ഷേത്രം

കലിംഗ നര്‍ത്തന പെരുമാള്‍ ക്ഷേത്രം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ ക്ഷേത്രമായാണ് കലിംഗ നര്‍ത്തന പെരുമാള്‍ ക്ഷേത്രം അറിയപ്പെടുന്നത്. തമിഴ്നാട്ടില്‍ കുംഭകോണത്തിന് സമീപം ഊത്തുകാട് എന്ന സ്ഥലത്താണ് കലിംഗ നര്‍ത്തന പെരുമാള്‍ ക്ഷേത്രമുള്ളത്. ചോഴ രാജാക്കന്മാരുടെ കാലത്താണ് നിര്‍മ്മിക്കപ്പെട്ടതെന്നാണ് വിശ്വാസമെങ്കിലും നിര്‍മ്മിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കഥയിങ്ങനെ

കഥയിങ്ങനെ

പണ്ടു കാലത്ത് പുഷ്പവനം എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. ഒരിക്കല്‍ നാരദ മഹര്‍ഷി ഇവിടെ വെച്ച് കൃഷ്ണനോട് വെള്ളത്തിനായി അപേക്ഷിക്കുകയും കൃഷ്ണന്‍ അപ്പോള്‍ തന്നെ അവിടെ നിറയെ വെള്ളമുള്ള ഒരു കുളം നിര്‍മ്മിച്ചു ക‍ൊടുക്കുകയും ചെയ്തുവത്രെ.

പേരുവന്ന വഴി

പേരുവന്ന വഴി

ഊത്ത്, കാട് എന്നീ രണ്ടു വാക്കുകളില്‍ നിന്നാണ് ഊത്തുകാട് എന്ന പേരു വന്നത്. ഊത്ത് എന്നാല്‍ അരുവി എന്നും കാട് എന്നാല്‍ കാട് എന്നുമാണ് അര്‍ത്ഥം. താന്‍ സൃഷ്ടിച്ച ഇവിടുത്തെ കുളത്തിനരുകില്‍ വെച്ച് കൃഷ്ണന് നാരദ മഹര്‍ഷിയെയും ആഗ്രഹിക്കുന്നത് നൽകുന്ന ദിവ്യശക്തിയുള്ള പശുവിന്റെ മക്കളെന്ന് വിശ്വസിക്കപ്പെടുന്ന നന്ദിനിയുടെയും പാട്ടിയുടെയും മുന്നില്‍വെച്ച് കലിംഗ നര്‍ത്തന പെരുമാളിന്‍റെ രൂപം കാണിച്ചു ക‍ൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ രൂപം കണ്ട് അതിശയപ്പെട്ട നാരദ മുനിയുടെ അപേക്ഷ പ്രകാരമാണ് കൃഷ്ണന്‍ ഇവിടെ കലിംഗ നര്‍ത്തന പെരുമാളിന്‍റെ രൂപത്തില്‍ വസിക്കുന്നത് എന്നാണ് വിശ്വാസം.

വ്യത്യസ്ത രൂപം

വ്യത്യസ്ത രൂപം

ഈ ക്ഷേത്രത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു കാര്യം ഇവിടുത്തെ പ്രതിഷ്ഠയുടെ രൂപമാണ്. കലിംഗ നർത്തനയുടെ ഭാവമാണ് ഇതിനുള്ളത്. അദ്ദേഹത്തിന്റെ ഇടതു കാൽ അസുര നാഗത്തിനു മുകളിലാണ് കാണപ്പെടുന്നതെങ്കിലും അത്, പക്ഷേ പാമ്പിനെ തൊടുന്നില്ല. പ്രതിഷ്ഠയുടെ ഇടത് തള്ളവിരൽ മാത്രം പാമ്പിന്റെ വാൽ പിടിക്കുന്നു, മറ്റ് നാല് വിരലുകളൊന്നും വാലുമായി സ്പര്‍ശിക്കുന്നേയില്ല.
ഈ ക്ഷേത്രത്തിലെ രസകരമായ ഒരു സവിശേഷത കലിംഗ നർത്തനയുടെ ഭാവമാണ് - അദ്ദേഹത്തിന്റെ ഇടതു കാൽ അസുര പാമ്പിനു മുകളിൽ കാണപ്പെടുന്നു, പക്ഷേ പാമ്പിനെ തൊടുന്നില്ല. അയാളുടെ ഇടത് തള്ളവിരൽ മാത്രം പാമ്പിന്റെ വാൽ പിടിക്കുന്നു, മറ്റ് നാല് വിരലുകളൊന്നും വാലുമായി ബന്ധപ്പെടുന്നില്ല !! അദ്ദേഹത്തിന്റെ വലതു കാൽ നിലത്തിന് മുകളിൽ ഒരു നൃത്ത ഭാവത്തിൽ കാണുന്നു. സൂക്ഷ്മമായി നോക്കിയാൽ, കലിംഗയുമായുള്ള പോരാട്ടത്തിന്റെ ഫലമായി കാൽമുട്ടിന് താഴെ കുറച്ചു മുറിപ്പാടുകളും കാണാം.

വെങ്കട്ട കവി

വെങ്കട്ട കവി

കലിംഗ നര്‍ത്തന പെരുമാളില്‍ മാത്രം ഈ ക്ഷേത്രത്തിന്റെ പെരുമ തീരുന്നില്ല.സംഗീതവുമായി ഏറെ പ്രധാനപ്പെട്ട ബന്ധമാണ് ഈ ക്ഷേത്രത്തിനുള്ളത്. പ്രശസ്ത കവിയായിരുന്ന വെങ്കിട്ട കവി നാളുകളോളം ഇവിടെ ജീവിച്ചിരുന്നു. കൃഷ്ണനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പല പ്രസിദ്ധ കൃതികളും ഇവിടെവെച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്.

പ്രാര്‍ത്ഥനാ സ്ഥലം

പ്രാര്‍ത്ഥനാ സ്ഥലം

കലകളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണിത്.
വരാനിരിക്കുന്ന സംഗീത-നൃത്ത കലാകാരന്മാർക്ക് ഈ ക്ഷേത്രം ഒരു പ്രാർത്ഥന സ്തംഭമാണെന്ന് വിശ്വസിക്കപ്പെടുന്നു. കലിംഗ നർത്തന പെരുമാള്‍ അവരുടെ എല്ലാ പ്രാർത്ഥനകളും നിറവേറ്റുകയും അവരുടെ കലയിൽ വിജയം നേടുകയും ചെയ്യും.
അവിവാഹിതർക്കും മക്കളില്ലാത്ത ദമ്പതികൾക്കും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിച്ചത് ലഭിക്കുമെന്നാണ് വിശ്വാസം.
കലിംഗ നർത്തന ക്ഷേത്രം സന്ദർശിച്ചാല്‍ അത് രാഹു, കേതു ദോഷം, സർപ ദോഷം എന്നിവയിൽ നിന്നും മോചനം നല്കുമെന്നും പണ്ടുമുതലേ വിശ്വസിക്കപ്പെടുന്നു.

മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗംമൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കുംഭകോണത്തിനു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ കുംഭകോണത്തു നിന്നും സമീപത്തെ ആവൂരില്‍ നിന്നും അരമണിക്കൂര്‍ ഇടവേളകളില്‍ ഇവിടേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.

ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്

രാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രംരാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രം

1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!

വിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവുംവിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X