Search
  • Follow NativePlanet
Share
» »ഊട്ടിയോ കൊടൈക്കനാലോ...ഏതാണ് ബെസ്റ്റ്!??

ഊട്ടിയോ കൊടൈക്കനാലോ...ഏതാണ് ബെസ്റ്റ്!??

തണുപ്പും കോടമഞ്ഞും വ്യത്യസ്തതയുള്ള കാഴ്ചകളും ഒക്കെയായി പരസ്പരം മത്സരിക്കുന്ന രണ്ടിടങ്ങൾ തന്നെയാണ് ഊട്ടിയും കൊടൈക്കനാലും.

By Elizabath Joseph

ഊട്ടിയും കൊടൈക്കനാലും.... മലയാളികളുടെ നൊസ്റ്റാൾജിയയുമായി ഇത്രയധികം അലിഞ്ഞു ചേർന്നിട്ടുള്ള മറ്റൊരു സ്ഥലവും ഇല്ല എന്നു തന്നെ പറയാം. പഠന കാലത്തെ വിനോദ യാത്ര മുതൽ ബാച്ചിലർ പാർട്ടിയും ഗെറ്റ് ടുഗതറുകളും ഒക്കെ ആഘോഷിക്കാൻ സ്ഥലങ്ങൾ തിരയുമ്പോൾ ആദ്യം തന്നെ ഇടംപിടിക്കുന്നവയാണ് ഈ രണ്ടു സ്ഥലങ്ങളും. തണുപ്പും കോടമഞ്ഞും വ്യത്യസ്തതയുള്ള കാഴ്ചകളും ഒക്കെയായി പരസ്പരം മത്സരിക്കുന്ന രണ്ടിടങ്ങൾ തന്നെയാണ് ഊട്ടിയും കൊടൈക്കനാലും. എന്തുതന്നെയായാലും എവിടെ പോകണമെന്നു തീരുമാനിക്കുന്ന സമയങ്ങളിൽ ഊട്ടിയോ കൊടൈക്കനാലോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടുതന്നെയാണ്.
പ്രകൃതി സൗന്ദര്യത്തിൻറെയും കാഴ്ചകളുടെയും ജൈവവൈവിധ്യത്തിന്റെയും ഒക്കെ കാര്യത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഊട്ടിയെയും കൊടൈക്കനാലിനെയും കൂടുതലറിയാം!

 ഊട്ടി

ഊട്ടി

മലമ്പ്രദേശങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലമാണ് ഊട്ടി. തമിഴ്നാട്ടിവെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടിക്ക് ഉദഗമണ്ഡലം എന്നും പേരുണ്ട്. നീലഗിരിയുടെ ആസ്ഥാനമെന്ന നിലയിലും പ്രശസ്തമായ ഇവിടം യാത്രാഭ്രാന്ത്രന്മാരായ ചെറുപ്പക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നുകൂടിയാണ്. തമിഴ്നാടിൻറെയും കേരളത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സഞ്ചാരികൾ ഇവിടെ ദിവസവും എത്തിച്ചേരാറുണ്ട്.

കൊടൈക്കനാൽ

കൊടൈക്കനാൽ

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹിൽ സ്റ്റേഷനുകളിലൊന്നാണ് തമഴ്നാട്ടിലെ തന്നെ ദണ്ടിഗൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടൈക്കനാൽ. പശ്ചിമഘട്ടത്തിൽ നിന്നും സ്വല്പം വേർപെട്ടു സ്ഥിതി ചെയ്യുന്ന ഇവിടവും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. കേരളത്തിനു വെളിയിൽ നീലക്കുറിഞ്ഞിയുടെ സാന്നിധ്യം കാണുന് അപൂർവ്വം സ്ഥലങ്ങളിലൊന്നു കൂടിയാണ് കൊടൈക്കനാൽ. മലകളുടെ എണ്ണത്തിലും സൗന്ദര്യത്തിലും കൊടൈക്കനാലിനെ കടത്തിവെട്ടാൻ മറ്റൊരു സ്ഥലമില്ല എന്നുതന്നെ പറയാം. എപ്പോഴും കോടമഞ്ഞു കാണുന്ന സ്ഥലമായതിനാലാണത്രെ ഇവിടം കൊടൈക്കനാൽ എന്നറിയപ്പെടുന്നത്.
പ്രഭാതങ്ങളും മഴയും കാണാനും ആസ്വദിക്കുവാനും പറ്റിയ സ്ഥലം കൂടിയാണിത്.

PC:Manvendra Bhangui from Chennai, India

ഊട്ടി vsകൊടൈക്കനാൽ

ഊട്ടി vsകൊടൈക്കനാൽ

സഞ്ചാരികളെ ആകർഷിക്കുന്ന കാര്യത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഊട്ടിയും കൊടൈക്കനാലും താരതമ്യം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഹില്ഡ സ്റ്റേഷനുകൾ എന്ന നിലയിലും വെള്ളച്ചാട്ടങ്ങൾ, വ്യൂ പോയിന്റുകൾ , പ്രകൃതി സൗന്ദര്യം, ജൈവവൈവിധ്യം എന്നിവയുടെ കാര്യത്തിലും ഒരുപോലെ തന്നെയാണ്. അതുകൊണ്ടുതന്നെ ഊട്ടിയാണ് നല്ലത് അല്ലെങ്കിൽ കൊടൈക്കനാലാണ് നല്ലത് എന്നു പറയുവാൻ സാധിക്കില്ല. ഊട്ടിയ്ക്കും കൊടൈക്കനാലിനും അതിന്റേതായ പോസിറ്റിവുകളും നെഗറ്റീവുകളും കാണാൻ സാധിക്കും. രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്ന നിലയിൽ ഊട്ടിയും കൊടൈക്കനാലും സഞ്ചാരികൾ എങ്ങനെ വിലയിരുത്തും എന്നു നോക്കാം...

ഊട്ടിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ

ഊട്ടിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ

നീലഗിരി മലനിരകളുടെ ഭാഗമായ ഊട്ടിയിൽ കണ്ടുതീർക്കുവാനായി ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്.
1. ബോട്ടാണിക്കൽ ഗാർഡൻ
2. ഊട്ടി ലേക്ക്
3. അവലാഞ്ചെ തടാകം
4. ദൊഡ്ഡബേട്ടാ ഒബ്സർവേറ്ററി
5. നീലഗിരി മൗണ്ടൻ റെയിൽവേ
5. അപ്പർ ഭവാനി ലേക്ക്
6.ഷൂട്ടിങ്ങ് പോയന്റ്
7. സെന്റ് സ്റ്റീഫൻസ് ചർച്ച്
8. റോസ് ഗാർഡൻ
9. പൈക്കര ലേക്ക്
ഈ സ്ഥലങ്ങളാണ് ഊട്ടിയിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ.

PC:Big Eyed Sol

ബോട്ടാണിക്കൽ ഗാർഡൻ

ബോട്ടാണിക്കൽ ഗാർഡൻ

ഊട്ടിയിലെത്തുന്നവർ ഒരിക്കലും വിട്ടുപോകാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ബോട്ടാണിക്കൽ ഗാർഡൻ. നീലഗിരി മലകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഡൊഡ്ഡബെട്ടയുടെ താഴ്ന്ന ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ 55 ഏക്കർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ആറു വ്യത്യസ്ത വിഭാഗങ്ങളായി ബോട്ടാണിക്കൽ ഗാർഡനെം വിഭജിച്ചിട്ടുണ്ട്. ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, ഇറ്റാലിയൻ ഗാർഡൻ, കൺസെർവേറ്ററി, ഫൗണ്ടൻ ടെറസ് , നഴ്സറി എന്നിവയാണവ. ഉദകമണ്ഡലം ബോട്ടാണിക്കൽ ഗാർഡൻ എന്നും ഇത് അറിയപ്പെടുന്നുണ്ട്. അപൂർവ്വങ്ങളായ ഒട്ടേറെ ചെടികളും പൂക്കളും ഇവിടെ കാണാം. കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം,കോർക്കുമരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

PC:KARTY JazZ

അവലാഞ്ചെ തടാകം

അവലാഞ്ചെ തടാകം

ഊട്ടിയിലെത്തുന്നവർ ഏറെ കേൾക്കുന്ന പേരുകളിലൊന്നാണെങ്കിലും അപൂർവ്വമായി മാത്രം സഞ്ചാരികൾ സന്ദർശിക്കുന്ന ഒരിടമാണ് അവലാഞ്ചെ തടാകം. ആയിരത്തിഎണ്ണൂറോളം വർഷങ്ങൾക്കു മുൻപുണ്ടായ ഹിമപാതം കാരണം രൂപപ്പെട്ട ഇവിടം നിഗൂഢതകൾ സമ്മാനിക്കുന്ന ഇടമായാണ് സ‍ഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. ഊട്ടിയിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് അവലാഞ്ചെ തടാകം സ്ഥിതി ചെയ്യുന്നത്. ഇടതിങ്ങിയ പച്ചപ്പിനു നടുവില്‍ ചോലക്കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും നടുവില്‍ നീലനിറത്തില്‍ കാണപ്പെടുന്ന അവലാഞ്ചെ തടാകത്തിൽ അത്ര പെട്ടന്നൊന്നും എത്തിച്ചേരാൻ സാധിക്കിലല്. തമിഴ്നാട് ഫോറസ്റ്റ് വകുപ്പിന്റെ പ്രത്യേക അനുമതിയിൽ പ്രത്യേക വാഹനങ്ങളിൽ മാത്രമേ ഇവിടെ എത്താൻ സാധിക്കൂ

PC: Pranav

ഡൊഡ്ഡബേട്ടാ പീക്ക്

ഡൊഡ്ഡബേട്ടാ പീക്ക്

നീലഗിരി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് ഡൊഡ്ഡബേട്ടാ പീക്ക്. ഊട്ടിയുടെ ഉയരക്കാഴ്ചകൾ ആസ്വദിക്കുവാൻ മികച്ച സ്ഥലമായാണ് ഇതിനെ കണക്കാക്കുന്നത്. ട്രക്കിങ്ങ് പ്രിയരുടെ ഇടയിൽ പേരുകേട്ട ഇവിടെ നിന്നുമാണ് ഊട്ടി കറങ്ങുന്ന ട്രക്കിങ്ങുകളിൽ പലതും ആരംഭിക്കുന്നതു തന്നെ. ഊട്ടിയില്‍ നിന്നും 9 കിലോമീറ്റർ അകലെ കോട്ടഗിരി റോഡരുകിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആനമുടിയും മീശപ്പുലിമലയും കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുപ്പമേറിയ പർവ്വതം കൂടിയാണിത്. ആകാശക്കാഴ്ചകൾക്കായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ടെലസ്കോപിക് ഹൗസാണ് മറ്റൊരു ആകർഷണം.

PC:Ananth BS

കൊടൈക്കനാലിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ

കൊടൈക്കനാലിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ

ക്രിസ്തുവിനും അയ്യായിരം വർഷങ്ങൾക്കു മുന്‍പ് രൂപപ്പെട്ട ഇടമായ ഊട്ടിയിലെ കാഴ്ചകളും സ്ഥലങ്ങളും എത്ര കണ്ടാലും മതിയാവുന്നതല്ല.കോടമഞ്ഞിന്റെ നാടായ ഇവിടം പശ്ചിമഘട്ടത്തിൽ നിന്നും അല്പം വേർപെട്ടാണ് സ്ഥിതി ചെയ്യുന്നത്.
1. പൈൻ ഫോറസ്റ്റ്
2. ഗുണാ കേവ്സ്
3.പെരുമാൾ പീക്ക്
4. മന്നവനൂർ ലേക്ക്
5. കോക്കേഴ്സ് വാക്ക്
6. പില്ലർ റോക്ക്
7. ഗ്രീൻവാലി വ്യൂ
8. കൊടൈ തടാകം
9.ബിയർ ഷോല വെള്ളച്ചാട്ടം
10. ബ്രയാന്റ് പാർക്ക്
11.ബെരിജം തടാകം
12.ബൈസൻ വെൽസ്
തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഇതു കൂടാതെ നിർമ്മാണത്തിലും ആചാരങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഒട്ടേറെ ക്ഷേത്രങ്ങളും പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കുന്നുകളും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും ഒക്കെ ഇവിടുത്തെ ആകർഷണങ്ങളാണ്.

കോക്കേഴ്സ് വാക്ക്

കോക്കേഴ്സ് വാക്ക്

കൊടൈക്കനാൽ തടാകത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോക്കേഴ്സ് വാക്ക് കൊടൈക്കനാലിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. 1872 ൽ ലെഫ്റ്റനന്റ് കേണൽ കോക്കർ എന്നയാളാണ് ഈ സ്ഥലം കണ്ടുപിടിക്കുന്നത്. പ്രകൃതി സ്നേഹകൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്.

പില്ലർ റോക്സ്

പില്ലർ റോക്സ്

കൊടൈക്കനാലിലെത്തുന്നവർ മറക്കാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് പില്ലർ റോക്സ്. കൊടൈക്കനാൽ സ്റ്റാൻഡിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രാനൈറ്റിലുള്ള മൂന്ന് കൂറ്റന്‍ തൂണുകളില്‍ നിന്നാണ് ഈ സ്ഥലത്തിന് പില്ലര്‍ റോക്ക്‌സ് എന്ന പേരുകിട്ടിയത്. 400 മീറ്ററോളം ഉയരമുണ്ട് ഇവയ്ക്ക്. ഈ കല്ലുകള്‍ക്കിടയിലുള്ള കൂറ്റന്‍ വിടവാണ് ഡെവിള്‍സ് കിച്ചന്‍ എന്ന് അറിയപ്പെടുന്നത്. തമിഴ്‌നാട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത് സംരക്ഷിക്കുന്നത്.

ബെരിജം തടാകം

ബെരിജം തടാകം

കൊടൈക്കനാലിൽ നിന്നും എളുപ്പത്തിൽ പോയിവരാൻ സാധിക്കുന്ന സഥലങ്ങളിലൊന്നാണ് ബെരിജം തടാകം. കൊടൈക്കനാലിലെ ഹിൽ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ അകലെ കാടിനുള്ളിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. വനം വകുപ്പിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇവിടെ പ്രവേശിക്കുവാൻ സാധിക്കൂ.

PC:Chandrachoodan Gopalakrishnan

ഊട്ടിയെ വിലയിരുത്തുമ്പോൾ

ഊട്ടിയെ വിലയിരുത്തുമ്പോൾ

കൊടൈക്കനാലിനെ അപേക്ഷിച്ച് കാണുവാൻ ഒട്ടേറെ സ്ഥലങ്ങളുള്ള ഇടമാണ് ഊട്ടി. എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും
ട്രക്കിങ്ങ് പോയന്റുകളും വ്യൂ പോയന്റുകളും ജൈവവവൈവിധ്യവും എല്ലാം ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. ബോട്ടിങ്ങിനും കുതിര സവാരിക്കും ഒക്കെ ഇവിടെ പ്രത്യേക സൗകര്യങ്ങൾ തന്നെയുണ്ട്.
കൂനൂർ, കോട്ടാഗിരി ,ബന്ദിപ്പൂർ തുടങ്ങിയ സ്ഥലങ്ങള്‍ ഊട്ടിക്ക് അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എത്തുന്നവർക്ക് സമയം അനുവദിക്കുമെഹ്കിൽ ഈ സ്ഥലങ്ങളിലേക്കു കൂടി യാത്ര നീട്ടാൻ സാധിക്കും.
ഊട്ടിയ്ക്കു മാത്രമുള്ള മറ്റൊരു പ്രത്യേകതയാണ് ഇവിടുത്തെ പൈതൃക തീവണ്ടി. മേട്ടുപ്പാളയം ഊട്ടി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പൈതൃക തീവണ്ടി യുനസ്കോയുടെ ലോക പൈതൃക പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.

ഒട്ടേറെ സഞ്ചാരികൾ എത്തുന്ന തിരക്കേറിയ സ്ഥലം ആയതുകൊണ്ടുതന്നെ ഇവിടെ ഹോട്ടലുകളും താമസസൗകര്യങ്ങളും ഭക്ഷണവും എല്ലാം യഥേഷ്ടം ലഭ്യമാണ്.

PC:San95660

കൊടൈക്കനാലിനെ വിലയിരുത്തുമ്പോൾ

കൊടൈക്കനാലിനെ വിലയിരുത്തുമ്പോൾ

എണ്ണത്തിൽ സ്ഥലങ്ങൾ കുറവാണെങ്കിലും മറ്റേതു സ്ഥലത്തെയും കടത്തിവെട്ടുന്ന ഭംഗിയാണ് കൊടൈക്കനാലിന്റെ പ്രത്യേകത.
ഊട്ടിയെ അപേക്ഷിച്ച് ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ സഞ്ചരികളാൽ തിരക്കേറിയ പട്ടണം അല്ല എന്നുതന്നെ പറയാം. വായു മലീനീകരണവും മറ്റു മലിനീകരണങ്ങളുംഇവിടെ കുറവാണ്.
വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ അത്രയധികം വളർന്നിട്ടില്ലാത്തതിനാൽ ഗ്രമങ്ങളുെ പ്രകൃതി സൗന്ദര്യവും അതിന്റെ യഥാർഥ രൂപത്തിൽ തന്നെ ഇവിടെ കാണാന്‍ കഴിയും എന്നത് മറ്റൊരു പ്രത്യേകതയാണ്.
അധികം ആളുകൾ എത്താത്തതിനാല്‍ സൗകര്യങ്ങളെല്ലാം കുറഞ്ഞ നിരക്കിൽ ഇവിടം ലഭ്യമാണ്.

PC:Rohitkrr

ഊട്ടിയിലെയും കൊടൈക്കനാലിലെയും ബുദ്ധിമുട്ടുകൾ

ഊട്ടിയിലെയും കൊടൈക്കനാലിലെയും ബുദ്ധിമുട്ടുകൾ

ഒട്ടേറെ സ്ഥലങ്ങൾ കണ്ടു തീർക്കേണ്ടതിനാൽ എല്ലായിടത്തും പോയി വരിക എന്നത് ഊട്ടിയിൽ സാധ്യമായ ഒരു കാര്യമല്ല. ഒട്ടേറെ ആളുകൾ വന്നുപോകുന്ന സ്ഥലമായതിനാൽ തന്നെ എല്ലായ്പ്പോഴും തിരക്ക് അനുഭവപ്പെടുന്ന സ്ഥലം കൂടിയാണിത്. പെട്ടന്ന് പോയി കണ്ടുതീർത്ത് വരിക എന്നത് ഊട്ടിയിൽ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഒറ്റ ദിവസം കൊണ്ട് കണ്ടുതീർക്കുക എന്നത് കൊടൈക്കനാലിനെ സംബന്ധിച്ചെടുത്തോളവും വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഹോട്ടലുകൾക്കും താമസ സൗകര്യങ്ങൾക്കും ഇവിടെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ചിലവു കൂടുതൽ തന്നെയാണ്.

PC:DARSHAN SIMHA

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X