Search
  • Follow NativePlanet
Share
» »മരുഭൂമിയിലെ തകര്‍ന്ന ക്ഷേത്രങ്ങള്‍ക്കിടയിലെ നഗരം, ചരിത്രക്കാഴ്ചകളുമായി ഒസിയാന്‍

മരുഭൂമിയിലെ തകര്‍ന്ന ക്ഷേത്രങ്ങള്‍ക്കിടയിലെ നഗരം, ചരിത്രക്കാഴ്ചകളുമായി ഒസിയാന്‍

തകര്‍ന്ന ക്ഷേത്രങ്ങളാലും നിര്‍മ്മാണ വിസ്മയങ്ങളാലും നിറഞ്ഞു നില്‍ക്കുന്ന മരുഭൂമിയിലെ പുരാതന നഗരം... കാണുന്നതിലെല്ലാം ചരിത്രമുറങ്ങുന്ന പഴയ പട്ടണം. മരുഭൂമിയിലെ മണ്‍കൂനകള്‍ക്കിടിലെ ഈ ചെറിയ ഗ്രാമം വിനോദസഞ്ചാരികളുടെ പട്ടികയില്‍ കയറിയത് ഇവിടുത്തെ ക്ഷേത്രങ്ങള്‍ കാരണമാണ്. രാജസ്ഥാനിലെ ഖജുരാഹോ എന്നു വിളിക്കപ്പെടുന്ന തരത്തിലുള്ള കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. കഴിഞ്ഞ കാലങ്ങളുടെ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്ന ഓസിയാന്‍റെ ചരിത്രവും പ്രത്യേകതകളും വായിക്കാം...

തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്

തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട്

ജോധ്പൂരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഓസിയാന്‍ തകര്‍ന്ന ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ നാടായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. എട്ടാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനും ഇടയിലായി നിര്‍മ്മിച്ചവയാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. ഇതേ കാലത്തെ പ്രധാന വ്യാപാര കടന്നുപോയിരുന്നതും ഓസിയാന്‍ വഴിയായിരുന്നു. സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുത്ത തരത്തിലുള്ള കാഴ്ചകള്‍ നിരവധിയുണ്ട് ഇവിടെ. താര്‍ മരുഭൂമിയുടെ ഓരത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ മരുഭൂമിയുടെ മനോഹരമായ കാഴ്ചകളും ഇവിടെ കാണാം.
PC:Schwiki

രാജസ്ഥാനിലെ ഖജുരാഹോ

രാജസ്ഥാനിലെ ഖജുരാഹോ

ക്ഷേത്രങ്ങളിലെ വ്യത്യസ്തമായ ശില്പങ്ങള്‍ കാരണം രാജസ്ഥാനിലെ ഖജുരാഹോ എന്നും ഇവിടം വിളിക്കപ്പെടുന്നുണ്ട്. അതിമനോഹരമായ ശൈലിയില്‍ അതിശയിപ്പിക്കുന്ന വിധത്തിലാണ് ഇവിടുത്തെ ഓരോ ക്ഷേത്രങ്ങളുടെയും നിര്‍മ്മിതി. തകര്‍ന്ന ക്ഷേത്രങ്ങള്‍ കൂടാതെ ഓരോ കാഴ്ചയിലും വിസ്മയിപ്പിക്കുന്ന വേറെയും നിരവധി ക്ഷേത്രങ്ങള്‍ ഓസിയാനിലുണ്ട്.
PC:L T Gandhi

മരുഭൂമിയിലെ ക്ഷേത്രങ്ങള്‍

മരുഭൂമിയിലെ ക്ഷേത്രങ്ങള്‍

ഗുര്‍ജാര പ്രതിഹാര രാജവംശത്തിന്റെ കാലത്ത് മാർവാർ രാജ്യത്തിന്റെ പ്രധാന മതകേന്ദ്രമായിരുന്നു ഈ നഗരം. ഇവിടുത്തെ ക്ഷേത്രങ്ങളില്‍ സൂര്യ ക്ഷേത്രം, സണ്‍ ടെംപിള്‍, സച്ചിയ മാതാ ക്ഷേത്രം, കറ്റാൻ ബവാരി, മഹാവീരന് സമർപ്പിച്ചിരിക്കുന്ന ജൈനക്ഷേത്രം എന്നിവ അവയുടെ നിര്‍മ്മാണത്തിലും മഹത്വത്തിലും ഏറെ വ്യത്യസ്സത പുലര്‍ത്തുന്നു.

PC:Schwiki

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

ഗുപ്ത കാലഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ ഈ നഗരം ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. നൂറുകണക്കിനു വർഷങ്ങളായി ഹിന്ദുമതത്തിന്റെയും ജൈനമതത്തിന്റെയും പ്രധാന കേന്ദ്രം എന്ന നിലയിലും ഇത് ഈ പദവി നിലനിർത്തി. 1195-ൽ ഘോറിലെ മുഹമ്മദിന്റെ സൈന്യം പട്ടണം ആക്രമിച്ചതോടെയാണ് ഇതിനു അവസാനമായത്.
ഉവസിസാല, യുകേസ, ഉപകസപൂർ-പട്ടാന എന്നിങ്ങനെയാണ് ഓസിയാന്റെ ആദ്യകാല പേരുകള്‍. തുടക്കകാലത്ത് ഈ ഗ്രാമം ബ്രാഹ്മണത്തിന്റെ കേന്ദ്രമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
ഗുപ്ത കാലഘട്ടത്തിൽ ഒട്ടക യാത്രക്കാരുടെ വിശ്രമ കേന്ദ്രമായിരുന്ന ഇവിടം ഗുർജാർ പ്രതിഹാർ രാജവംശത്തിന്റെ പ്രധാന കേന്ദ്രം കൂടിയായിരുന്നു. ഒരു കാലത്തേക്ക് ഉപേക്ഷിക്കപ്പെട്ട ശേഷം ഉത്തലദേവയാണ് ഗ്രാമം പുന:സ്ഥാപിച്ചത്. ഉത്പാലദേവ ​​ജൈനമതത്തിലേക്ക് ഗ്രാമത്തെ പരിവർത്തനം ചെയ്തു, ഗ്രാമത്തെ മതത്തിന്റെ കേന്ദ്രമാക്കി മാറ്റി. അതിനു ശേഷമാണ് ഇവിടം ജൈനമത കേന്ദ്രമായി മാറിയത്. അക്കാലത്ത് ഇവിടെ 100 ല്‍ അധികം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു.
PC:Schwiki

മഹാവീര ജയിന്‍ ക്ഷേത്രം

മഹാവീര ജയിന്‍ ക്ഷേത്രം

ഹൈന്ദവരും ജൈനമതവിശ്വാസികളും ഒരുപോലെ എത്തിച്ചേരുന്ന പ്രധാന ക്ഷേത്രമാണ് ഓസ്വാള്‍ ജയിന്‍ വിഭാഗത്തിന്റെ മഹാവീര ജയിന്‍ ക്ഷേത്രം. ഗുർജാർ പ്രതിഹാർ രാജവംശത്തിന്റെ കാലത്ത് എഡി 783 ല്‍ രാജാ വത്സരാജനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ ജൈന ക്ഷേത്രങ്ങളിലൊന്നാണിത്.
ഈ ക്ഷേത്രം മുസ്ലീം ഭരണാധികാരികൾ കൊള്ളയടിച്ചു, യഥാർത്ഥ വിഗ്രഹങ്ങളൊന്നും ഇവിടെ അവശേഷിച്ചില്ല. എ.ഡി. 1016-ൽ ക്ഷേത്രം പുനസ്ഥാപിച്ചു. അതിമനോഹരമായ രീതിയിലാണ് ഈ ക്ഷേത്രത്തിലെ കൊത്തുപണികളും മറ്റുമുള്ളത്.

PC:Schwiki

മരുഭൂമിയില്‍ ക്യാംപ് ചെയ്യാം

മരുഭൂമിയില്‍ ക്യാംപ് ചെയ്യാം

ഓസിയാനിലെത്തിയാല്‍ ചെയ്തുതീര്‍ക്കുവാന്‍ നിരവധി കാര്യങ്ങളുണ്ട്. മരഭൂമിയില്‍ നക്ഷത്രങ്ങളുടെ കീഴില്‍ ക്യാംപ് ചെയ്യുന്നതാണ് അതിലേറ്റവും മുന്നില്‍ നില്‍ക്കുന്നത്. മരുഭൂമിയിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെ ജീപ്പിലുള്ള സഫാരിയാണ് മറ്റൊന്ന്. ഇവിടുത്തെ ആചാരവും പാരമ്പര്യങ്ങളും ഒക്കെ എളുപ്പത്തില്‍ മനസ്സിലാക്കുവാനും അറിയുവാനും ഈ യാത്ര സഹായിക്കും.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ഓസിയൻ നഗരം കടുത്ത ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ്. , അതിനാൽ നവംബർ മുതൽ ഫെബ്രുവരിയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. ഈ സമയത്ത് താപനില താഴുന്നതിനാല്‍ യാത്ര പരമാവധി ആസ്വദിക്കുവാന്‍ സാധിക്കും. ജനുവരിയിൽ താപനില പൂജ്യം ഡിഗ്രി വരെ താഴും.

PC:Schwiki

'ലുക്കില്ലെന്നേയുള്ളൂ വൻ പൊളിയാ';വില കുറച്ച് കാണേണ്ട ഈ സ്ഥലങ്ങൾ'ലുക്കില്ലെന്നേയുള്ളൂ വൻ പൊളിയാ';വില കുറച്ച് കാണേണ്ട ഈ സ്ഥലങ്ങൾ

ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്‍ക്കുന്ന ജയ്പൂരിലെ ഇടങ്ങള്‍ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്‍ക്കുന്ന ജയ്പൂരിലെ ഇടങ്ങള്‍

ദാദാ ഹരിര്‍ പടവ്കിണര്‍,അന്തപ്പുര സംരക്ഷക ചരിത്രം മാറ്റിയെഴുതിയ നിര്‍മ്മിതിദാദാ ഹരിര്‍ പടവ്കിണര്‍,അന്തപ്പുര സംരക്ഷക ചരിത്രം മാറ്റിയെഴുതിയ നിര്‍മ്മിതി

സൗത്ത് ഗോവയിലെ അടിപൊളി ബീച്ചുകള്‍! ആഘോഷങ്ങള്‍ ഇനി ഇവിടെസൗത്ത് ഗോവയിലെ അടിപൊളി ബീച്ചുകള്‍! ആഘോഷങ്ങള്‍ ഇനി ഇവിടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X