Search
  • Follow NativePlanet
Share
» »കാനറയിലെ ആദ്യ കത്തോലിക്കാ ദേവാലയത്തെയറിയാം.

കാനറയിലെ ആദ്യ കത്തോലിക്കാ ദേവാലയത്തെയറിയാം.

കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ദേവാലയമായ ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചിനെക്കുറിച്ചറിയാം.

By Elizabath

മംഗലാപുരത്തെ ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചിനു വിശേഷണങ്ങള്‍ ഒത്തിരിയുണ്ട്. 1658 ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം കാനാറാ റീജിയണിലെ ആദ്യ റോമന്‍ കത്തോലിക്കാ ദേവാലയമാണ്. കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ദേവാലയമായ ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചിനെക്കുറിച്ചറിയാം.

രൂപഭംഗിയില്‍ വ്യത്യസ്തതയുള്ള ഇന്ത്യയിലെ 40 ക്രിസ്ത്യന്‍ പള്ളികള്‍രൂപഭംഗിയില്‍ വ്യത്യസ്തതയുള്ള ഇന്ത്യയിലെ 40 ക്രിസ്ത്യന്‍ പള്ളികള്‍

വ്യത്യസ്തമായ നിര്‍മ്മാണം

വ്യത്യസ്തമായ നിര്‍മ്മാണം


സ്ഥിരം ഗോഥിക് ശൈലിയില്‍ നിന്നും വ്യത്യസ്തമായാണ് ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചിന്റെ നിര്‍മ്മാണം. ഒട്ടേറെ കമാനങ്ങള്‍ നിറഞ്ഞ ഈ ദേവായത്തിന്‍രെ താഴിക്കകുടം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ തനിപ്പകര്‍പ്പാണ്.

PC: Krishna Mohan

ചരിത്രത്തില്‍ നിന്ന്

ചരിത്രത്തില്‍ നിന്ന്


1568 ല്‍ നിര്‍മ്മിച്ച ദേവാലയത്തിലെ മറിയത്തിന്റെ രൂപത്തെപറ്റി കുറെയധികം കഥകളുണ്ട്. കടലില്‍ മീന്‍ പിടിച്ചുകൊണ്ടിരിരുന്ന മുക്കുവരുടെ വലയില്‍ മറിയത്തിന്റെ രൂപം കുടുങ്ങിയെന്നും പിന്നീടത് പള്ളിയില്‍ പ്രതിഷ്ഠിച്ചുവെന്നുമാണ് പറയപ്പെടുന്നത്. 1623 ല്‍ മംഗലാപുരം സന്ദര്‍ശിച്ച ഇറ്റാലിയന്‍ യാത്രികന്‍ ഇക്കാര്യം പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

PC: Peresbennet

ടിപ്പു തകര്‍ത്ത ദേവാലയം

ടിപ്പു തകര്‍ത്ത ദേവാലയം


1784ല്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അദ്ദേഹം തകര്‍ത്ത ദേവാലയം പിന്നീട് പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്തത്. 1813 ലാണ് പുനര്‍നിര്‍മ്മാണം തുടങ്ങിയത്. 1910 ലാണ് ഇന്നു കാണുന്ന രീതിയില്‍ പള്ളി പൂര്‍ത്തിയാക്കിയത്.
PC: Vijaylaxmi R

അകത്തളത്തെ സൗന്ദര്യം

അകത്തളത്തെ സൗന്ദര്യം

ലളിതമായ നിര്‍മ്മാണ ശൈലി പിന്തുടര്‍ന്നിരിക്കുന്ന ദേവാലയത്തിന്റെ അകത്തെ കാഴ്ചകള്‍ അതി മനോഹരമാണ്. 48 പ്രധാന ആര്‍ച്ചുകളാണ് ദേവാലയത്തിന്റെ അകത്തുള്ളത്. വശങ്ങളിലെ വരാന്തകളില്‍ 45 ചെറിയ കമാനങ്ങള്‍ വേറെയുമുണ്ട്. ദേവാലയത്തിന്റെ താഴിക കുടത്തിലുള്ള കുരിശ് കാലാകാലങ്ങളായി കടലില്‍ പോകുന്നവര്‍ക്ക് വെളിച്ചം കാണിക്കുന്നുണ്ട. ദേവാലയത്തിന്റെ പ്രവേശന കവാടത്തില്‍ പോര്‍ച്ചുഗീസ് രാജാവ് അവരുടെ വരവിന്റെ അടയാളത്തിനായി സ്ഥാപിച്ച റോയല്‍ സ്‌റ്റോണ്‍ എംബ്ലം സ്ഥിതി ചെയ്യുന്നു.

PC: Krishna Mohan
കത്തീഡ്രല്‍

കത്തീഡ്രല്‍

1851 ലാണ് ദേവാലയം കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തപ്പെട്ടത്. മുന്‍കാലങ്ങളില്‍ മംഗലാപുരത്തെ ഉയര്‍ന്ന മാംഗലൂരിയന്‍ കത്തോലിക്കര്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുണ്ടായിരുന്നുള്ളൂ.
PC: Vijaylaxmi R

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X