Search
  • Follow NativePlanet
Share
» »പച്ചപ്പു നിറഞ്ഞ പച്ചമലെ! തമിഴ്നാട്ടിലെ അറിയപ്പെടാത്ത ഇടം

പച്ചപ്പു നിറഞ്ഞ പച്ചമലെ! തമിഴ്നാട്ടിലെ അറിയപ്പെടാത്ത ഇടം

നിറയെ പച്ചപ്പ്.... കാടിനിടയിലെ വെള്ളച്ചാട്ടങ്ങള്‍... കാടുകയറിപ്പോകുന്ന ട്രക്കിങ്ങ് റൂട്ടുകള്‍.. അങ്ങനെ ഒരു യാത്രയെ സന്തോഷിപ്പിക്കുവാനായി വേണ്ടതെല്ലാം ഇവിടെയുണ്ട്. പച്ചപ്പിന്റെ സ്വര്‍ഗ്ഗമായി സഞ്ചാരികള്‍ വാഴ്ത്തിപ്പാടുന്ന പച്ചമലെ തമിഴ്നാട്ടിലെ ചൂടില്‍ നിന്നും രക്ഷപെട്ട് പ്രകൃതിയുടെ ഭംഗിയിലേക്ക് യാത്ര ചെയ്യുവാന്‍ തോന്നിപ്പിക്കുന്ന സ്ഥലമാണ്. പഴമയിലേക്കുള്ള തിരിച്ചുപോക്കുകള്‍ പ്രകൃതിയിലേക്കുള്ള മടങ്ങിവരവ് തന്നെയാണ് എന്നോര്‍മ്മിപ്പിക്കുന്ന പച്ചമലയെക്കുറിച്ചും അതിന്റെ വിശേഷങ്ങളെക്കുറിച്ചും വായിക്കാം...

 പച്ചമല

പച്ചമല

തമിഴ്നാട്ടിലെ പൂര്‍വ്വഘട്ടകാഴ്ചകളില്‍ പച്ചപ്പിന്‍റെ കൊടിയേറി നില്‍ക്കുന്ന കാനനമാണ് പച്ചമല. പേരുപോലെ തന്നെയുള്ള പച്ചപ്പാണ് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സഞ്ചാരികള്‍ക്കിടയില്‍ അത്ര പ്രസിദ്ധമല്ലെങ്കില്‍ കൂടിയും വന്നുപോയവരില്‍ നിന്നും കേട്ടറഞ്ഞ് ഇവിടെ എത്തുന്നവരാണ് അധികവും. പൂര്‍വ്വഘട്ടത്തിന്‍റെ കാണാക്കാഴ്ചകള്‍ സമ്മാനിക്കുന്ന പച്ചമല ട്രിച്ചിയുടെ വടക്കു കിഴക്കന്‍ ഭാഗത്താണുള്ളത്.

 സഞ്ചാരികളുടെ സ്വര്‍ഗ്ഗം

സഞ്ചാരികളുടെ സ്വര്‍ഗ്ഗം

ഒരിക്കല്‍ എത്തിയവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്. തമിഴ്നാടിന്‍റെ സ്ഥിരം ചൂടില്‍ നിന്നും എളുപ്പത്തില്‍ രക്ഷപെട്ട് എത്തി സമയം ചിലവഴിക്കുവാന്‍ കഴിയുന്ന ഇടം എന്ന നിലയില്‍ ചെന്നൈയില്‍ നിന്നും മറ്റു പ്രധാന നഗരങ്ങളില്‍ നിന്നുമെല്ലാം ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നു. പച്ചപ്പിന്‍റെ കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ച കണ്ണുകള്‍ക്ക് വിരുന്നാകുമ്പോള്‍ താളത്തില്‍ വീശുന്ന കാറ്റും പൂമ്പാറ്റകളുടെയും മറ്റു പക്ഷികളുടെയും ചിറകടിയും ശബ്ദങ്ങളും കാതിനു സുഖം നല്കും.

പച്ചമല വെള്ളച്ചാട്ടം

പച്ചമല വെള്ളച്ചാട്ടം

കാടിനുള്ളില്‍ നിന്നും ഒഴുകിയെത്തുന്ന അതിമനോഹരമായ വെള്ളച്ചാട്ടങ്ങള്‍ പച്ചമലെയില്‍ കാണാം. കാടിന്റെ ഭംഗിയും വെള്ളച്ചാട്ടവും ചേരുമ്പോള്‍ വ്യത്യസ്തമായ, പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നതു പോലുള്ള അനുഭവമാണ് ഇത് നല്കുന്നത്.
ചിന്ന മംഗലു വെള്ളച്ചാട്ടം. കൊറയാരു വെള്ളച്ചാട്ടം, മയില്‍ ഉത്തലു വെള്ളച്ചാട്ടം എന്നിങ്ങനെ മൂന്ന് പ്രധാന വെള്ളച്ചാട്ടങ്ങളാണ് ഇവിടെ കാണുവാനുള്ളത്.

പച്ചൈമല കുന്നുകളില്‍ നിന്നും വരുന്ന നദികളിൽ ശ്വേത നദി, കല്ലാർ നദി എന്നിവ ഉൾപ്പെടുന്നു.

എട്ടിടങ്ങള്‍...വ്യത്യസ്ത കാഴ്ചകള്‍.. ഷിംലയിലൂടെഎട്ടിടങ്ങള്‍...വ്യത്യസ്ത കാഴ്ചകള്‍.. ഷിംലയിലൂടെ

പച്ചമലെ ട്രക്കിങ്

പച്ചമലെ ട്രക്കിങ്


കാടിനുള്ളിലെ നടന്നു തെളിഞ്ഞ വഴികളിലൂടെ കാടിനെ അറിഞ്ഞുള്ള ട്രക്കിങ്ങാണ് പച്ചമലെയിലെ മറ്റൊരു പ്രത്യേകത. കാംബാര്‍-അരസാദി, മമരാത്തു ചോലൈ-കീല്‍ക്കാരി, കല്ലിയമ്മന്‍ കോവില്‍-സെന്‍ഭാഗം നേച്ചര്‍ ട്രെയില്‍ പാത്ത്, മമരാത്തു ചോലെ-മൂലക്കാട് എന്നിങ്ങനെ 4 ട്രക്കിങ് റൂട്ടുകളാണ് ഇവിടെയുള്ളത്.

 പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

പച്ചമലെയുടെ മുകളിലായാണ് പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാലമുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായാണ് പ്രതിഷ്ഠ. വിദ്യാ ഗണപതി, മാർഗതീശ്വരർ, മാർഗതവല്ലി, കല്യാണ സുബ്രഹ്മണ്യർ എന്നിവരാണ് ഉപപ്രതിഷ്ഠ.ശത്രു സംഹാര തിരിസാധൈ അർച്ചന, ശത്രുസംഹാര ഹോമം, താരാഭിഷേകം, തേയ് പിറൈ അഷ്ടമി ഭൈരവ പൂജ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേക പൂജകൾ.
ചിത്തിര മാസത്തിൽ മാത്രം പൂവിടുന്ന കാദംബമരം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
കാല്‍നടയായി മാത്രമേ കുന്നിന്‍മുകളിലെ ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കൂ.
PC:Vanmeega

കവരത്തിയും മിനിക്കോയും കല്‍പേനിയും!! ലക്ഷദ്വീപിലെ യാത്രാ ഇടങ്ങള്‍കവരത്തിയും മിനിക്കോയും കല്‍പേനിയും!! ലക്ഷദ്വീപിലെ യാത്രാ ഇടങ്ങള്‍

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍


തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ഗോപിച്ചെട്ടിപ്പാളയം എന്ന സ്ഥലത്താണ് പച്ചമലൈ സ്ഥിതി ചെയ്യുന്ന്. ഗോപിച്ചെട്ടിപ്പാളയം എന്ന സ്ഥലത്താണ് പച്ചമലൈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോപിചെട്ടിപ്പാളയത്തു നിന്നും ഒരു കിലോമീറ്റർ സഞ്ചരിക്കണം പച്ചമലെയിലെത്തുവാൻ. ട്രിച്ചിയില്‍ നിന്നും പച്ചെമലയിലേക്ക് 90 കിലോമീറ്ററും ബാംഗലൂരില്‍ നിന്നും 310 ഉം ചെന്നൈയില്‍ നിന്നും 351 കിലോമീറ്ററും ആണ് ദൂരമുള്ളത്. ഏറ്റവും അടുത്തുള്ള ‌റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും ട്രിച്ചിയില്‍ തന്നെയാണ്.

"എല്ലാം വിചിത്രമായിരിക്കുന്നു,കടല്‍ പോലും"... മരണച്ചുഴിയായ ബെര്‍മുഡാ ട്രയാംഗിളിന്‍റെ നിഗൂഢതകളിലൂടെ

കവരത്തിയും മിനിക്കോയും കല്‍പേനിയും!! ലക്ഷദ്വീപിലെ യാത്രാ ഇടങ്ങള്‍കവരത്തിയും മിനിക്കോയും കല്‍പേനിയും!! ലക്ഷദ്വീപിലെ യാത്രാ ഇടങ്ങള്‍

Read more about: tamil nadu forest trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X