Search
  • Follow NativePlanet
Share
» »പഴനി ക്ഷേത്രത്തിന് തുല്യം ഈ ക്ഷേത്രം മാത്രം

പഴനി ക്ഷേത്രത്തിന് തുല്യം ഈ ക്ഷേത്രം മാത്രം

പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

കാഴ്ചയിലും നിർമ്മിതിയിലും വിശ്വാസത്തിലുമെല്ലാം വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങൾ തമിഴ്നാടിന്റെ പ്രത്യേകതയാണ്. അത്ഭുത കഥകൾ പറയാനില്ലാത്ത ഒരു ക്ഷേത്രവും തമിഴ്നാട്ടിൽ കാണുകപോലുമില്ല. അത്രയധികം വിശ്വാസവുമായി ഇഴ ചേർന്നു കിടക്കുന്ന നാടാണിത്. വിശ്വാസങ്ങൾ കൊണ്ട് കഥയെഴുതിയ ഇവിടുത്തെ അനേകം ക്ഷേത്രങ്ങളിലൊന്നാണ് പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കുന്നിന്‍മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് കഥകളൊരുപാടുണ്ട് പറയുവാൻ. പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

 പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പച്ചമലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. മുരുകനെ ആരാധിക്കുന്ന ഈ ക്ഷേത്രം. ഈറോഡ് ജില്ലയിലെ ഹരിത നഗരം എന്നറിയപ്പെടുന്ന ഗോപാൽചെട്ടിപ്പാളയത്തിലാണ് ഈ ക്ഷേത്രമുള്ളത്.

PC:Magentic Manifestations

പേരുവന്നവഴി

പേരുവന്നവഴി

പച്ചമലൈ എന്നാൽ പച്ചമല എന്നു തന്നെയാണ് മിക്കവരും വിശ്വസിക്കുന്നത്. എന്നാൽ അങ്ങനെയല്ലത്രെ. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയുടെ താഴെ നിന്നും തുടങ്ങുന്ന ഒരുറവയിൽ നിന്നുമാണ് ഈ സ്ഥലത്തിന് പച്ചമലൈ എന്നു പേരുകിട്ടിയതത്രെ. ഇവിടെ ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് വേണ്ട വെള്ളം ഇവിടെ കുഴൽക്കിണർ കുത്തിയാണ് എടുക്കുന്നത്. ഇത് പ്രതിഷ്ഠയുടെ താഴെ നിന്നും ലഭിക്കുന്ന വെള്ളമാണത്രെ. 2001-2005 കാലഘട്ടത്തിൽ ഇവിടെ സമീപ പ്രദേശങ്ങളിൽ ഇവിടെ മലയുടെ മുകളിൽ മാത്രമാണ് വെള്ളമുണ്ടായിരുന്നത് എന്നതും ഓർമ്മിക്കണം.

PC:wikipedia

 ദുർവാസരും ക്ഷേത്രവും

ദുർവാസരും ക്ഷേത്രവും

ക്ഷേത്രത്തെക്കുറിച്ച് ഒരുപാട് കഥകൾ ഇവിടെ പ്രചാരത്തിലുണ്ട്. ഇന്നത്തെ ഗോബി നഗരത്തിൽ നിന്നും 18 കിലോമീറ്റർ അകലെയുള്ള കുന്നത്തൂരിൽ ഒരിക്കൽ ദുർവ്വാസാവ് എത്തുകയുണ്ടായത്രെ. ഇവിടെ ശിവനെ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ ശിവനെ ആരാധിക്കുവാനായി മൊഡച്ചൂർ എന്ന മറ്റൊരു പ്രദേശവും അദ്ദേഹം കണ്ടെത്തി.അങ്ങനെ അവിടെ ഒരിക്കൽ പ്രാർഥന നടത്തിക്കൊണ്ടിരുന്നപ്പോൾ സുബ്രഹ്മണ്യനെ കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നി. അങ്ഹനെ ഒരു സ്ഥലം കണ്ടെത്താനായി തപസ്സാരംഭിച്ച ദുർവ്വാസാവിന് തപശക്തിയുടെ ഫലമായി ഒരിടം കണ്ടെത്താനായി. മൊഡച്ചൂരിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ഇടമായിരുന്നു അത്. അവിടെ പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന സുബ്രഹ്മണ്യനെ കാണുകയും തുടർന്നുള്ള തപസ്സ അവിടെ വെച്ച് നടത്തുകയും ചെയ്തുവത്ര.

PC:wikipedia

കാലം പോകുന്നു

കാലം പോകുന്നു

പിന്നീട് കാലം പോയപ്പോൾ ഈ ക്ഷേത്രവും ഇവിടുത്തെ കഥകളും അതിനൊപ്പം മറഞ്ഞു. പിന്നാട് 1954 ൽ കെ. കുപ്പുസ്വാമി ഗൗണ്ടർ ഭൂവുടമ ഇവിടെ സന്ദർശനം നടത്തിയപ്പോഴാണ് പഴയ കഥകളുടെ കെട്ടഴിയുന്നത്. ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തിയപ്പോൾ അദ്ദേഹം ഒരു ദിവ്യ ജ്യോതിയും ഒപ്പം ക്ഷേത്രം സംരക്ഷിക്കണമെന്ന ഒരു അശരീരിയും ഉണ്ടായത്രെ. പിന്നീട് ഗൗണ്ടറുടെ നേതൃത്വത്തിലാണ് ഇവിടെ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടത്.

PC:wikipedia

ദ്രാവിഡ വിദ്യ

ദ്രാവിഡ വിദ്യ

ദ്രാവിഡ വാസ്തുവിദ്യയിലാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ബാലമുരുകനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പളനി ദണ്ഡായുതപാനി ക്ഷേത്രത്തിലേതുപോലെ തന്നെ ഇവിടെയും പടിഞ്ഞാറ് ദിശയിലേക്ക് ദർശനമായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വിദ്യാ ഗണപതി, മാർഗതീശ്വരർ, മാർഗതവല്ലി, കല്യാണ സുബ്രഹ്മണ്യർ തുടങ്ങിയവരെ ഇവിടെ ഉപദേവതകളായും പ്രതിഷ്ഠിച്ചിട്ടുണ്ട്. അ‍ഞ്ച് നിലകളുള്ള ഗോപുരവും ഇവിടെ കാണാം.

PC:wikipedia

 ബാലമുരുകൻ

ബാലമുരുകൻ

മുരുകന്റെ ചെറുപ്പ രൂപമായ ബാലമുരുകനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പളനി ക്ഷേത്രത്തിനു സമാനമായ പല കാര്യങ്ങളും ഇവിടെ കാണാം. ക്ഷേത്രങ്ങളിൽ വളരെ അപൂർവ്വമായ രീതിയിലാണ് പടിഞ്ഞ്റ് ദിശയിലേക്ക് വിഗ്രത്തെ പ്രതിഷ്ഠിക്കുക. ഇവിടെയും പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാറ് ദിശയിലേക്കാണ്. സ്വർണ്ണബന്ധനം എന്നറിയപ്പെടുന്ന സ്വർണ്ണപ്ലേറ്റിങ്ങും ഇവിടെ വിഗ്രഹത്തിന് കാണാം.

PC:wikipedia

കാദംബമരം

കാദംബമരം

പഞ്ചമലെ ക്ഷേത്രത്തിൽ ഏറെ വിശുദ്ധമായി കാണപ്പെടുന്ന ഒന്നാണ് ഇവിടുത്തെ കാദംബമരം. പഞ്ചമലെയിലെ സ്ഥലവൃക്ഷം എന്നാണിത് അറിയപ്പെടുന്നത്. മുരുകന് ഏറെ വിശേഷപ്പെട്ട മരമാണത്രെ ഇത്.ചിത്തിര മാസത്തിൽ മാത്രം പുഷ്പിക്കുന്ന ഇതിൻരെ പുഷ്പവും സുഗന്ധവും ഏറെ പ്രത്യേകതകളുള്ളതാണ്.

PC:wikipedia

ക്ഷേത്ര സമയം

ക്ഷേത്ര സമയം

എല്ലാ ദിവസവും രാവിലെ 6.00 മുതൽ 1.00 വരെയും വൈകിട്ട് 4.00 മുതൽ 8.00 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുക. ഏഴു പൂജകളാണ് ഇവിടെയുള്ളത്. അതിൽ വൈകുന്നോരം 7 മണിക്കുള്ള പൂജയാണ് ഏറ്റവും പ്രത്യേകതയുള്ളതായി പറയുന്നത്. എല്ലാ ചെവ്വാഴ്ചകളും, അമാവാസി, പ്രദോഷം, പൗർണ്ണമി തുടങ്ങിയ ദിവസങ്ങളിൽ ഇവിടെ പ്രത്യേക പൂജകളുണ്ടായിരിക്കും.

PC:wikipedia

ആഘോഷങ്ങൾ

ആഘോഷങ്ങൾ

പൈങ്കുനി ഉത്തിരം, സ്കന്ദ ഷഷ്ടി, തിരുകല്യാണ ഉത്സവം, തൈപൂസം. വൈകാശി വിസാഗം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പൂജാ ദിവസങ്ങൾ.

PC:wikipedia

 പൂജകൾ

പൂജകൾ

മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല പൂജകളും ഇവിടെ നടക്കാറുണ്ട്. ശത്രു സംഹാര തിരിസാധൈ അർച്ചന, ശത്രുസംഹാര ഹോമം, താരാഭിഷേകം, തേയ് പിറൈ അഷ്ടമി ഭൈരവ പൂജ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേക പൂജകൾ.

PC:wikipedia

പളനിയുമായി

പളനിയുമായി

പളനി ക്ഷേത്രവുമായി പല സാദൃശ്യങ്ങളും പച്ചമലൈ ക്ഷേത്രത്തിനുണ്ട്. ഇരു ക്ഷേത്രങ്ങളിലും ബാലദണ്ഡായുധ പാണിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ട് ദർശനമുള്ളവയാണ് രണ്ടു ക്ഷേത്രവും. കൂടാതെ രണ്ടിടങ്ങളിലും സ്ഥല വൃക്ഷമായി ആരാധിക്കുന്നത് കാദംബ വൃക്ഷത്തെയാണ്. പ്രധാന വിഗ്രഹത്തെ ഇരു ക്ഷേത്രങ്ങളിലും സ്വർണ്ണ ബന്ധനം നടത്തിയിട്ടുണ്ട്.

PC:Amalsarath007

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ഗോപിച്ചെട്ടിപ്പാളയം എന്ന സ്ഥലത്താണ് പച്ചമലൈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോപിചെട്ടിപ്പാളയത്തു നിന്നും ഒരു കിലോമീറ്റർ സഞ്ചരിക്കണം പച്ചമലെയിലെത്തുവാൻ. ഇവിടെ ഒരു വലിയ കുന്നിമ്‍റെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നടന്നു മാത്രമേ ഇതിനു മുകളിലെത്തുവാൻ സാധിക്കൂ.
ഈ റോഡ് (40 കിമീ) ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും കോയമ്പത്തൂർ(85 കിമീ) ഏറ്റവും അടുത്തുള്ള വിമാനത്താവളവുമാണ്.

ജീവിതത്തിൽ ഐശ്വര്യം വേണമെങ്കിൽ പോകാം ഈ ക്ഷേത്രത്തിൽജീവിതത്തിൽ ഐശ്വര്യം വേണമെങ്കിൽ പോകാം ഈ ക്ഷേത്രത്തിൽ

തമിഴ്നാട്ടിലെ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ തമിഴ്നാട്ടിലെ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

കോഴിക്കഴുത്തുമായി മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നാട്കോഴിക്കഴുത്തുമായി മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നാട്

ഇവിടെ പോയാൽ ആരും വെറുംകയ്യോടെ തിരികെ വരേണ്ടി വരില്ല...കോടീശ്വരനാവും...ഇവിടെ പോയാൽ ആരും വെറുംകയ്യോടെ തിരികെ വരേണ്ടി വരില്ല...കോടീശ്വരനാവും...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X