Search
  • Follow NativePlanet
Share
» »തണുപ്പിലെ യാത്രകൾ സുരക്ഷിതമാക്കാം ഈ കാര്യങ്ങൾ കരുതിയാൽ

തണുപ്പിലെ യാത്രകൾ സുരക്ഷിതമാക്കാം ഈ കാര്യങ്ങൾ കരുതിയാൽ

തണുപ്പു കാലത്തെ യാത്രയ്ക്ക് പുറപ്പെടുവാൻ പാക്ക് ചെയ്യുമ്പോൾ മറക്കാതെ കരുതേണ്ട കാര്യങ്ങൾ നോക്കാം...

എവിടേക്കുള്ള യാത്ര ആണെങ്കിലും ഏറ്റവും വിഷമിപ്പിക്കുന്ന കാര്യങ്ങളിലൊന്ന് പാക്കിങ്ങാണ്. പോകുന്ന ഇടത്തിനും അവിടുത്തെ കാലാവസ്ഥയ്ക്കും യാത്രാ രീതിയ്ക്കും ഒക്കെയനുസരിച്ചാണ് പാക്ക് ചെയ്യേണ്ടതെങ്കിലും വാരിവലിച്ചിടുന്ന നമ്മുടെ സ്വഭാവത്തിന് മാറ്റങ്ങളൊന്നും വന്നിട്ടില്ല. വെറുതേ പെട്ടന്നു പോയി തിരിച്ചു വരുന്ന യാത്രകളാണെങ്കിൽ ഇതുമതി എന്നു വയ്ക്കാം. എന്നാൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന, ഒരു പരിചയവും ഇല്ലാത്ത സ്ഥലത്തേയ്ക്കും കാലാവസ്ഥയിലേക്കുമുള്ള യാത്രയാണെങ്കിലോ...പെട്ടുപോയി എന്നു പറഞ്ഞാൽ മതി...പ്രത്യേകിച്ച് തണുപ്പു കാലത്തെ യാത്രയ്ക്കൊരുങ്ങുമ്പോൾ.. തെർമൽസും എക്സ്ട്രാ ഷൂവുമൊക്കെ കരുതിയില്ലെങ്കില്‍ പിന്നെ അധികം പറയാനില്ല. തണുപ്പു കാലത്തെ യാത്രയ്ക്ക് പുറപ്പെടുവാൻ പാക്ക് ചെയ്യുമ്പോൾ മറക്കാതെ കരുതേണ്ട കാര്യങ്ങൾ നോക്കാം...

സ്ഥിരം കരുതേണ്ട സാധനങ്ങള്‍

സ്ഥിരം കരുതേണ്ട സാധനങ്ങള്‍

എവിടേക്ക്, എത്ര ദിവസം നീണ്ടു നിൽക്കുന്നതായാലും മറക്കാതെ കരുതേണ്ട കുറച്ച് സാധനങ്ങൾ ഉണ്ടല്ലോ... യാത്രയ്ക്കനുയോജ്യമായ ബാഗ് തിരഞ്ഞെടുക്കുന്നതു മുതൽ ഈ പാക്കിങ്ങിനു തുടക്കമാവുകയാണ്. പാക്ക് ചെയ്യുമ്പോൾ ആദ്യം ഷൂസ് എടുത്തു വയ്ക്കുക. അങ്ങനെയാണെങ്കിൽ അതിനു മുകളിൽ ബാക്കി സാധനങ്ങൾ വയ്ക്കുവാനും ഷൂവ വയ്ക്കാനുള്ള സ്ഥലം കിട്ടിയില്ലെന്ന പരാതി ഒഴിവാക്കുവാനും കഴിയും

2019 ലെ യാത്രകൾ സ്മാർട്ടാക്കാൻ ഇവ കരുതാം 2019 ലെ യാത്രകൾ സ്മാർട്ടാക്കാൻ ഇവ കരുതാം

ടൂത്ത് ബ്രഷ് മുതൽ ക്യാമറ വരെ

ടൂത്ത് ബ്രഷ് മുതൽ ക്യാമറ വരെ

അത്യാവശ്യം വേണ്ടുന്ന ടൂത്ത് ബ്രഷ്, പേസ്റ്റ്, ഷാംപൂ, ബാത് ടവ്വൽ, ബോഡീ വാഷ്, ക്രീമുകൾ, ചാർജര്‍, പവർ ബാങ്ക്, ക്യാമറ ചാർജർ, ട്രാവൽ അഡാപ്റ്ററുകൾ, യുഎസ്ബി കേബിൾ, മൾട്ടി പിൻ, അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങൾ, യാത്രാ രേഖകൾ, രേഖകളുടെ കോപ്പികൾ, ഫോൺ, അത്യാവശ്യം വേണ്ടുന്ന പണം എന്നിവ ആദ്യമേ തന്നെ പാക്ക് ചെയ്യാം.

തെർമലുകൾ മറക്കേണ്ട

തെർമലുകൾ മറക്കേണ്ട

ശരീരം ചൂടാക്കി നിർത്തുവാൻ ഏറ്റവും പറ്റിയ ഒന്നാണ് തെർമലുകൾ. ശരീരത്തോട് ചേർന്നു കിടന്ന് ശരീരത്തിന് ചൂട് നല്കുന്നതിനാൽ പുറത്തെ തണുപ്പിൽ നിന്നും ഒരു പരിധി വരെ രക്ഷപെടാം. ശരീരത്തോട് വളരെ ഒട്ടി കിടക്കുന്നതിനാൽ തെർമൽ ധരിച്ച് അതിനു മുകളില്‍ സാധാരണ വസ്ത്രം ധരിക്കുകയും ചെയ്യാം. ഒരു ജോഡി തെർമൽ ലെഗ്ഗിംഗ്സും ടോപ്പും ഉറപ്പായും തണുപ്പു കാലത്തുള്ള യാത്രയിൽ കരുതുവാൻ ശ്രമിക്കുക.

യാത്രകളിൽ തിളങ്ങാൻ ഈ കാര്യങ്ങൾ കരുതാം യാത്രകളിൽ തിളങ്ങാൻ ഈ കാര്യങ്ങൾ കരുതാം

സോക്സുകൾ

സോക്സുകൾ

തണുപ്പു കാലത്ത് പുറത്തേയ്ക്കിറങ്ങുന്നുണ്ടങ്കില്‍ വേണം സോക്സ്. അപ്പോൾ യാത്രയ്ക്കു പോകുമ്പോളത്തെ കാര്യമോ.. നീണ്ട യാത്രയാണെങ്കിൽ അതിനനുസരിച്ച് സോക്സുകൾ എടുക്കുക. കമ്പിളി കൊണ്ടുള്ള സോക്സ് ഒന്നിനു മേലെ ഒന്നൊന്നായി ഇടുന്നത് പുറത്തെ തണുപ്പിൽ നിന്നും രക്ഷിക്കും. അതുകൊണ്ട് ആവശ്യത്തിന് സോക്സുകൾ മറക്കാതെ എടുക്കുക.ഭാരം കുറഞ്ഞ സോക്സ് തിരഞ്ഞെടുത്താൽ നല്ലതായിരിക്കും.

ജാക്കറ്റും കമ്പിളി വസ്ത്രങ്ങളും

ജാക്കറ്റും കമ്പിളി വസ്ത്രങ്ങളും

തണുപ്പിൽ യാത്ര പോയിട്ട് ജാക്കറ്റ് എടുക്കാൻ മറന്നതിനാൽ റൂമിൽ തന്നെ ഇരിക്കേണ്ട വന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാവാം.കട്ടിയുള്ല ജാക്കറ്റും പുറത്തിറങ്ങുവാൻ പാകത്തിലുള്ള കമ്പിളി വസ്ത്രങ്ങളും മറക്കാതെ എടുക്കുവാൻ ശ്രമിക്കുക.

 ഷൂ വേണ്ട, പകരം ബൂട്ടാവാം

ഷൂ വേണ്ട, പകരം ബൂട്ടാവാം

വിന്റർ യാത്രയ്ക്ക പോകുമ്പോൾ ഷൂവിനു പകരം ബൂട്ട് എടുക്കുവാൻ ശ്രദ്ധിക്കുക. പുറമേ നടക്കുവാനും കടുത്ത തണുപ്പിനെ പ്രതിരോധിക്കുവാനും ഷൂവിനേക്കാൾ ഉപകരിക്കുക ബൂട്ട് ആയിരിക്കും. ചില വിന്റർ ഡെസ്റ്റിനേഷനുകളിൽ ബൂട്ട് വാടകയ്ക്കെടുവാനുള്ള സൗകര്യങ്ങളുമുണ്ട്.

സ്കാർഫും ഗ്ലൗസും

സ്കാർഫും ഗ്ലൗസും

തണുപ്പുള്ള ഇടത്തിലേക്കാണ് യാത്ര എന്നതിനാൽ മറക്കാതെ എടുക്കേ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കഴിഞ്ഞു. അക്കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളാണ് ഹാറ്റ്, ഗ്ലൗസ്, സ്കാർവ്സ്, ലോങ്ങ് സോക്സ് എന്നിവ.

വളരെ കുറഞ്ഞ സമയത്തിൽ അതും വെറും 30 മിനിട്ടിനുള്ളിൽ എങ്ങനെ ഒരു യാത്രയ്ക്കുവേണ്ട ബാഗ് പാക്ക് ചെയ്യാം എന്നു നോക്കാം...വളരെ കുറഞ്ഞ സമയത്തിൽ അതും വെറും 30 മിനിട്ടിനുള്ളിൽ എങ്ങനെ ഒരു യാത്രയ്ക്കുവേണ്ട ബാഗ് പാക്ക് ചെയ്യാം എന്നു നോക്കാം...

മഞ്ഞുപെയ്യുന്ന ഈ സമയത്ത് പോകേണ്ട ഇടങ്ങൾ ഇതാണ്!!മഞ്ഞുപെയ്യുന്ന ഈ സമയത്ത് പോകേണ്ട ഇടങ്ങൾ ഇതാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X