Search
  • Follow NativePlanet
Share
» »വിഗ്രഹമില്ലാത്ത അമ്പലവും അഭിഷേകമില്ലാത്ത ആൽത്തറയും...വിശ്വാസത്തോടെ പ്രാർഥിച്ചാൽ ഫലം ഉടൻ

വിഗ്രഹമില്ലാത്ത അമ്പലവും അഭിഷേകമില്ലാത്ത ആൽത്തറയും...വിശ്വാസത്തോടെ പ്രാർഥിച്ചാൽ ഫലം ഉടൻ

ആലപ്പുഴ മാവേലിക്കരിയിൽ സ്ഥിതി ചെയ്യുന്ന പടനിലം പരബ്രഹ്മ ക്ഷേത്രം കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു കൂടിയാണ്.

പ്രതിഷ്ഠയും വിഗ്രഹവുമില്ലെങ്കിലും മനസ്സലിഞ്ഞു പ്രാര്‍ഥിച്ചാൽ കേൾക്കാത്ത ദൈവങ്ങളില്ല എന്നാണ് വിശ്വാസം. വിശ്വാസത്തോടെ മനസ്സു തുറന്നു വിളിക്കുമ്പോൾ ആ വിളിക്കുത്തരം തരുന്ന പടനിലം പരബ്രഹ്മം ഭക്തരുടെ പ്രിയപ്പെട്ട ഇടമാണ്. ആലപ്പുഴ മാവേലിക്കരിയിൽ സ്ഥിതി ചെയ്യുന്ന പടനിലം പരബ്രഹ്മ ക്ഷേത്രം കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു കൂടിയാണ്.

പടനിലം ക്ഷേത്രം

പടനിലം ക്ഷേത്രം

തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായി ചരിത്രത്തിലിടം നേടിയതാണ് പടനിലം ക്ഷേത്രം. ശിവനെ പരബ്രഹ്മമായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂ ആണെന്നും ഒരു വിശ്വാസമുണ്ട്. . നൂറനാട് പാറ - പന്തളം റൂട്ടിൽ അച്ചൻകോവിലാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന പടനിലം ഗ്രാമം ആലപ്പുഴയിലെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. ശബരിമല ഇടത്താവളമെന്ന നിലയിലും ഈ ക്ഷേത്രം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്.

PC:Vaishni

ആർക്കും വരാം

ആർക്കും വരാം

വിശ്വാസത്തിന്‍റെയോ ആചാരങ്ങളുടെയോ മതത്തിന്റെയോ പേരിൽ ആളുകളെ മാറ്റി നിർത്താത്ത ഒരു ക്ഷേത്രം കൂടിയാണ് പടനിലം ക്ഷേത്രം. പടിഞ്ഞാറ് ദർശനമായി നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ഏതു മതത്തിൽപെട്ടവർക്കും ഒരു തടസ്സവുമില്ലാതെ വന്ന് ആരാധന നടത്താൻ സാധിക്കും. അതു കൊണ്ട് തന്നെ മതമൈത്രിയുടെ കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം.

PC:Vaishni

ശ്രീകോവിലുമില്ല ചുറ്റമ്പലവുമില്ല

ശ്രീകോവിലുമില്ല ചുറ്റമ്പലവുമില്ല

കേരളത്തിൽ സാധാരണ കണ്ടുവരുന്ന ക്ഷേത്രനിർമ്മിതികളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് ഈ ക്ഷേത്രമുള്ളത്, സാധാരണ ക്ഷേത്രങ്ങളിലുള്ളതു പോലെ ശ്രീകോവിലും ചുറ്റമ്പലവും ഗോപുരവുമൊന്നും പടനിലം ക്ഷേത്രത്തിനില്ല. അതുകൊണ്ടുതന്നെ ക്ഷേത്രം തുറക്കുക, അടയ്ക്കുക തുടങ്ങിയ ആചാരങ്ങളും ഇവിടെ കാണുവാന്‍ സാധിക്കില്ല.

PC:Vaishni

ചന്ദനത്തിന് പകരം ഭസ്മം

ചന്ദനത്തിന് പകരം ഭസ്മം

സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന കാഴ്ചകളൊന്നും ഇവിടെ കാണാൻ സാധിക്കില്ല. സാധാരണയായി ക്ഷേത്രങ്ങളിൽ പ്രസാദമായി ചന്ദനം നല്കുമ്പോൾ ഇവിടെ ഭസ്മമാണ് വിശ്വാസികൾക്കു നല്കുന്നത്. ബ്രാഹ്മിണന്മാരായിരിക്കണം ക്ഷേത്ര പൂജ നടത്തേണ്ടത് എന്ന് നിർബന്ധമില്ലാത്ത ക്ഷേത്രം കൂടിയാണിത്. ആരാധിക്കുവാനായി പ്രത്യേകിച്ചൊരു വിഗ്രം ഇവിടെയില്ല. ഓം എന്നെഴുതിയ ഒരു കല്ലിലാണ് ഇവിടെ ആരാധനകൾ നടക്കുന്നത്. ആ കല്ലിന് സംരക്ഷണമെകുന്നത് ഇവിടുത്തെ മരങ്ങളാണ്.

പടനിലം ശിവരാത്രി

പടനിലം ശിവരാത്രി

ശിവക്ഷേത്രമായ ഇവിടുത്തെ പ്രധാന ആഘോശം പടനിലം ശിവരാത്രിയാണ് തൊട്ടടുത്തുള്ള 15 കരകളിൽ നിന്നായി കെട്ടുകാളകളും കാഴ്ചകളും ശിവരാത്രി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിലെത്തും. ചിലപ്പോൾ അൻപത് അടിയിലേറെ ഉയരമുള്ള കെട്ടുകാളകളെയും ഇവിടെ കാണാം. ഇത്തരത്തിലുള്ള ആഘോഷം നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രം കൂടിയാണ് പടനിലം ക്ഷേത്രം. ഇതോടൊപ്പം നടത്തുന്ന കാവടിയാട്ടം കാണുവാനായി ആയിരക്കണക്കിന് ആളുകളാണ് അന്നേ ദിവസം പുലർച്ചെ ക്ഷേത്രത്തിലെത്തുന്നത്.
ശിവരാത്രി കൂടാതെ മണ്ഡല ചിരപ്പ്, സപ്താഹ യജ്ഞം, വൃശ്ചിക മഹോത്സവം തുടങ്ങിയവയും ഇവിടെ ആഘോഷിക്കുവാറുണ്ട്.

PC:Akhilpadanilam

വൃശ്ചിക ഭജനം

വൃശ്ചിക ഭജനം

ഇവിടുത്തെ മറ്റൊരു പ്രധാന ആചാരമാണ് വൃശ്ചിക മാസത്തിലെ 12 ദിവസത്തെ ഭജനം. ഭജയയിരിക്കുവാനായി ദൂരെദിക്കുകളിൽ നിന്നുപോലും വിശ്വാസികൾ എത്താറുണ്ട്. പരബ്രഹ്മത്തെ ഉപാസിക്കുന്ന ഭജനയാണ് ഇവിടുത്തേത്. 12 ദിവസങ്ങളിലായി നടക്കുന്ന ഭജനയിൽ സംബന്ധിക്കുവാനെത്തുന്നവർ ക്ഷേത്ര പരിസരത്തു തന്നെ ചെറിയ കുടിൽകെട്ടിയാണ് താമസിക്കുന്നത്. വിശുദ്ധമായ ഒരന്തരീക്ഷമായിരിക്കും ഈ ദിവസങ്ങളിൽ ഇവിടെ അനുഭവപ്പെടുക.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്ക് സമീപത്താണ് പടനിലം പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടനിലത്തുനിന്നും ഏഴ് കിലോമീറ്ററും കായംകുളത്തു നിന്നും 17 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കായംകുളത്തു നിന്നും പന്തളത്തു നിന്നും ഇവിടേക്ക് ധാരാളം ബസുകൾ സർവ്വീസ് നടക്കുന്നു.

ധ്യാനഭാവത്തിലുള്ള ശിവനെ ആരാധിക്കുന്ന പറമ്പന്തളി ക്ഷേത്രംധ്യാനഭാവത്തിലുള്ള ശിവനെ ആരാധിക്കുന്ന പറമ്പന്തളി ക്ഷേത്രം

ഞണ്ടുപാറ ഗുഹാ ക്ഷേത്രം-ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നയിടംഞണ്ടുപാറ ഗുഹാ ക്ഷേത്രം-ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നയിടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X