Search
  • Follow NativePlanet
Share
» »തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം

തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം

പത്മാവതി അമ്മാവാരി ക്ഷേത്രത്തെക്കുറിച്ചും അതിന്റെ വിശ്വാസങ്ങളെക്കുറിച്ചും വായിക്കാം

തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം വളരെ വിശുദ്ധമായി കരുതുന്നവരാണ് വിശ്വാസികള്‍. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ഒട്ടേറെ വിശ്വാസങ്ങളാലും നിഗൂഢതകളാലും കൂടി സമ്പന്നമാണ്. ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളാണ് വെങ്കിടേശ്രന്റ കണ്ടുതൊഴുത് പ്രാര്‍ത്ഥിക്കുന്നതിനായി ഇവിടെയെത്തുന്നത്.
എന്നാല്‍ വിശ്വാസങ്ങളനുസരിച്ച് വെങ്കിടേശ്വര ക്ഷേത്രത്തില്‍ മാത്രം പ്രാര്‍ത്ഥിച്ചുപോയാല്‍ പോരാ എന്നാണ് പറയപ്പെടുന്നത്. തിരുപ്പതി ദര്‍ശനം പൂര്‍ത്തിയാകുവാന്‍ സമീപത്തെ ചില ക്ഷേത്രങ്ങള്‍ കൂടി സന്ദര്‍ശിക്കേണ്ടതുണ്ട്. പത്മാവതി അമ്മാവാരി ക്ഷേത്രം അങ്ങനെ തിരുപ്പതി യാത്രയില്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഇടമാണ്. സാധാരണ തിരുപ്പതിയിലെത്തുന്നതിനു മുന്‍പ് ഇവിടെയെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് തിരുപ്പതിയിലേക്കുള്ല യാത്ര തു‌ടരുന്നത്. പത്മാവതി അമ്മാവാരി ക്ഷേത്രത്തെക്കുറിച്ചും അതിന്റെ വിശ്വാസങ്ങളെക്കുറിച്ചും വായിക്കാം

പത്മാവതി ക്ഷേത്രം, തിരുപ്പതി

പത്മാവതി ക്ഷേത്രം, തിരുപ്പതി

തിരുപ്പതി യാത്രയുടെ പുണ്യവും ഫലങ്ങളും പൂര്‍ത്തിയാകണമെങ്കില്‍ നിര്‍ബന്ധമായും ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതിയിലെ പത്മാവതി ക്ഷേത്രം. തിരുപ്പതിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ തിരുച്ചനൂര്‍ എന്ന സ്ഥലത്തായാണ് പത്മാവാതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാര്‍വ്വത ദേവിയുടെ അവതാരമായ പത്മാവതി കലിയുഗത്തിൽ വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയായാണ് ആരാധിക്കപ്പെടുന്നത്.

PC:Malyadri

പത്മാവതി ക്ഷേത്രം വിശ്വാസങ്ങള്‍

പത്മാവതി ക്ഷേത്രം വിശ്വാസങ്ങള്‍

ഈ പ്രദേശത്തിന്റെ ഭരണാധികാരിയായ ആകാശരാജാവിന് അലമേലു എന്ന പേരിൽ ലക്ഷ്മീദേവി ജനിച്ചതായാണ് വിശ്വാസങ്ങള്‍ പറയുന്നത്. അലമേലു പിന്നീട് വെങ്കിടേശ്വരനെ വിവാഹം ചെയ്തുവത്രെ. 12 വര്‍ഷത്തെ തപസ്സിനു ശേഷമാണ് ലക്ഷ്മി ദേവി ചുവന്നതാമരപ്പൂവില്‍ വെങ്കിടേശ്വരന് ദര്‍ശനം നല്കിയത്. മാതൃദേവി പദ്മസരോവരം എന്ന പുഷ്കരിണിയിൽ സ്വർണ്ണ താമരയിൽ സ്വയം പ്രത്യക്ഷപ്പെട്ടു എന്നും ഇവിടുത്തെ വിശ്വാസങ്ങളില്‍ പറയുന്നുണ്ട്. വെങ്കിടാചല മഹാത്യം പറയുന്നത്, ഭഗവാൻ സൂര്യനാരായണൻ താമരയെ പൂർണ്ണതേജസ്സോടെ വിരിയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്നാണ്. പുഷ്കരിണിയുടെ കിഴക്ക് ഭാഗത്തായി സൂര്യനാരായണൻ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പത്മപുരാണം ദേവിയുടെ വരവിനെക്കുറിച്ചും ശ്രീനിവാസനുമായുള്ള വിവാഹത്തെക്കുറിച്ചും വ്യക്തമായ വിവരണം നൽകുന്നു.

PC:Vedamurthy.j

അലമേലുമംഗലപുരം

അലമേലുമംഗലപുരം

അലമേലുമംഗലപുരം എന്നും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നു. പേരിലെ ഓരോ വാക്കിനും ഒരു പ്രത്യേക അർത്ഥമുണ്ട്, അത് അലർ എന്നത് താമരയെ സൂചിപ്പിക്കുന്നു, മെൽ എന്നാൽ ടോപ്പ് അഥവാ മുകളില്‍ മാംഗ എന്നാല്‍ ദേവി , ഗ്രാമം അല്ലെങ്കിൽ നഗരം സൂചിപ്പിക്കുന്ന പുരം എന്നിങ്ങനെയാണ് അര്‍ത്ഥം വരുന്നത്. പദ്മാവതി ദേവി സ്വർണ്ണ താമരപ്പൂവിൽ വന്നു എന്ന വിശ്വാസമാണ് ഈ പേരിനാധാരം.

PC:Malyadri

തേടിയെത്തുന്ന തീര്‍ത്ഥാടകര്‍

തേടിയെത്തുന്ന തീര്‍ത്ഥാടകര്‍

സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി അറിയപ്പെടുന്ന പദ്മാവതി ദേവിയുടെ അനുഗ്രഹം തേടി എല്ലാ വർഷവും ധാരാളം വിനോദസഞ്ചാരികൾ/ഭക്തർ വരുന്നു. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രം ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളിൽ ധാരാളം വിശ്വാസികളെ സ്വീകരിക്കുന്നു. ശ്രീ പത്മാവതി ദേവിയുടെ മൂത്ത സഹോദരനായിരുന്ന തൊണ്ടമാൻ ചക്രവർത്തിയുടെ കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

PC:Malyadri

മഹാവിഷ്ണു തേടിയെത്തിയ ദേവി‌

മഹാവിഷ്ണു തേടിയെത്തിയ ദേവി‌

നിരവധി വിശ്വാസങ്ങളും കഥകളും ക്ഷേത്രത്തെക്കുറിച്ച് പ്രചാരത്തിലുണ്ട്. ശ്രീപദ്മാവതി സ്വർണ്ണ താമരയുമായി ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതും തുടർന്ന് മഹാവിഷ്ണുവും ദേവിയെ തേടി അവിടെയെത്തുന്നതും ഇവിടുത്തെ പ്രധാന വിശ്വാസങ്ങളില്‍ ഒന്നാണ്.

PC:Bhaskaranaidu

പദ്മസരോവരം

പദ്മസരോവരം

പത്മാവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം ഇവിടുത്തെ പത്മസരോവരം ആണ്. കാർത്തിക മാസത്തിലെ 'ശുക്ല പക്ഷ പഞ്ചമി' നാളിൽ സ്വർണ്ണ താമരപ്പൂവിൽ (പത്മം) പത്മാവതി ദേവി ഈ കുളത്തിൽ പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ ക്ഷേത്രക്കുളത്തിലിറങ്ങി സ്നാനം ചെയ്തു മാത്രമേ ഇവിടുത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കാറുള്ളൂ.

PC:Malyadri

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ശ്രീ സുന്ദരരാജസ്വാമി ക്ഷേത്രവും

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ശ്രീ സുന്ദരരാജസ്വാമി ക്ഷേത്രവും

പദ്മാവതി ക്ഷേത്രത്തിനുള്ളിലെ ഉപക്ഷേത്രങ്ങളാണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ശ്രീ സുന്ദരരാജസ്വാമി ക്ഷേത്രവും. ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ക്ഷേത്രങ്ങളിൽ ആദ്യത്തേതാണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. തെളിവുകൾ പ്രകാരം ഈ ക്ഷേത്രം 1221 AD ലാണ് നിലവിൽ വന്നത്. പതിനാറാം നൂറ്റാണ്ടിൽ നിലവിൽ വന്ന ശ്രീ സുന്ദരരാജസ്വാമി ക്ഷേത്രം ശ്രീ വരദരാജ സ്വാമിക്കും അദ്ദേഹത്തിന്റെ ഭാര്യമാരായ ശ്രീദേവിക്കും ഭൂദേവിക്കും വേണ്ടി സമർപ്പിച്ചിരിക്കുന്നു. പത്മസരോവരത്തിന് എതിർവശത്തായി സൂര്യനാരായണൻ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവുമുണ്ട് ഈ ക്ഷേത്രത്തിലെ ഈ പ്രതിഷ്ഠ വെങ്കിടേശ്വര ഭഗവാൻ പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.[

PC:Malyadri

വെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെവെങ്കടേശ്വര ദര്‍ശനം പൂര്‍ണ്ണമാക്കും!! തിരുപ്പതിയിലെ പ്രധാന ക്ഷേത്രങ്ങളിലൂ‌ടെ

വെങ്കി‌ടേശ്വരനെ കാണാം...സര്‍വ ദര്‍ശനം മുതല്‍ ദിവ്യ ദര്‍ശനം വരെ..തിരുപ്പതിയിലെ വ്യത്യസ്ത തരം ബുക്കിങ്ങുകള്‍വെങ്കി‌ടേശ്വരനെ കാണാം...സര്‍വ ദര്‍ശനം മുതല്‍ ദിവ്യ ദര്‍ശനം വരെ..തിരുപ്പതിയിലെ വ്യത്യസ്ത തരം ബുക്കിങ്ങുകള്‍

Read more about: temple tirupati pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X