Search
  • Follow NativePlanet
Share
» »ഈ കൊട്ടാരങ്ങളുള്ളപ്പോൾ ആഢംബരങ്ങള്‍ എന്തിനു കുറയ്ക്കണം!! രാജാവിനേപ്പോലെ ജീവിക്കാൻ ഈ കൊട്ടാരങ്ങൾ

ഈ കൊട്ടാരങ്ങളുള്ളപ്പോൾ ആഢംബരങ്ങള്‍ എന്തിനു കുറയ്ക്കണം!! രാജാവിനേപ്പോലെ ജീവിക്കാൻ ഈ കൊട്ടാരങ്ങൾ

നമ്മുടെ നാട്ടിൽ വാടകയ്ക്കെടുത്ത് രാജാവിനേപ്പോലെ കഴിയുവാൻ പറ്റിയ കൊട്ടാരങ്ങള്‍ പരിചയപ്പെടാം..

ഒരു കൊട്ടാരത്തിൽ രാജാവിനേപ്പോലെ ജീവിക്കുക....നടക്കില്ല എന്നറിയാമെങ്കിലും ഒരിക്കലെങ്കിലും ഇങ്ങനെ ആഗ്രഹിക്കാത്ത ആരും കാണില്ല. സ്വന്തമായി ഒരു കൊട്ടാരം പണിത് രാജാവായി വാഴുവാൻ കഴിയില്ല. എങ്കിൽ പിന്നെ ഒരൊറ്റ വഴിയേയുള്ളൂ. ഒരു കൊട്ടാരം വാടകയ്ക്കെടുത്ത് രാജാവായി കഴിയാം. ഇങ്ങനെ ആവശ്യമുള്ളവർക്ക് വാടകയ്ക്കെടുക്കുവാൻ പറ്റിയ കൊട്ടാരങ്ങള്‍ ഒരുപാടുണ്ട്. നമ്മുടെ നാട്ടിൽ വാടകയ്ക്കെടുത്ത് രാജാവിനേപ്പോലെ കഴിയുവാൻ പറ്റിയ കൊട്ടാരങ്ങള്‍ പരിചയപ്പെടാം...

ഉദയ് വിലാസ് കൊട്ടാരം, ഉദയ്പൂർ

ഉദയ് വിലാസ് കൊട്ടാരം, ഉദയ്പൂർ

ആരവല്ലി മലനിരകളോടും പിച്ചോള തടാകത്തിനോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഉദയ് വിലാസ് കൊട്ടാരമാണ് വാടകയ്ക്കെടുക്കുവാൻ പറ്റിയ കൊട്ടാരങ്ങളിൽ മുന്നിൽ നിൽക്കുന്നത്. നാട്ടുരാജ്യങ്ങളായിരന്ന ഇന്ത്യയിലെ അന്നത്തെ പ്രധാനപ്പെട്ട കൊട്ടാരങ്ങളിലൊന്നായിരുന്ന ഇത് ആ കാലത്തിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് നിൽക്കുന്ന ഇടമാണ്. നീന്തൽ കുളങ്ങളും ചെറിയ ചെറിയ പൂന്തോട്ടങ്ങളും ഒക്കെയുള്ള ഈ കൊട്ടാരത്തിലെ മുറികൾ ആഡംബരത്തിന്റെ മറുവാക്കാണ്. മാത്രമല്ല, ഒരു മുറിയിൽ നിന്നും അടുത്തതിലേയ്ക്ക് നീന്തി എത്തുവാൻ സാധിക്കുന്ന വിധത്തിലാണ് നീന്തൽ കുളങ്ങള്‍ നിർമ്മിച്ചിരിക്കുന്നതും.
ഒരു രാത്രി ഇവിടെ ചിലവഴിക്കുവാൻ 25000 രൂപയാണ് ചിലവ്

PC: Official Site

രാജ് പാലസ് ജയ്പൂർ

രാജ് പാലസ് ജയ്പൂർ

ജയ്പൂരിലെ ഏറ്റവും പഴയ കെട്ടിടങ്ങളിലൊന്നാണ് രാജ് പാലസ്. ഒരു പഴയ കാല നിർമ്മിതിയുടെ എല്ലാ മനോഹാരിതയും നല്കുന്ന ഈ കൊട്ടാരം 1727 ലാണ് നിർമ്മിക്കപ്പെടുന്നത്. മനോഹരമായ നിർമ്മാണ രീതിയും പൂന്തോട്ടങ്ങളും നടുമുറ്റവും ദർബാർ മഹലും ഒക്കെ ഇവിടെ കാണേണ്ട കാഴ്ചകളാണ്.
14000 രൂപയാണ് ഇവിടെ ഒരു രാത്രി ചിലവഴിക്കുവാൻ വേണ്ടത്.

ദേവീ ഗഡ്, ഉദയ്പൂർ

ദേവീ ഗഡ്, ഉദയ്പൂർ

ദേൽവാര ഭരിച്ചിരുന്ന രാജാക്കന്മാരുടെ വസതിയാണ് ഉദയ്പൂരിലെ തന്നെ മറ്റൊരു പ്രധാന കൊട്ടാരമായ ദേവിഗഡ്. ആരവല്ലി കുന്നുകൾക്കു താഴെയായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ഇന്ന് ഒരു ഹോട്ടലായി മാറിയിട്ടുണ്ട്. എന്നിരുന്നാലും പഴയ കൊട്ടാരത്തിന്റെ രൂപത്തിനും ആഡംബരങ്ങൾക്കും ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
15500 രൂപയാണ് ഇവിടെ ഒരു രാത്രി ചിലവഴിക്കുവാൻ വേണ്ട തുക.

 രാംബാഗ് പാലസ്, ഉദയ്പൂർ

രാംബാഗ് പാലസ്, ഉദയ്പൂർ

ഉദയ്പൂരിന്റെ രാജകീയതയുടെ ഇന്നും നിലനിൽക്കുന്ന അടയാളങ്ങളാണ് ഇവിടുത്തെ കൊട്ടാരങ്ങൾ. അത്തരത്തിലൊന്നാണ് രാംബാഗ് പാലസ്. 1835 ൽ നിർമ്മിച്ച ഈ കൊട്ടാരം ആദ്യം ഒരു രാജകീയ ഭവനം മാത്രമായിരുന്നു. പിന്നീട് 30 വർഷത്തിനു ശേഷമാണ് പാലസ് ഹോട്ടലായി ഇത് 1957 ൽ രൂപം മാറുന്നത്. മനോഹരമായും ആഡംബരമായും നിർമ്മിക്കപ്പെട്ടിട്ടുള്ള മുറികളും സൗകര്യങ്ങളും ചരിത്രം അടയാളപ്പെടുത്തിയ ഇടങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത.
28000 രൂപയാണ് ഇവിടെ ഒരു ദിവസം താമസിക്കുവാനുള്ള ചിലവ്.

PC: Official Site

ലക്ഷ്മി നിവാസ് പാലസ്, ബിക്കനീർ

ലക്ഷ്മി നിവാസ് പാലസ്, ബിക്കനീർ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ കൊട്ടാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് രാജസ്ഥാനിലെ ബിക്കനീറിലെ ലക്ഷ്മി നിവാസ് പാലസ്. എല്ലാവർക്കുമായി തുറന്നു കൊടുക്കാതത് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്ന ശൈലി അതിമനോഹരമാണെന്ന് പറയാചെ വയ്യ.
8999 രൂപയാണ് ഒരു രാത്രി ഇവിടെ ചിലവഴിക്കുവാൻ വേണ്ടുന്ന തുക.

PC: Official Site

വൈൽഡ് ഫ്ലവർ ഹാൾ, ഷിംല

വൈൽഡ് ഫ്ലവർ ഹാൾ, ഷിംല

ഹിമാലയത്തിന്റെ മടത്തട്ടിൽ കൊളോണിയൽ കാലത്ത ആഡംബരങ്ങൾ ആസ്വദിച്ചുള്ള താമസം എങ്ങനെയുണ്ടാവും?! ബ്രിട്ടീഷ് രാജ് കാലത്ത് ലോർഡ് കിച്ചനറിന്റെ താമസസ്ഥലമായിരുന്ന ഇടമാണ് ഷിംലയിവെ വൈൽഡ് ഫ്ലവർ ഹാൾ. അപൂർവ്വങ്ങളായ പെയിന്റിംഗുകൾ കൊണ്ടും തടികൊണ്ടുള്ള പാനലിംഗ് കൊണ്ടുമെല്ലാം മനോഹരമാക്കിയിരിക്കുന്ന ഇവിടം കൊളോണിയൽ സ്മരണകൾ ഉറങ്ങുന്ന ഒരിടമാണ്.
22000 രൂപയാണ് ഇവിടെ ഒരു ദിവസം ചിലവഴിക്കുവാൻ നേണ്ട തുക

PC:Official Site

ഉമൈദ് ഭവൻ പാലസ് ജോഥ്പൂർ

ഉമൈദ് ഭവൻ പാലസ് ജോഥ്പൂർ

15 വർഷമെടുത്ത് നിർമ്മിച്ച ജോഥ്പൂരിലെ ഉമൈദ് ഭവന്ഡ പാലസാണ് ഇന്ത്യയിലെ വാടകയ്ക്കെടുക്കുവാന്‍ പറ്റിയ കൊട്ടാരങ്ങളിലൊന്ന്. മഞ്ഞ മണൽക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിന്റെ പണി പൂർത്തിയായത് 1944 ലാണ്. 25 ഏക്കറിലായി പരന്നു കിടക്കുന്ന ഈ കൊട്ടാരത്തിൽ 347 മുറികളാണുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കൊട്ടാരങ്ങളിലൊന്നുകൂടിയാണിത്.

PC: Taj Hotels Resorts and Palaces

ഫേൺഹിൽസ് റോയൽ പാലസ് ഊട്ടി

ഫേൺഹിൽസ് റോയൽ പാലസ് ഊട്ടി

മൈസൂർ മഹാരാജാക്കന്മാർക്കു വേണ്ടി നിർമ്മിച്ച പ്രസിദ്ധമായ വേനൽക്കാല കൊട്ടാരമാണ് ഊട്ടിയിലെ ഫേൺഹിൽസ് റോയൽ പാലസ്. വാഡിയാർ വംശത്തിന്റെ കീഴിലുള്ള ഈ കൊട്ടാരം ഇന്ന് ഊട്ടിയിലെ പ്രധാന കെട്ടിടങ്ങളിലൊന്നാണ്. 11,000 രൂപയാണ് ഒരു ദിവസം ഇവിടെ താമസിക്കുവാൻ വേണ്ടി വരുന്ന തുക.

PC:Ascidian

 ഫലക്നുമാ പാലസ്, ഹൈദരാബാദ്

ഫലക്നുമാ പാലസ്, ഹൈദരാബാദ്

ഒരുകാലത്ത് ഹൈദ്രാബാദ് നിസാമിന്റെ ഭവനമായിരകുന്ന ഫലക്നുമാ പാലസ് ഇന്ന് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ നിർമ്മിതികളിലൊന്നാണ്. ഇന്ത്യയിലെ പ്രശസ്തമായ കൊട്ടാരങ്ങളിലൊന്നായ ഇതിന്റെ ഇറ്റാലിയൻ ശൈലിയിലുള്ള നിർമ്മാണവും കലാവസ്തുക്കളും ഇതിനെ കൂടതൽ ആകർഷണീയമാക്കുന്നു.
30000 രൂപയാണ് ഇവിടെ ഒരു രാത്രി ചിലവഴിക്കുവാൻ വേണ്ടത്.

വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ഇങ്ങനെയൊരു അതിശയ ഗ്രാമം ഇവിടെയോ? വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ഇങ്ങനെയൊരു അതിശയ ഗ്രാമം ഇവിടെയോ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ

നോർത്തിനേക്കാളും ബെസ്റ്റ് സൗത്ത് തന്നെയാ...ഈ കാരണങ്ങള്‍ ഒന്നു നോക്കിക്കേ!!! നോർത്തിനേക്കാളും ബെസ്റ്റ് സൗത്ത് തന്നെയാ...ഈ കാരണങ്ങള്‍ ഒന്നു നോക്കിക്കേ!!!

PC:Bernard Gagnon

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X