Search
  • Follow NativePlanet
Share
» »ലോകം തേടിയെത്തുന്ന പാല്‍വാന്‍ ദ്വീപ്! കടലിനടിയിലും ഗുഹയ്ക്കുള്ളിലും പോകാം.. അത്ഭുതപ്പെടുത്തുന്ന നാട്

ലോകം തേടിയെത്തുന്ന പാല്‍വാന്‍ ദ്വീപ്! കടലിനടിയിലും ഗുഹയ്ക്കുള്ളിലും പോകാം.. അത്ഭുതപ്പെടുത്തുന്ന നാട്

ദ്വീപുകളിലേക്കുള്ള യാത്ര പലപ്പോഴും സാധാരണ ഒരു യാത്ര എന്നതിലുപരി ഒരു ആഘോഷമാണ് മിക്കവര്‍ക്കും. സൂര്യന്‍റെ വെയിലേറ്റ്, ബീച്ചില്‍ വെറുതെ കിടക്കുവാനും അലസമായി സമയം ചിലവഴിക്കുവാനും ജീവിതത്തിലെ മികച്ച അവധി ദിനങ്ങള്‍ നല്കുവാനും ബീച്ച് ഹോളിഡേയ്സിനു സാധിക്കും. പക്ഷേ, ഏതെങ്കിലും ഒരു ബീച്ച് യാത്രയ്ക്കായി തിരഞ്ഞെടുത്താല്‍ ഇത് നടക്കണമെന്നില്ല. കാരണം ബീച്ചുകള്‍ക്കും ഓരോ ദ്വീപുകള്‍ക്കും വ്യത്യസ്തമയായ അനുഭവങ്ങളാണ് നല്കുവാന്‍ കഴിയുക. ഉദാത്തമായ ബീച്ചും അതിശയകരമായ ഭൂപ്രകൃതിയും ആയി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇത്തരത്തിലുള്ള ഒരിടമാണ് പലാവാൻ ദ്വീപുകള്‍. ലോകത്തില്‍ തന്നെ ഏറ്റവുമധികം സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ച് ഡെസ്റ്റിനേഷനായ ഇവിടം ഫിലീപ്പീൻസിലാണുള്ളത്. പലാവാൻ ദ്വീപുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ഫിലിപ്പീൻസിലെ ഏറ്റവും വലിയ പ്രവിശ്യ

ഫിലിപ്പീൻസിലെ ഏറ്റവും വലിയ പ്രവിശ്യ

ഭൂവിസ്തൃതി അനുസരിച്ച് നോക്കുമ്പോള്‍ ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ പ്രവിശ്യയാണ് പലാവാൻ ദ്വീപുകള്‍.ഫിലിപ്പൈൻ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കനുസരിച്ച് ഇതിന് 17,030.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ദാവാവോ സിറ്റി കഴിഞ്ഞാൽ പ്രവിശ്യാ തലസ്ഥാനവും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവുമായ പ്യൂർട്ടോ പ്രിൻസേസ സിറ്റിയും ഇതിന്റെ ഭാഗമാണ്.

 എൽ നിഡോ മറൈൻ റിസർവ് പാർക്ക്

എൽ നിഡോ മറൈൻ റിസർവ് പാർക്ക്


പാലവൻ ദ്വീപിന്റെ വടക്കുകിഴക്കൻ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് എൽ നിഡോ മറൈൻ റിസർവ് പാർക്ക്.പ്രവിശ്യയുടെ തലസ്ഥാന നഗരമായ പ്യൂർട്ടോ പ്രിൻസസയിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ സംരക്ഷിത ബീച്ചുകളിൽ കടൽ ആമകൾ പതിവായി കൂടുകൂട്ടുവാനെത്താറുണ്ട്. വളരെ രസകരമാ കാഴ്ചയാണ് ഈ പ്രദേശത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നത്. ഈ റിസര്‍വ്വിന്റെ പേരും അങ്ങനെതന്നെയാണ് വന്നത്. എൽ നിഡോ എന്നാല്‍ സ്പാനിഡ് ഭാഷയില്‍ കൂട് എന്നാണ് അര്‍ത്ഥം

കൊറോണ്‍ ബേ

കൊറോണ്‍ ബേ

പാല്‍വാന്‍ യാത്രയില്‍ ചരിത്രത്തിന്റെ വാതിലുകള്‍ കടന്നുപോകുവാന്‍ താലപര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുന്ന ഇടമാണ് .കൊറോണ്‍ ബേ. കടലിനടിയിലെ പൗരാണിക , യുദ്ധക്കപ്പലുകളുടെ ഒരു ലോകമാണ് ഇവിടെയുള്ളത്. അടിത്തട്ടില്‍ യുദ്ധക്കപ്പലുകൾ രണ്ടാം ലോക മഹായുദ്ധത്തില്‍ മുങ്ങിപ്പോയ ജാപ്പനീസ് യുദ്ധക്കപ്പലുകൾ കാണാം. 12 യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. ദ്വീപിൽ നിന്നും കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കാണുവാന്‍ കടലിന‌ടിയിലേക്ക് പോകുന്നത് മോട്ടറൈസ്ഡ് ഔട്ട് റിഗറുകളുടെ സഹായത്തോടെയാണ്. കയാക്കിംഗ്, സ്നോർക്കെല്ലിംഗ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങൾ , കായങ്കൻ, ബാരാക്കുഡ തടാകങ്ങൾ എന്നിവയും ഇവിടെ കാണുവാനുണ്ട്.

കലുയിറ്റ് സഫാരി പാര്‍ക്ക്

കലുയിറ്റ് സഫാരി പാര്‍ക്ക്

37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ സമ്പന്നമായ ജൈവവൈവിധ്യമുള്ള സഫാരി പാര്‍ക്കാണ് കലുയിറ്റ് സഫാരി പാര്‍ക്ക്.കലുയിറ്റ് ദ്വീപിന്റെയും കോറോണിന്റെയും വടക്കുഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കെനിയയുടേതിന് സമാനമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. കാലോയിറ്റ് സഫാരി പാർക്കില്‍ രാത്രിയിലും പകലും സഫാരികളുണ്ട്.

പ്യൂർട്ടോ പ്രിൻസ

പ്യൂർട്ടോ പ്രിൻസ

ഫിലിപ്പൈൻസിലെ ഏറ്റവും വൃത്തിയുള്ളതും പച്ചപ്പുള്ളതുമായ നഗരമാണ് പ്യൂർട്ടോ പ്രിൻസ. വളരെ കുറഞ്‍ ചിലവില്‍ യാത്ര പ്ലാന്‍ ചെയ്യാം എന്നതിനാല്‍ ഫിലിപ്പീന്‍സ് യാത്രയില്‍ ആളുകള്‍ ഇവിടം ഒഴിവാക്കാറില്ല. നഗരത്തിലെ ഏറ്റവും സവിശേഷമായ സ്ഥലം പ്യൂർട്ടോ-പ്രിൻസസ ഭൂഗർഭ നദി ദേശീയോദ്യാനമാണ്.ഇത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സഞ്ചാരയോഗ്യമായ ഭൂഗർഭ നദിയായ കാബായുഗൺ ഇവിടെയാണുള്ളത്. ഏകദേശം 8 കിലോമീറ്റർ നീളമുള്ല ഈ ഭൂഗര്‍ഭ പാതയുടെ 4.3 കിലോമീറ്റർ സ‍ഞ്ചരിക്കുവാനാണ് സഞ്ചാരികള്‍ക്ക് അനുമതിയുള്ളത്. ഗംഭീരമായ ചുണ്ണാമ്പുകല്ല് ഗുഹ പര്യവേക്ഷണം ചെയ്യുവാനുമ ഈ യാത്രയില്‍ സമയം കണ്ടെത്തണം.

തുബ്ബത്താഹ റീഫ്

തുബ്ബത്താഹ റീഫ്

സുലു കടലിലെ തുബ്ബത്താഹ റീഫ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.ലോകത്തിലെ ഏറ്റവും മനോഹരമായ പവിഴപ്പുറ്റുകളുടെ ആവാസ കേന്ദ്രമായ ഇവിടം യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് കൂടിയാണ്. ഇത് വടക്കും തെക്കും രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം.

ബാരാക്കുഡ തടാകം

ബാരാക്കുഡ തടാകം

കൊറോണ്‍ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് ആണ് ബാരാക്കുഡ തടാകം സ്ഥിതി ചെയ്യുന്നത്. പാല്‍വാനിലെ ഏറ്റവും മികച്ച ഡൈവിങ് സൈറ്റായ ഇവി‌ടം ചുണ്ണാമ്പുകല്ല് കാർസ്റ്റ് രൂപവത്കരണത്താൽ ചുറ്റപ്പെട്ടതാണ്.
30 മിനിറ്റ് നടന്നു മാത്രമേ ത‌ടാകത്തിനടുത്തേയ്ക്ക് എത്തിച്ചേരുവാന്‍ സാധിക്കൂ. ഡൈവിംഗ് ഉപകരണങ്ങൾ നിങ്ങള്‍ തന്നെ എടുക്കേണ്ടി വരും.

ഹോണ്ട ബേ

ഹോണ്ട ബേ


ഡീപ് ബേ എന്നാണ് സ്പാനിഷ് ഭാഷയില്‍ ഇതിന്റെഅര്‍ത്ഥം. പാലവൻ ദ്വീപിന്റെ കിഴക്കൻ തീരത്ത് പ്യൂർട്ടോ പ്രിൻസസയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപുകളുള്ള ഒരു മികച്ച ജലസ്രോതസ്സാണ് ഇത്. പ്രധാന മത്സ്യബന്ധന മേഖലയായ ഇവിടം ഇന്ന് സന്ദര്‍ശകര്‍ എത്തിച്ചേരുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്.

നാക്പാനും കാലിറ്റാങ്ങും

നാക്പാനും കാലിറ്റാങ്ങും

ഇരട്ട ബീച്ചുകൾ ആയ നാക്പാനും കാലിറ്റാങ്ങും സ്ഥിതി ചെയ്യുന്നത് എൽ നിഡോയുടെ പ്രധാന പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാമ്. പകല്‍കാഴ്ചകളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ ഇവിടെ സൈക്കിളോ സ്കൂട്ടറോ വാടകയ്ക്കെടുത്ത് സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്താം.
ഏകദേശം 3 കിലോമീറ്റർ വിസ്തൃതിയിലാണ് നാക്പാൻ ഉള്ളത്. അതേ സമയം കാലിറ്റാങ്ങ് 500 മീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്നു. ഇരട്ട ബീച്ചുകൾ പരസ്പരം ചേരുന്ന ഒരു ചെറിയ കേപ്പിൽ ഒരു വ്യൂപോയിന്റ് ഉണ്ട്.

ടാബോൺ ഗുഹകൾ

ടാബോൺ ഗുഹകൾ

200 ലധികം ഗുഹകളുടെ ഒരു കൂട്ടമാണ് ടാബോൺ ഗുഹകൾ. ഈ ഗുഹകളിൽ 29 എണ്ണം മാത്രമേ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടുള്ളൂ. ഇതില്‍ മിക്കവയും സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. ഫിലിപ്പീൻസിന്റെ നാഗരികതയുടെ തൊട്ടിൽ എന്നാണിവിടം വിളിക്കപ്പെടുന്നത്. 22,000 വർഷം പഴക്കമുള്ള മനുഷ്യ അസ്ഥികൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 2011 -ൽ ഒരു ദേശീയ സാംസ്കാരിക നിധിയായി പ്രഖ്യാപിക്കപ്പെട്ട ഈ ഗുഹകൾ ഏറ്റവും അടുത്തുള്ള മുനിസിപ്പാലിറ്റിയായ ക്യൂസോണിൽ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും. പാലാവൻ ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള നക്കോഡയ്ക്കും മലനട്ട് ബേയ്ക്കും ഇടയിൽ ലിപുൺ പോയിന്റ് എന്ന പേരിലുള്ള ഒരു മുനമ്പിന്റെ അറ്റത്താണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.

കാലവും ലോകവും മാറി..മാറ്റമില്ലാത്തത് ഈ രാജ്യങ്ങള്‍ക്ക്!ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിലൂ‌ടെകാലവും ലോകവും മാറി..മാറ്റമില്ലാത്തത് ഈ രാജ്യങ്ങള്‍ക്ക്!ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിലൂ‌ടെ

നിധികളുടെ രാജ്യം... കണ്ടെത്തുവാന്‍ ഇനിയും രഹസ്യങ്ങള്‍ ബാക്കി!ബള്‍ഗേറിയയെന്ന ചരിത്രഭൂമിനിധികളുടെ രാജ്യം... കണ്ടെത്തുവാന്‍ ഇനിയും രഹസ്യങ്ങള്‍ ബാക്കി!ബള്‍ഗേറിയയെന്ന ചരിത്രഭൂമി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X