Search
  • Follow NativePlanet
Share
» »ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം ഇതാ ഇവിടെയാണ്!

ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം ഇതാ ഇവിടെയാണ്!

ജൈനമത വിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ പാലിത്താനയുടെ വിശേഷങ്ങളും വെജിറ്റേറിയൻ ഗ്രാമമായതിനു പിന്നിലുള്ള കഥകളും

ലോകത്തിലെ ആദ്യത്തെ വെജിറ്റേറിയൻ നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതങ്ങു സ്വിറ്റ്സർലൻഡിലോ അന്‍റാർട്ടിക്കയിലോ ഒക്കെയാണെന്നു കരുതിയാൽ പാടേ തെറ്റി.
സംഗതി എവിടെയാണെന്നു കേൾക്കുമ്പോൾ അത്ഭുതം കുറച്ചൊന്നുമായിരിക്കില്ല...ലോകത്തിലെ ആദ്യ സമ്പൂർണ്ണ വെജിറ്റേറിയൻ നഗരം നമ്മുടെ ഇന്ത്യയിലാണ്. അതും ഗുജറാത്തിൽ! ഗുജറാത്തിലെ പാലിത്താന എന്ന നഗരത്തിനാണ് ഈ വിശേഷണമുള്ളത്. ജൈനമത വിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ പാലിത്താനയുടെ വിശേഷങ്ങളും വെജിറ്റേറിയൻ ഗ്രാമമായതിനു പിന്നിലുള്ള കഥകളും വായിക്കാം...

പാലിത്താന

പാലിത്താന

കാണുവാൻ ആളൊരു കുഞ്ഞനാണെങ്കിലും
വിശേഷണങ്ങൾ പലതുണ്ട് പാലിത്താനയ്ക്ക്. ലോകത്തിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രം മാത്രമല്ല, മൂവായിരം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം കൂടിയാണ് പാലിത്താന. നിയമപരമായി വെജിറ്റേറിയൻ നഗരമായിരിക്കുന്ന പാലിത്താനയിലെ താമസക്കാരിലധികവും ജൈന മത വിശ്വാസികളാണ്. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലാണ് പാലിത്താന സ്ഥിതി ചെയ്യുന്നത്.

PC:Christian-wittmann-1964

ജൈനവിശ്വാസികളുടെ പവിത്രയിടം

ജൈനവിശ്വാസികളുടെ പവിത്രയിടം

ജൈനമത വിശ്വാസികളുടെ ഏറ്റവും പവിത്രമായ ഇടങ്ങളിലൊന്നായാണ് പാലിത്താന അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജൈന തീർഥാടന കേന്ദ്രമായ ഇവിടെ ഏറ്റവും അധികമുള്ളതും ജൈന വിശ്വാസികളാണ്. അവരുടേത് മാത്രമായി ആയിരത്തോളം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ഒരൊറ്റ കുന്നിന്‍റെ മുകളിലായി മാത്രം ആയിരത്തോളം ക്ഷേത്രങ്ങൾ കാണമത്രെ. ആകെയുള്ള ക്ഷേത്രങ്ങളാവട്ടെ മൂവായിരത്തിലധികവും!

PC:Aashvi Sanghvi

വെജിറ്റേറിയൻ നാടായ കഥ

വെജിറ്റേറിയൻ നാടായ കഥ

ഇവിടുത്തെ താമസക്കാരിൽ അധികവും ജൈനമത വിശ്വാസികളാണ്. ഹിംസയെ പൂർണ്ണമായും എതിർക്കുന്ന ഇവർ മാംസാഹാരം ഉപയോഗിക്കാറേയില്ല. 2014 ലാണ് ഗുജറാത്ത് സർക്കാർ പാലിത്താനയെ വെജിറ്റേറിയൻ നാടായി പ്രഖ്യാപിക്കുന്നത്. ജൈനവിശ്വാസികളുട ആചാരാനുഷ്ഠാനങ്ങളെ ഹനിക്കുന്ന വിധം മാംസാഹാരം ഉപയോഗിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഇരുന്നൂറോളം ജൈന സന്യാസിമാർ നടത്തിയ നിരാഹാര സമരത്തിന്റെ അവസാനമാണ് ഇവിടം വെജിറ്റേറിയൻ നഗരമായി മാറുന്നത്. നിയമമനുസരിച്ച് ഇവിടെ ഭക്ഷണാവശ്യങ്ങൾക്കായി മൃഗങ്ങളെ കൊല്ലുന്നതും മാംസം, മുട്ട തുടങ്ങിയവ വിൽക്കുന്നതും ഒക്കെ നിമയ വിരുദ്ധമായാണ് കണക്കാക്കുന്നത്. ഇവിടെ മാംസവും മത്സവും മുട്ടയും വില്ക്കുന്നതും വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട ജോലികളും നിയമപരമായി വിലക്കപ്പെട്ടിട്ടുണ്ട്.

PC:Bernard Gagnon

ആയിരം ക്ഷേത്രങ്ങളുള്ള പർവ്വതം

ആയിരം ക്ഷേത്രങ്ങളുള്ള പർവ്വതം

ക്ഷേത്രങ്ങളുടെ നാടായാണ് പാലിത്താന അറിയപ്പെടുന്നത്. മുൻപ് പറഞ്ഞതു പോലെ ഇവിടുത്തെ ഒരു കുന്നിന്‍റെ മുകളിൽ മാത്രം ചെറുതും വലുതുമായ ഒരുപാട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ഓരോന്നിനും വ്യത്യസ്തമായ ചരിത്രവും കഥകളും സ്വന്തമായുണ്ട്. വ്യത്യസ്ത കാലഘട്ടത്തിലായി നിർമ്മിച്ച ഇവിടുത്തെ ക്ഷേത്രങ്ങളിൽ മിക്കവയും 11-ാം നൂറ്റാണ്ടിനും 20-ാം നൂറ്റാണ്ടിനും ഇടയിലായാണ് നിർമ്മിച്ചിരിക്കുന്നത്. ശ്വേതാംബര ജൈനരാണ് ഇവിടെയെത്തുന്ന പ്രധാന തീര്‍ഥാടകര്‍.

PC:The British Library

ശത്രുഞ്ജയ കുന്ന്

ശത്രുഞ്ജയ കുന്ന്

പാലിത്താനയിലെ ഏറ്റവും പ്രധാന തീർഥാടന സ്ഥാനമാണ് ശത്രുഞ്ജയ കുന്ന്. സമുദ്ര നിരപ്പിൽ നിന്നും ആയിരത്തിലധികം അടി ഉയരത്തിലാണ് ഇവിടമുള്ളത്. ആയിരത്തോളം ക്ഷേത്രങ്ങളും ഈ കുന്നിനു മുകളിലുണ്ട്. 3750 പടികൾ കയറിയാൽ മാത്രമേ ഇവിടെ കുന്നിനു മുകളിലെത്തുവാൻ സാധിക്കൂ. ജൈനവാസ്തു രീതിയിലാണ് മിക്ക ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. ആദിശ്വരക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആരാധനാലയം. വിലപിടിച്ച രത്നങ്ങളുടെ ഒരു ശേഖരവും ഇവിടെയുണ്ട്. ഇവിടെ ക്ഷേത്രങ്ങളുടെ എണ്ണം ഇത്രയധികം കൂടുവാൻ കാരണം വിചിത്രമാണ് ജൈന വിശ്വാസികളിലെ ധനികരായവർ തങ്ങളുടെ പേരിൽ ഇവിടെ ക്ഷേത്രം നിർമ്മിക്കുമത്രെ. തങ്ങളുടെ ജീവിത കാലത്ത് ജൈന വിശ്വാസികൾ ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. അത്രയധികം വിശുദ്ധമാണ് അവർക്ക് ഇവിടം. ജൈനമത്തിലെ ആദ്യ തീര്‍ഥങ്കരനായ ഋഷഭ തന്റെ ആദ്യത്തെ ധര്‍മ്മ പ്രഭാഷണം നടത്തിയത് ഇവിടെ വെച്ചാണെന്നാണ് പറയപ്പെടുന്നത്. അതിനു ശേഷമാണ് ഇവിടം ജൈനവിശ്വാസികള്‍ക്ക് പവിത്രമായ സ്ഥലമായി മാറിയത്.ജൈനമതത്തിലെ 24 തീര്‍ഥങ്കരന്‍മാരില്‍ 23 പേരും ശത്രുഞ്ജയ മലയില്‍ ഒരിക്കലെങ്കിലും എത്തിയിട്ടുണ്ടത്രെ.

PC:Bernard Gagnon

മലകയറുമ്പോൾ

മലകയറുമ്പോൾ

പ്രത്യേക അനുമതിയോട് കൂടി മാത്രമേ ഇവിടെ ക്ഷേത്രങ്ങൾ സന്ദർശിക്കുവാൻ സാധിക്കൂ. കൂടാതെ മല കയറുമ്പോൾ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. മലകയറുമ്പോള്‍ ഭക്ഷണം കരുതാന്‍ പാടില്ല. നേരം ഇരുട്ടുന്നതിനു മുന്‍പേ പൂജാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലയിറങ്ങിയിരിക്കണം.രാത്രികാലങ്ങളില്‍ മലമുകളില്‍ ആരും കാണാന്‍ പാടില്ല.

PC:Bernard Gagnon

ജൈന വിശ്വാസികൾ മാത്രമല്ല!

ജൈന വിശ്വാസികൾ മാത്രമല്ല!

ജൈന വിശ്വാസികൾ മാത്രമല്ല പാലിത്താനയിൽ തീർഥാടനത്തിനായി എത്തുന്നത്. ഹൈന്ദവ വിശ്വാസികളും ഇസ്ലാം വിശ്വാസികളും ഇവിടെ എത്താറുണ്ട്. ഒരിക്കൽ പാലിത്താനയിലുണ്ടായ അക്രമത്തിൽല നിന്നും നഗരത്തെ രക്ഷിച്ചത് അംഗാര്‍ പീര്‍ ബാബ എന്നു പേരായ സൂഫിയാണത്രെ. അദ്ദേഹത്തിന്റെ ദര്‍ഗ സന്ദര്‍ശിക്കാനാണ് മുസ്ലീം തീര്‍ഥാടകര്‍ എത്തുന്നത്. ഹൈന്ദവ വിശ്വാസികളുടെ ലക്ഷ്യം മലമുകളിലെ ശിവ ക്ഷേത്രമാണ്.

PC:Kalpeshzala59

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലാണ് പാലിത്താന സ്ഥിതി ചെയ്യുന്നത്.ഭാവ്‌നഗറില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരമുണ്ട് പാലിത്താനയിലേക്ക്. അഹമ്മദാബാദില്‍ നിന്നും 211 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെ എത്തുവാൻ. ദൂരമുണ്ട് . ധന്‍ധുക-വല്ലഭിപൂര്‍-പാലിത്താന റൂട്ടിലാണ് വരേണ്ടത്.
ഏറ്റവും അടുത്തുള്ള വിമാനത്താവളം ഭാവ്നഗറിലും റെയിൽവേ സ്റ്റേഷൻ പാലിത്താനയിലുമാണുള്ളത്.

ഗുജറാത്തിലെ കലക്കൻ ഇടങ്ങളിതാഗുജറാത്തിലെ കലക്കൻ ഇടങ്ങളിതാ

സൂര്യ പ്രകാശത്തെ തടയുന്ന പർവ്വതങ്ങളുടെ നടുവിലെ പുരാതന നഗരംസൂര്യ പ്രകാശത്തെ തടയുന്ന പർവ്വതങ്ങളുടെ നടുവിലെ പുരാതന നഗരം

ഫിൽട്ടറില്ലാതെ കാണാൻ ഗുജറാത്തിലെ ഈ ഇടങ്ങൾഫിൽട്ടറില്ലാതെ കാണാൻ ഗുജറാത്തിലെ ഈ ഇടങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X