Search
  • Follow NativePlanet
Share
» »ആനകൾ വിരുന്നെത്തുന്ന പാൽക്കുളമേട്

ആനകൾ വിരുന്നെത്തുന്ന പാൽക്കുളമേട്

കാട്ടാനകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ എത്തുന്നവർക്ക് പറയുവാൻ ഒരുപാട് കഥകളുണ്ട്.

ആനയടിക്കുത്ത് വെള്ളച്ചാട്ടം, മാങ്കുളം, വണ്ടൻമേട്, കീഴാർക്കുത്ത്, കാൽവരി മൗണ്ട്, കല്യാണിത്തണ്ട്, പരുന്തുംപാറ...ഇടുക്കിയിലെ അധികമൊന്നും അറിപ്പെടാത്ത സ്ഥലങ്ങളുടെ ലിസ്റ്റ് ഇവിടെ തീരും... എന്നാൽ ഇതാണോ യഥാർഥ ഇടുക്കി? വെള്ളച്ചാട്ടങ്ങളും കാടുകളും അരുവികളും ഒക്കെ നിറഞ്ഞു നിൽക്കുന്ന സുഗന്ധ വ്യജ്ഞനങ്ങളുടെ ഈ നാട്ടിൽ കാണാനെന്തൊക്കെയുണ്ട്? ഓരോ കോണിലും ഓരോ കാഴ്ചകൾ ഒളിപ്പിച്ചിരിക്കുന്ന ഇവിടുത്തെ സ്ഥലങ്ങൾക്കിടയിൽ സഞ്ചാരികൾ ഇനിയും പോകേണ്ട ഒരിടമുണ്ട്... പാൽക്കുളമേട്! കാട്ടാനകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ എത്തുന്നവർക്ക് പറയുവാൻ ഒരുപാട് കഥകളുണ്ട്...

പാൽക്കുളമേട്

പാൽക്കുളമേട്

ഇടുക്കിയിൽ സഞ്ചാരികളുടെ ലിസ്റ്റിൽ ഇനിയും കയറിപ്പറ്റാത്ത നൂറുകണക്കിനിടങ്ങളുണ്ട്. അതിലൊന്നാണ് പാൽക്കുളമേട് എന്ന സ്വർഗ്ഗഭൂമി. സമുദ്ര നിരപ്പിൽ നിന്നും 3125 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാൽക്കുളമേട് ഇടുക്കി കാഴ്ചകളിൽ ഒരിക്കലും മിസ് ചെയ്യരുതാതത് ഇടമാണ്.. എന്തുകൊണ്ടാണെന്നല്ലേ?!

കാട്ടാനകളിറങ്ങുന്ന ഇടം

കാട്ടാനകളിറങ്ങുന്ന ഇടം

അപ്രതീക്ഷിതമായി ആനയിറങ്ങി വരുന്ന വഴികളും വെള്ളച്ചാട്ടങ്ങളും ഇടുക്കിയുടെ മൊത്തത്തിലുള്ള കാഴ്ചയും കുന്നുകൾ മറയ്ക്കുന്ന ആകാശക്കാഴ്ചകളും പുൽമേടുകളും ഇടതടവില്ലാതെ വീശിയടിക്കുന്ന തമുത്ത കാറ്റും ഒക്കെയുള്ള ഇവിടം ഇടുക്കിയെ പ്രണയിക്കുന്നവർ എങ്ങനെയാണ് കാണാതിരിക്കുക...

ജീവൻപണയംവെച്ചുള്ള യാത്ര

ജീവൻപണയംവെച്ചുള്ള യാത്ര

ഇത്രയും വായിച്ചിട്ട് അവിടേക്ക് പോയ്ക്കളയാം എന്നു വിചാരിച്ചിറങ്ങിയാൽ നടക്കില്ല. അങ്ങനെ എളുപ്പത്തിലൊന്നും എത്തിപ്പെടുവാൻ പറ്റിയ ഒരിടമല്ല ഇതെന്നതാണ് യാഥാർഥ്യം. പാൽക്കുളമേടിന്റ മുകളിലേക്കുള്ള വഴി കുറച്ചുദൂരം കൊണ്ടു തീരും. പിന്നെ മുകളിലേക്കു പോകണമെങ്കിൽ ഓഫ് റോഡിങ് തന്നെയാണ്. മുന്നറിയിപ്പൊന്നുമില്ലാതെ ആനയിറങ്ങുന്ന ഇവിടെ സുരക്ഷയുടെ കാര്യത്തിൽ ഒരുറപ്പും തരാൻ പറ്റില്ല. എത്ര നടന്നാലും തീരില്ല എന്നു തോന്നിയായും പിന്നോട്ടടിക്കരുത്. ചിലപ്പോൾ പുല്ലിലും പാറയിലും ഒക്കെ പിടിച്ചു കയറേണ്ടി വന്നേക്കാം...മുകളിലെത്തില്ല എന്നൊക്കെ പലപ്പോഴും തോന്നും...എന്നാലും ഒടുക്കം മുകളിലെത്തിയാൽ പിന്നെ സ്വർഗ്ഗത്തിലെത്തിയ പ്രതീതിയാണ്.

ഒരിക്കലെത്തിയാൽ

ഒരിക്കലെത്തിയാൽ

മുകളിൽ കയറിയാൽ പിന്നെ സ്വർഗ്ഗത്തിലെത്തിയ പോലെയാണ്. കോടമഞ്ഞിന്റെ കാഴ്ചകളിൽ ഒളിച്ചിരിക്കുന്ന പച്ചപ്പും കണ്ണെത്താത്ത ദൂരത്തിലുള്ള കാഴ്ചകളും വെള്ളച്ചാട്ടങ്ങളും ഓഫ് റോഡും പാറക്കെട്ടും ഒക്കെ ഒരു സഞ്ചാരിയെ ഈ സ്ഥലത്തിന്റെ ആരാധകനാക്കും എന്നതിൽ ഒരു സംശയവുമില്ല.

പേരുവന്നവഴി

പേരുവന്നവഴി

പാൽക്കുളമേടിന് ആ പേരു വന്നത് ഇവിടുത്തെ ഭൂപ്രകൃതി കൊണ്ടാണ്. കുന്നിന്റെ മുകളിലെ വെള്ളച്ചാട്ടവും അത് പതിക്കുന്ന കുളവും ചേരുമ്പോൾ ഇവിടം പാല്‌ പതഞ്ഞൊഴുകുന്ന ഇടം പോലെയാകുമത്രെ. അങ്ങനെയാണ് ഇവിടം പാൽക്കുളമേട് എന്നറിയപ്പെടുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

അടിമാലി-ചെറുതോണി റൂട്ടിലെ ചുരുളിയിൽ നിന്നുമാണ് പാൽക്കുളമേട്ടിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ചെറുതോണിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയാണ് ചുരുളിയുള്ളത്. ഇവിടെ നിന്നും ആൽപ്പാറ വഴി മുന്നോട്ടേയ്ക്ക് പോയാൽ വഴി രണ്ടായി പിരിയുന്നത് കാണാം. നേരെയുള്ള വഴി പാൽക്കുളമേട് വെള്ളച്ചാട്ടച്ചിന് താഴേയ്ക്ക് കൊണ്ടുപോകുമ്പോൾ വലതുവശത്തു കാണുന്ന മുകളിലേക്കുള്ളവഴി വെള്ളച്ചാട്ടത്തിന് മുകളിലേയ്കക് എത്തിക്കും.

മുകളിലേയ്ക്ക്

മുകളിലേയ്ക്ക്

ഏകദേശം മൂന്ന് കിലോമീറ്ററിലധികം ദൂരമുണ്ട് മുകളിലേയ്ക്ക്. ഫോർവീല് വണ്ടികളായിരിക്കും ഇവിടെ യാത്രയ്ക്ക് യോജിച്ചത്. ഒരുവശത്ത് കൊക്കയാണുള്ളത്. 21 ഹെയർപിൻ വളവുകൾ താണ്ടി വേണം മുകളിലെത്തുവാൻ.
പൈനാവിൽ നിന്നും 17 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

കണി കാണുവാൻ കാട്ടുപോത്തുകൾ...താമസിക്കുവാൻ മരവീട്...സംഭവം പൊളിയാണ്! കണി കാണുവാൻ കാട്ടുപോത്തുകൾ...താമസിക്കുവാൻ മരവീട്...സംഭവം പൊളിയാണ്!

പതഞ്ഞൊഴുകി പാൽപോലെ വരുന്ന തൂവാനം!!പതഞ്ഞൊഴുകി പാൽപോലെ വരുന്ന തൂവാനം!!

ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!! ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X