Search
  • Follow NativePlanet
Share
» »പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം, മലപ്പുറത്തിന്‍റെ മഴച്ചാട്ട കാഴ്ചയൊരുക്കുന്നിടം

പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം, മലപ്പുറത്തിന്‍റെ മഴച്ചാട്ട കാഴ്ചയൊരുക്കുന്നിടം

മഴക്കാലത്ത് സുന്ദരിയാകുന്ന പാലൂര്‍കോട്ട വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളിലേക്ക്...

മലപ്പുറംകാരുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ വളരെ കുറച്ചുവര്‍ഷങ്ങള്‍കൊണ്ട് കയറിപ്പറ്റിയ സ്ഥലമാണ് പാലൂര്‍കോട്ട വെള്ളച്ചാട്ടം. ചരിത്രത്തിലെ നിറഞ്ഞു നില്‍ക്കുന്ന സ്ഥാനങ്ങളും പ്രകൃതിയുടെ ഭംഗി അതേപടി പകര്‍ത്തിയിരിക്കുന്ന സ്ഥലങ്ങള്‍ക്കുമിടയില്‍ അതിമനോഹരിയായി കിടക്കുന്ന പാലൂര്‍കോട്ട വെള്ളച്ചാട്ടത്തെ വേണമെങ്കില്‍ മഴവെള്ളച്ചാട്ടം എന്നും വിളിക്കാം. വര്‍ഷത്തില്‍ എല്ലാ സമയത്തും നീരൊഴുക്ക് ഉണ്ടെങ്കിലും മഴക്കാലത്താണ് ഇതിനു പൂര്‍ണ്ണ ജിവന്‍ കിട്ടുന്നത്. മഴക്കാലത്ത് സുന്ദരിയാകുന്ന പാലൂര്‍കോട്ട വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളിലേക്ക്...

പെരിന്തൽമണ്ണ....പഴമയും പുതുമയും ഇഴപിരിഞ്ഞു കിടക്കുന്ന നാട്പെരിന്തൽമണ്ണ....പഴമയും പുതുമയും ഇഴപിരിഞ്ഞു കിടക്കുന്ന നാട്

പെരിന്തല്‍മണ്ണയ്ക്കടുത്ത്

പെരിന്തല്‍മണ്ണയ്ക്കടുത്ത്

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് അടുത്താണ് കടുങ്ങപുരം പാലൂര്‍കോട്ട വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വൈകിയാണ് മലപ്പുറത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയതെങ്കിലും മലപ്പുറംകാര്‍ക്ക് പണ്ടേ പ്രിയപ്പെട്ടതാണ് ഈ സ്ഥലം. തട്ടുതട്ടായി ഈണത്തിലും താളത്തിലും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കണ്ടുനില്‍ക്കുന്നതു തന്നെ മനോഹരമായ ഒരു കാഴ്ചയാണ്.

കുളം കവിഞ്ഞ്

കുളം കവിഞ്ഞ്

മലയുടെ മുകളിലെ കുളം നിറഞ്ഞ്കവിഞ്ഞ് ഒഴുകുമ്പോഴാണ് പാലൂര്‍കോട്ട വെള്ളച്ചാട്ടം ജീവനിലെത്തുന്നത്. ഏകദേശം അഞ്ഞൂറ് അടി താഴ്ചയിലേക്കാണ് ഈ വെള്ളം തട്ടുതട്ടായി പതിക്കുന്നത്. ഒരു പാറക്കെട്ടിന്‍റെ മുകളിലായാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഒരു ചെറിയ കാടുപോലെ തോന്നിക്കുന്നതിനാല്‍ അതിന്‍റെ സുഖതകരമായ കാഴ്ചകളും ഇവിടെ കാണാം.

കോട്ട മുതല്‍ മഴക്കാടും വെള്ളച്ചാ‌ട്ടവും...പോകാം സകലേശ്പൂരിലേക്ക്കോട്ട മുതല്‍ മഴക്കാടും വെള്ളച്ചാ‌ട്ടവും...പോകാം സകലേശ്പൂരിലേക്ക്

ചരിത്രത്തിലെ പാലൂര്‍കോട്ട

ചരിത്രത്തിലെ പാലൂര്‍കോട്ട

ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥകളും പാലൂര്‍കോട്ടയ്ക്കുണ്ട്. ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട കഥകളാണ് പാലൂര്‍ കോട്ടയുടേത്. പാലക്കാട്ടേയ്ക്കുള്ള യാത്രയില്‍ ടിപ്പു സുല്‍ത്താന്‍ തമ്പടിച്ചിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്. ടിപ്പു സുല്‍ത്താന്റെ ഇടത്താവളങ്ങളില്‍ ഒന്നായിരുന്ന ഈ പ്രദേശ് ടിപ്പു സുല്‍ത്താന്‍ തമ്പടിച്ചിരുന്നു. ഇവിട‌ നിന്നും സമീപ പ്രദേശങ്ങളുടെ കാഴ്ച കൃത്യമായി ലഭിക്കുന്നതിനാല്‍ ശത്രുക്കളുടെ നീക്കങ്ങള്‍ വ്യക്തമായി കാണുവാനും അദ്ദേഹം ഈ പ്രദേശത്തെ വിനിയോഗിച്ചിരുന്നു. കോട്ടയുട‌ വളരെ കുറച്ച് അവശിഷ്‍ടങ്ങള്‍ മാത്രമേ ഇന്ന് ഇവിടെ കാണുവാനുള്ളൂ.

ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

പെരിന്തല്‍മണ്ണയില്‍ പുഴക്കാട്ടിരി- അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ മാലാപറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനുമിടയിലാണ് പാലൂര്‍കോട്ട വെള്ളച്ചാട്ടം. . പുഴക്കാട്ടിരി കടുങ്ങപുരം വഴി വെള്ളച്ചാട്ടത്തിലേക്കെത്താം. കോട്ടക്കുന്നിന്‍റെയും, കൊടികുത്തി മലയുടെയും നടുവിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
അങ്ങാടിപ്പുറത്തു നിന്നും 7 കിലോമീറ്ററും പെരിന്തല്‍മണ്ണയില്‍ നിന്നും 10 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

ശ്രദ്ധിക്കുവാന്‍

ശ്രദ്ധിക്കുവാന്‍

അതിമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇവിടേക്ക് ധാരളം സ‍ഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. മഴക്കാലമായതിനാല്‍ പ്രദേശം തെന്നിക്കിടക്കുകയാണ്. പാറക്കെട്ടുകളിലും ചവിട്ടുവഴികളിലും കൂടി നടക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.

കോവിഡ് രോഗബാധ കേരളത്തില്‍ രൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ആവശ്യമായ മുന്‍കരുതലുകളെടുക്കേണ്ടത് ഓരോരുത്തരുടയും ചുമതലയാണ്. സാമൂഹിക അകലം പാലിച്ചും മാസ്ത ധരിച്ചും കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും ഒക്കെ എല്ലായ്പ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം. യാത്ര പോകുന്ന ഇടത്ത് നിലവില്‍ സഞ്ചാരികളെ അനുവദിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തിയിട്ടുവേണം യാത്ര പ്ലാന്‍ ചെയ്യുവാന്‍.

പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

ഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന സുമാത്രഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന സുമാത്ര

രാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രംരാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രം

ചിത്രങ്ങള്‍ക്കു കടപ്പാട്Kambliyil

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X