Search
  • Follow NativePlanet
Share
» »കണ്ണൂരിലെ മീശപ്പുലിമലയായ പാലുകാച്ചിപ്പാറ! ഉയരങ്ങളിലെ കാഴ്ച കാണുവാന്‍ പോകാം

കണ്ണൂരിലെ മീശപ്പുലിമലയായ പാലുകാച്ചിപ്പാറ! ഉയരങ്ങളിലെ കാഴ്ച കാണുവാന്‍ പോകാം

രൂപത്തിലും ഭാവത്തിലുമൊക്ക മീശപ്പുലിമലയോട് ചെറിയ സാദൃശ്യമുള്ളതിനാല്‍ സഞ്ചാരികള്‍ ഇതിനെ കണ്ണൂരിലെ മീശപ്പുലിമല എന്നും വിശേഷിപ്പിക്കാറുണ്ട്.

അധികമാരും കയറിച്ചെന്നിട്ടില്ലാത്ത കാഴ്ചകള്‍ തേടിപ്പോകുവാന്‍ താലപര്യപ്പെടുന്നവരെ കാത്തിരിക്കുന്ന ഒരിടമുണ്ട്...കണ്ണൂരിലെ മട്ടന്നൂരില്‍ നിന്നും കുറച്ചുകൂടി അകലെ സ്ഥിതി ചെയ്യുന്ന ശിവപുരത്തെ മാലൂരിനടുത്തുള്ള പാലുകാച്ചിപ്പാറ. രൂപത്തിലും ഭാവത്തിലുമൊക്ക മീശപ്പുലിമലയോട് ചെറിയ സാദൃശ്യമുള്ളതിനാല്‍ സഞ്ചാരികള്‍ ഇതിനെ കണ്ണൂരിലെ മീശപ്പുലിമല എന്നും വിശേഷിപ്പിക്കാറുണ്ട്.

Sunrise

സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി മുകളിലായി സ്ഥിതി ചെയ്യുന്ന പാലുകാച്ചിപ്പാറ യഥാര്‍ത്ഥത്തില്‍ പുരളിമലയുടെ ഭാഗമാണ്. പഴശ്ശിരാജയുടെ ഒളിപ്പോരാട്ടങ്ങളുടെ പേരില്‍ പണ്ടുകാലം മുതലേ തന്നെ പുരളിമല പ്രസിദ്ധമാണ്. കോ‌ടമഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന പാലുകാച്ചിപ്പാറയുടെ രൂപം ശരിക്കും കാണണമെങ്കില്‍ മഞ്ഞിറങ്ങിപ്പോകണം. അതുവരെ അഭൗമീകമായ ഒരു സൗന്ദര്യമാണ് പ്രദേശത്തിനുള്ളതെങ്കിലും കാഴ്ചകളുടെ ഭംഗി മഞ്ഞിറങ്ങിയാല്‍ മാത്രമേ പിടികിട്ടുകയുള്ളൂ.

വലിയ പാറക്കെട്ടുകളും പച്ചപ്പും അപൂര്‍വ്വമായ ജൈവവൈവിധ്യവും ആണ് പാലുകാച്ചിപ്പാറയിലേക്ക് സഞ്ചാരികളെ എത്തിക്കുന്നത്. മഞ്ഞിന്‍റെ പിടിയില്‍ നിന്നും ഉദിച്ചുയര്‍ന്നു വരുന്ന സൂര്യോദയ കാഴ്ചകള്‍ക്കാണ് എന്തുപറഞ്ഞാലും ഇവിടെ ആരാധകര്‍ കൂടുതലുള്ളത്.

കേട്ടറിഞ്ഞ കാലാങ്കി കാണാനൊരു യാത്രകേട്ടറിഞ്ഞ കാലാങ്കി കാണാനൊരു യാത്ര

പാറയുടെ മുകളില്‍ നിന്നാല്‍ കണ്ണൂര്‍ വിമാനത്താവളവും അറബിക്കടലിന്‍റെ കാഴ്ചകളും കാണാം.

കണ്ണൂരില്‍ നിന്നും അധികം ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടമാണ് പാലുകാച്ചിപ്പാറ. തലശ്ശേരിയില്‍ നിന്നും 28 കിലോമീറ്ററും കണ്ണൂരില്‍ നിന്നും 34 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. മട്ടന്നൂര്‍ എത്തിയാല്‍ അവിടെ നിന്നും പത്തുകിലോമീറ്റര്‍ സഞ്ചരിച്ച് ശിവപുരം പട്ടുപാറയില്‍ എത്തി അവിടുന്ന മൈക്രോ ടവര്‍ വഴി പാലുകാച്ചിപ്പാറയിലെത്താം.

കാടുകയറിയ വഴികള്‍ താണ്ടിപ്പോകാം... തേന്‍പാറയെന്ന കുന്നിലേക്ക്...കാടുകയറിയ വഴികള്‍ താണ്ടിപ്പോകാം... തേന്‍പാറയെന്ന കുന്നിലേക്ക്...

മൊണാലിസ മുതല്‍ ഗ്ലാസ് പിരമിഡ് വരെ... ലോകകലയെ അടയാളപ്പെടുത്തുന്ന ലൂവ്രേ മ്യൂസിയംമൊണാലിസ മുതല്‍ ഗ്ലാസ് പിരമിഡ് വരെ... ലോകകലയെ അടയാളപ്പെടുത്തുന്ന ലൂവ്രേ മ്യൂസിയം

Read more about: kannur offbeat travel hills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X