Search
  • Follow NativePlanet
Share
» »പൽവാൽ...പുതുമയും പഴമയും ഒരുപോലെ കഥയെഴുതിയ നാട്

പൽവാൽ...പുതുമയും പഴമയും ഒരുപോലെ കഥയെഴുതിയ നാട്

ഡെൽഹി-മധുര ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പൽവാൽ എന്ന നാടിന്റെ കഥകളിലേക്ക്...

പാരമ്പര്യത്തിനും ആധുനികതയ്ക്കുമിടയിലായി കിടക്കുന്ന പൽവാൽ ഗ്രാമം...പഴമയുടെ മൂല്യങ്ങളും അതിനു മേമ്പൊടിയായി സ്വാതന്ത്ര്യ സമര കാലത്തിന്‍റെ വീരകഥകളും കൊണ്ട് ത്രസിപ്പിക്കുന്ന ചരിത്രമുള്ള നാട്. ഐതിഹ്യം നോക്കുകയാണെങ്കിൽ ഏറെ പറയുവാനുണ്ട് ഈ നാടിന്. മഹാഭാരതത്തിലെ പാണ്ഡവ രാജ്യമായിരുന്ന ഇന്ദ്രപ്രസ്ഥയുടെ ഒരു ഭാഗമായിരുന്നുവത്രെ ഇവിടം. ആര്യ സംസ്കാരത്തിന്റെ വേരുകൾ ഇനിയും പോയിട്ടില്ലാത്ത ഇവിടം ഹരിയാനയിലെ മസ്റ്റ് വിസിറ്റ് പ്ലേസുകളിൽ ഒന്നു കൂടിയാണ്.... ഡെൽഹി-മധുര ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പൽവാൽ എന്ന നാടിന്റെ കഥകളിലേക്ക്...

പുതുമയിലെ പഴമയുമായി പൽവാൽ

പുതുമയിലെ പഴമയുമായി പൽവാൽ

ആധുനികതയ്ക്കും പാരമ്പര്യത്തിനും ഒരുപോലെ വിലകൽപ്പിക്കുന്ന നാടാണ് പൽവാല്‍. അതുകൊണ്ടുതന്നെ ഇവ രണ്ടിന്റെയും മനോഹരമായ ഒരു കൂടിച്ചേരലാണ് ഈ നാടിന്റേത് എന്നു നിസംശയം പറയാം. മഹാഭാരത കാലഘട്ടത്തിനു ശേഷം വിക്രനാധിത്യൻ പടുത്തുയർത്തിയ ഈ നാടിന് സ്വാതന്ത്ര്യ ചരിത്രവുമായും ഒരു ബന്ധമുണ്ട്. റൗലത്ത് ആക്ടിനെതിരെയുള്ള സത്യാഗ്രഹത്തിൽ ഗാന്ധിജി ആദ്യമായി അറസ്റ്റ് വരിച്ച ഇടം കൂടിയാണിത്. ഇതിനടയാളമായി ഇവിടുത്തെ ഗാന്ധി മ്യൂസിയം നിലകൊള്ളുന്നു.

ഗാന്ധി മ്യൂസിയം

ഗാന്ധി മ്യൂസിയം

പൽവാലിനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം സൂചിപ്പിക്കേണ്ട കാര്യമാണ് ഇവിടുതതെ ഗാന്ധി മ്യൂസിയം. റൗലത്ത് ആക്ടിനെതിരെ പ്രതികരിച്ച് പഞ്ചാബിലേക്ക് പോവുകയായിരുന്ന ഗാന്ധിജിയെ ഇവിടെ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ ഇവിടം ഗാന്ധി സേവാ ആശ്രമത്തിന്റെ ഒരു പ്രദർശന കേന്ദ്രം മാത്രമായിരുന്നു. പിന്നീട് ഒരു മ്യൂസിയമായി മാറുകയായിരുന്നു. മഹാത്മാ ഗാന്ധിജിയുടെ ജീവിതമായി ബന്ധപ്പെട്ട ഒട്ടേറെ ശേഷിപ്പുകളും സ്മൃതികളും പുസ്തകങ്ങളും ചിത്രങ്ങളും ഒക്കെ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്.

പാണ്ഡവ് വനം

പാണ്ഡവ് വനം

മഹാഭാരത കാലത്തിന്റെ ശേഷിപ്പുകൾ ഇന്നും കാക്കുന്ന ഇടമാണല്ലോ പൽവാൽ. പാണ്ഡവന്മാർ തങ്ങളുടെ വനവാസക്കാലത്ത് ഇതുവഴി വന്നിരുന്നു എന്നും ഇവിടെ ക്ഷേത്രങ്ങളും ഗുഹകളും ഒക്കെ നിർമ്മിച്ചു എന്നും വിശ്വാസമുണ്ട്. പൽവാലിന്റെ തന്നെ ഭാഗമായ ഹോഡാൽ എന്ന സിറ്റിയിൽ പാണ്ഡലവ്നാർ നിർമ്മിച്ച ഗുഹയും ക്ഷേത്രവും കാണാം. അവർ വിശ്രമത്തിനായി ഇവിടം തിരഞ്ഞെടുത്തിരുന്നുവത്രെ.

സതി കാ തലാബ്

സതി കാ തലാബ്

സതീ ദേവിയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു തീർഥമാണ് സതീ കാ തലാബ്.. . പ്രാദേശിക കായിക മത്സരങ്ങൾക്കും ഗുസ്തിയ്തക്കും ഒക്കെ ഇവിടം ഏറെ പ്രസിദ്ധമാണ്. ഇതും ഹോഡാൽ സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്.

റോഷൻ ചിരാഗ് ശവകുടീരം

റോഷൻ ചിരാഗ് ശവകുടീരം

പൽവാലിലെ മറ്റൊരു ആകർഷണമാണ് റോഷൻ ചിരാഗ് ശവകുടീരം. സെന്റ് റോഷൻ ചിരാഗ് എന്ന വ്യക്തിയ്ക്കായി അദ്ദേഹം തന്നെ നിർമ്മിച്ച ഒരു ശവകുടീരമാണ് ഇത്. ചതുരത്തിലുള്ള ഒരു പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഈ കുടീരത്തിന് താഴെയായാണ് യഥാർഥ ശവകുടീരമുള്ളത്.

പഞ്ചവടി ക്ഷേത്രം

പഞ്ചവടി ക്ഷേത്രം


==പുരാണങ്ങളോട് ചേർന്നു കിടക്കുന്നതിനാൽ ഒട്ടേറെ ക്ഷേത്രങ്ങൾ ഇവിടെ കാണാം. അതിലൊന്നാണ് പഞ്ചവടി ക്ഷേത്രം. തങ്ങളുടെ വനവാസത്തിന്റെ അവസാന ദിവസങ്ങൾ പാണ്ഡവർ ഇവിടെയാണ് ചിലവഴിച്ചത് എന്നാണ് വിശ്വാസം. തീർഥാടകരും വിശ്വാസികളുമാണ് ഇവിടെ എത്തുന്നവരിൽ അധികവും.

രാജാനഹർ സിംഗ് ഫോർട്ട്, ബല്ലാബ്ഗഡ്

രാജാനഹർ സിംഗ് ഫോർട്ട്, ബല്ലാബ്ഗഡ്

അഭിമാനത്തിന്റെയും പ്രൗഡിയുടെയും അടയാളങ്ങൾ കാണിച്ചു തരുന്ന രാജാനഹർ സിംഗ് കോട്ടയാണ് ഇവിടുത്തെ ആകർഷണങ്ങളിലൊന്ന്. രാജാ നഹർ സിംഗ് നിർമ്മിച്ച ഈ കോട്ട പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. 172 9ലാണ് കോട്ടയുടെ ആദ്യ മാതൃക റാവു ബൽറാം നിർമ്മിക്കുന്നത്. രാജാ നഹർ സിംഗിന്റെ പൂർവ്വികനായിരുന്നു അദ്ദേഹം. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് നടന്ന പല പ്രധാന സംഭവങ്ങളുടെയും കേന്ദ്രം കൂടിയായിരുന്നു ഈ കോട്ട.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഹരിയാനയിലെ വേനൽക്കാലം എന്നത് വരണ്ട, ചൂടു കൂടിയ സമയമാണ്. ഈ സമയത്ത് ഉച്ചകഴിഞ്ഞുള്ള യാത്ര ചൂടുകൊണ്ടും പൊടികൊണ്ടും മുന്നോട്ട് നീങ്ങുവാൻ കഴിയാത്ത വിധത്തിലുള്ളതായിരിക്കും. നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഡെൽഹി-മധുര ഹൈവേയിലാണ് പൽവാൽ സ്ഥിതി ചെയ്യുന്നത്. 60 കിലോമീറ്റർ അകലെയുള്ള ഡെൽഹി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്. ഡെൽഹി- മധുര ഹൈവേയാണ് ഈ നഗരത്തിനെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്നത്. പൽവാലിനടുത്തുള്ള ഫരീദാബാദിലാണ് അടുത്തുള്ള പ്രധാന ബസ് സ്റ്റാന്‍ഡുള്ളത്. ഇവിടേക്ക് പൽവാലിൽ നിന്നും 26 കിലോമീറ്റർ ദൂരമുണ്ട്.

ഭൂമിയെ വാസയോഗ്യമാക്കുവാൻ പരശുരാമൻ ഏർപ്പെടുത്തിയത് നാഗങ്ങളെയായിരുന്നുവത്രെ! അതിനു പിന്നിലെ കഥ ഈ ക്ഷേത്രം പറഞ്ഞു തരും!!ഭൂമിയെ വാസയോഗ്യമാക്കുവാൻ പരശുരാമൻ ഏർപ്പെടുത്തിയത് നാഗങ്ങളെയായിരുന്നുവത്രെ! അതിനു പിന്നിലെ കഥ ഈ ക്ഷേത്രം പറഞ്ഞു തരും!!

ചുരംകയറിയെത്തുന്ന വാഴമലയുടെ വിശേഷങ്ങൾ ചുരംകയറിയെത്തുന്ന വാഴമലയുടെ വിശേഷങ്ങൾ

കുരിശുവഴിയേ കൊട്ടത്തലച്ചിമലയിലേക്ക് ഒരു സാഹസിക യാത്ര....കുരിശുവഴിയേ കൊട്ടത്തലച്ചിമലയിലേക്ക് ഒരു സാഹസിക യാത്ര....

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X