Search
  • Follow NativePlanet
Share
» »മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

സര്‍പ്പദോഷം മാറുവാനും പരിഹാരങ്ങള്‍ ചെയ്യുവാനുമായി ആയിരങ്ങള്‍ എത്തിച്ചേരുന്ന ഇടമാണ് പാമ്പുമേക്കാട്ട് മന. അതിശയിപ്പിക്കുന്ന കഥകളാലും അവിശ്വസനീയങ്ങളായ മിത്തുകളാലും സമ്പന്നമാണ് തൃശൂര്‍ ജില്ലയിലെ ഈ മന. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കടുത്ത ആചാരങ്ങളും പാരമ്പര്യങ്ങളും ഇവിടെ ഇന്നും പിന്തുടരുന്നു.
സര്‍പ്പരാജാവായ വാസുകി നേരിട്ടെത്തി അനുഗ്രഹിച്ചു എന്നു വിശ്വസിക്കപ്പെടുന്ന മനയുടെ ഐതിഹ്യത്തിലേക്കും വിശ്വാസങ്ങളിലേക്കും!!

 മേക്കാട് മന പാമ്പുമേക്കാട് ആവുന്നു

മേക്കാട് മന പാമ്പുമേക്കാട് ആവുന്നു

മേക്കാട് മനയ്ക്ക് ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനയുടെ തുടക്കവും വളര്‍ച്ചയും കണക്കാക്കുന്നിടത്തോളം തന്നെ ബുദ്ധിമുട്ടേറിയതാണ് ഇവിടുത്തെ സര്‍പ്പാരാധന തുടങ്ങിയതിനു പിന്നിലെ കഥകള്‍ അന്വേഷിക്കുന്നതും. കൃത്യമായചരിത്രവും പുരാവൃത്തവും കണ്ടെത്തുവാന്‍ കഴിഞ്ഞി‌ട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മനയെ ചുറ്റിയുള്ള ഐതിഹ്യങ്ങളും കഥകളും മാത്രമേ ഇതിനു പിന്നില്‍ കാണുവാനുള്ളൂ.
ആദ്യ കാലങ്ങളില്‍ മേക്കാട് മന എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ആരംഭിച്ച സര്‍പ്പാരാധനയാണ് മനയു‌ടെ പേര് പാമ്പുമേക്കാട് എന്നാക്കുന്നത്.
PC: Aruna

ഐതിഹ്യമാലയിലിങ്ങനെ

ഐതിഹ്യമാലയിലിങ്ങനെ

പാമ്പുമേക്കാട് മനയെക്കുറിച്ച് അറിയുവാനുള്ളത് കൊട്ടരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലാണ്. അക്കാലത്ത് മന്ത്ര തന്ത്രങ്ങളില്‍ ഏറെ പേരുകേട്ടവരായിരുന്നു മേക്കാട്ടുമനക്കാര്‍. എങ്കിലും നിത്യദുഖവും ദാരിദ്രവും മനയെ അക്കാലത്ത് വിടാതെ പിന്തുടര്‍ന്നിരുന്നുവത്രെ. ഇതിനു പരിഹാരം വേണമെന്ന ആലോചനയില്‍ അവിടുത്തെ മൂത്ത നമ്പൂതിരി പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ മനസ്സലിഞ്ഞ സര്‍പ്പരാജനായ വാസുകി ഒരു ദിവസം അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടുവത്രെ. പവിത്രമായ മാണിക്യ കല്ലുമായി പ്രത്യക്ഷപ്പെട്ട നാഗരാജനോട് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും ആവശ്യപ്പെട്ടുവെന്നും വാസുകി സമ്മതിക്കുകയും ചെയ്തുവത്രെ.

PC:Aruna

ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗം

ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗം

വാസുകിയില്‍ നിന്നും അനുഗ്രഹം നേടി തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ നിന്നും നമ്പൂതിരി തിരികെ പോന്നു. അദ്ദേഹത്തിന്റെ ഓലക്കു‌ടയില്‍ കയറിയാണ് നാഗത്താന്‍ മനയിലെത്തിയതെന്നാണ് വിശ്വാസം. മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിലാണ് നാഗത്താനെ പ്രതിഷ്ഠിച്ചത്. തുടര്‍ന്നുള്ള കാലം നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യമാലയില്‍ പറഞ്ഞുവയ്ക്കുന്നത്. ഇതിനു ശേഷമാണ് ഇവിടെ നാഗാരാധന തുടങ്ങിയത് വിശ്വാസം.
PC:Aruna

മാണിക്യക്കല്ലിന്റെ സാന്നിധ്യം‌

മാണിക്യക്കല്ലിന്റെ സാന്നിധ്യം‌

അന്നു വാസുകിയില്‍ നിന്നും വലിയ നമ്പൂതിരിക്ക് ലഭിച്ച മാണിക്കക്കല്ല് എന്നും മനയിലെവിടെയോ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ അത് എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. കൂടാതെ അന്ന് വാസുകിയെയും നാഗയക്ഷിയെയും പ്രതിഷ്ഠിച്ച് തറകള്‍ കാലാകാലം കഴിഞ്ഞപ്പോള്‍ നശിച്ച് മണ്ണോട് ചേരുകയും ചെയ്തുവത്രെ. ആദ്യകാലങ്ങളലില്‍ ഇവിടെ കെടാവിളക്ക് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പൂര്‍ണ്ണമായും ഇവിടം നശിക്കുകയായിരുന്നു.

ചിതയൊരുക്കുന്ന തെക്കേക്കാവ്

ചിതയൊരുക്കുന്ന തെക്കേക്കാവ്

സര്‍പ്പങ്ങള്‍ക്ക് സവിശേഷമായ സ്ഥാനം അനുവദിക്കുന്നതിനാല്‍ അതിനനുസരിച്ച് മാത്രമാണ് ഇവിടെ കാര്യങ്ങള്‍. അടുക്കളയിലല്ലാതെ മറ്റൊരിടത്തും ഇവിടെ തീ കത്തിക്കുവാന്‍ അനുമതിയില്ല.
മനയ്ക്ക് ചുറ്റുമായി അ‍ഞ്ചാ കാവുകളാണുള്ളത്. അതിലേറ്റവും പ്രധാനം തെക്കേക്കാവാണ്. അടുക്കളയിലല്ലാതെ മറ്റൊരിടത്തും തീ ഒരുക്കുവാന്‍ അനുമതിയില്ലാത്തതിനാല്‍ ഇവിടെയാണ് സര്‍പ്പങ്ങള്‍ക്കും മനയിലെ മരിക്കന്ന ആളുകള്‍ക്കും ചിതയൊരുക്കുന്നത്. പാരമ്പര്യങ്ങള്‍ എന്നാണ് ഇവിടെ നാഗങ്ങളെ വിളിക്കുന്നത്.

PC:Aruna

ഉപദ്രവം പാടില്ല‌

ഉപദ്രവം പാടില്ല‌

നാഗങ്ങളെ സ്വന്തമായി കണക്കാക്കുന്ന ഇവിടെ പല കാര്യങ്ങള്‍ക്കും പാലിക്കേണ്ടതായുണ്ട്. മനയിലെത്തുന്ന നാഗങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കുവാന്‍ പാ‌ടില്ല എന്നതാണ് ഒന്ന് . മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നുംവിശ്വസിക്കപ്പെടുന്നു.
PC:Aruna

ആര്‍ക്കും വരാം

ആര്‍ക്കും വരാം

മുന്‍കാലങ്ങളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്. താഴ്ന്ന ജാതിക്കാരെന്ന് മനക്കാര്‍ രുതുന്നവരെ ഇവിടെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇത് ഇപ്പോള്‍ മാറിയി‌ട്ടുണ്ട്. ചില പ്രത്യേക ദിവസങ്ങളിലൊഴികെ ബാക്കി എല്ലാ സമയത്തും എല്ലാവര്‍ക്കും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മനയുടെ അകത്തേക്ക് പ്രവേശനം മിഥുനം, കർക്കിടകം, ചിങ്ങം, ഒഴികെ വരുന്ന ഏത് മലയാള മാസം ഒന്നാം തീയതിയും. കർക്കിടകം അവസാന ദിവസവും, കന്നിമാസം ആയില്യം നാളിലും. മീനത്തിൽ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങളിലും.
മേടം പത്തിനും എല്ലാ ഭക്തജനങ്ങൾക്കും മനയുടെ എല്ലാ കാവുകളിലും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഇത് അനുവദിക്കുക.

PC:Aruna

വൃശ്ചികം ഒന്ന്

വൃശ്ചികം ഒന്ന്

മനയിലെ ഏറ്റവും വിശേഷ ദിവസമായി അറിയപ്പെടുന്നത് വൃശ്ചികം ഒന്നാണ്. നാഗരാജാവായ വാസുകി പ്രത്യക്ഷപ്പെട്ടത് ഈ ദിവസം ആണ് എന്നാണ് വിശ്വാസം. അന്നേദിവസം ഇവിടെ കളമെഴുത്തു പാട്ടും നടത്തും.
PC:PC:Aruna

സര്‍പ്പദോഷങ്ങള്‍ക്ക് പരിഹാരം

സര്‍പ്പദോഷങ്ങള്‍ക്ക് പരിഹാരം

ഇവിടെ മനയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ സര്‍പ്പ ദോഷങ്ങള്‍ക്കു പരിഹാരം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ജാതകത്തിൽ രാഹുകേതുക്കൾ ദോഷസ്ഥാനത്ത് വരുന്നതും സർപ്പദോഷം, സന്താനഭാഗ്യം ഇല്ലാത്തുമായ അവസ്ഥകളിലെല്ലാം ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:Aruna

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ചാലക്കുടിയില്‍ നിന്നും 11 കിലോമീറ്റർ അകലെയാണ് മന സ്ഥിതി ചെയ്യുന്നത്.

ഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രം<br />ഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രം

മോദി മുതല്‍ സോണിയ ഗാന്ധിയും ബച്ചനും വരെ..ഇന്ത്യയിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍മോദി മുതല്‍ സോണിയ ഗാന്ധിയും ബച്ചനും വരെ..ഇന്ത്യയിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍

മധുര വിട്ട് ഇവിടെയെത്തിയ കൃഷ്ണനു വേണ്ടി വിശ്വകര്‍മ്മാവ് സൃഷ്‌ടിച്ച ദ്വാരകമധുര വിട്ട് ഇവിടെയെത്തിയ കൃഷ്ണനു വേണ്ടി വിശ്വകര്‍മ്മാവ് സൃഷ്‌ടിച്ച ദ്വാരക

Read more about: temples thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X