Search
  • Follow NativePlanet
Share
» »പുണ്യം ഒഴുകിയെത്തുന്ന പ‍ഞ്ചപ്രയാഗുകള്‍...ദേവഭൂമിയിലൂടെ ഒരു യാത്ര

പുണ്യം ഒഴുകിയെത്തുന്ന പ‍ഞ്ചപ്രയാഗുകള്‍...ദേവഭൂമിയിലൂടെ ഒരു യാത്ര

ഭൂമിയില്‍ ദൈവം വസിക്കുന്ന ഒരിടമുണ്ടെങ്കില്‍ അത് ഉത്തരാഖണ്ഡായിരിക്കും. ഓരോ കോണിലുമുള്ള ക്ഷേത്രങ്ങളും ഐതിഹ്യങ്ങളോടും ഒപ്പം ദേവഭൂമിയായ ഹിമാലയത്തിന്റെ സാന്നിധ്യവും ഈ പ്രദേശത്തിന് കൂടുതല്‍ ദൈവീകത നല്കുന്നു.
കാടുകളും മഞ്ഞുമ‌ൂടിയ കുന്നുകളും അവിടുത്തെ വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും ആര്‍ത്തലച്ചെത്തുന്ന നദികളും എല്ലാം ചേര്‍ന്നാല്‍ ഉത്തരാഖണ്ഡായി.
അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഇവിടുത്തെ പഞ്ചപ്രയാഗുകള്‍. മനുഷ്യ ചെയ്തികളുടെ പാപം പോക്കുവാന്‍ ഇവിടെ കുളിച്ചുകയറിയാല്‍ മതി എന്നാണ് വിശ്വാസം. എന്താണ് പഞ്ചപ്രയാഗുകള്‍ എന്നും അവയുടെ പ്രത്യേകതകള്‍ എന്തൊക്കെയാമെന്നും നോക്കാം

എന്താണ് പഞ്ചപ്രയാഗുകള്‍

എന്താണ് പഞ്ചപ്രയാഗുകള്‍

ഉത്തരാഖണ്ഡ് തീര്‍ത്ഥാ‌ടനത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവയാണ് പഞ്ചപ്രയാഗുകള്‍ . ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും പോയിരിക്കേണ്ട ഇടങ്ങള്‍ കൂടിയാണിത്.
ഹൈന്ദവപുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള പുണ്യനദിയാണ് അളകനന്ദ. ഒഴുകുന്ന വഴിയില്‍ അഞ്ചു നദികളോടൊപ്പം പലയിടങ്ങളിലായി സംഗമിച്ച് ഒടുവില്‍ അളകനന്ദ ഗംഗയില്‍ ലയിക്കുന്നു എന്നാണ് വിശ്വാസം .
വിഷ്ണുപ്രയാഗ്, നന്ദപ്രയാഗ്, കര്‍ണപ്രയാഗ്, രുദ്രപ്രയാഗ്, ദേവപ്രയാഗ് എന്നിങ്ങനെ അളകനന്ദയുമായി സംഗമിക്കുന്ന അഞ്ചു പുണ്യതീര്‍ഥങ്ങളേയും ചേര്‍ത്തു പറയുന്ന പേരാണ് പഞ്ചപ്രയാഗ്.

പവിത്രമായ തീര്‍ത്ഥ സ്നാനങ്ങള്‍

പവിത്രമായ തീര്‍ത്ഥ സ്നാനങ്ങള്‍

ഗംഗാനദിയുടെ പ്രധാന ശാഖകളായ ഭാഗീരഥിയും, അളകനന്ദയും ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ വെച്ച് സംഗമിക്കുന്നു. ഇവിടം ഗംഗോത്രി എന്നറിയപ്പെടുന്നു. ത്രിവേണീ സംഗമത്തിനു ശേഷം വിശ്വാസികള്‍ ഏറ്റവും പവിത്രമായി കാണുന്ന സ്‌നാനതീര്‍ഥങ്ങളാണ് പഞ്ചപ്രയാഗിലുള്ളത്. ഇവയില്‍ സ്‌നാനം ചെയ്താല്‍ പാപങ്ങളകലും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

വിഷ്ണുപ്രയാഗ്

വിഷ്ണുപ്രയാഗ്

പഞ്ചപ്രയാദ് നദികളില്‍ ഏറ്റവുമാദ്യത്തേത് വിഷ്ണുപ്രയാഗാണ്. അളകാനദി ധൗലിഗംഗയുമായി സംഗമിക്കുന്ന സ്ഥാനമാണ് വിഷ്ണുപ്രയാഗ്. ചമോലി ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ബദ്രിനാഥില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് വിഷ്ണു പ്രയാഗ് ഉള്ളത്. ഒരു തീര്‍ത്ഥാടന കേന്ദ്രം എന്നതിലുപരിയായി ‌ട്രക്കിങ്ങും ഹൈക്കിങ്ങും ഇവിടെ ഏറെ പ്രസിദ്ധമാണ്. വാലി ഓഫ് ഫ്ലവേഴ്സ് ട്രക്ക്, ഹേംകുണ്ഡ് ലേക്ക് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്ര തു‌ടങ്ങുന്നതും ഇവിടെ നിന്നാണ്.
പഞ്ചപാണ്ഡവരുടെ സ്വര്‍ഗാരോഹണ യാത്ര ഇതുവഴിയായിരുന്നു എന്നാണ് വിശ്വാസം. . ഇന്‍ഡോര്‍ മഹാറാണിയായിരുന്ന അഹല്യാബായ് 1889 ല്‍ നിര്‍മിച്ച ഷഡ്‌കോണാകൃതിയിലുള്ള വിഷ്ണുക്ഷേത്രവും അതോടനുബന്ധിച്ചുള്ള വിഷ്ണുകുണ്ഡും ഇവിടുത്തെ പ്രധാന തീര്‍ത്ഥാടന ആകര്‍ഷണങ്ങളാണ്.

PC:Fowler&fowler

നന്ദ പ്രയാഗ്

നന്ദ പ്രയാഗ്

നന്ദാകിനി നദിയുമായി അളകനന്ദ സംഗമിക്കുന്നയിടമാണ് നന്ദപ്രയാഗ്. ഹിമാലയത്തിലെ നന്ദാദേവി മലനിരകളില്‍ നിന്നാണ് നന്ദകിനി ഉത്ഭവിക്കുന്നത്. ദേവന്മാരെ സന്തോഷിപ്പിക്കാനും അവരുടെ അനുഗ്രഹം തേടാനും നന്ദ എന്ന രാജാവ് ഒരിക്കൽ ഇവിടെ യജ്ഞം നടത്തിയെന്നാണ് ഐതിഹ്യം. ശ്രീകൃഷ്ണന്റെ വളർത്തുപിതാവായ നന്ദയിൽ നിന്നാണ് സംഗമത്തിന് ഈ പേര് ഉണ്ടായതെന്ന് പറയുന്ന മറ്റൊരു കഥയും ഇവിടെ പ്രചാരത്തിലുണ്ട്.

PC:Fowler&fowler

കര്‍ണപ്രയാഗ്

കര്‍ണപ്രയാഗ്


കര്‍ണപ്രയാഗില്‍ വെച്ചാണ് അളകനന്ദ പിന്ദാര്‍ നദിയുമായി കൂടിച്ചേരുന്നത്. മഹാഭാരതവുമായിബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുള്ള പ്രദേശമാണിത്. കര്‍ണ്ണന്‍റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇടമാണിത്.
കര്‍ണന്‍ തപസ്സു ചെയ്തതും കര്‍ണന് സൂര്യഭഗവാന്‍ കവചകുണ്ഡലങ്ങള്‍ സമ്മാനിച്ചതും ഇവിടെ വച്ചായിരുന്നു. ശ്രീ കൃഷ്ണന്‍ കര്‍ണന്റെ ശരീരം സംസ്‌ക്കരിച്ചതും ഇവിടെവെച്ചാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Fowler&fowler

രുദ്രപ്രയാഗ്

രുദ്രപ്രയാഗ്

അഞ്ച് പ്രയാഗുകളിലും ഏറെ പ്രസിദ്ധമായത് രുദ്രപ്രയാഗാണ്. അളകനന്ദ നദി മന്ദാകിനി നദിയുമായി ചേരുന്നത് ഇവിടെ വെച്ചാണ്.ശിവന്‍ രുദ്രഭാവത്തില്‍ താണ്ഡവ നൃത്തം ആടിയത് ഇവിടെ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അങ്ങനെയാണ് ഈ പ്രദേശത്തിന് രുദ്രപ്രയാഗ് എന്ന പേരു വന്നതും. മറ്റൊരു കഥയനുസരിച്ച് ശിവന്‍ രുദ്രവീണ ഇവിടെവെച്ച് വായിക്കാറുണ്ടത്രെ. രുദ്രനാഥന്റെയും ചാമുണ്ഡാദേവിയുടെയും പ്രസിദ്ധങ്ങളായ രണ്ടു ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്.
PC:Vvnataraj

ദേവപ്രയാഗ്‌

ദേവപ്രയാഗ്‌

പഞ്ചപ്രയാഗുകളില്‍ ഏറ്റവും പ്രസിദ്ധവും അവസാനത്തേതുമാണ് ദേവപ്രയാഗ്. ഇവിടെ അളകനന്ദ ഭാഗീരഥി നദിയുമായി ചേരുന്ന പ്രദേശമാണിത്. വിശുദ്ധ സംഗമത്തിന്‍റ അവസാന ഇടം എന്നുമിവിടം അറിയപ്പെടുന്നു. സരസ്വതീ നദി അദൃശ്യയായെത്തി ഇവിടെ ചേരുന്നു എന്നും വിശ്വാസമുണ്ട്. ഹിന്ദു തീർത്ഥാടകരെ സംബന്ധിച്ചിടത്തോളം ഉത്തരാഖണ്ഡിലെ ഏറ്റവും ആദരണീയമായ നാല് സ്ഥലങ്ങളിലേക്കുള്ള പുണ്യ കവാടമാണ് ദേവപ്രയാഗ്.
ദേവന്മാരുടെയെല്ലാം ഒത്തുചേരുന്നിടമാണ് ദേവപ്രയാഗ്.

ഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രംഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രം

മോദി മുതല്‍ സോണിയ ഗാന്ധിയും ബച്ചനും വരെ..ഇന്ത്യയിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍മോദി മുതല്‍ സോണിയ ഗാന്ധിയും ബച്ചനും വരെ..ഇന്ത്യയിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍

കടലില്‍ മുങ്ങിയ ദ്വാരക, ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പ്കടലില്‍ മുങ്ങിയ ദ്വാരക, ദര്‍ശിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X