Search
  • Follow NativePlanet
Share
» »പഞ്ചഭൂതാംശങ്ങളിലൂടെ ശിവന്‍ വാഴും ക്ഷേത്രങ്ങള്‍, ഭൂമിയുടെ നിലനില്‍പ്പ് പോലും നിയന്ത്രിക്കും

പഞ്ചഭൂതാംശങ്ങളിലൂടെ ശിവന്‍ വാഴും ക്ഷേത്രങ്ങള്‍, ഭൂമിയുടെ നിലനില്‍പ്പ് പോലും നിയന്ത്രിക്കും

ഹൈന്ദവ വിശ്വാസത്തിന്‍റെ കാതല്‍ തീര്‍ത്ഥാടനങ്ങളാണ്. ആത്മാവിനെ തേടി മോക്ഷം തേടിയുള്ള യാത്രകള്‍. ഇങ്ങനെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട നൂറുകണക്കിന് ക്ഷേത്രങ്ങളാണ് നമ്മുടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഉള്ളത്. 51 ശക്തിപീഠങ്ങളും ചാര്‍ ദാമുകളും 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും അവയില്‍ ചിലത് മാത്രമാണ്. ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവായിക്കുവാന്‍ സാധിക്കുന്നതാണ് പഞ്ചഭൂത സ്ഥലങ്ങള്‍. ശൈവവിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന പഞ്ചഭൂത സ്ഥലങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

പഞ്ചഭൂതം എന്നാല്‍

പഞ്ചഭൂതം എന്നാല്‍

പഞ്ച എന്നാല്‍ അഞ്ച് എന്നും ഭൂതം എന്നാല്‍ മൂലകങ്ങള്‍ എന്നുമാണ് അര്‍ത്ഥം. ഭൂമിയുടെ നിലനില്‍പ്പിനടിസ്ഥാനമായ മൂലധാതുക്കളായ ആകാശം, ഭൂമി, വായു, അഗ്നി, ജലം എന്നിവയെ ആരാധിക്കുന്ന ശിവക്ഷേത്രങ്ങളാണ് പഞ്ചഭൂത ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ഈ മൂലകങ്ങളാണ് പഞ്ചഭൂതങ്ങള്‍ എന്നറിയപ്പെടുന്നത്.

അഞ്ച് ക്ഷേത്രങ്ങള്‍

അഞ്ച് ക്ഷേത്രങ്ങള്‍

തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമായാണ് പഞ്ചഭൂത ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. തിരുവാണൈക്കാവല്‍, തിരുവണ്ണമലൈ, ചിദംബരം, കാഞ്ചിപുരം, ശ്രീകാളഹസ്തി എന്നിവയാണ് പഞ്ചഭൂത ക്ഷേത്രങ്ങള്‍.

ജംബുകേശ്വര ക്ഷേത്രം

ജംബുകേശ്വര ക്ഷേത്രം

പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഒന്നാമത്തേതാണ് ജംബുകേശ്വര ക്ഷേത്രം. പഞ്ചഭൂതക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാന്യം നല്കിയാണിത് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രത്തിനു സമീപത്തായാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 18 ഏക്കര്‍ വിസ്തീര്‍ണ്ണത്തിലാണ് ഈ ക്ഷേത്രം പരന്നു കിടക്കുന്നത്. ഒന്നാം ശതകത്തില്‍ . ചോള രാജാവായ കോചെങ്കണ്ണൻ ആണ് പണിതതെങ്കിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇതിന്റെ നിര്‍മ്മിതിയില്‍ പ്രകടമാണ്. ജംബുകേശ്വർ എന്നാണിവിടുത്തെ മൂര്‍ത്തി അറിയപ്പെടുന്നത്.
PC:Ssriram mt

ശ്രീകോവിലിനുള്ളിലെ ഉറവ

ശ്രീകോവിലിനുള്ളിലെ ഉറവ

നേരത്തെ പറഞ്ഞതുപോലെ ജലത്തിന്‍റെ സാന്നിധ്യമാണ് ഇതിനെ പ്രത്യേകതയുള്ളതാക്കുന്നത്.ജംബുകേശ്വര ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ ഒരു ചെറിയ ഉറവയുടെ സാന്നിധ്യം ഉണ്ട്. അതില്‍ നിന്നും തുടര്‍ച്ചയായി പ്രതിഷ്ഠയ്ക്ക് അഭിഷേകം ചെയ്യപ്പെടുമത്രെ.

PC:sowrirajan s

അണ്ണാമലയാർ ക്ഷേത്രം

അണ്ണാമലയാർ ക്ഷേത്രം

പഞ്ചഭൂതങ്ങളില്‍ അഗ്നിക്ക് പ്രാധാന്യം നല്കുന്ന ക്ഷേത്രമാണ് തമിഴ്നാട്ടിലെ അണ്ണാമലിലെ അണ്ണാമലയാർ ക്ഷേത്രം. അരുണാചലേശ്വരന്‍ എന്നാണിവിടുത്തെ ശിവപ്രതിഷ്ഠ അറിയപ്പെടുന്നത്. ഇന്നും തെക്കേ ഇന്ത്യയിലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിശുദ്ധ ക്ഷേത്രങ്ങളിലൊന്നാണിത്. അണ്ണാമലൈ കുന്നുകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെ തമിഴ്നാട്ടിലെ ഏറ്റവും ആദരണീയവം പരിശുദ്ധവുമായ ഇടങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. തമിഴ് ശൈവരുടെ കൊത്തുപണിയിലാണ് ഇവിടെ പ്രതിഷ്ഠ സാധ്യമായതെന്നാണ് മറ്റൊരു വിശ്വാസം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്ന് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

PC:Adarsh Pidugu

ഭൂമിയില്‍ വെളിച്ചം നല്കുവാന്‍

ഭൂമിയില്‍ വെളിച്ചം നല്കുവാന്‍

ഒരിക്കല്‍ പാര്‍വ്വതിയും ശിവനും തനിച്ചായിരുന്ന സമയത്ത പാര്‍വ്വതി ശിവന്‍റെ കണ്ണുകള്‍ കൈകള്‍കൊണ്ട് പൊത്തിപ്പിടിച്ചു. വെറുതേ ചെയ്തതായിരുന്നുവങ്കിലും അതിന്‍റെ ഫലം അനുഭവിക്കേണ്ടി വന്നത് ഭൂഗോളം മുഴുവനും ആയിരുന്നു. ദേവഗണങ്ങള്‍ക്ക് നിമിഷാര്‍ദ്ദം മാത്രമായിരുന്നു ഇരുട്ടെങ്കില്‍ മനുഷ്യഗണത്തിന് അന്ധകാരം അനുഭവിക്കേണ്ടി വന്നത് വര്‍ഷങ്ങളായിരുന്നു, പിന്നീട് ഭൂമിയില്‍ വെളിച്ചം നല്കുവാൻ ശിവൻ അണ്ണാമലൈ കുന്നുകളുടെ മുകളിൽ ഒരു അഗ്നി ഗോളത്തിന്‍റെ രൂപത്തിൽ പ്രത്യക്ഷനായി എന്നാണ് വിശ്വാസം. അഗ്നി ലിംഗമായാണ് ഇവിടെ അരുണാചലേശ്വരനെ ആരാധിക്കുന്നത്.

PC:rajaraman sundaram8

കാളഹസ്തി ക്ഷേത്രം

കാളഹസ്തി ക്ഷേത്രം

വായൂ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണ് ആന്ധ്രാ പ്രദേശിലെ കാളഹസ്തി ക്ഷേത്രം. ശൈവവിശ്വാസികളുടെ ഇടയില്‍ ഏറെ പ്രസിദ്ധമാണിത്. തിരുപ്പതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രം സ്വര്‍ണ്ണമുഖി നദിയുടെ തീരത്താണുള്ളത്, ഭൂമിയിൽ രാഹുകേതുക്കളുടെ ആസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ശ്രീ കാളഹസ്തി. ദക്ഷിണ കാശി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ശ്രീകാളഹസ്തീശ്വരന്‍ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.
PC:Kalyan Kumar

ചിലന്തിയും നാഗവും ആനയും

ചിലന്തിയും നാഗവും ആനയും

ശ്രീകാളഹസ്തി ക്ഷേത്രത്തിനു ആ പേരു കിട്ടിയതിനു പിന്നിലൊരു കഥയുണ്ട്. . ശ്രീ എന്നാൽ ചിലന്തിയും കാള എന്നാൽ സർപ്പവും ഹസ്തി എന്നാൽ ആനയും എന്നാണ് അർഥം. ശ്രീ (ചിലന്തി), കാള(സര്‍പ്പം), ഹസ്തി(ആന) എന്നീ മൂന്നു ജീവികള്‍ ഇവിടെ ശിവനെ പ്രാര്‍ഥിച്ച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചു എന്നാണ് വിശ്വാസം.

PC:Borayin Maitreya Larios

ഏകാംബരേശ്വര ക്ഷേത്രം

ഏകാംബരേശ്വര ക്ഷേത്രം

പഞ്ചഭൂതങ്ങളില്‍ ഭൂമിയെ ആരാധിക്കുന്ന ന്ന ക്ഷേത്രമാണ് കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രം. തിരുവണ്ണാമലയില്‍ നിന്നും ഏകദേശം 125 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. കാഞ്ചീപുരത്തെ പ്രധാന ക്ഷേത്രമായ ഇത് 23 ഏക്കര്‍ സ്ഥലത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. .ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും ഉയരമേറിയ ഗോപുരങ്ങളിലൊന്ന് ഏകാംബര ക്ഷേത്രത്തിന്‍റേതാണ്.
PC:Krishna Chaitanya Chandolu

പാര്‍വ്വതി ദേവിക്ക് കോവിലില്ല!

പാര്‍വ്വതി ദേവിക്ക് കോവിലില്ല!

വിജയനഗര രാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. ഏകാംബരേശ്വർന്റെ അർധാംഗിയാണ് . കാമാക്ഷി അമ്മൻ കോവിലിലെ ദേവി എന്നു വിശ്വസിക്കപ്പെടുന്നതിനാല്‍ ഇവിടെ ദേവിക്ക് പ്രത്യേകം ശ്രീകോവിവില്ല.

PC:Hiroki Ogawa

ചിദംബരം ക്ഷേത്രം

ചിദംബരം ക്ഷേത്രം

ആകാശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചഭൂത ക്ഷേത്രമാണ് ചിദംബരത്തെ ചിദംബരം ക്ഷേത്രം. തിള്ളൈ നടരാജ ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്. ചിദംബര രഹസ്യമെന്നാണ് ഇവിടുത്തെ പ്രതിഷ്ഠ അറിപ്പെടുന്നത്. നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് പേരുകേട്ട ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്. ഈശ്വര സങ്കല്പം ശൂന്യമാണ്. എവിടെയും ദൈവമുണ്ട് എന്ന വിശ്വാസമാണ് ഇതിന് അടിസ്ഥാനം. മൂന്ന് ലോകങ്ങളുടെയും മധ്യത്തില്‍ തില്ലൈ മരങ്ങളുടെ നടുക്കായി സാക്ഷാല്‍ ശിവന്‍ ആനന്ദനടമാടുന്നുവെന്നാണ് വിശ്വാസം.

PC:Matthew T Rader

ഐതിഹ്യവും കഥകളും ചേരുന്ന ഇടങ്ങള്‍.. വിശ്വസിച്ചേ മതിയാവൂ ഈ ക്ഷേത്രങ്ങളെഐതിഹ്യവും കഥകളും ചേരുന്ന ഇടങ്ങള്‍.. വിശ്വസിച്ചേ മതിയാവൂ ഈ ക്ഷേത്രങ്ങളെ

ശ്രീയന്ത്ര മഹാ മേരു ക്ഷേത്രം: സങ്കീര്‍ണ്ണമായ കണക്കുകൂട്ടലില്‍ പൂര്‍ണ്ണമായ ക്ഷേത്രം, ലോകത്തൊന്നു മാത്രംശ്രീയന്ത്ര മഹാ മേരു ക്ഷേത്രം: സങ്കീര്‍ണ്ണമായ കണക്കുകൂട്ടലില്‍ പൂര്‍ണ്ണമായ ക്ഷേത്രം, ലോകത്തൊന്നു മാത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X