Search
  • Follow NativePlanet
Share
» »പഞ്ചരംഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം

പഞ്ചരംഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം

By Maneesh

വിഷ്ണു രംഗനാഥനായി ആരാധിക്കപ്പെടുന്ന, കാവേരി തീരത്തെ അഞ്ച് ക്ഷേത്രങ്ങളാണ് പഞ്ചരംഗ ക്ഷേത്രങ്ങള്‍ എന്ന് അറിയപ്പെടുന്നത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായാണ് പഞ്ചരംഗ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കര്‍ണാടകയിലെ ശ്രീരംഗപട്ടണയില്‍ സ്ഥിതി ചെയ്യുന്ന ശ്രീരംഗനാഥ സ്വാമി ക്ഷേത്രമാണ് പഞ്ചരംഗ ക്ഷേത്രങ്ങളില്‍ പ്രശസ്തമായത്. പഞ്ചരംഗ ക്ഷേത്രങ്ങളുടെ കിടപ്പനുസരിച്ച് കാവേരി തീരത്തെ ആദ്യ രംഗനാഥ ക്ഷേത്രമാണ് ഇത്. അതിനാല്‍ ഈ ക്ഷേത്രം ആദിരംഗ ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. പഞ്ചരംഗ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര നടത്താം. ഒറ്റ യാത്രയില്‍ എല്ലാ ക്ഷേത്രങ്ങളിലൂടെയും സഞ്ചാരം നടത്താനാവുന്ന പഞ്ചരംഗ ക്ഷേത്രങ്ങളിലെ ഒരോരോ ക്ഷേത്രങ്ങളിലായും ദര്‍ശനം നടത്താവുന്നതാണ്.

ശ്രീരംഗം

പഞ്ചരംഗ ക്ഷേത്രങ്ങളിൽ ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീരംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം. തമിഴ്നാട്ടിൽ കാവേരി നദിയുടെ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തെക്കേ ഇന്ത്യയിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ക്ഷേത്രമായ ഈ ക്ഷേത്രം പ്രകൃതിഷോഭങ്ങളേയും വൈദേശിക ആക്രമണങ്ങളേയും അതി ജീവിച്ച ക്ഷേത്രങ്ങളിൽ ഒന്നാണ്. തിരുച്ചിറപ്പള്ളിക്ക് അടുത്തായാണ് ശ്രീരംഗം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരി വഴിയും ശ്രീരംഗത്തിൽ എത്തിച്ചേരാം.

കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപായ ശ്രീരംഗത്തേക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Melanie M കൂടുതൽ ചിത്രങ്ങൾ

ശ്രീരംഗപട്ടണം

പഞ്ചരംഗ ക്ഷേത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീരംഗപട്ടണയിലെ ശ്രീരംഗനാഥ ക്ഷേത്രം. കരിങ്കല്ലില്‍ തീര്‍ക്കപ്പെട്ടതാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിഷ്ട. ശ്രീ രംഗനാഥസ്വാമിയായി അനന്തശായീ രൂപത്തില്‍ മന്ദഹസിച്ചുകൊണ്ട് മഹാവിഷ്ണു ഇവിടെ നിലകൊള്ളുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള 24 തൂണുകളിലായി മഹാവിഷ്ണുവിന്റെ 24 രൂപങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. ശ്രീനിവാസന്റെയും പഞ്ചമുഖ ആഞ്ജനേയന്റെയും ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ ഉള്‍ച്ചുമരുകളിലായി ചിത്രീകരിച്ചിരിക്കുന്നതായും കാണാം. കര്‍ണാടകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ക്ഷേത്രമായാണ് ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം കണക്കാക്കപ്പെടുന്നത്.

ലക്ഷദീപോത്സവ എന്ന് വിളിക്കപ്പെടുന്ന സംക്രാന്തിനാളിലെ പ്രധാന ഉത്സവത്തിനാണ് രംഗനാഥ സ്വാമിയെ കാണാന്‍ ഭക്തര്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരാറുളളത്. വര്‍ഷം മുഴുവനും ഇവിടെ സന്ദര്‍ശനം സാധ്യമാണ്. രാവിലെ എട്ട് മുതല്‍ ഒമ്പതര വരെയും വൈകുന്നേരം ഏഴ് മുതല്‍ എട്ടുമണിവരെയുമാണ് പൂജാസമയങ്ങള്‍.

Photo Courtesy: Adam Jones Adam63 കൂടുതൽ ചിത്രങ്ങൾ

കാവേരി നദിയിലെ ഒരു ദ്വീപ് ആയ ശ്രീരംഗപട്ടണയേക്കുറിച്ച് കൂടുതൽ വായിക്കാം

ശ്രീരംഗപട്ടണയിലേക്ക് യാത്ര പോകാംശ്രീരംഗപട്ടണയിലേക്ക് യാത്ര പോകാം

മയിലാടുതുറ

രംഗനാഥനായി വിഷ്ണു ആരാധിക്കപ്പെടുന്ന പഞ്ചരംഗ ക്ഷേത്രങ്ങളിൽ ഒന്നാണ് മയിലാടുതുറയിൽ കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പരിമള രംഗനാഥസ്വാമി ക്ഷേത്രം. വൈഷ്ണവ കവിയായിരുന്ന അല്‍വാറുടെ കൃതികളില്‍ കാണുന്ന ദിവ്യദേശം എന്നറിയപ്പെടുന്ന 108 വിഷ്ണു ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ ക്ഷേത്രം. 12 അടി ഉയരത്തിലുള്ള പച്ചനിറത്തിലുള്ള കല്ലില്‍ തീര്‍ത്തതാണ് ഇവിടുത്തെ വിഷ്ണുവിഗ്രഹം. രംഗനാഥസ്വാമിയുടെ പത്‌നിയായ പരിമള രംഗനായകി, ചന്ദ്ര ശാപ വിമോചനവല്ലി, പുണ്ഡരീകവല്ലി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ദേവത ഇവിടെ വച്ചാണ് ചന്ദ്രന് ശാപമോക്ഷം നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെയാണത്രേ ചന്ദ്ര ശാപ വിമനോചനവല്ലിയെന്ന പേരില്‍ ദേവി അറിയപ്പെടാന്‍ തുടങ്ങിയത്.

Photo Courtesy: Krishna Kumar Subramanian

മയിലാടുതുറയിലേക്ക് യാത്ര പോകാം

കുംഭകോണം

പഞ്ചരംഗ ക്ഷേത്രങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ കുംഭകോണത്താണ്. കുംഭകോണത്തെ ശാരംഗപാണി ക്ഷേത്രമാണ് വിഷ്ണുവിനെ രംഗനാഥനായി ആരധിക്കപ്പെടുന്ന ക്ഷേത്രം. കുംഭകോണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ യാത്രചെയ്താല്‍ ഈ ക്ഷേത്രത്തിലെത്താം. ഹൈന്ദവ വിശ്വാസപ്രകാരം പറയുന്ന 108 ദിവ്യദേശങ്ങളില്‍ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള വളരെ പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 147 അടി ഉയരമുള്ള ഒരു ഗോപുരമാണ് ക്ഷേത്രത്തിലെ ഏറ്റവും മനോഹരമായ കാഴ്ച. അനന്തശയനം രൂപത്തിലാണ് ഇവിടുത്തെ വിഷ്ണു പ്രതിഷ്ഠ. ദേവി കോമളവല്ലിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.

/kumbakonam/photos/4531/

Photo Courtesy: Ssriram mt കൂടുതൽ ചിത്രങ്ങൾ

കുംഭകോണം എന്ന ക്ഷേത്ര നഗരത്തേക്കുറിച്ച് വായിക്കാം

ശ്രീ അപ്പക്കുടത്താൻ പെരുമാൾ ക്ഷേത്രം

തമിഴ്നാട്ടിലെ കൊള്ളിടത്തിൽ നിന്ന് ഏകദേശം നാലുകിലോമീറ്റർ അകലെ കാവേരി നദിയുടെ തീരത്തായാണ് ശ്രീ അപ്പക്കുടത്താൻ പെരുമാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണു രംഗനാനായി ആരധിക്കപ്പെടുന്ന ഈ ക്ഷേത്രം പഞ്ചരംഗ ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രമാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X