Search
  • Follow NativePlanet
Share
» »തേക്കടിയിൽ നിന്നും 5 കിമീ...ഇവിടം സ്വര്‍ഗ്ഗമാണ്!!

തേക്കടിയിൽ നിന്നും 5 കിമീ...ഇവിടം സ്വര്‍ഗ്ഗമാണ്!!

ഒറ്റ നോട്ടത്തിൽ തന്നെ ചങ്കിൽ കയറിക്കൂടുന്ന ഒരിടമാണ് തേക്കടിക്ക് തൊട്ടടുത്തു കിടക്കുന്ന പാണ്ടിക്കുഴി.

തേക്കടിയെക്കുറിച്ച് കേൾക്കാത്ത സഞ്ചാരികൾ കാണില്ല. ആനക്കൂട്ടങ്ങളും പെരിയാറും കടുവകളും ബോട്ടിങ്ങും ഒക്കെയായി കാഴ്ചകളുടെ ഒരു സാഗരമാണ് ഇവിടെയുള്ളത്... എന്നാൽ ഇതൊക്കെ തേക്കടിയിലെ സ്ഥിരം കാഴ്ചകൾ മാത്രമാണ്. കണ്ടു മടുത്ത ഈ ഇടങ്ങളിൽ നിന്നും മാറി ഇവിടെ തൊട്ടടുത്തുള്ള ഒരു നാട്ടിലേക്ക് പോയാലോ... കേരളാ-തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന പാണ്ടിക്കുഴി എന്ന ഗ്രാമമാണ് തേക്കടിയുടെ പുതിയ ആകർഷണം. കിടിലൻ കാഴ്ചകളും വ്യൂ പോയിന്‍റും വെള്ളച്ചാട്ടവും ഒക്കെയായി മനംകുളിർപ്പിക്കുന്ന കാഴ്ചകളുള്ള പാണ്ടിക്കുഴിയുടെ വിശേഷങ്ങളിലേക്ക്!!

പാണ്ടിക്കുഴി

പാണ്ടിക്കുഴി

ഒറ്റ നോട്ടത്തിൽ തന്നെ ചങ്കിൽ കയറിക്കൂടുന്ന ഒരിടമാണ് തേക്കടിക്ക് തൊട്ടടുത്തു കിടക്കുന്ന പാണ്ടിക്കുഴി. സഞ്ചാരികൾ ഒത്തിരിയൊന്നും എത്തിയിട്ടില്ലെങ്കിലും ഒരിക്കൽ വന്നുപോയാൽ പിന്നെയും പിന്നെയും വരാൻ തോന്നിപ്പിക്കുന്ന ഇടമാണിത്.

PC:sabareesh kkanan

തമിഴ്നാടൻ കാഴ്ചകൾ

തമിഴ്നാടൻ കാഴ്ചകൾ

തമിഴ്നാട് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടുത്തെ കാഴ്ചകൾക്കെല്ലാം ഒരു തമിഴ് മണമായിരിക്കും. തമിഴ്നാട്ടിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കൂടുതലും കാണുവാൻ സാധിക്കുക.

PC:Vinayaraj

ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ടയിടം

ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ടയിടം

കാഴ്ചകള്‍ ക്യാമറയിൽ പകർത്തുവാൻ പറ്റിയ ഒരിടമാണിത്. അതിമനോഹരമായ ഈ നാടിന്‌‍റെ ഭൂപ്രകൃതി ഫ്രെയിമിലാക്കുകയാണ് ഇവിടെ എത്തുന്ന ഫോട്ടോഗ്രാഫർമാരുടെ ലക്ഷ്യം. എത്ര പകർത്തിയാലും തീരാത്ത കാഴ്ചകൾ ഇവിടെയുണ്ട്. മലമുകളിൽ നിന്നുള്ള പ്രകൃതി ദൃശ്യങ്ങളാണ് ഏറ്റവും ആകർഷകമായത്.

PC:ShveataMishra

ട്രക്കിങ്ങിനു പോകാം

ട്രക്കിങ്ങിനു പോകാം

ക്യാമറ കാഴ്ചകൾ കഴിഞ്ഞാൽ ട്രക്കിങ്ങിൽ താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നത്. തേക്കടിയുടെ വ്യത്യസ്തമായ കാഴ്ചകൾ കാണുവാൻ താല്പര്യമുള്ളവരെ ആകർഷിക്കുന്നതാണ് ഇവിടുത്തെ ട്രക്കിങ്ങ്. അടിവാരത്തിലെ കാഴ്ചകളും മലമുകളിലെ അനുഭവങ്ങളും ഒക്കെയായി എന്നും ഓർമ്മയിൽ വയ്ക്കുവാൻ കഴിയുന്ന ഒന്നായിരിക്കും ഇവിടെ നടത്തുന്ന ട്രക്കിങ്ങ് എന്നതിൽ സംശയമില്ല.

PC:Pranav Chaithanya.S

പാണ്ടിക്കുഴി വെള്ളച്ചാട്ടം

പാണ്ടിക്കുഴി വെള്ളച്ചാട്ടം

പാണ്ടിക്കുഴിയിലെ കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇവിടുത്തെ വെള്ളച്ചാട്ടം. 1200 അടി മുകളിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇവിടെ എത്തുന്ന സഞ്ചാരികളുടെ ഇഷ്ട ഇടവും കൂടിയാണ്.

PC:Ben3john

ജൈവവൈവിധ്യം

ജൈവവൈവിധ്യം

പാണ്ടിക്കുഴിയുടെ എടത്തു പറയേണ്ടുന്ന പ്രത്യേകതകളിലൊന്ന് ഇവിടുത്തെ ജീവജാലങ്ങളുടെ വൈവിധ്യമാണ്. എവിടെ നോക്കിയാലും പച്ചപ്പ് മാത്രം കാണുന്ന ഇവിടെ അത്രയധികം ജൈവവൈവിധ്യമുണ്ട്.

PC:Ben3john

തീരാത്ത കാഴ്ചകൾ

തീരാത്ത കാഴ്ചകൾ

വ്യത്യസ്തമായ സംസ്കാരമുള്ള, നഗരത്തിന്റെ തിരക്കുകൾ ഇനിയും ബാധിച്ചു തുടങ്ങിയിട്ടില്ലാത്ത നാടാണ് പാണ്ടിക്കുഴി. തിരക്കില്ലാതെ നീങ്ങുന്ന നാട്ടുകാരും ചെറിയ ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും ഒക്കെ ഇവിടെ കാണാം. ഇടുക്കിയിൽ അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഇവിടം തീർച്ചയായും പരിഗണിക്കാവുന്ന ഒരിടം കൂടിയാണ്.

PC:Shaji0508

ചെല്ലാർകോവിൽ

ചെല്ലാർകോവിൽ

പാണ്ടിക്കുഴിക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ഗ്രാമാമണ് ചെല്ലാർകോവിൽ. ചെല്ലാർകോവിലെന്ന വെള്ളച്ചാട്ടത്തിന്റെ പേരിൽ നിന്നുമാണ് ഗ്രാമത്തിന് പേരു ലഭിക്കുന്നത്. കേരളത്തില്‍ നിന്നുത്ഭവിച്ച് തമിഴ്‌നാട്ടില്‍ അവസാനിക്കുന്നു എന്നതാണ് ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഈ പതിക്കുന്ന വെള്ളം തമിഴ്‌നാട്ടില്‍ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.മൂന്നാര്‍-കുമളി ഹൈവേയില്‍ നിന്നും അണക്കര റോഡ് വഴി തിരിഞ്ഞാണ് ചെല്ലാര്‍കോവിലിലെത്തുന്നത്. കോട്ടയത്തു നിന്നും 109 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

PC:VikiUNITED

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ പോയാലും സൂപ്പറ്‍ ആണെങ്കിലും സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടെ എത്താൻ കൂടുതലും യോജിച്ചത്. രാവിലെ മുതൽ വൈകിട്ട് വരെ കണ്ടു നടക്കുവാനുള്ള കാഴ്ചകൾ ഇവിടെ ഉള്ളതിനാൽ സമയം കളയുവാൻ മറ്റു വഴികൾ ആലോചിക്കേണ്ടി വരില്ല.

PC:Ziegler175

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തേക്കടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ചെല്ലാർ കോവിലിനും തമിഴ്നാട് അതിർത്തിക്കും ഇടയിലായാണ് പാണ്ടിക്കുഴി സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തേനിയാണ്. തേനിയിൽ നിന്നും 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മധുര എയർപോർട്ടാണ് അടുത്തുള്ള വിമാനത്താവളം. 140 കിലോമീറ്ററാണ് വിമാനത്താവളത്തിൽ നിന്നും ഇവിടേക്കുള്ള ദൂരം.
കുമളിയിൽ നിന്നും ഇവിടേക്ക് 4 കിലോമീറ്ററേയുള്ളൂ.

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!! ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

ഈ സ്ഥലങ്ങൾ ഇപ്പോൾ കണ്ടില്ലെങ്കിൽ പിന്നെപ്പോഴാ? ഈ സ്ഥലങ്ങൾ ഇപ്പോൾ കണ്ടില്ലെങ്കിൽ പിന്നെപ്പോഴാ?

സോളോ റൈഡിന് ലഡാക്കിനേക്കാളും ബെസ്റ്റാ കേരളത്തിലെ ഈ സ്ഥലങ്ങൾ!! സോളോ റൈഡിന് ലഡാക്കിനേക്കാളും ബെസ്റ്റാ കേരളത്തിലെ ഈ സ്ഥലങ്ങൾ!!


കേരളത്തിൽ ഏറ്റവും അധികം സഞ്ചാരികൾ തേടിയെത്തുന്ന ഇവിടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X