Search
  • Follow NativePlanet
Share
» »134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന പാംഗോങ് തടാകം!

134 കിലോമീറ്റര്‍ നീളമുള്ള, മീനുകളില്ലാത്ത, നിറം മാറുന്ന പാംഗോങ് തടാകം!

ത്രീ ഇഡിയറ്റ്സ് എന്ന ഗംഭീര ബോളിവുഡ് സിനിമ കണ്ടവരാരും അതിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ മറക്കാനിടയില്ല, സ്വര്‍ഗ്ഗ തുല്യമായ ഒരിടത്തേയ്ക്ക് ഒരു വധുവിന്‍റെ വേഷത്തില്‍ കരീനാ കപൂര്‍ സ്കൂട്ടര്‍ ഓ‌ടിച്ചു വരുന്ന രംഗം അത്ര പെട്ടന്നൊന്നും മറക്കുവാന്‍ സാധിക്കില്ല. അത്രയും മനോഹരമായ ഒരിടമൊക്കെയുണ്ടോ എന്നു ചിന്തിക്കാത്തവര്‍ കാണില്ല. സിനിമയേക്കാളും പ്രസിദ്ധമായ ഈ ഇടമാണ് പാങ്കോങ് തടാകം. ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന ഈ തടാകം ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ പ്രദേശമാണ്. സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ കയറിക്കൂടിയിരിക്കുന്ന ഇവിടം നീലത്തടാകമെന്ന പേരിലാണ് പ്രസിദ്ധമായിരിക്കുന്നത്.

 13,900 അടി ഉയരത്തില്‍

13,900 അടി ഉയരത്തില്‍

‌ഹിമാലയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലായാണ് പാൻഗോങ് തടാകം
തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 13,900 അ‌‌ടി ഉയരത്തിലായാണ് തടാകമുള്ളത്. അതായത് 4350 മീറ്റര്‍ ഉയരത്തിലെ തടാകം.

തര്‍ക്ക വീരന്‍

തര്‍ക്ക വീരന്‍

ഇന്ത്യയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തടാകമായതിനാല്‍ മിക്കപ്പോഴും അതിര്‍ത്തി സംബന്ധമായ വിഷയങ്ങളില്‍ പ്രധാനിയായി പാൻഗോങ് തടാകം എത്താറുണ്ട്. ആകെ 134 കിലോമീറ്റര്‍ നീളത്തിലാണ് തടാകമുള്ളത്. അതില്‍ 60 ശതമാനം ഭാഗവും ചൈനയിലാണുള്ളത്. അതായത് 35 കിലോമീറ്റര്‍ ഇന്ത്യയിലും ബാക്കി വരുന്ന 90 കിലോമീറ്റര്‍ ദൂരം ചൈനയിലുമാണ് എന്ന് സാരം. അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ തര്‍ക്കഭൂമിയായും ഇത് കരുതപ്പെടുന്നു.

പച്ചയും നീലയും ചുവപ്പും

പച്ചയും നീലയും ചുവപ്പും


മുന്‍പ് പറഞ്ഞതുപോലെ പ്രത്യേകതകള്‍ ഒരുപാ‌ടുണ്ട് ഈ തടാകത്തിന്. ഇ‌ടയ്ക്കിടെ നിറം മാറുന്ന തടാകം കൂടിയാണിത്. പച്ചയും നീലയും മാത്രമല്ല, ചില സമയങ്ങളില്‍ തടാകത്തിന്‍റെ നിറം ചുവപ്പുമാകും.

ഉപ്പുവെള്ളം

ഉപ്പുവെള്ളം


കടലിനോട് ചേര്‍ന്നല്ല, സമുദ്രനിരപ്പില്‍ നിന്നും 4000 മീറ്ററിലധികം ഉയരത്തിലുമാണ്. എന്നിട്ടും ഇവിടെയുള്ളത് ഉപ്പുവെള്ളമാണ്. ഉപ്പുവെള്ള തടാകങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകം കൂടിയാണ് പാന്‍ഗോങ് സോ തടാകം. ഉപ്പുവെള്ളമാണ് ഇവിടെയുള്ളതെങ്കിലും തണുപ്പുകാലമായാല്‍ ഇവിടുത്തെ വെള്ളം മുഴുവന്‍ കട്ടിയായി ഉറയുകയും ചെയ്യും.

പേരിനു പോലുമൊരു മീനില്ല

പേരിനു പോലുമൊരു മീനില്ല


മീനില്ലാത്ത തടാകമോ? അതിശയിക്കുവാന്‍ വരട്ടെ! ഉപ്പുവെള്ളമായതിനാവ്‍ ഇവിടെ മത്സ്യങ്ങള്‍ വളരില്ല. മീനുകള്‍ മാത്രമല്ല, മറ്റു ജലജീവികളേയോ സസ്യങ്ങളേയൊ ഇവി‌‌ടെ കാണുവാന്‍ സാധിക്കില്ല.

അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല

അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല


കടലിലേക്കോ പുഴയിലേക്കോ ഒഴുക്കില്ലാത്ത തടാകം കൂടിയാണിത്. വെള്ളത്തിന് ഒഴുക്കില്ലാതെ ഇവിയെ സ്ഥിരമായി നിലകൊള്ളുകയാണ് ചെയ്യുന്നത്.
PC:Safina dhiman

സിനിമകളില്‍

സിനിമകളില്‍

ത്രീ ഇഡിയറ്റ്സ് സിനിമയിലൂടെയാണ് ഇത്രയും പ്രശസ്തി പാന്‍ഗോങ് തടാകത്തിന് കൈവന്നത്. എന്നാല്‍ ഇതല്ലാതെ വേറേയും സിനിമകളിലും തടാകം മുഖം കാണിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയും മത്സരിച്ചഭിനയിച്ച ദില്‍സേയിലെ ഗാനരംഗത്തിലും ഷാരുഖിന്‍റെയും അനുഷ്കയുടെയും ചിത്രമായ ജസ് തക് ഹേ ജാനിലും ഈ തടാകത്തിന്‍റെ സൗന്ദര്യം കാണുവാന്‍ സാധിക്കും.

PC:Tascha007

ഐസ് സ്കേറ്റിങ്

ഐസ് സ്കേറ്റിങ്

മഞ്ഞുകാലത്ത് തടാകം തണുത്തുറഞ്ഞു കി‌ടക്കുമ്പോള്‍ സാഹസികരായ സഞ്ചാരികള്‍ ഐസ് സ്കേറ്റിങ്ങിനായി ഇവിടെ എത്താറുണ്ട്. വെള്ളം കട്ടിയായി കി‌‌ടക്കുന്നതിനാല്‍ സുഖത്തില്‍ സ്കേറ്റിങ് നടത്താം എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഈ സമയങ്ങളില്‍ ഫെസ്റ്റിവല്‍ തന്നെ നടത്താറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇതില്‍ പങ്കെടുക്കുവാനായി എത്തിച്ചേരുന്നു.
PC:Puneeta harjai

സ്പാങ്മിക് ഗ്രാമം വരെ‌

സ്പാങ്മിക് ഗ്രാമം വരെ‌

അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടേക്ക് അത്രയെളുപ്പത്തില്‍ കടക്കുവാന്‍ സാധിക്കില്ല. സ്പാങ്മിക് ഗ്രാമം വരെയാണ് സാധാരണ ഗതിയില്‍ പ്രവേശനം അനുവദിക്കുക. സഞ്ചാരികള്‍ തങ്ങളുടെ വിവരങ്ങളും വണ്ടിയുടെ വിശദാംങ്ങളും തിരിച്ചറിയില്‍ രേഖകളും നല്കി വേണം പാസ് സംഘടിപ്പിക്കുവാന്‍. ലേ- ലഡാക്ക് യാത്രയിലും ത‌ടാകത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാം.

സ്ത്രീകള്‍ക്കു വിലക്കുള്ള പൊതിഗൈ മലയുടെ രഹസ്യങ്ങള്‍സ്ത്രീകള്‍ക്കു വിലക്കുള്ള പൊതിഗൈ മലയുടെ രഹസ്യങ്ങള്‍

PC:Kashmir photographer

Read more about: lake himalaya ladakh leh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X