Search
  • Follow NativePlanet
Share
» » ഭൂപടത്തില്‍ ഇടം നേടാത്ത പാണിയേലി പോര്

ഭൂപടത്തില്‍ ഇടം നേടാത്ത പാണിയേലി പോര്

പ്രാദേശികമായും ആളുകള്‍ പറഞ്ഞും മാത്രം അറിയുന്ന ഇത്തരം സ്ഥലങ്ങളിലൊന്നാണ് പാണിയേലി പോര്.

By Elizabath

കേരളത്തിന്റെ വിനോദ സഞ്ചാരഭൂപടത്തില്‍ ഇടം നേടാന്‍ കഴിയാത്ത ഒരുപാട് ഇടങ്ങള്‍ നമുക്കു ചുറ്റമുണ്ട്. പ്രാദേശികമായും ആളുകള്‍ പറഞ്ഞും മാത്രം അറിയുന്ന ഇത്തരം സ്ഥലങ്ങളിലൊന്നാണ് പാണിയേലി പോര്.

കേരളത്തിലെ അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കംകേരളത്തിലെ അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

പേരു കേള്‍ക്കുമ്പോള്‍ ഇതെന്താണ് സ്ഥലം..ഇവിടെ എന്താണ് കാണാനുള്ളത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മനസ്സില്‍ വരിക സ്വാഭാവീകമാണ്.

കേരളത്തില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഒരു ഭൂപ്രകൃതിയുമായാണ് പാണിയേലി പോര് സഞ്ചാരികളെ കാത്തിരിക്കുന്നത്.

ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...!ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...!

പാണിയേലി പോര് എന്നാല്‍

പാണിയേലി പോര് എന്നാല്‍

പാറക്കൂട്ടങ്ങളില്‍ തട്ടിച്ചിതറി സ്വരമുണ്ടാക്കി ഒഴുകി വരുന്ന പെരിയാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് പാണിയേലി പോര് എന്ന് പേര് വന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്.

PC:Dvellakat

മലിനമാകാത്ത പെരിയാര്‍

മലിനമാകാത്ത പെരിയാര്‍

മലമുകളില്‍ നിന്നും ഒഴുകി വരുന്ന പെരിയാറാണ് പാണിയേലി പോരിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മാലിന്യങ്ങളൊന്നുമില്ലാതെ കല്ലുകളില്‍ തട്ടിച്ചിതറി എത്തുന്ന പെരിയാറിന്റെ സുന്ദരമുഖമാണ് പാണിയേലിയില്‍ കാണാന്‍ കഴിയുക.

PC:Challiyan

കാടിനുള്ളിലൂടെ

കാടിനുള്ളിലൂടെ

പോരിനുള്ളിലൂടെ പുഴയിലേക്കുള്ള വഴി കാടുമൂടിയതാണ്. കാട് എന്നു പറഞ്ഞാല്‍ പോര..ചെറിയൊരു വനം എന്നു തന്നെ പറയേണ്ടിവരും. ആദ്യം ശാന്തമായി ഒഴുകുന്ന പുഴ നമ്മെ ആകര്‍ഷിക്കുമെങ്കിലും മുന്നോട്ടുള്ള നടത്തത്തിന്റെ ശക്തി കൂടുന്തോറും പുഴയുടെ ശബ്ദവും കൂടുന്നത് കേള്‍ക്കാം.

PC:Shijan Kaakkara

അപൂര്‍വ്വ അനുഭവം

അപൂര്‍വ്വ അനുഭവം

മറ്റൊരിടത്തും കിട്ടാത്ത പ്രത്യേകമായ ഒരു യാത്രയാണ് പാണിയേലി പോരിന്റെ പ്രധാന ആകര്‍ഷണം. പെരിയാറിന്റെ സൗന്ദര്യം മാത്രമല്ല ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. വെള്ളച്ചാട്ടങ്ങളും തുരുത്തുകളും പാറക്കൂട്ടങ്ങളും കാടിന്റെ സൗന്ദര്യവും കൂടാതെ പാണിയേലി പോരിന്റെ മാത്രം പ്രത്യേകതയായ കല്ലോടികുഴികളുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

PC:Joshypj

ജീവന്‍ പണയം വെച്ച്

ജീവന്‍ പണയം വെച്ച്

പോരിലൂടെ നദിയുടെ അക്കരെ കടക്കാന്‍ ശ്രമിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. പാറക്കൂട്ടത്തിനു മുകളിലൂടെ പോകുന്ന വെള്ളം മാത്രമല്ല അപകടകാരിയുള്ളത്. പാറയില്‍ കാണപ്പെടുന്ന പ്രത്യേകതരം കുഴികളും വഴുവഴുക്കലുമാണ്.

PC:Joshypj

കല്ലാടിക്കുഴികള്‍

കല്ലാടിക്കുഴികള്‍

പാണിയേലി പോരില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതയാണ് ഇവിടുത്തെ കല്ലാടിക്കുഴികള്‍.പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ കല്ലുകള്‍കൊണ്ടു രൂപംകൊണ്ടതാണീ കുഴികള്‍. ശക്തമായ ഒഴുക്കില്‍ പാറയുടെ മുകളില്‍ വീഴുന്ന കല്ലുകള്‍ തിരിഞ്ഞു തിരിഞ്ഞ് കുഴി രൂപപ്പെടുകയും പിന്നീട് അതിനകത്തുപെട്ടുപോകുന്ന കല്ലുകള്‍ ഉള്ളില്‍ കിടന്നാടിയായി കുഴി വലുതാവുകയും ചെയ്യുമത്രെ. അങ്ങനെ രൂപം കൊള്ളുന്നതാണ് കല്ലാടിക്കുഴികള്‍.

PC:Dvellakat

മുന്നറിയിപ്പില്ലാത്ത അപകടം

മുന്നറിയിപ്പില്ലാത്ത അപകടം

നിരവധി പേര്‍ ഇവിടെ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. അശ്രദ്ധമായുള്ള സഞ്ചാരവും പാറകളിലെ വഴുക്കലും അടിയൊഴുക്കും കൂടാതെ കല്ലാടിക്കുഴികളില്‍ പെട്ടും ധാരാളമാളുകള്‍ മരണപ്പെട്ടിട്ടുണ്ട്. പാണിയേലിപ്പോരില്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതാണ്. കൂടാതെ മുന്നറിയിപ്പില്ലാതെ ഭൂതത്താന്‍കെട്ട് അണക്കെട്ട് തുറന്നുവിടുന്നതിനാല്‍ പെട്ടന്ന നദിയിലെ ജലനിരപ്പ് ഉയരും. അതിനാല്‍ കൃത്യമായ മുന്‍കരുതലുകളെടുത്തിട്ടുവേണം ഇവിടേക്ക് വരാന്‍.

PC:Dvellakat

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുള്ള വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിനു സമീപമാണ് പാണിയേലി പോര് സ്ഥിതി ചെയ്യുന്നത്. കുറുപ്പംപടി, മനയ്ക്കപ്പടി,വേങ്ങൂര്‍,കൊമ്പനാട്, ക്രാരിയേലി തെക്കേക്കവല എന്നീ റൂട്ടിലൂടെയാണ് എത്തേണ്ടത്.

Read more about: water fall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X