Search
  • Follow NativePlanet
Share
» »ധ്യാനഭാവത്തിലുള്ള ശിവനെ ആരാധിക്കുന്ന പറമ്പന്തളി ക്ഷേത്രം

ധ്യാനഭാവത്തിലുള്ള ശിവനെ ആരാധിക്കുന്ന പറമ്പന്തളി ക്ഷേത്രം

തൃശൂരുകാർക്ക് വടക്കുംനാഥ ക്ഷേത്രത്തോടും കൂടൽമാണിക്യം ക്ഷേത്രത്തോടുമൊപ്പം തന്നെ പ്രാധാന്യമുള്ള പറമ്പന്തളി മഹാദേവ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

ഐതിഹ്യങ്ങൾ കൊണ്ടും വിശ്വാസികളുടെ മനസ്സിൽ കയറിക്കൂടിയ ക്ഷേത്രങ്ങൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. അത്തരത്തിൽ തൃശൂരുകാരുടെ മാത്രമല്ല, എല്ലാ ശിവ ഭക്തരുടെയും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് 108 ശിവാലയങ്ങളിലൊന്നായി വിശ്വസിക്കപ്പെടുന്ന തൃശൂർ ചാവക്കാടിന് സമീപത്തുള്ള പറമ്പന്തളി മഹാദേവ ക്ഷേത്രം. എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളും കഥകളുമാണ് ഇവിടേക്ക് വിശ്വാസികളെ ആകർഷിക്കുന്നത്. തൃശൂരുകാർക്ക് വടക്കുംനാഥ ക്ഷേത്രത്തോടും കൂടൽമാണിക്യം ക്ഷേത്രത്തോടുമൊപ്പം തന്നെ പ്രാധാന്യമുള്ള പറമ്പന്തളി മഹാദേവ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

പറമ്പന്തളി മഹാദേവ ക്ഷേത്രം

പറമ്പന്തളി മഹാദേവ ക്ഷേത്രം

പരശുരാമൻ സ്ഥാപിച്ച 108 ശിവാലയങ്ങളിലൊന്നായി വിളങ്ങി നിൽക്കുന്ന പറമ്പന്തളി ക്ഷേത്രം ഏറെ പുരാതനമായ ഒരു ക്ഷേത്രമാണ്. മുല്ലശ്ശേരി എന്ന പ്രദേശത്തിന്റെ നാഥനായി ഇവിടുത്തെ ശിവനെ ആരാധിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്. മാടത്തിലപ്പനായാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. മുല്ലശ്ശേരി ക്ഷേത്രം എന്നുമിത് അറിയപ്പെടുന്നു.

PC:RajeshUnuppally

മാടത്തിലപ്പൻ

മാടത്തിലപ്പൻ

പറമ്പന്തളി ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് മാടത്തിലപ്പൻ. ഉയരത്തിലുള്ള ശ്രീകോവിലിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശിവനെയാണ് മാടത്തിലപ്പൻ എന്നു വിളിക്കുന്നത്. ഇവിടെ പറമ്പന്തളി ക്ഷേത്രത്തിലെ ശ്രീകോവിൽ ഏകദേശം 21 പടികൾ മുകളിലാണ്. ഇത് കയറിയാൽ മാത്രമേ ഇവിടെ ശ്രീകോവിലിൽ എത്തുവാൻ സാധിക്കൂ. ഒരു മരത്തോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് ഇത്. 21 പടി കയറി മുകളിലെത്തിയാൽ അവിടുന്നു വീണ്ടും ഉയരത്തിലാണ് ഇവിടെ ശിവലംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:RajeshUnuppally

ധ്യാനഭാവത്തിലുളള മഹാദേവൻ

ധ്യാനഭാവത്തിലുളള മഹാദേവൻ

അഞ്ചടി ഉയരത്തിലുള്ള മഹാദേവ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള ഈ ക്ഷേത്രം 900 വർഷങ്ങൾക്കു മുന്നേ പുനരുദ്ധാരണം നടത്തിയതിന്‍റെ ശിലാലിഖിതങ്ങൾ ഇന്നും ഈ ക്ഷേത്രത്തിൽ കാണാം. ഒരു കാലത്ത് 21 ബ്രാഹ്മണ തറവാടുകളുടെ കീഴിലായിരുന്നു. പിന്നീട് ഇത് ആഴ്വാഞ്ചേരി തബ്രാക്കളിലേക്ക് എത്തുകയായിരുന്നു. പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള സുബ്രഹ്മണ്യനും ഇവിടുത്തെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.

ഒറ്റരാത്രി കൊണ്ട് നിർമ്മിച്ച ക്ഷേത്രം

ഒറ്റരാത്രി കൊണ്ട് നിർമ്മിച്ച ക്ഷേത്രം

ക്ഷേത്രത്തിലെ തറയിൽ ഇന്നും വട്ടെഴുത്തുകൾ കാണാം. എന്നാൽ എന്താണ് ഇത് അര്‍ഥമാക്കുന്നതെന്ന് ചരിത്രകാരന്മാർക്ക് ഇതുവരെയും വായിച്ചു മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ക്ഷേത്ര നിർമ്മാണം മനുഷ്യരല്ലാ എന്നും ശിവന്റെ ഭൂതഗണങ്ങളാണ് നിർമ്മിച്ചതെന്നും വിശ്വാസമുണ്ട്. രാത്രി വന്ന ഭൂതത്താന്മാര്‌ നിർമ്മിച്ചതാണെന്നും പുലർച്ചെ കോഴി കൂവിയപ്പോൾ പണി നിർത്തി പോയി എന്നുമൊരു വിശ്വാസമുണ്ട്. നന്ദി ഇല്ലാത്ത ശിവ ക്ഷേത്രം എന്ന പ്രത്യേകതയും പറമ്പന്തളി ക്ഷേത്രത്തിനുണ്ട്.

ഉത്സവങ്ങൾ

ഉത്സവങ്ങൾ

ശിവന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമായതുകൊണ്ടു തന്നെ ശിവനുമായി ബന്ധപ്പെട്ട ദിവസങ്ങളെല്ലാം ഇവിടെ ആഘോഷിക്കുവാറുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധം ശിവരാത്രി തന്നെയാണ്.

പറമ്പന്തളി ഷഷ്ഠി

പറമ്പന്തളി ഷഷ്ഠി

സുബ്രഹ്മണ്യ സ്വാമിയുടെ ഉപപ്രതിഷ്ഠയുള്ളതിനാൽ തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി ഇവിടുത്തെ മറ്റൊരു പ്രധാന ആഘോഷമാണ്. അടുത്തെങ്ങും സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള ക്ഷേത്രമില്ലാത്തതും ഇവിടുത്തെ സുബ്രഹ്മണ്യന്‍റെ പ്രത്യേകതകളും ഇവിടുത്തെ ഷഷ്ഠി ആഘോഷങ്ങൾക്ക് കൂടുതൽ വിശ്വാസികളെ എത്തിക്കുന്നു. ശൂലം ധരിച്ചും പീലിക്കാവടികളും ഒക്കെയായി ആയിരങ്ങളെത്തുന്ന വലിയ ആഘോഷമാണ് ഷഷ്ഠി മഹോത്സവത്തിനുള്ളത്.
PC:Challiyan
https://commons.wikimedia.org/wiki/Category:Kavadi_in_Kerala?uselang=ml#/media/File:%E0%B4%95%E0%B4%BE%E0%B4%B5%E0%B4%9F%E0%B4%BF.JPG

എത്തിച്ചേരുവാൻ‌

എത്തിച്ചേരുവാൻ‌

തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്ത്
മുല്ലശ്ശേരിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 09 കിലോമീറ്ററും വടക്കും നാഥ ക്ഷേത്രത്തിൽ നിന്നും 22 കിലോമീറ്ററുമാണ് ഇവിടേക്ക് എത്തിച്ചേരുവാനുള്ള ദൂരം. കാഞ്ഞാണി വഴിയുള്ള ചാവക്കാട് ബസിൽ കയറി മുല്ലശ്ശേരിയിലിറങ്ങിയാൽ ക്ഷേത്രത്തിലെത്താം.

എലി ശല്യം മാറ്റിത്തരുന്ന ഗണപതി, കുടുംബകലഹം തീർക്കുന്ന മഹാദേവൻ,കണ്ണാടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന യക്ഷി..അപൂർവ്വം ഈ ക്ഷേത്രം!എലി ശല്യം മാറ്റിത്തരുന്ന ഗണപതി, കുടുംബകലഹം തീർക്കുന്ന മഹാദേവൻ,കണ്ണാടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന യക്ഷി..അപൂർവ്വം ഈ ക്ഷേത്രം!

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X