Search
  • Follow NativePlanet
Share
» »പറമ്പിക്കുളം തുറന്നു...കാ‌ടു കയറിക്കാണുവാന്‍ ‌ട്രക്കിങ് പാക്കേജുകള്‍

പറമ്പിക്കുളം തുറന്നു...കാ‌ടു കയറിക്കാണുവാന്‍ ‌ട്രക്കിങ് പാക്കേജുകള്‍

അവധിക്കാലം അവസാനിക്കുന്നതിനു മുന്നേ കുറച്ചു യാത്രകള്‍ കൂ‌ടി പോകുവാന്‍ സമയമുണ്ട്. എങ്കില്‍ അതിലൊന്ന് പറമ്പിക്കുളത്തേയ്ക്ക് ആയാലോ... പറമ്പിക്കുളമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലെത്തുന്ന കാടും ക‌ടുവകളും മാത്രമല്ല, ‌ട്രക്കിങ്ങും മറ്റു വന്യജീവികളും ‌ടെന്‍റിലെയും മരത്തിലെയും താമസവും ഒക്കെയായി ആസ്വദിക്കുവാന്‍ പറ്റിയ പറമ്പിക്കുളത്തെക്കുറിച്ചും ഇവിടെ ലഭ്യമായ ട്രക്കിങ്ങുകളെക്കുറിച്ചും വിശദമായി വായിക്കാം

പറമ്പിക്കുളം ക‌ടുവാ സങ്കേതം

പറമ്പിക്കുളം ക‌ടുവാ സങ്കേതം

കാടിന്‍റെ നിഗൂഢതകളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാ‌ടകങ്ങളില്‍ പറമ്പിക്കുളത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. കാടിനുള്ളിലെ വൈവിധ്യങ്ങള്‍ സഞ്ചാരികള്‍ക്കു മുന്നിലെത്തിക്കുന്ന ഇവിടം പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ആണ് വ്യാപിച്ചു കിടക്കുന്നത്. 285 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പറമ്പിക്കുളം 2010 ഫെബ്രുവരി 19-ന് കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.

PC:Suriyakumars

ട്രക്കിങ്ങുകള്‍

ട്രക്കിങ്ങുകള്‍

കാ‌ടുകളും യാത്രകളും ഇഷ്ടപ്പെ‌ടുന്ന സഞ്ചാരികളെ സംബന്ധിച്ചെ‌ടുത്തോളം നിരവധി സാധ്യതകളാണ് ഇവിടെയുള്ളത്. സഫാരി പ്രോഗ്രാം, ബാംബൂ റാഫ്റ്റിങ്, ട്രെക്ക്, ഡാം സന്ദര്‍ശനം, കാടിനുള്ളിലെ താമസം എന്നിങ്ങനെ നിരവധി കാര്യങ്ങള്ഡ ഈ യാത്രയില്‍ ഉള്‍പ്പെടുത്താം. പ്രകൃതിയെ അ‌‌ടുത്തുനിന്ന് പരിചയിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടേക്ക് വരാം.
PC:Firos AK
3.

കടുവാ സംരക്ഷണ കേന്ദ്രം

കടുവാ സംരക്ഷണ കേന്ദ്രം

രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കപ്പെ‌ടുന്ന കടുവാ സംരക്ഷണ കേന്ദ്രമാണ് ഇവി‌‌ടുത്തേത്. 100 ചതുരശ്ര കിലോമീറ്ററിനു 2.43 കടുവ എന്ന കണക്കില്‍ 35 കടുവകളെ ഇവിടെ കണ്ടെത്തിയി‌ട്ടുണ്ട്. വനംവകുപ്പിന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇവിടെയുണ്ട്.
PC:Frida Lannerström

എലിഫന്‍റ് സോങ് ട്രെക്കിങ് ട്രെയില്‍

എലിഫന്‍റ് സോങ് ട്രെക്കിങ് ട്രെയില്‍

കാ‌ടിനുള്ളിലെ ട്രക്കിങ്ങില്‍ ഒരു തുടക്കം ആഗ്രഹിക്കുന്നവര്‍ക്ക് യാത്ര ആരംഭിക്കുവാന്‍ പറ്റിയ സ്ഥലമാണ് എലിഫന്‍റ് സോങ് ട്രെക്കിങ് ട്രെയില്‍. ആറു കിലോമീറ്റര്‍ നടന്നുള്ള ഈ യാത്ര പശ്ചിമഘ‌ട്ടത്തിന്റെ ഭാഗത്തുകൂ‌ടിയാണ് കടന്നുപോകുന്നത്. ആനപ്പാടിയിൽ നിന്ന് ആരംഭിച്ച് ആനപ്പാടി ചെക്ക് പോസ്റ്റിൽ തിരിച്ചെത്തുന്ന വിധത്തിലാണിത് പ്ലാന്‍ ചെയ്തിരിക്കുന്നത്. കരിയൻഷോല നിത്യഹരിത വനത്തിലൂടെ കടന്നുപോകുന്ന യാത്രാനുഭവം ഈ ട്രക്കിങ്ങിന്റെ പ്രത്യേകതയാണ്.

PC:Abykurian274

ശ്രദ്ധിക്കുവാന്‍

ശ്രദ്ധിക്കുവാന്‍

സന്ദർശകർ രാവിലെ 09:00 ന് മുമ്പ് പറമ്പിക്കുളത്ത് റിപ്പോർട്ട് ചെയ്യണം, കൂടാതെ ഉച്ചകഴിഞ്ഞ് 01:00 ന് പരിപാടി പൂർത്തിയാക്കണം എന്നാണ് നിര്‍ദ്ദേശം. സാധാരണ ദിവസങ്ങളില്‍ 300 രൂപയും ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും 380 രൂപയുമാണ് നിരക്ക്.

PC:Firos AK

ബിയര്‍ പാത്ത് ട്രക്കിങ് ട്രെയില്‍

ബിയര്‍ പാത്ത് ട്രക്കിങ് ട്രെയില്‍

അത്യാവശ്യം ആയാസമുള്ള യാത്രയാണ് എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബിയര്‍ പാത്ത് ട്രക്കിങ് ട്രെയില്‍. ആനപ്പാടിയിൽ നിന്ന് ആരംഭിച്ച് നാലായിരം വഴി അന്തർസംസ്ഥാന അതിർത്തിയിൽ തൊട്ട് ആനപ്പാടിയിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ കീഴിൽ പരിശീലനം ലഭിച്ച രണ്ട് ആളുകള്‍ ഈ യാത്രയില്‍ നിങ്ങളെ സഹായിക്കും.

PC:Abykurian274

ഓര്‍മ്മിക്കാം

ഓര്‍മ്മിക്കാം

യാത്രാ ഗ്രൂപ്പില്‍ കുറഞ്ഞത് അഞ്ച് പേരും ഏറ്റവും കൂടിയത് പത്ത് പേരും ഉണ്ടായിരിക്കണം. സാധാരണ ദിവസങ്ങളില്‍ 300 രൂപയും ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും 380 രൂപയുമാണ് നിരക്ക്. ചെക്ക് പോസ്റ്റ് ക‌ടക്കുവാനുള്ള ചാര്‍ജ് വേറെ ഈടാക്കും.
PC:PP Yoonus

 പഗ്മാര്‍ക്ക് ‌ട്രക്കിങ് ട്രെയില്‍

പഗ്മാര്‍ക്ക് ‌ട്രക്കിങ് ട്രെയില്‍


12 കിലോമീറ്റര്‍ ട്രക്കിങ് ദൈര്‍ഘ്യമുള്ള ഇത് പറമ്പിക്കുളത്തെ താരതമ്യേന കഠിനമായ യാത്രകളില്‍ ഒന്നാണ്. ഫീൽഡ് ഫോറസ്റ്റ് സ്റ്റാഫ് നടത്തുന്ന ഫോറസ്റ്റ് പട്രോളിംഗ് അനുഭവിക്കുന്നതിന് പആഗ്രഹിക്കുന്ന പരിചയസമ്പന്നരായ ട്രെക്കർമാരെ ഉദ്ദേശിച്ചുള്ള യാത്രയാണിത്. പെരുവാരിയിൽ നിന്ന് ആരംഭിച്ച് മഞ്ചാടിപ്പള്ളം വഴി സഞ്ചരിച്ച് തൂണക്കടവിൽ ട്രെക്കിംഗ് പൂർത്തിയാക്കും

ശ്രദ്ധിക്കാം

ശ്രദ്ധിക്കാം

യാത്രാ ഗ്രൂപ്പില്‍ കുറഞ്ഞത് അഞ്ച് പേരും ഏറ്റവും കൂടിയത് പത്ത് പേരും ഉണ്ടായിരിക്കണം. സാധാരണ ദിവസങ്ങളില്‍ 720 രൂപയും ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും720 രൂപയുമാണ് നിരക്ക്. ചെക്ക് പോസ്റ്റ് ക‌ടക്കുവാനുള്ള ചാര്‍ജ് വേറെ ഈടാക്കും.

PC:Jaseem Hamza

 എ ഡേ ഇന്‍ പറമ്പിക്കുളം

എ ഡേ ഇന്‍ പറമ്പിക്കുളം

ഒറ്റപ്പകലില്‍ പറമ്പിക്കുളത്തെ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ വരുന്നവര്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയതാണ് എ ഡേ ഇന്‍ പറമ്പിക്കുളം. സഫാരി, ബാംബൂ റാഫ്റ്റിങ്, ട്രക്കിങ്, ഉച്ചഭക്ഷണം എന്നിവയാണ് ഇതില്‍ ഉള്‍പ്പെ‌ടുത്തിയിരിക്കുന്നത്. തൂണക്കടവ് അണക്കെട്ട്, കന്നിമര തേക്ക്, ഡാം വ്യൂ പോയിന്റ്, വാലി വ്യൂ പോയിന്റ്, പറമ്പിക്കുളം ഡാം, ട്രൈബൽ ഹെറിറ്റേജ് സെന്റർ, പറമ്പിക്കുളം, ആനപ്പാടി എന്നിവിടങ്ങളിലെ ഇക്കോ ഷോപ്പുകൾ എന്നിവയാണ് പ്രത്യേക ആകർഷണങ്ങൾ.

യാത്രാ ഗ്രൂപ്പില്‍ കുറഞ്ഞത് അഞ്ച് പേരും ഏറ്റവും കൂടിയത് പത്ത് പേരും ഉണ്ടായിരിക്കണം. സാധാരണ ദിവസങ്ങളില്‍ 970 രൂപയും ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും 970 രൂപയുമാണ് നിരക്ക്.

സഫാരിക്കും താമസത്തിനും ആയി എത്തുന്നവര്‍ നേരത്തെ ബുക്ക് ചെയ്തി‌ട്ടുവേണം എത്തുവാന്‍. www.parambikulam.org എന്ന സൈറ്റ് വഴി ബുക്കിങ് നടത്താം.
PC:Manikandancit26

കൈലാസ് മാനസരോവര്‍ യാത്ര 2022: വിശ്വാസങ്ങളും പരിക്രമണവും...ക‌ടന്നുപോകുന്ന ഇ‌ടങ്ങളിലൂ‌ടെകൈലാസ് മാനസരോവര്‍ യാത്ര 2022: വിശ്വാസങ്ങളും പരിക്രമണവും...ക‌ടന്നുപോകുന്ന ഇ‌ടങ്ങളിലൂ‌ടെ

ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!

Read more about: trekking travel packages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X