Search
  • Follow NativePlanet
Share
» »ബുദ്ധവിഹാരത്തിനു മുകളിലെ പൂന്തോട്ടം..കേട്ടിട്ടുണ്ടോ മാലാഖമാരുടെ ഈ വാസസ്ഥലത്തെക്കുറിച്ച്!!

ബുദ്ധവിഹാരത്തിനു മുകളിലെ പൂന്തോട്ടം..കേട്ടിട്ടുണ്ടോ മാലാഖമാരുടെ ഈ വാസസ്ഥലത്തെക്കുറിച്ച്!!

ദാൽ തടകാം അതിന്റെ ഭംഗി കൊണ്ടും കാഴ്ചകൾ കൊണ്ടുമാണ് ആളുകളെ ആകർഷിക്കുന്നതെങ്കിൽ പാരി മഹൽ അതിന്റെ ശാന്തതയാണ് പകർന്നു നല്കുന്നത്.

ഭൂമിയിലെ സ്വർഗ്ഗത്തിൽ മാലാഖമാർ വസിക്കുന്ന ഇടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കാശ്മീരിന്റെ വെനീസ് എന്നും കിഴക്കിന്റെ വെനീസ് എന്നുമൊക്കെ അറിയപ്പെടുന്ന ശ്രീനഗറിലാണ്
അപ്സരസുകളുടെ ഈ വാസസ്ഥലമുള്ളത്... കിഴക്കിന്റെ വെനീസായി അറിയപ്പെടുവാൻ വേണ്ട യോഗ്യതയെല്ലാമുള്ള ഇവിടെ കണ്ടുതീർക്കേണ്ട ഒരിടം തന്നെയാണ് പാരി മഹൽ. ദാൽ ലേക്കും മുഗൽ പൂന്തോട്ടങ്ങളും മനോഹരമായ വ്യൂ പോയിന്റുകളും ഒക്കെയുള്ള ഇവിടെ പാരി മഹൽ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. ദാൽ തടകാം അതിന്റെ ഭംഗി കൊണ്ടും കാഴ്ചകൾ കൊണ്ടുമാണ് ആളുകളെ ആകർഷിക്കുന്നതെങ്കിൽ പാരി മഹൽ അതിന്റെ ശാന്തതയാണ് പകർന്നു നല്കുന്നത്. കൂടുതൽ വിശേഷങ്ങൾ വായിക്കാം...

പാരി മഹൽ എന്ന അപ്സരസുകളുടെ വീട്

പാരി മഹൽ എന്ന അപ്സരസുകളുടെ വീട്

പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പാരിമഹൽ ആറു നിലകളിലായുള്ള ഒരു പൂന്തോട്ടമാണ്. ശ്രീനഗറിനെ ദർശനമാക്കി സഹർവാൻ മലനിരകളിൽ നിർമ്മിച്ച ഈ കൊട്ടാരം അപ്സരസുകളുടെ വീട് എന്നാണ് അറിയപ്പെടുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ നാടോടിക്കഥകളിലെയും മറ്റും ഇടങ്ങളോട് സാമ്യം തോന്നുന്നതിനാലാണ് ഇവിടം അപ്സരസുകളുടെ വീട് എന്നറിയപ്പെടുന്നത്. ക്യുന്റിലണ്‍ എന്നും ഇതറിയപ്പെടുന്നു..

PC:Basharat Alam Shah

പഴമയുടെ കഥപറയുന്ന ഇടം

പഴമയുടെ കഥപറയുന്ന ഇടം

അലഞ്ഞു തിരിഞ്ഞ് കണ്ണിൽകാണുന്ന കാഴ്ചകൾ പകർത്തുവാൻ പറ്റിയ ഇവിടം കഴിഞ്ഞു പോയ കാലത്തിന്റെ പ്രൗഡഗംഭീരമായ കഥപറയുന്ന ഇടം കൂടിയാണ്. മുഗൾ ചക്രവർത്തിമാരുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ അടയാളങ്ങൾ ഇതിന്‍റെ ഓരോ ചുവരിലും കാണുവാൻ സാധിക്കും. കുറേ ഭാഗങ്ങളൊക്കെ നശിച്ചുവെങ്കിലും ശ്രീനഗറിന്റെ ഏറ്റവും വലിയ ആകർഷണമായി ഇവിടം നില്ക്കുവാൻ കാരണം ഇതിന്റെ രൂപഭംഗി തന്നെയാണ്. ദാൽ തടാകത്തിലേക്ക് നോക്കി നിൽക്കുന്ന ഈ നില്പ് മാത്രം മതി ഇതിന്റെ ഭംഗിയളക്കുവാന്‍.

PC:Basharat Shah

ബുദ്ധാവശിഷ്ടങ്ങളുടെ മുകളിലെ പൂന്തോട്ടം

ബുദ്ധാവശിഷ്ടങ്ങളുടെ മുകളിലെ പൂന്തോട്ടം

പാരി മഹലിന്റെ ചരിത്രം തേടിയുള്ള യാത്ര എത്തിനിൽക്കുക 17-ാം നൂറ്റാണ്ടിലാണ്. മുഗൾ ചക്രവർത്തിയാ ഷാജഹാന്‍റെ മകനായ താരാ ഷിഖോയാണ് ഇത് നിർമ്മിക്കുന്നത്. ഒരു ബുദ്ധ വിഹാരത്തിന്റെ അവശിഷ്ടങ്ങൾക്കു മുകളിലായി നിർമ്മിച്ചതാണ് ഈ കൊട്ടാരം. താരാ ഷിഖോ അദ്ദേഹത്തിന്റെ സുഫി ഗുരുവായ മുല്ല ഷാ ബദക്ഷിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത് നിർമ്മിക്കുന്നത്. കാശ്മീരിവെ ഏറെ സ്നേഹിച്ചിരുന്ന ആളായിരുന്നു ദാരാ ഷിഖോ. സമയം കിട്ടുമ്പോളൊക്കെ കാശ്മീർ സന്ദർശിച്ചിരുന്ന അദ്ദേഹം ഇവിടെ എത്തിയാൽ അറിവുള്ളവരുടമാി സംസാരിക്കുന്നതിനും വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതിനും സമയം കണ്ടെത്തിയിരുന്നു. പാരി മഹൽ നിർമ്മിച്ചതിനു ശേഷം ഇവിടെ എത്തുമ്പോൾ അദ്ദേഹം താമസിച്ചിരുന്നത് ആ കൊട്ടാരത്തിലാണ്. ജ്യോതിശാസ്‌ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും പഠന കേന്ദ്രം കൂടിയായിരുന്നു ഇവിടം.

PC:Badaldutt09

കൊട്ടാരമല്ല പൂന്തോട്ടം

കൊട്ടാരമല്ല പൂന്തോട്ടം

പേരില്‍ കൊട്ടാരമാണെങ്കിലും ഇവിടുത്തെ പ്രധാന കാഴ്ച പൂന്തോട്ടം തന്നെയാണ്. ആറു മേടകളാണ് ഇതിനുള്ളത്. ഉദ്യാനത്തിന്റെ മൊത്തം നീളം 122 മീറ്ററും വീതി 62.5 മീറ്ററുമാണ്‌. സാധാരണ മുഗൾ പൂന്തോട്ടങ്ങളില്‍ കാണപ്പെടുന്ന പോലെ പാരിമഹലിൽ വെള്ളച്ചാട്ടങ്ങളും അരുവികളും കാണാൻ സാധിക്കില്ല. പകരം ഭൂമിക്കടിയിലൂടെയുള്ള പൈപ്പുകള്‍ വഴിയാണ്‌ ജലസംഭരണികള്‍ നിറയ്‌ക്കുന്നത്‌. നിരവധി പൂക്കളും മരങ്ങളു ഉള്ള പൂന്തോട്ടവും പുല്‍ത്തകിടിയും ഉദ്യാനത്തിലുണ്ട്‌. ഇസ്ലാമിക് വാസ്തു വിദ്യയുടെ സ്വാധീനം ഇതിന്റെ നിർമ്മാണത്തിൽ പ്രകടമാണ്.

PC:Dvellakat

പേരു വന്നവഴി

പേരു വന്നവഴി

ചരിത്രകാരന്മാർക്കിടയിൽ ഇന്നും അവസാനിക്കാത്ത തർക്കമാണ് എങ്ങനെയാണ് പാരി മഹലിന് ആ പേരു കിട്ടിയെന്നത്. ചിലർ പറയുന്നതനുസരിച്ച് ദാരാ ഷിഖോയുടെ ഭാര്യയുടെ പേരായ പാരി ബീഗത്തിൽ നിന്നുമാണത്രെ പാരി മഹൽ വരുന്നത്. മറ്റൊരു വാദം അനുസരിച്ച് ആദ്യം കാലം മുതലേ ഈ സ്ഥലത്തിന്‍റെ പേര് പിർ മഹൽ എന്നായിരുന്നു. പിന്നീട് അത് പാരി മഹൽ ആയതാണ് എന്നാണ്.

PC:Nandanupadhyay

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കുവാൻ പറ്റിയ ഇടമാണ് ശ്രീനഗർ. എന്നിരുന്നാലും കാലാവസ്ഥ ഏറ്റവും യോജിച്ചതാകുന്ന സമയം ഏപ്രിലും ഒക്ടോബർ മാസവുമാണ്. എപ്പോൾ സന്ദര്‍ശിച്ചാലും ശ്രീനഗർ യാത്രയിൽ ഇവിടം ഒഴിവാക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

PC: Mike Prince

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ചസം-ഇ-ഷാഹി യിൽ നിന്നും 10 മിനിട്ട് അകലെയാണ് പാരി മഹൽ സ്ഥിതി ചെയ്യുന്നത്. ഗുപ്കർ റോഡ് വഴി ഇവിടെ എത്തിച്ചേരുവാൻ ടാക്സി എടുക്കാം. ശ്രീനഗറിൽ നിന്നും വരുമ്പോൾ 13 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

സംസ്ഥാനമായി മാറിയ ജില്ല മുതൽ തല കൊയ്യുന്നവരുടെ നാട് വരെ..മിസോറാമെന്നാൽ ഇതൊക്കെയാണ്!സംസ്ഥാനമായി മാറിയ ജില്ല മുതൽ തല കൊയ്യുന്നവരുടെ നാട് വരെ..മിസോറാമെന്നാൽ ഇതൊക്കെയാണ്!

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

ദാൽ തടാകത്തെ കടത്തിവെട്ടും ഈ കൊച്ചു നിഗീൻദാൽ തടാകത്തെ കടത്തിവെട്ടും ഈ കൊച്ചു നിഗീൻ

Read more about: kashmir palace history srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X