Search
  • Follow NativePlanet
Share
» »മാതാവിനെ കൊലപ്പെടുത്തിയ മകന്റെ പാപങ്ങൾ കഴുകിക്കളയപ്പെട്ട ക്ഷേത്രം

മാതാവിനെ കൊലപ്പെടുത്തിയ മകന്റെ പാപങ്ങൾ കഴുകിക്കളയപ്പെട്ട ക്ഷേത്രം

താൻ ചെയ്ത പാപങ്ങൾക്കു പരിഹാരമായി നൂറു കണക്കിന് ക്ഷേത്രങ്ങൾ സ്ഥാപിച്ച പരശുരാമനെയാണ് കേരളത്തിന് കൂടുതൽ പരിചയം

By Elizabath Joseph

മഴുവെറിഞ്ഞ് കേരളം സ്ഥാപിച്ച പുണ്യപുരുഷൻ..മലയാളികൾക്ക് പരശുരാമനെക്കുറിച്ചുള്ള അറിവുകൾ ഇവിടെ തീർന്നു. എന്നാൽ ഇതുമാത്രം അല്ല പരശുരാമൻ എന്നത് പലർക്കും അറിയില്ല. സ്വന്തം പിതാവിന്റെ കല്പന നിറവേറ്റാനായി അമ്മയെ വധിച്ച മകനും തന്നെ അനുസരിച്ച മകന് പിതാവ് നല്കിയ വരം ഉപയോഗിച്ച് അമ്മയെ പുനർജ്ജീവിപ്പിച്ച ആളും എന്നൊരു കഥ കൂടി പരശുരാമനുണ്ട്. താൻ ചെയ്ത പാപങ്ങൾക്കു പരിഹാരമായി നൂറു കണക്കിന് ക്ഷേത്രങ്ങൾ സ്ഥാപിച്ച പരശുരാമനെയാണ് കേരളത്തിന് കൂടുതൽ പരിചയം. എന്നാൽ വടക്കേ ഇന്ത്യയിലേക്ക് എത്തുമ്പോൾ കഥ മാറി. ഇവിടെയും വളരെ അപൂർവ്വമായി മാത്രമേ പരശുരാമനെ ആരാധിക്കുന്ന ഇടങ്ങൾ കാണാൻ സാധിക്കു. അത്തരത്തിൽ ഒരിടമാണ് പരശുരാം കുണ്ഡ്. അരുണാചൽ പ്രദേശിൽ ലോഹിത് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പരശുരാംകുണ്ഡിന്റെ വിശേഷങ്ങള്‍ അറിയാം...

എവിടെയാണിത്?

എവിടെയാണിത്?

അരുണാചൽ പ്രദേശിൽ തെസുവിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് പരശുരാം കുണ്ഡ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഇവിടം അരുണാചലിലെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. തങ്ങള്‍ അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങൾക്ക് ഇവിടെ എത്തി പ്രാർഥിച്ചാൽ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം.

PC:Anupom_sarmah

കയ്യിലുറച്ച മഴു കളയാൻ

കയ്യിലുറച്ച മഴു കളയാൻ

മഹാവിഷ്ണുവിൻറെ ആറാമത്തെ അവതാരമായ പരശുരാമൻ ഋഷി ജമദാഗ്നിയുടെ പുത്രനായിരുന്നു. ഒരിക്കൽ ഋഷിയുടെ നിർദ്ദേശപ്രകാരം പരശുരാമൻ തന്റെ ആയുധമായ മഴു ഉപയോഗിച്ച് അമ്മയുടെ കഴുത്തറത്ത് കൊലപ്പെടുത്തി. ഏറ്റവും ക്രൂരമായ പാപം ചെയ്ത പരശുരാമന്റെ കയ്യിൽ ആ മഴു ഉറച്ചിരുന്നു പോയി. എത്ര ശ്രമിച്ചിട്ടും അത് കളയാൻ സാധിക്കാകെ കയ്യോട് ചേർന്നിരുന്നു. അങ്ങനെ ഭാരതം മുഴുവനും തന്റെ പാപത്തിനു പ്രാശ്ചിത്തം ചെയ്യാനായി അദ്ദേഹം അല‍ഞ്ഞു നടന്നു. ഒരിക്കൽ ലോഹിത് നദിയുടെ തീരത്ത് എത്തിയ അദ്ദേഹം ഇവിടുത്തെ ശുദ്ധമായ ജലത്തിൽ കൈകൾ വെച്ചപ്പോൾ മഴു തനിയെ ഊർന്നു വന്നു. അങ്ങനെ അവിടെ വെച്ച് പരശുരാമ്‍റെ പാപങ്ങൾക്കെല്ലാം മോചനം കിട്ടി എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇവിടെ പ്രാർഥിച്ചാൽ പാപങ്ങൾക്കു പരിഹാരം ലഭിക്കും എന്നാണ് വിശ്വാസം.

PC:wikipedia

ഭൂമികുലുക്കത്തിൽ തകർന്നെങ്കിലും

ഭൂമികുലുക്കത്തിൽ തകർന്നെങ്കിലും

ഇന്ന് പരശുരാം കുണ്ഡ് സ്ഥിതി ചെയ്യുന്ന ഇടം യഥാർഥ പരശുരാം കുണ്ഡിൽ നിന്നും വലുപ്പത്തിലും രൂപത്തിലും ഇത്തിരി വ്യത്യാസമുള്ളതാണ്. 1950 വരെ യഥാർഥ പരശുരാം കുണ്ഡ് നിലനിന്നിരുന്നു. അതേ വർഷം ഉണ്ടായ ഒരു വലിയ ഭൂമികുലുക്കത്തിൽ വടക്കേ ഇന്ത്യ മുഴുവനായി നശിച്ചതിനോടൊപ്പം ഈ സ്ഥലവും മൂടപ്പെട്ടു. ഇപ്പോൾ വളിയ ശക്തിയിൽ പണ്ടെത്തെ സ്ഥലത്തിനു ചുറ്റുമായി വെള്ളം ഒഴുകുന്നത് കാണാം. മാത്രമല്ല അത്ഭുതം എന്താണെന്നു വെച്ചാൽ വലിയ പറക്കെട്ടുകൾ പോലെ ഒരിടം ഈ നദിയുടെ നടുവിലായി രൂപപ്പെടുകയും അതിനുള്ളില്‌ ഒരു കുണ്ഡ് സ്ഥിതി ചെയ്യുകയും ചെയ്യുന്നു.

PC:Rocky Expeditor

മകര സംക്രാന്തി

മകര സംക്രാന്തി

വടക്കു കിഴക്കൻ ഇന്ത്യയുടെ വിവധ ഭാഗങ്ങളിൽ നിന്നു മാത്രമല്ല, ഭാരത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഭൂട്ടാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളില്‍ നിന്നും ഇവിടെ വിശ്വാസികൾ എത്താറുണ്ട്. ജനുവരി മാസത്തിലെ മകര സംക്രാന്തിയാണ് ഇവിടെ പ്രധാന ആഘോഷങ്ങൾ നടക്കുന്ന സമയം.

PC:Trideep Dutta Photography

രുദ്രാക്ഷക്കാടുകൾക്കുള്ളിൽ

രുദ്രാക്ഷക്കാടുകൾക്കുള്ളിൽ

കമലാംഗ് എന്ന സംരക്ഷിത വനത്തിനുള്ളിലാണ് പരശുരാംകുണ്ഡ് സ്ഥിതി ചെയ്യുന്നത്. കൊടുംകാടിനു നടുവിലൂടെ ഒഴുകുന്ന നദിയിലാണ് ഏറെ വിശേഷപ്പെട്ട ഈ കുണ്ഡുള്ളത്. ഇവിടുത്തെ കാടുകളിൽ അധികവും രുദ്രാക്ഷമരമാണ് വളരുന്നത്.

PC:Rocky Expeditor


എത്തിച്ചേരാൻ

എത്തിച്ചേരാൻ

അരുണാചൽ പ്രദേശിൽ ലോഹിത് നദിയുടെ ഏറ്റവും താഴ്ന്ന പ്രദേശത്താണ് പരശുരാംകുണ്ഡ് സ്ഥിതി ചെയ്യുന്നത്. തിൻസുകിയ എന്ന സ്ഥലത്തു നിന്നും 165 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. 97 കിലോമീറ്റർ അകലെയുള്ള തേസുവിലാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മോഹൻബാരിയിലാണ് അടുത്തുള്ള വിമാനത്താവളം. അരുണാചൽ പ്രദേശിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് എത്തിച്ചേരാനുള്ള സൗകര്യങ്ങളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X