Search
  • Follow NativePlanet
Share
» »സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!

സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!

നിഗൂഡതകൾ ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന പാതാൾകോട്ടിന്റെ വിശേഷങ്ങളിലേക്ക്!

തന്‍റെ നിരപരാധിത്വം തെളിയിക്കുവാന്‍ ഭൂമി പിളർന്ന അപ്രത്യക്ഷയായ സീതാ ദേവിയേയും ദാനം ചെയ്ത് അവസാനം പാതാളത്തിലേക്ക് പോയ മാവേലിയേയും ഒക്കെ നമുക്കറിയാം. നമ്മുടെ മിത്തുകളിലും പുരാണങ്ങളിലും ഒക്കെ പറയുന്ന ഈ പാതാളം പക്ഷേ എവിടെയാണെന്ന് ഒരറിവുമില്ല. ഭൂമിക്കടിയിലാണ് എന്നും അസുരന്മാരുടെയും നാഗങ്ങളുടെയും ഒക്കെ വാസസ്ഥലമാണ് എന്നുമൊക്കെ പാതാളത്തെ പറയുമെങ്കിലും അതൊന്നു കണ്ടെത്തുവാൻ ആർക്കും കഴിഞ്ഞില്ല. എന്നാൽ പാതാളത്തിലേക്കുള്ള വഴി തുടങ്ങുന്ന ഒരിടമുണ്ടത്രെ. അതും നമ്മുടെ മധ്യപ്രദേശിൽ... നിഗൂഡതകൾ ഒളിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന പാതാൾകോട്ടിന്റെ വിശേഷങ്ങളിലേക്ക്!

പാതാൾകോട്ട്

പാതാൾകോട്ട്

മധ്യപ്രദേശിലെ ചിന്ത്വാരയിൽ സ്ഥിതി ചെയ്യുന്ന ഒരു താഴ്വരയാണ് പാതാൾകോട്ട്. സമുദ്ര നിരപ്പിൽ നിന്നും 2750-3250 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കൂടുതലും ഗോത്ര വിഭാഗക്കാരാണ് താമസിക്കുന്നത്. 12 ഗ്രാമങ്ങളിലായി കിടക്കുന്ന പാതാൾകോട്ടിന് ഇരുപതിനായിരം ഏക്കറിലധികം വിസ്തൃതിയുണ്ടത്രേ. ഇവിടുത്തെ പ്രാദേശിക വിശ്വാസങ്ങളും മറ്റും അനുസരിച്ച് ഒട്ടേറെ നിഗൂഢതകളും പ്രത്യേകതകളും ഉള്ള പ്രദേശമാണ് പാതാൾകോട്ട്. പുറംലോകത്തു നിന്നും മറഞ്ഞു നിൽക്കുന്ന ഒട്ടേറെ പ്രത്യേകതകൾ ഇവിടെയുണ്ട് എന്നാണ് വിശ്വാസം. ദൂതി നദിയാണ് ഇവിടുത്തെ ഏക ജലസ്രോതസ്സ്.

സീത ഭൂമിക്കടിയിലേക്ക് പോയ ഇടം

സീത ഭൂമിക്കടിയിലേക്ക് പോയ ഇടം

നൂറ്റാണ്ടുകളായി മറ്റുള്ളവർക്ക് പ്രവേശനമില്ലാതിരുന്ന ഒരിടമായിരുന്നു ഈ പ്രദേശം. ഭാരിയ, ഗോണ്ട് തുടങ്ങിയ ഗോത്ര വിഭാഗക്കാര്‍ താമസിച്ചിരുന്ന ഈ പ്രദേശം ഒരുപാട് വിശ്വാസങ്ങൾ കൊണ്ട് സമ്പന്നമാണ്. ബാരിയ വിഭാഗക്കാരുടെ വിശ്വാസം അനുസരിച്ച് രാമായണത്തിൽ സീത ഭൂമക്കടിയിലേക്ക് അന്തർധാനം ചെയ്ത ഇടമാണത്രെ പാതാൾകോട്ട്. മറ്റൊരു വിശ്വാസമനുസരിച്ച് ഹനുമാൻ രാവണനിൽ നിന്നും രാമനെയും ലക്ഷ്മണനെയും രക്ഷിക്കുവാൻ പാതാളത്തിലേക്ക് പോയത് ഇതുവഴിയാണത്രെ.

കുതിരലാടം പോലെ

കുതിരലാടം പോലെ

ജൈവ വൈവിധ്യത്താൽ സമ്പന്നമായ ഈ പ്രദേശത്ത് അപൂർവ്വങ്ങളായ പല ജീവജാലങ്ങളെയും സസ്യങ്ങളെയും ഒക്കെ കാണാം. സമുദ്ര നിരപ്പിൽ നിന്നും 1200 മുതൽ 1500 അടി വരെ ഉയരത്തിലുള്ള ഇവിടുട്ടെ ദൃശ്യം മുകളിൽ നിന്നും നോക്കിയാൽ ഒരു കുതിരയുടെ ആകൃതിയിലാണ് കാണപ്പെടുന്നത്.

PC:Rohkya

പാതാളത്തിലേക്കുള്ള കവാടം

പാതാളത്തിലേക്കുള്ള കവാടം

മുൻപ് പറഞ്ഞതുപോലെ പാതാളത്തിലേക്കുള്ള കവാടം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പാതാൾകോട്ട് എന്ന വാക്കിനർഥം സംസ്കൃതത്തിൽ ആഴത്തിലുള്ള ഇടം എന്നാണർഥം. പുറമേ നിന്നു നോക്കുമ്പോൾ സാധാരണ ഏതൊരു പ്രദേശം പോലെ തോന്നുമെങ്കിലും ഇവിടുത്തുകാരുടെ വിശ്വാസമനുസരിച്ച് നരകത്തിലേക്ക്, അല്ലെങ്കിൽ പാതാളത്തിലേക്ക് ഇറങ്ങുവാൻ കവാടമുള്ള ഏക സ്ഥലം ഇതാണ് എന്നാണ്. അതുകൊണ്ടുതന്നെ മരക കവാടത്തിലെ കാവല്‍ക്കാരായാണ് അവർ തങ്ങളെ തന്നെ കരുതുന്നത്.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

എപ്പോൾ വേണമെങ്കിലും ഇവിടെ വരാമെങ്കിലും മഴക്കാലമാണ് ഏറ്റവും യോജിച്ച സമയം. നനവുള്ള മണ്ണും മേഘാവൃതമായ ആകാശവും പച്ചപ്പും ഒക്കെ ഈ പ്രദേശത്തിന്റെ ഭംഗി കൂട്ടുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയം ഇവിടം സന്ദർശിക്കുവാനായി തിരഞ്ഞെടുക്കാം. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്തും ഇവിടം സന്ദർശിക്കാം.

എത്തിച്ചേരുവാൻ മധ്യ പ്രദേശിലെ ചിന്ത്വാരയിൽ താമിയ ജിലല്യിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് പാതാൾകോട് സ്ഥിതി ചെയ്യുന്നത്. ജബൽപ്പൂർ, ഭോപ്പാൽ എന്നിവിടങ്ങളിലാണ് അടുത്തുള്ള വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്നത്. ചിന്ത്വാര വരെ ട്രെയിനിനും അവിടെ നിന്നും നിന്നും ടാക്സിക്കും പാതാൾകോട്ടിലെത്താം. നാഗ്പൂരിൽ നിന്നും 125 കിമീ, ജബൽപൂരിൽ നിന്നും 215 കിമീ, ഭോപ്പാലിൽ നിന്നും 286 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം. ച്ക

എത്തിച്ചേരുവാൻ മധ്യ പ്രദേശിലെ ചിന്ത്വാരയിൽ താമിയ ജിലല്യിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് പാതാൾകോട് സ്ഥിതി ചെയ്യുന്നത്. ജബൽപ്പൂർ, ഭോപ്പാൽ എന്നിവിടങ്ങളിലാണ് അടുത്തുള്ള വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്നത്. ചിന്ത്വാര വരെ ട്രെയിനിനും അവിടെ നിന്നും നിന്നും ടാക്സിക്കും പാതാൾകോട്ടിലെത്താം. നാഗ്പൂരിൽ നിന്നും 125 കിമീ, ജബൽപൂരിൽ നിന്നും 215 കിമീ, ഭോപ്പാലിൽ നിന്നും 286 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം. ച്ക

എത്തിച്ചേരുവാൻ
മധ്യ പ്രദേശിലെ ചിന്ത്വാരയിൽ താമിയ ജിലല്യിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് പാതാൾകോട് സ്ഥിതി ചെയ്യുന്നത്. ജബൽപ്പൂർ, ഭോപ്പാൽ എന്നിവിടങ്ങളിലാണ് അടുത്തുള്ള വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്നത്. ചിന്ത്വാര വരെ ട്രെയിനിനും അവിടെ നിന്നും നിന്നും ടാക്സിക്കും പാതാൾകോട്ടിലെത്താം.
നാഗ്പൂരിൽ നിന്നും 125 കിമീ, ജബൽപൂരിൽ നിന്നും 215 കിമീ, ഭോപ്പാലിൽ നിന്നും 286 കിമീ എന്നിങ്ങനെയാണ് ഇവിടേക്കുള്ള ദൂരം.

ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!! ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!!

Read more about: madhya pradesh bhopal mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X