Search
  • Follow NativePlanet
Share
» »ജമ്മുവിലെ സ്വര്‍ഗ്ഗീയ കാഴ്ചകളിലേക്ക് വാതില്‍തുറക്കുന്ന മറ്റൊരി‌ടം- പട്‌നിടോപ്പ് വിശേഷങ്ങളിലൂ‌‌ടെ

ജമ്മുവിലെ സ്വര്‍ഗ്ഗീയ കാഴ്ചകളിലേക്ക് വാതില്‍തുറക്കുന്ന മറ്റൊരി‌ടം- പട്‌നിടോപ്പ് വിശേഷങ്ങളിലൂ‌‌ടെ

ജമ്മു കാശ്മീരിലെ മറ്റൊരു സ്വര്‍ഗ്ഗമായ പട്നിടോപ്പിന്‍റെ വിശേഷങ്ങള്‍ വായിക്കാം

ഒരിക്കലും പോയിട്ടില്ലാത്തവര്‍ക്കു പോലും പരിചിമായ ഇടങ്ങളിലൊന്നാണ് ജമ്മു കാശ്മീര്‍. മഞ്ഞു പുതച്ചു കിടക്കുന്ന പര്‍വ്വതങ്ങളും ദാല്‍ തടാകവും അവിടുത്തെ ശിക്കാര വള്ളവും ട്യൂലിപ് ഗാര്‍ഡനും ശ്രീനഗറും പഹല്‍ഗാമും ഗുല്‍മാര്‍ഗും സോന്‍മാര്‍ഗും ഒക്കെയായി പരിചയമില്ലാത്ത ഇടങ്ങള്‍ കാണില്ല. എന്നാല്‍ കാശ്മീരില്‍ മറഞ്ഞിരിക്കുന്ന, സ്ഥിരം ഇടങ്ങളില്‍ നിന്നും മാറിയുള്ള കുറച്ച് ഇടങ്ങള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് പട്‌നിടോപ്പ്. ജമ്മു കാശ്മീരിലെ മറ്റൊരു സ്വര്‍ഗ്ഗമായ പട്നിടോപ്പിന്‍റെ വിശേഷങ്ങള്‍ വായിക്കാം

പട്നിടോപ്പ്

പട്നിടോപ്പ്

ജമ്മു കാശ്മീര്‍ യാത്രയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുവാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് പട്നിടോപ്പ് അഥവാ പട്നി ടോപ്പ്. കാഴ്ചകളുടെ മായാപ്രപഞ്ചം ഏതു സീസണിലും ഒരുക്കി നിര്‍ത്തുന്ന ഇവിടം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്.

PC:Saroj Kumar

 ഉധംപൂരില്‍

ഉധംപൂരില്‍

ശിവാലിക് പര്‍വ്വത നിരകളുടെ ഭാഗമായി പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയിലാണുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 2024 മീറ്റര്‍ ഉയരത്തിലാണ് ഇവിടമുള്ളത്. നിരവധി ഇടങ്ങളാണ് ഇവിടെ സ‍ഞ്ചാരികള്‍ക്ക് കാണുവാനുള്ളത്.
PC:Shikhil sharma p

 നാതാടോപ്പ്

നാതാടോപ്പ്


പട്നിടോപ്പില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ഥലമാണ് നാതാടോപ്പ്. പച്ചപ്പും മഞ്ഞുമൂടിയ പര്‍വ്വതങ്ങളും തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച. പട്നിടോപ്പില്‍ നിന്നു സമീപത്തെ പ്രദേശങ്ങള്‍ കാണുവാനും ഒരു ചെറിയ ട്രക്കിങ് ആസ്വദിക്കുവാനും ഇവിടം തിരഞ്ഞെടുക്കാം. സ്കീയിങ് ആണ് ഇവിടുത്തെ മറ്റൊരു പ്രധാന ആക്റ്റിവിറ്റി. പാരാഗ്ലൈഡിംഗ് പോലുള്ള മറ്റ് ആകർഷകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇവിടെ സൗകര്യമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2711 മീറ്റർ ഉയരത്തിൽ ആണിവിടം സ്ഥിതി ചെയ്യുന്നത്.
PC:Its sumit sharma

 നാഗ് മന്ദിര്‍

നാഗ് മന്ദിര്‍


പട്നി ടോപ്പിലെ ആത്മീയ ഇടങ്ങളില്‍ ഒന്നാണ് നാഗ് മന്ദിര്‍. 600 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം പാട്നി ടോപ്പിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. നാഗപഞ്ചമി ദിനമാണ് ഇവിടുത്തെ പ്രധാന ആഘോഷ ദിസവം. അന്നേ ദിവസം വലിയ രീതിയില്‍ ഇവിടെ നാഗങ്ങളെ ആരാധിക്കും. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശിവഭക്തര്‍ ഇവിടെ എത്തുന്നു. ക്ഷേത്രത്തിന്റെ പുറംഭാഗം മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
PC:Shailendrachauhan95

 ബില്ലൂ കി പോവ്രി

ബില്ലൂ കി പോവ്രി


പട്നി ടോപ്പില്‍ മറ്റൊരു പുരാതന നിര്‍മ്മിതിയാണ് ബില്ലൂ കി പോവ്രി. ഒരു മലഞ്ചെരുവില്‍ കൊത്തിയെടുത്ത 270 പടികളുള്ള ഒരു ഗോവണിയാണ് ബില്ലൂ കി പൗരി പട്‌നിടോപ്പിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ദവാരിയായ് പട്ടണത്തിലാണുള്ളത്.
PC:Sahil21

മധാടോപ്പ്

മധാടോപ്പ്


സമുദ്രനിരപ്പില്‍ നിന്നും 2024 മീറ്ററ്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മധാടോപ്പ് പട്നി ടോപ്പില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന നരു സ്ഥലമാണ്. അതായത് ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ ട്രക്ക് ചെയ്താണ് മധാ ടോപ്പിലെത്തേണ്ടത്. ട്രെക്കിംഗ് യാത്രക്കാർക്കും ഹണിമൂൺ യാത്രക്കാർക്കും അനുയോജ്യമായ സ്ഥലമാണ്.
PC:Extremehimalayan

സന്‍സാര്‍ ലേക്ക്

സന്‍സാര്‍ ലേക്ക്


കശ്മീരിലെ ഉധംപൂർ ജില്ലയിൽ പട്‌നിടോപ്പിന് പടിഞ്ഞാറ് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സനാസർ തടാകത്തിന് സന, സാർ എന്നീ രണ്ട് പ്രാദേശിക തടാകങ്ങളുടെ പേരിലാണ് പേരിട്ടിരിക്കുന്നത്. പച്ചപ്പുള്ള ആൽപൈൻ പുൽമേടുകൾക്കും മനോഹരമായ ഉയർന്ന കുന്നുകൾക്കും പേരുകേട്ട ഈ തടാകം രണ്ട് പ്രധാന ആകർഷണങ്ങൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത് - ശാന്ത റിഡ്ജും ശങ്ക് പാലും. മറ്റെല്ലാ പട്‌നിയിലെ ഏറ്റവും മികച്ച കാഴ്ചാകേന്ദ്രങ്ങളിൽ ഒന്നായ സനാസർ തടാകം അതിന്റെ പ്രകൃതി ഭംഗിക്കും പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകൾക്കും പേരുകേട്ടതാണ്.
PC: Imviiku

ഇറ്റലിയിലെ ദ്വീപില്‍വെച്ച് വിവാഹം നടത്താം... ചിലവ് ഒരു പ്രശ്നമല്ല, ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും!!ഇറ്റലിയിലെ ദ്വീപില്‍വെച്ച് വിവാഹം നടത്താം... ചിലവ് ഒരു പ്രശ്നമല്ല, ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും!!

Read more about: jammu kashmir travel offbeat hills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X