Search
  • Follow NativePlanet
Share
» »പട്ടും ആഴിയും കണ്ട പട്ടാഴി....പട്ടാഴി ദേവി ക്ഷേത്രത്തിന്‍റെ വിശ്വാസങ്ങളിലൂ‌ടെ

പട്ടും ആഴിയും കണ്ട പട്ടാഴി....പട്ടാഴി ദേവി ക്ഷേത്രത്തിന്‍റെ വിശ്വാസങ്ങളിലൂ‌ടെ

പട്ടാഴി ദേവി ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെയും പ്രത്യേകതകളെയും കുറിച്ചും വായിക്കാം...

പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളു‌ടെ നാടാണ് കൊല്ലം. അപൂര്‍വ്വങ്ങളായ വിശ്വാസങ്ങളാലും ആചാരങ്ങളാലും സമ്പന്നമായ നിരവധി ക്ഷേത്രങ്ങള്‍ കൊല്ലത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്. ഇവിടുത്തെ പൗരാണിക ക്ഷേത്രങ്ങളുടെ പട്ടികയില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്ന ഒരിടമാണ് പത്തനാപുരത്തിനു സമീപത്തുള്ള പട്ടാഴി ദേവി ക്ഷേത്രം. സ്വയംഭുവായ ദേവിയെ ഉഗ്രരൂപിണിയായ ഭദ്രകാളിയായി ആരാധിച്ചുപോരുന്ന ക്ഷേത്രത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുവാനുണ്ട്. ക്ഷേത്രത്തിലെ ഉത്സവങ്ങളും വെടിക്കെട്ടുമെല്ലാം ജാതിമതഭേദമന്യേ ഇവിടുത്തെ ജീവിതത്തിന്റെ ഭാഗമാണ്. പട്ടാഴി ദേവി ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെയും പ്രത്യേകതകളെയും കുറിച്ചും വായിക്കാം...

പട്ടാഴി ദേവി ക്ഷേത്രം

പട്ടാഴി ദേവി ക്ഷേത്രം

സ്വയംഭുവായ ആദിപരാശക്തിയെ ഉഗ്രരൂപിണിയായ ശ്രീ ഭദ്രകാളിയായി ആരാധിക്കുന്ന പുരാതന ക്ഷേത്രമാണ് പട്ടാഴി ദേവി ക്ഷേത്രം. സരസ്വതി, ലക്ഷ്മി, ദുർഗ്ഗ എന്നീ മൂന്ന് സങ്കല്പങ്ങളിലും ഇവി‌ടെ ദേവിയെ ആരാധിക്കുന്നു. പ്രദേശത്തെ വിശ്വാസങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ക്ഷേത്രം പത്തനാപുരത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Pillai.mech

പട്ടും ആഴിയും കണ്ട പട്ടാഴി

പട്ടും ആഴിയും കണ്ട പട്ടാഴി


ക്ഷേത്രത്തിന്‍റെ സ്ഥാപനത്തെക്കുറിച്ച് ഇവിടെ പ്രചാരത്തിലുള്ള ഒരു വിശ്വാസമുണ്ട്. നാട്ടുപ്രമാണിമാര്‍ താമസിച്ചിരുന്ന ഈ പ്രദേശം വാഴക്കുന്ന് എന്നായിരുന്നു നേരത്തെ അറിയപ്പെട്ടിരുന്നത്. ഒപിക്കല്‍ ഇവിടെ താമസിച്ചുവന്നിരുന്ന ഒരു മുതിര്‍ന്നയാള്‍ തന്റെ തോട്ടത്തിലൂടെ നടക്കുമ്പോള്‍ മുൻപിൽ തേജോസ്വരൂപിണിയായ ഒരു സ്ത്രീ രൂപം കണ്ടു. അദ്ദേഹം ആ രൂപത്തിനടുത്തെത്തിയപ്പോഴേക്കും അത് അപ്രത്യക്ഷമായി. അടുത്തുചെന്ന് നോക്കിയപ്പോള്‍ ആ ഭാഗത്ത് ആഴത്തിലുള്ള ഒരു കിണറും, കിണറിന്റെ മുകളിൽ തറയിൽ മിനുസമേറിയ തളക്കല്ലും, അതിൽ ചുവന്ന പട്ടും അദ്ദേഹം കണ്ടു. കിണറിനുള്ളില്‍ നീലഛവികലർന്ന ജലം ഇളകുന്നതും അദ്ദേഹം കണ്ടു. കാര്യമെന്താണെന്ന് മനസ്സിലാകാതെ അദ്ദേഹം ഈ വിവരം അവിടെയുള്ള മഠത്തിൽ തിരുമേനിയെ അറിയിക്കുകയും സംഭവസ്ഥലത്തേയ്ക്ക് വരികയും ചെയ്തു. അവിടെയെത്തിയപ്പോള്‍ ഭഗവതിയുടെ സാന്നിധ്യമാണ് ഇതെന്ന് മനസ്സിലാക്കിയ തിരുമേനി പട്ടും ആഴിയും കണ്ട സ്ഥലത്ത് അമ്മയുടെ ഇരിപ്പിടമായി പീഠം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് പട്ടും ആഴിയും കണ്ട സ്ഥലം എന്ന അര്‍ത്ഥത്തില്‍ പട്ടാഴി എന്ന് ഇവിടം അറിയപ്പെട്ടു. കണ്ണമ്പള്ളിക്കാവ് എന്ന സമീപസ്ഥലത്താണ് ദേവി ആദ്യം പ്രത്യക്ഷമായത് എന്നും വിശ്വാസമുണ്ട്.

PC:Sandeep pranavam

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

ആഘോഷങ്ങളും ഉത്സവവും ഇവിടുത്തെ ഒഴിവാക്കാനാവാത്ത കാര്യങ്ങളാണ്. ഇവിടുത്തെ പൊങ്കാല വഴിപാടും കുംഭ തിരുവാതിരയും ഏറെ പ്രസിദ്ധമാണ്. കുംഭ തിരുവാതിരയാണ് ഇവിടുത്തെ പ്രധാന ആഘോഷം. കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും ഇതിന്‍റെ ഭാഗമാണ്. കെട്ടുകാഴ്ചയ്ക്ക് എട്ടുകരക്കാരാണ് പങ്കെടുക്കുന്നത്. മീന തിരുവാതിരയും പൊന്നിൻ തിരുമുടി എഴുന്നെളളിപ്പും, ആപ്പിണ്ടി വിളക്കും പ്രധാന വഴിപാടുകളാണ്‌. തുലാമാസത്തിലെ നവരാത്രി, വിദ്യാരംഭം, വൃശ്ചികത്തിലെ തൃക്കാർത്തിക എന്നിവയും വലിയ രീതിയില്‍ ഇവിടെ ആഘോഷിക്കുന്നു.

മീനത്തിരുവാതിര ഉത്സവം

മീനത്തിരുവാതിര ഉത്സവം

മീനതിരുവാതിര ഉത്സവത്തിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്. ആൾപ്പിണ്ടി വിളക്കെടുപ്പും, വെടിക്കെട്ടും ഈ തിരുവാതിര ഉത്സവത്തിന്‍റെ ഭാഗമാണ്. താരതമ്യേന വലി വെടിക്കെട്ടാണ് മീനത്തിരുവാതിര ഉത്സവത്തിനുള്ളത്.

പൊങ്കാല

പൊങ്കാല

ഇവിടുത്തെ പ്രധാന വഴിപാടാണ് പൊങ്കാല. പട്ടാഴിയമ്മയുടെ ഇഷ്ടവഴിപാടാണ് ഇതെന്നാണ് വിശ്വാസം. 25 ദിവസം വ്രതമെടുത്ത് നടത്തുന്ന പൊങ്കാല. എല്ലാ മകരമാസത്തിലെയും അവസാന ഞായറാഴ്ചയാണ് ഈ വഴിപാട് നടക്കുന്നത്.

നേര്യമംഗലത്തു നിന്നും മൂന്നാറിന്...വഴിയിലെ വിട്ടുപോകരുതാത്ത കാഴ്ചകള്‍നേര്യമംഗലത്തു നിന്നും മൂന്നാറിന്...വഴിയിലെ വിട്ടുപോകരുതാത്ത കാഴ്ചകള്‍

വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X