Search
  • Follow NativePlanet
Share
» »പയ്യോളി ചിക്കൻറെ നാട് മാത്രമല്ല... പയ്യോളി വീരകഥകൾ ഇതൊക്കെയാണ്!!!

പയ്യോളി ചിക്കൻറെ നാട് മാത്രമല്ല... പയ്യോളി വീരകഥകൾ ഇതൊക്കെയാണ്!!!

പി.ടി ഉഷയുടെ പേരിൽ അറിയപ്പെടുന്ന പയ്യോളി കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന സ്ഥലമാണ്. പയ്യോളിയെക്കുറിച്ച് കൂടുതലറിയാനായി വായിക്കാം.

പയ്യോളി...മലയാളികൾ എന്നും നെഞ്ചോട് ചേർത്തു സൂക്ഷിക്കുന്ന പേര്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പി.ടി. ഉഷയുടെ പേരിൽ പ്രശസ്തമായിരിക്കുന്ന ഇവിടം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഭക്ഷണ പ്രേമികളാണ്. പയ്യോളി ചിക്കനെന്നറിയപ്പടുന്ന ചിക്കൻ കറിയെന്നു കേട്ടാൽ വീഴാത്ത ആരും ഇപ്പോഴില്ല.
മസാലയിൽ കുളിപ്പിച്ച് വറത്തെടുക്കുന്ന ഈ ചിക്കനെ മാറ്റിവയ്ക്കുവാൻ പറ്റിയ പുതിയ രുചികളൊന്നും ഇതുവരെയും വന്നിട്ടില്ല എന്നതാണ് സത്യം. പയ്യോളിയെന്ന കൊച്ചു കോഴിക്കേോടൻ നാടിനെ പ്രശസ്തമാക്കുന്ന കാര്യങ്ങൾ ഇതുമാത്രമാണോ? അല്ല!!!

പയ്യോളി എന്നാൽ

പയ്യോളി എന്നാൽ

ഒരു കാലത്ത് കോഴിക്കോടുകാരുടെ മാത്രം സ്വന്തമായിരുന്ന സ്ഥലമായിരുന്നു പയ്യോളി. ആതിഥ്യ മര്യാദ കൊണ്ടും വെച്ചുവിളമ്പുന്ന രുചി കൊണ്ടും നെ‍ഞ്ചോട് ചേർത്തുവെച്ച ഇടമെന്ന നിലയിലാണ് മിക്കവർക്കും പയ്യോളിയെ പരിചയം. ഒരിക്കൽ ഇവിടെ എത്തി ആ രുചിയും സ്നേഹവും മനസ്സിലാക്കിയവർക്ക് പിന്നീട് മടങ്ങിവരാതിരിക്കാനാവില്ല എന്നതാണ് യാഥാർഥ്യം. കോഴിക്കോടു നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ പയ്യോളിയിലെത്താം.

പയ്യോളി എക്സ്പ്രസ്

പയ്യോളി എക്സ്പ്രസ്

ഇന്ത്യയിടെ ഏറ്റവും മികച്ച കായിക താരങ്ങളിലൊന്നായ പിടി ഉഷയുടം ജന്മസ്ഥലമെന്ന നിലയിലാണ് പിന്നീട് പയ്യോളി പ്രശസ്തമാകുന്നത്. ഒളിമ്പിക്സിലുൾപ്പെടെ ഇന്ത്യയെ പ്രതിനിധീകരിച്ച പിടി ഉഷ ജനിച്ചു വളർന്ന സ്ഥലമാണ് പയ്യോളി. പയ്യോളി എക്സ്പ്രസ് എന്നാണ് അവർ അറിയപ്പെടുന്നത്.

PC:wikimedia

പയ്യോളി ചിക്കൻ

പയ്യോളി ചിക്കൻ

പയ്യോളിയിലെത്തുന്നവർ ഏറ്റവും അധികം തിരയുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ചിക്കൻ. ഒരായിരം കറികൾ മുന്നിൽ വെച്ചാലും പയ്യോളി ചിക്കനുണ്ടെങ്കിൽ അത് കഴിഞ്ഞേ ബാക്കിയുള്ളവ രുചിച്ചുപോലും നോക്കൂ. അത്രയധികം രുചിയേറിയ വിഭവമാണ് പയ്യോളി ചിക്കൻ. മസാലക്കൂട്ട് പുരട്ടി മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ച് പിന്നാട് എടുത്ത് വറക്കുന്ന ഈ ചിക്കന്റെ രുചി അത്രപെട്ടന്നൊന്നും നാവിൽ നിന്നും പോകില്ല.

പയ്യോളി ബീച്ച്

പയ്യോളി ബീച്ച്

പയ്യോളിക്കാരുടെ വൈകുന്നേരങ്ങളെ ജീവൻ വയ്പ്പിക്കുന്ന സ്ഥലമാണ് പയ്യോളി ബീച്ച്. കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നായ ഈ ബീച്ച് ആകർഷിക്കാത്ത സഞ്ചാരികൾ കാണില്ല, ആഴം കുറഞ്ഞ കടലും തെളിമയുള്ള വെള്ളവും ഒക്കെ ചേരുമ്പേൾ എടുത്തുചാടുവാൻ ആർക്കും ഒന്നു തോന്നിപ്പോകും. അതുതന്നെയാണ് ഈ ബീച്ചിന്റെ പ്രത്യേകതയും.

കടലാമകളുടെ കടൽ

കടലാമകളുടെ കടൽ

മുട്ടയിടുവാനായി കര തേടിയെത്തുന്ന കടലാമകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നവംബർ മുതൽ ഡിസംബർ വരെയുള്ള സമയത്ത് ഇവിടെ എത്തിയാൽ കടലിൽ നിന്നും മുട്ടയിടാനെത്തുന്ന കടലാമകളെ കാണാം. മറ്റെവിടെ പോയാലും ഇത്തരത്തിലൊരു കാഴ്ച കിട്ടില്ല.

PC:wikimedia

പയ്യോളി കാഴ്ചകൾ

പയ്യോളി കാഴ്ചകൾ

കുഞ്ഞാലി മരക്കാർ മ്യൂസിയം, വെള്ളിയാങ്കല്ല്, കടൽത്തീരം, തൃക്കോട്ടൂർ പെരുമാൾപുരം ക്ഷേത്രം, അഫ്റാ ജുമാ മസ്ജിദ്, കീഴൂർ ശിവക്ഷേത്രം, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, കല്ലേത്ത് ഡ്രൈവിങ്ങ് ബീച്ച്, കോലാവി പാലം ബീച്ച്, കടലൂർ ലൈറ്റ് ഹൗസ്, തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ

കൊളാവി പാലം ബീച്ച്

കൊളാവി പാലം ബീച്ച്

പയ്യോളിയിലെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഇവിടുത്തെ കൊളാവി പാലം ബീച്ച്. വെള്ളിയാംകല്ലിനോട് അതിർത്തി ചേർന്നു കിടക്കുന്ന ഈ ബീച്ച് നീന്തൽ പഠിക്കുവാനും മറ്റും പറ്റിയ സ്ഥലമാണ്. നവംബർ-ഡിസംബർ മാസങ്ങളിൽ ഇവിടെ കടലാമകൾ മുട്ടിയിടുവാനായി എത്തും. ഇവിടെ ഈ ആമക്കുഞ്ഞുങ്ങളെ സംരക്ഷിക്കുവാനായി തീരം എന്ന പേരിൽ ഒരു കേന്ദ്രം പ്രവർത്തിക്കുന്നു. ഇവിടുത്തെ മത്സ്യബന്ധന തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പെരുവണ്ണാമൂഴിയുടെ വിശേഷങ്ങള്‍!
കോഴിക്കോടു നിന്നും 30 കിലോമീറ്റർ അകലെയാണ് പയ്യോളി സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടിക്കും വടകരയ്ക്കും ഇടയിലായാണ് ഇവിടമുള്ളത് . തലശ്ശേരിയിൽ നിന്നും 33.4 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പയ്യോളി.

പെരുവണ്ണാമൂഴിയുടെ വിശേഷങ്ങള്‍!പെരുവണ്ണാമൂഴിയുടെ വിശേഷങ്ങള്‍!

കണ്ടൽക്കാട്ടിലെ കടലുണ്ടി... കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളെ കാണാനൊരിടം!<br />കണ്ടൽക്കാട്ടിലെ കടലുണ്ടി... കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളെ കാണാനൊരിടം!

കോഴിക്കോട്ടുകാര്‍ക്ക് ചില വീക്കെന്‍ഡ് യാത്രകള്‍ കോഴിക്കോട്ടുകാര്‍ക്ക് ചില വീക്കെന്‍ഡ് യാത്രകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X