Search
  • Follow NativePlanet
Share
» »പഴമുതിര്‍ ചോലൈ എനക്കാകതാൻ

പഴമുതിര്‍ ചോലൈ എനക്കാകതാൻ

By Anupama Rajeev

കമലഹാസൻ നായകനായ വ‌റുഷം 16 എന്ന തമിഴ് സിനിമയി‌ല്‍ ഇളയരാ‌ജയുടെ സംഗീതത്തില്‍ യേശുദാസ് പാടിയ പഴമുതിര്‍ ചോലൈ എനക്കാകതാൻ എന്ന തമിഴ് പാട്ട് ആസ്വദിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. അതില്‍ പറഞ്ഞിരിക്കുന്ന പഴമു‌തിര്‍ ചോലൈ ഒരു സ്ഥലത്തിന്റെ പേരാണ്. പ്രശസ്തമായ മു‌രുകൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പഴമുതിര്‍ ചോലയേക്കുറിച്ച് വായിക്കാം

തമിഴ് നാട്ടി‌ലെ മധുര നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്കായി സ്ഥി‌തി ചെയ്യുന്ന വനനിബിഢമായ മലമുകളിലായി സ്ഥിതി ചെയ്യുന്ന ഒരു മുരുകൻ ക്ഷേത്രമാണ് പഴമുതിര്‍ ചോല ക്ഷേത്രം.

പഴമുതിര്‍ ചോലൈ എനക്കാകതാൻ

Photo Courtesy: Baskaran V

മു‌രുകന്റെ ആറുപടൈ വീടുകളില്‍ ഒന്നാണ് ഈ ക്ഷേത്രം. ഈ മലമുകളില്‍ അഴഗാര്‍ കോവില്‍ എന്ന ഒരു വിഷ്ണു ക്ഷേത്രവുമുണ്ട് അതിന് വളരെ അടുത്ത് തന്നെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അഴഗാര്‍ കോവിലായിരുന്നു യഥാര്‍ത്ഥ മു‌രുകൻ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത് മധുരയിലെ തിരു‌മല നായകരുടെ ഭരണകാലത്ത് മു‌രുകന്റെ പ്രതിഷ്ഠ പഴമുതിര്‍ ‌ചോലയി‌ലേക്ക് മാറ്റുകയായിരുന്നു.

പഴമുതിര്‍ ചോലൈ എനക്കാകതാൻ

Photo Courtesy: Ssriram mt

പഴമുതിര്‍ ചോലയിലേക്ക്

മധുരയില്‍ പഴമുതിര്‍ ചോലയിലേക്ക് എളുപ്പത്തില്‍ എത്തി‌ച്ചേരാൻ കഴിയും. മലയുടെ അടിവാരത്ത് നിന്ന് ക്ഷേത്ര പരിസരത്തേക്ക് ഷട്ടില്‍ ബസ് ‌സര്‍വീസ് ഉ‌ണ്ട്. ഏകദേശം 15 മിനുറ്റ് കൊണ്ട് മലകയറി ക്ഷേത്രത്തില്‍ എത്തിച്ചേരാൻ കഴിയും.

മരുതമലൈ മാമണിയെ മുരുകയ്യാമരുതമലൈ മാമണിയെ മുരുകയ്യാ

ശ‌‌ത്രു സംഹാര പൂജയ്ക്ക് പേരുകേട്ട ക്ഷേത്രംശ‌‌ത്രു സംഹാര പൂജയ്ക്ക് പേരുകേട്ട ക്ഷേത്രം

എന്താണ് ആറുപടൈ വീടുകള്‍

മഹാരാഷ്ട്രയില്‍ ഗണപതി എങ്ങനെയാണോ അതുപോലെയാണ് തമിഴ് ജനതയ്ക്ക് മുരുകന്‍. അതിനാല്‍ തന്നെ ഒരു മുരുകന്‍ കോവിലെങ്കിലും ഇല്ലാത്ത തമിഴ് ഗ്രാമങ്ങള്‍ ഉണ്ടാവില്ലാ. തമിഴ്‌നാട്ടിലെ പ്രശസ്തമായ 6 മുരുകന്‍ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന 6 സ്ഥലങ്ങള്‍ അറിയപ്പെടുന്നത് ആറുപടൈ വീടുകള്‍ എന്നാണ്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ആറുപടൈ വീടുകളിലൂടെയുള്ള യാത്ര അത്ഭുതകരമായ ഒന്നായിരിക്കും. വിശദമായി വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X