Search
  • Follow NativePlanet
Share
» »പട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം...അതും നമ്മുടെ നാട്ടിൽ

പട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം...അതും നമ്മുടെ നാട്ടിൽ

സൈനികരുടെ പരദേവതയായി അറിയപ്പെടുന്ന പഴവങ്ങാടി ഗണപതിയുടെയും ക്ഷേത്രത്തിന്‍റെയും വിശേഷങ്ങൾ....

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രമാണ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റേത്. തിരുവനന്തപുരം ജില്ലയുടെ ഹൃദയ ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ഈ ക്ഷേത്രത്തിന്റെ ചരിത്രം സൈന്യത്തിന്റെ ചരിത്രം കൂടിയാണ്. തിരുവിതാംകൂർ സൈന്യത്തിൽ നിന്നും തുടങ്ങി ഇന്ത്യൻ കരസേനയുടെ മദ്രാസ് റെഡിമെന്റെ വരെയെത്തി നിൽക്കുന്ന ഒരു വ്യത്യസ്ത ചരിത്രം. സൈനികരുടെ പരദേവതയായി അറിയപ്പെടുന്ന പഴവങ്ങാടി ഗണപതിയുടെയും ക്ഷേത്രത്തിന്‍റെയും വിശേഷങ്ങൾ....

പഴവങ്ങാടി ഗണപതിക്ഷേത്രം

പഴവങ്ങാടി ഗണപതിക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്ത പഴവങ്ങാടി ഗണപതി ക്ഷേത്രം. തമിഴ് ക്ഷേത്രങ്ങളുടെ മാതൃകയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ഗണപതി ഭക്തരുടെ പ്രിയപ്പെട്ട ക്ഷേത്രമാണ്.

PC:Official Site

എവിടെയാണിത്?

എവിടെയാണിത്?

തിരുവനന്തപുരം നഗരത്തിൽ പഴവങ്ങാടിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും അല്പം വടക്കുമാറി പഴവങ്ങാടി ക്ഷേത്രം നിലകൊള്ളുന്നു,

അപൂർവ്വ പ്രതിഷ്ഠ

അപൂർവ്വ പ്രതിഷ്ഠ

കേരളത്തിൽ ഗണപതി ക്ഷേത്രങ്ങൾ ഒരുപാടുണ്ടെങ്കിലും ഇവിടുത്തെപോലെ അപൂർവ്വമായ പ്രതിഷ്ഠ മറ്റൊരിടത്തുമില്ല. വലതുകാൽ മടക്കി, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ഗണപതിയുള്ളത്. പുറകിലെ വലതുകയ്യിൽ മഴുവും, പുറകിലെ ഇടതുകയ്യിൽ കയറും, മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്.

PC:Official Site

തിരുവിതാംകൂർ സൈന്യവും ക്ഷേത്രവും

തിരുവിതാംകൂർ സൈന്യവും ക്ഷേത്രവും

പഴവങ്ങാടി ക്ഷേത്രത്തിന്റെ ചരിത്രം എത്തി നിൽക്കുക തിരുവിതാംകൂർ സൈന്യത്തിലാണ്. തിരുവിതാംകൂറിന്റെ സൈന്യമായ തിരുവിതാംകൂർ കരസേന രൂപം കണ്ടത് പത്മനാഭപുരത്തു വെച്ചാണ്. ഇവിടമായിരുന്നു തിരുവനന്തപുരത്തിനു മുൻര് തിരുവിതാംകൂറിന്റെ തലസ്ഥാനം. അങ്ങനെയിരിക്കേ, ഒരിക്ൽ കരസേനയിലെ ഒരു അംഗത്തിന് അടുത്തുള്ള പുഴിൽ നിന്നും വളരെ അവിചാരിതമായി ഒരു ഗണപതി വിഗ്രഹം ലഭിക്കുകയുണ്ടായി. അവിടെ ഉപേക്ഷിക്കാതെ അദ്ദഹം വിഗ്രഹം കൂടെക്കൂട്ടുകയും മറ്റു സൈനികരോടേ ചേർന്ന് അതിനെ ആരാധിച്ചുപോരുകയും ചെയ്തു. പിന്നീട് ആ ഗണപതി അവരുടെ പരദേവതയായി മാറി. പിന്നീട് തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയപ്പോൾ അവർ ഗണപതിയേയും കൂട്ടി. അങ്ങനെ തിരുവിതാംകൂർ കരസേനയുടെ ആസ്ഥാനത്ത് ഗണപതി എത്തുകയും ഗണപതിക്കായി ഒരു ക്ഷേത്രം ഇവിടെ നിർമ്മിക്കുകയും ചെയ്തു. അതാണ് ഇന്നത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രം. ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാംകൂര്‍ രാജ്യം ലയിച്ചപ്പോള്‍ മുതല്‍ ഭാരത കര സേന വിഭാഗത്തിലെ മദ്രാസ്സ് റജിമെന്റ് ആണ് ക്ഷേത്രം നടത്തുന്നത്.

PC:madrasregiment

തമിഴ് ശൈലിയിലുള്ള ക്ഷേത്രം

തമിഴ് ശൈലിയിലുള്ള ക്ഷേത്രം

തിരുവനന്തപുരം നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ക്ഷേത്രമാണിത്. തമിഴ് ശൈലിയിലാണ് ക്ഷേത്രത്തിന്റെ ഗോപുരം നിർമ്മിച്ചിരിക്കുന്നത്. സ്വര്‍ണ്ണത്തിൽ പൊതിഞ്ഞാണിതുള്ളത്.
ചതുരാകൃത്യിൽ നിർമ്മിച്ച തീർത്തും ചെറിയ ശ്രീകോവിൽ, അതിനുള്ളിലെ ഗർഭഗൃഹം, ശ്രീകോവിലിനെ ചുറ്റിയ നാലമ്പലം, തിടപ്പള്ളി, തുടങ്ങിയവയാണ് ക്ഷേത്രത്തിന്റെ ഭാഗമായ ഇടങ്ങൾ.
ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളിലായി ഗണപതിയുടെ 32 വ്യത്യസ്ത രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.

PC:Official Site

ഉപദേവതകൾ

ഉപദേവതകൾ

അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ തുടങ്ങിയവരാണ് ഇവിടുത്തെ ഉപദേവതകൾ. നാലമ്പലത്തിനടക്ക് അയ്യപ്പനെയും ഭഗവതിയെയും ക്ഷേത്രമതിലകത്ത് നാഗദൈവങ്ങളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശബരിമലയിലെ വിഗ്രഹത്തിന്റെ അതേ രൂപത്തിലുള്ളതാണ് ഇവിടുത്തെ അയ്യപ്പന്‍റേതും.
നാഗരാജാവും നാഗയക്ഷിയും ചിത്രകൂടവും അടങ്ങുന്നതാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ.

PC:Official Site

ക്ഷേത്ര സമയം

ക്ഷേത്ര സമയം

എല്ലാ ദിവസവും രാവിലെ നാലരയ്ക്ക് ക്ഷേത്രനട തുറക്കും. അഞ്ച് മണിക്ക് അഭിഷേകം. അഞ്ചരയ്ക്ക് ഉഷപൂജ, ഗണപതിഹോമം, രാവിലെ ഒമ്പതിന് ഉച്ചപൂജ തുടർന്ന് നവക-പഞ്ചഗവ്യ കലശാഭിഷേകങ്ങൾ. ഇതിനു ശേഷം രാവില പത്തരയേടെ തന്നെ നട അടയ്ക്കും. ദിവസേന മൂന്ന് പൂജകളാണ് ഇവിടെയുള്ളത്.

PC:Official Site

ആഘോഷങ്ങൾ

ആഘോഷങ്ങൾ

പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം വിനായക ചതുർഥിയാണ്. ചിങ്ങത്തിലെ വെളുത്തപക്ഷത്തില്‍ വരുന്ന ചതുര്‍ഥി നാളിലാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. തിരുവനന്തപുരം നഗരം ഒരുമിച്ചെത്തുന്ന ആഘോഷമാണിത്.

PC:Official Site

നാളികേരം ഉടയ്ക്കൽ

നാളികേരം ഉടയ്ക്കൽ

ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ വഴിപാടാണ് തേങ്ങ ഉടയ്ക്കൽ. ആയിരക്കണക്കിന് തേങ്ങകളാണ് വഴിപാട് നേർന്നതിന്റെ ഭാഗമായി ഇവിടെ വിശ്വാസികൾ ഉടയ്ക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം നാളികേരം ഉടയ്ക്കുന്ന ക്ഷേത്രവും ഇതാണ്.
ഇത് കൂടാതെ ഗണപതി ഹോമം, അപ്പം വഴിപാട്, മോദകം വഴിപാട് എന്നിവയും ഇവിടെ നടത്തുന്നു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കിലോമീറ്റർ ദൂരത്തിലാണ് പഴവങ്ങാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻഡ് ഈസ്റ്റ് ഫോർട്ട് ബസ് സ്റ്റാൻഡാണ്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഇവിടേക്ക് 5.6 കിലോമീറ്ററുണ്ട്.

വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!!!വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!!!

നൂറു വയസ്സുള്ള നാഗം... ആഗ്രഹങ്ങൾ നടത്തി തരുന്ന ചിതൽപ്പുറ്റ്...ഇനിയുമുണ്ട് വിശേഷങ്ങൾനൂറു വയസ്സുള്ള നാഗം... ആഗ്രഹങ്ങൾ നടത്തി തരുന്ന ചിതൽപ്പുറ്റ്...ഇനിയുമുണ്ട് വിശേഷങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X