Search
  • Follow NativePlanet
Share
» »ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ‌ട്രക്കിങ് തുടങ്ങി പീച്ചി

ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ‌ട്രക്കിങ് തുടങ്ങി പീച്ചി

പീച്ചിയിലെ കാടും കാട്ടുവഴികളും ഇനി സഞ്ചാരികള്‍ക്ക് സ്വന്തം. ആനത്താരയിലൂ‌ടെ നടന്ന് കാടിന്റെ ഗന്ധമറിഞ്ഞുള്ള യാത്രയും പീച്ചി ഡാമിന്റെ അരികു ചേര്‍ന്നുള്ള പോക്കും മലകളും കുന്നുകളും കയറിയുമിറങ്ങിയും പീച്ചി യാത്രകള്‍ ആഘോഷമാക്കുവാന്‍ പൊതുജനങ്ങള്‍ക്കായി ‌ട്രക്കിങ് സൗകര്യം ആരംഭിച്ച് പീച്ചി വന്യജീവി സങ്കേതം. കടുവയും കാട്ടാനകളും പുലിയും കാട്ടുപോത്തും വിഹരിക്കുന്ന കാട്ടിലേക്ക് നേരത്തെ ക്യാംപിങ്ങിനെത്തുന്നവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഇത് ആദ്യമായാണ് പീച്ചി പൊതുജനങ്ങളെ അനുവദിക്കുന്നത്.

peechi

മൂന്നു വ്യത്യസ്ത ട്രക്കിങ് റൂട്ടുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നതത്. പീച്ചിയു‌ടെ പ്രധാന ആകര്‍ഷണമായ ആനത്താര ഉള്‍പ്പെടുന്ന പ്രദേശത്തേക്കുള്ള ട്രക്കിങ്ങാണ് ഒന്നാമത്തേത്.രണ്ടു കിലോമീറ്ററാണ് ഇതില്‍ ട്രക്ക് ചെയ്യുവാനുള്ളത്. രണ്ടാമത്തേത് കാട്ടുപോത്തുകളുടെ യാത്രാപാ തേടിയും പിന്തുടര്‍ന്നുമുള്ള മൂന്നു കിലോമീറ്ററുള്ള ട്രക്കിങ്ങാണ്. മൂന്നാമത്തേത് മൂടല്‍മലയിലേക്കുള്ള കാടിനെ അറിഞ്ഞ് കാടിനോടൊത്തുള്ള യാത്രയാണ്. എട്ടു കിലോമീറ്ററാണ് ഈ യാത്രയില്‍ പിന്നിടേണ്ടത്. ഇത് കൂടാതെ ഡാമിന്റെ താഴ്വരയിലൂടെ എട്ട് കിലോമീറ്റര്‍ ട്രക്കിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെ‌ടുത്തിയിട്ടുണ്ട്. കാട്ടിലൂടെയുള്ള യാത്രയായതിനാല്‍ തന്നെ സുരക്ഷ മുന്‍നിര്‍ത്തി ഓരോ യാത്രാ സംഘത്തിനുമൊപ്പം രണ്ട് മുതല്‍ 4 വരെ വാച്ചര്‍മാരുമുണ്ടാകും.
ആനത്താരയിലേക്ക് 4 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിനു 600 രൂപയും മൂടല്‍മലയിലേക്ക് 4 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിനു 2500 രൂപയും ചാര്‍ജ് ഈടാക്കും,. പ്രവേശന ഫീസും ക്യാമറയ്ക്കുമുള്ള ഫീസ് ഇതിനു പുറമേയാണ്.

കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!

വരൂ നമുക്ക് കാടുകളില്‍ ചെന്നു രാപ്പാര്‍ക്കാം!!പച്ചപ്പും ഹരിതാഭയും മാത്രമല്ലവരൂ നമുക്ക് കാടുകളില്‍ ചെന്നു രാപ്പാര്‍ക്കാം!!പച്ചപ്പും ഹരിതാഭയും മാത്രമല്ല

കാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നുകാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നു

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

Read more about: trekking forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X