Search
  • Follow NativePlanet
Share
» »വള്ളുവനാടിന്റെ കഥപറയുന്ന പെരിന്തൽമണ്ണ

വള്ളുവനാടിന്റെ കഥപറയുന്ന പെരിന്തൽമണ്ണ

മലബാറിൻറെയും വള്ളുവനാടിൻറെയും ഒക്കെ ചരിത്രം തിരഞ്ഞെത്തുമ്പോൾ ആദ്യം എത്തിപ്പെടേണ്ട പെരിന്തൽമണ്ണയുടെ വിശേഷങ്ങളും ഇവിടുത്തെ കാഴ്ചകളും പരിചയപ്പെടാം....

പെരിന്തൽമണ്ണ....പഴമയും പുതുമയും ഇഴപിരിഞ്ഞു കിടക്കുന്ന നാട്...ഒരു കാലത്ത് വള്ളുവക്കോനാതിരിയുടെ തലസ്ഥാനമായിരുമ്മ ഇടമായിരുന്നു എന്നു പറയുന്ന ചരിത്രം പോലും വിശ്വസിക്കുവാൻ പാടാണ്...പഴമയുടെ അടയാളങ്ങൾ ഇവിടെ നിന്നും വേഗത്തിൽ മറയുകയാണ്. ഓട്ടത്തിൽ ചരിത്രത്തെ പിന്നിലാക്കുമ്പോൾ വികസനത്തെ കൂടെപിടിക്കുവാൻ ഈ നാട് മറന്നിട്ടില്ല എന്ന് ഇവിടെ കാണുമ്പോൾ അറിയാം..എന്തുതന്നെയായാലും മലബാറിൻറെയും വള്ളുവനാടിൻറെയും ഒക്കെ ചരിത്രം തിരഞ്ഞെത്തുമ്പോൾ ആദ്യം എത്തിപ്പെടേണ്ട പെരിന്തൽമണ്ണയുടെ വിശേഷങ്ങളും ഇവിടുത്തെ കാഴ്ചകളും പരിചയപ്പെടാം...

വള്ളുവനാടിന്റെ തലസ്ഥാനം

വള്ളുവനാടിന്റെ തലസ്ഥാനം

ഇന്ന് മലപ്പുറത്തെ അറിയപ്പെടുന്ന പട്ടണമായ പെരിന്തൽമണ്ണയുടെ കഥകൾക്ക് കേരളത്തിന്റെ ചരിത്രത്തിലും പഴക്കമുണ്ട്. വള്ളുവനക്കോനാതിരികൾ ഭരിച്ചിരുന്ന പള്ളുവനാടിന്റെ തലസ്ഥാനം പെരിന്തൽമണ്ണയായിരുന്നു എന്നത് മാത്രം മതി ഈ നാടിന്‍റെ അന്നത്തെ നിലയും വിലയും മനസ്സിലാക്കുവാൻ

PC:Navaneeth KN

എവിടെയാണ്

എവിടെയാണ്

പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലാണ് പെരിന്തൽമണ്ണ സ്ഥിതി ചെയ്യുന്നത്.

കഥകളുടെ നാട്

കഥകളുടെ നാട്

ഒരു ചരിത്ര ഇടമായതിനാൽ തന്നെ ഒരുപാട് കഥകൽ ഈ നാടിനുണ്ട്. വള്ളുവനക്കോനാതിയിരുടെ നാട് എന്നു തന്നെയാണ് പെരിന്തൽമണ്ണയെ ചരിത്രത്തിലെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നത്. വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയില്‍ പണ്ടുകാലത്ത് വര്‍ഷം തോറും ഇവിടെ കായികാഭ്യാസപ്രകടനം അഥവാ പെരുംതല്ല് മത്സരം അരങ്ങേറിയിരുന്നു. ഇന്നത്തെ അങ്ങാടിപ്പുറത്തിന് കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ഈ കായികാഭ്യാസം (പെരുംതല്ല്) നടന്നിരുന്നത്. അങ്ങനെ പെരുംതല്ല് നടന്നിരുന്ന നാടാണ് പെരിന്തൽമണ്ണയായത് എന്നാണ് ഒരു കഥ.

PC:SGGH

കാലം കയ്യേറാത്ത കെട്ടിടങ്ങൾ

കാലം കയ്യേറാത്ത കെട്ടിടങ്ങൾ

പെരിന്തൽമണ്ണയുടെ കഥകൾക്ക് സാക്ഷികളായിരുന്ന കെട്ടിടങ്ങൾ അപ്രത്യക്ഷമാകുവാൻ തുടങ്ങിയിട്ട് കാലങ്ങളായി. എങ്കിലും ഒരു കാലത്തിനും പിടികൊടുക്കാത്ത ചിലയിടങ്ങളും ഇവിടെയുണ്ട് എന്നതാണ് മറ്റൊരു വസ്തുത.പാതായിക്കര മനയാണ് ഇവിടുത്തെ പ്രശസ്തമായ ഒരിടം. നിരവധി പുരാതന ആചാരങ്ങള്‍ നിലനിന്നിരുന്ന മനയോടനുബന്ധിച്ച് വിസ്താരമുള്ള രണ്ടു കിണറുകളും അത് മൂടത്തക്കവിധത്തില്‍ വലിപ്പമുള്ള പാറകൊണ്ടുള്ള അടപ്പും കാണാം. ഇതിനടുത്തുതന്നെ രാമന്‍കുഴി എന്ന പ്രസിദ്ധമായ കുഴിയും നരിമടയും സ്ഥിതി ചെയ്യുന്നു.

PC: Soumyavn

പൂന്താനവും ഇഎംഎസും

പൂന്താനവും ഇഎംഎസും

കേരള ചരിത്രത്തിലെയും സംസ്കാരത്തിലെയും ഒക്കെ ഒട്ടേറെ മഹാരഥന്മാർക്ക് ജന്മം നല്കിയിട്ടുള്ള നാടാണ് പെരിന്തൽമണ്ണ. പൂന്താനവും ഇഎംഎസും അവരിൽ ചിലർ മാത്രമാണ്. കേരള ചരിത്രത്തിൽ തന്നെ കൊടുങ്കാറ്റു വീശിയിട്ടുള്ള പല തീരുമാനങ്ങൾക്കും കാരണമായ ഇഎംഎസ് ജനിച്ച ഏലംകുളം മനയും ഈ നാടിന്റെ അഭിമാനത്തിന്റെ ഭാഗമാണ്.

PC:Rajasekharan Parameswaran

മലബാറിലെ ആദ്യത്തെ....

മലബാറിലെ ആദ്യത്തെ....

മലബാറിലെ ആദ്യത്തെ ഹൈസ്കൂൾ, ആദ്യ കോടതി, ആദ്യ താലൂക്ക്ഓഫീസ് തുടങ്ങിവയെല്ലാം ആരംഭിച്ചത് പെരിന്തൽമണ്ണയിലാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു അതിനു പിന്നിൽ. മലബാറിലെ സാംസ്കാരികമായ പല നവോത്ഥാനങ്ങളും നടന്ന ഇടം കൂടിയാണ് പെരിന്തല്‍മണ്ണ.

PC:Muthukurussi

മങ്കട കോവിലകം

മങ്കട കോവിലകം

തനതായ കേരളീയ വാസ്തുവിദ്യയില്‍ പണികഴിപ്പിച്ചിരിക്കുന്ന മങ്കട കോവിലകം പെരിന്തല്‍മണ്ണയുടെ അഭിമാനമാണ്. തേക്കു തടികള്‍ കൊണ്ടുള്ള തൂണുകളും തടിയില്‍ തീര്‍ത്ത മേല്‍ക്കൂരകളും രണ്ടു മുറ്റവും ഒക്കെയുള്ള ഇവിടെ രാജകുടുംബാംഗങ്ങള്‍ താമസിക്കുന്നുണ്ട്.

PC: Akash Ponganadu

അങ്ങാടിപ്പുറം

അങ്ങാടിപ്പുറം

പെരിന്തൽമണ്ണയുടെ ചരിത്രത്തിനോട് ചേർന്നു കിടക്കുന്ന മറ്റൊരു ഇടമാണ് അങ്ങാടിപ്പുറം.വള്ളുവനാട് സ്വരൂപത്തിന്റെ ആസ്ഥാനം അങ്ങാടിപ്പുറമായിരുന്നു. പെരിന്തൽമണ്ണയിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ഇവിടമുള്ളത്. മലപ്പുറത്തെ ക്ഷേത്ര നഗരം എന്നാണ് അങ്ങാടിപ്പുറം അറിയപ്പെടുന്നത്. പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രം ഇവിടെയാണുള്ളത്. കൂടാതെ അങ്ങാടിപ്പുറം തളി ശിവക്ഷേത്രം, ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രം, ആൽക്കൽമണ്ണ ധന്വന്തരിക്ഷേത്രം, മാണിക്യപുരം ധർമ്മശാസ്താ-മഹാവിഷ്ണുക്ഷേത്രം, രാവർമണ്ണ ശിവക്ഷേത്രം, മീൻകുളത്തിക്കാവ് ഭഗവതിക്ഷേത്രം, പാലക്കോട് ശിവക്ഷേത്രം, പല്ലൂർക്കാട് പരിയാപുരം മഹാവിഷ്ണുക്ഷേത്രം, മുതുവറ മഹാവിഷ്ണുക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

PC:Moidu.babu

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രം

കേരളത്തിലെ തന്നെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വള്ളുവനാട് രാജാക്കന്മാർ പരിപാലിച്ചു പോന്നിരുന്ന ഈ ക്ഷേത്രം കേരളത്തിലെ മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതു കൂടിയാണ്. പേരുപോലെ തന്നെ ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളിവിഗ്രഹമാണ് തിരുമാന്ധാംകുന്നിലേത്.[
PC: Rojypala

ഗണപതി

ഗണപതി

ഭഗവതി ക്ഷേത്രമാണെങ്കിലും ഇവിടുത്തെ ഗണപതി പ്രതിഷ്ടയും ഏറെ പ്രശസ്തമാണ്. പാർവതീ പരമേശ്വരൻമാരോടൊപ്പം നിൽക്കുന്ന ഉണ്ണിഗണപതിയാണ് ഇവിടുത്തെ പ്രതിഷ്ട. ഇഷ്ടമാംഗല്യത്തിന് ഭക്തർ ഉണ്ണിഗണപതിക്ക് വഴി പാട് നടത്താറുണ്ട്.

PC:Dhruvaraj S from India

 മഹാമംഗല്യപൂജ

മഹാമംഗല്യപൂജ

മംഗല്യപൂജ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. ചൊവ്വ, വെള്ളി, ഞായർ എന്നി ദിവസങ്ങളി‌ൽ നടക്കുന്ന മംഗല്യപൂജ സമയങ്ങളിൽ മാത്രമെ ഗണപതിയെ നേരിട്ട് ദർശിക്കാൻ ഭക്തർക്ക് സാധിക്കുകയുള്ളു. മറ്റു ദിവസങ്ങളിൽ ഗണപതിയുടെ വലതുവശത്തുള്ള ചെറിയ ഒരു കിളിവാതിലിലൂടെ മാത്രമെ ദർശനം നടത്താൻ കഴിയുകയുള്ളു. ഇവിടെ നടക്കുന്ന മഹാമംഗല്യപൂജ ഏറെ പ്രശസ്തമാണ്. തുലാമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് മഹാമംഗല്യപൂജ നടക്കാറുള്ളത്.

PC:RajeshUnuppally

 എത്തിച്ചേരാൻ

എത്തിച്ചേരാൻ

മലപ്പുറം ജില്ലയിലെ പെരിന്ത‌‌ൽമണ്ണയ്ക്ക് സമീപത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരിന്ത‌ൽ‌മണ്ണയിൽ നിന്ന് 3 കിലോമീറ്റർ യാത്ര ചെയ്താൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അങ്ങാടിപ്പുറം എന്ന സ്ഥലത്ത് എത്തിച്ചേരാം. കോഴിക്കോട് നിന്ന് പെരിന്തൽമണ്ണയ്ക്ക് പോകുന്ന വഴിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ആശുപത്രികളുടെ നഗരം

ആശുപത്രികളുടെ നഗരം

ആശുപത്രികൾ കൊണ്ടു സമൃദ്ധമായ ഒരു നാടാണ് പെരിന്തൽമണ്ണ. ഏതു തരത്തിലുള്ള ചികിത്സകളും ആർക്കും താങ്ങാവുന്ന രീതിയിൽ ലഭ്യമാക്കുന്ന ഇവിടം ആശുപത്രികളുടെ നഗരം എന്നും അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്.

PC:Anoopkn

 കൊടികുത്തിമല

കൊടികുത്തിമല

സാമൂതിരി രാജാവ് കൊടി കുത്തി എന്നു വിശ്വസിക്കുന്ന കൊടികുത്തി മലയാണ് ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര ആകർഷണം. മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമലസമുദ്ര നിരപ്പിൽ നിന്നും 1500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടപെരിന്തൽമണ്ണയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കൊല്ലം കാട്ടിലൊളിപ്പിച്ച കുംഭാവരട്ടി വെള്ളച്ചാട്ടംകൊല്ലം കാട്ടിലൊളിപ്പിച്ച കുംഭാവരട്ടി വെള്ളച്ചാട്ടം

അറിയാതെ കടലിലേക്കിറക്കുന്ന ബാഗയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?!!<br />അറിയാതെ കടലിലേക്കിറക്കുന്ന ബാഗയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?!!

ടിപ്പു സുൽത്താന്‍റെ ബാറ്ററി മുതൽ പറഞ്ഞു തീരാത്ത ഒരായിരം കഥകളുമായി മംഗലാപുരം ടിപ്പു സുൽത്താന്‍റെ ബാറ്ററി മുതൽ പറഞ്ഞു തീരാത്ത ഒരായിരം കഥകളുമായി മംഗലാപുരം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X