Search
  • Follow NativePlanet
Share
» »സഞ്ചാരികളുടെ പ്രിയപ്പെട്ട 'പെരിയാര്‍'

സഞ്ചാരികളുടെ പ്രിയപ്പെട്ട 'പെരിയാര്‍'

By Maneesh

പ‌ര്‍വത നിരയുടെ പനിനീര്‍ എന്ന് വയലാര്‍ വിശേഷിപ്പിച്ച പെരിയാര്‍ കേരളത്തിലെ പ്രശസ്തമായ ഒരു നദിയാണ്. നീളത്തിന്റെ കാ‌ര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പെരിയാര്‍ നദി 244 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

ചൊ‌ക്കംപട്ടി മല

പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വയ‌റിന്റെ ഭാഗമായ ചൊ‌ക്കംപട്ടി മലയില്‍ നിന്നാണ് പെരിയാ‌ര്‍ നദി ഉത്ഭവിക്കുന്നത് എന്നാണ് പറയുന്നത്.

പെ‌രിയാര്‍ നദി ഒഴുകി സുന്ദരമാക്കുന്ന കേരളത്തിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

നിങ്ങള്‍ പോയിട്ടുണ്ടോ ലോകം തിരയുന്ന തേക്കടിയില്‍?നിങ്ങള്‍ പോയിട്ടുണ്ടോ ലോകം തിരയുന്ന തേക്കടിയില്‍?

01. തേക്കടി

01. തേക്കടി

പെരിയാര്‍നദിയിലെ വെള്ളം മുല്ല‌പ്പെരിയാര്‍ അണക്കെട്ടില്‍ തടഞ്ഞ് നിര്‍ത്തിയതിന്റെ ഫലമായി രൂപമെടുത്ത തടാകമാണ് തേക്കടിയിലെ തേക്കടി തടാകം. ഈ തടാകത്തിലെ ബോട്ടിംഗും ബാംബു റാഫ്റ്റിംഗും പ്രശസ്തമാ‌ണ്. ഈ തടാകത്തിന്റെ കരയിലാണ് പ്രശസ്തമായ പെരിയാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. വിശദ‌മായി വായിക്കാം

Photo courtesy: Rameshng at ml.wikipedia
02. ഇടുക്കി ഡാം

02. ഇടുക്കി ഡാം

സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്. വിശദമായി വായിക്കാം

Photo courtesy: Shaji0508

03. കുണ്ടള അണക്കെട്ട്

03. കുണ്ടള അണക്കെട്ട്

മൂന്നാര്‍ ടൗണില്‍ നിന്നും 25 കിലോമീറ്ററോളം മാറിയാണു കുണ്ടള ഡാം അല്ലെങ്കില്‍ സേതുപാര്‍വ്വതി ഡാം എന്ന ഈ അണക്കെട്ടു സ്ഥിതി ചെയ്യുന്നത്. 1945 ഇല്‍ തിരുവിതാംകൂറിലെ സേതുലക്ഷ്മി പാര്‍വ്വതി തമ്പുരാട്ടിയാണു ഈ അണകെട്ടിനു തറക്കല്ലിടുന്നത്, അതുകൊണ്ടാണു ഈ ഡാമിനു സേതുപാര്‍വ്വതി ഡാം എന്നും കൂടി പേരുകിട്ടിയിരിക്കുന്നത്. വിശദമായി വായിക്കാം

Photo courtesy: Ranjithsiji
04. മലയാറ്റൂര്‍

04. മലയാറ്റൂര്‍

ക്രൈസ്തവരെ സംബന്ധിച്ച് മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും മലയാറ്റൂരിലെത്താം. മലയാറ്റൂര്‍ മലമുകളില്‍ നിന്നാല്‍ അകലെ പെരിയാര്‍ നദിയുടെ മനോഹരമായ ദൃശ്യം കാണാം. കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് മലയാറ്റൂര്‍. വിശദമായി വായിക്കാം

Photo courtesy: Challiyan
05. തട്ടേ‌ക്കാട്

05. തട്ടേ‌ക്കാട്

എറണാകുളം ജില്ലയില്‍ പെരിയാര്‍ നദിയുടെ തീരത്തായണ് പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo courtesy: PP Yoonus

06. ഭൂതത്താന്‍കെട്ട്

06. ഭൂതത്താന്‍കെട്ട്

ഭൂതത്താന്‍കെട്ടിലെ അണക്കെട്ടാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. പെരിയാര്‍ നദിക്ക് കുറുകേയാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തില്‍ നിന്ന് വനത്തിനുള്ളിലൂടെ പോയാല്‍ പ്രകൃത്യാല്‍ രൂപം കൊണ്ട ഒരു ചെറിയ അണ കാണാന്‍ കഴിയും. ഭൂതങ്ങളാണ് ഈ അണ നിര്‍മ്മിച്ചതെന്നാണ് പറയപ്പെടുന്നത് അതിനാലാണ് ഈ അണക്കെട്ടിന് ഭൂതത്താന്‍കെട്ട് എന്ന് പേരു വന്നത്. ഇതിന് പിന്നില്‍ ഒരു കഥയുണ്ട്. വിശദമായി വായിക്കാം

Photo courtesy: Dilshad Roshan

07. കാലടി

07. കാലടി

അദ്വൈതസിദ്ധാന്തത്തിന്റെ പ്രചാരകനായ ആദിശങ്കരന്റെ ജന്മത്താല്‍ അനുഗ്രഹീതമായ നാടാണ് കാലടി, എറണാകുളം ജില്ലയില്‍ പെരിയാറിന്റെ കരയിലാണ് കാലടി സ്ഥിതിചെയ്യുന്നത്. ആദിശങ്കരന്റെ ജന്മദേശമായതിനാല്‍ത്തന്നെ പ്രധാനപ്പെട്ട ഒരു ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രം കൂടിയാണ് ഈ സ്ഥലം. വിശദമായി വായിക്കാം
Photo courtesy: Challiyan

08. കോടനാട്

08. കോടനാട്

എറണാകുളം ജില്ലയില്‍ പെരിയാര്‍ നദിയുടെ തീരത്താണ് കോടനാട് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ആനപരിശീലന കേന്ദ്രമാണ് സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. വിശദമായി വായിക്കാം

Photo courtesy: Aviva West

09. ആലുവ മണപ്പുറം

09. ആലുവ മണപ്പുറം

ആലുവയിലൂടെ ഒഴുകുന്ന പെരിയാര്‍ നദിയുടെ തീരമാണ് ആലുവ മണപ്പുറം എന്ന് അറിയപ്പെടുന്നത്. ശരിക്കു പറഞ്ഞാല്‍ പെരിയാര്‍ നദിയുടെയും മംഗലപ്പുഴയുടേയും ഇടയ്ക്കുള്ള മണല്‍ത്തിട്ടയാണ് ഇത്. ഈ മണല്‍തിട്ടയിലാണ് ആലുവയിലെ പ്രശസ്തമായ ആലുവ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Ranjithsiji
10. ഉളിയന്നൂര്‍

10. ഉളിയന്നൂര്‍

ഐതിഹ്യങ്ങളില്‍ ഇടം നേടിയ നാടാണ് ഉളിയന്നൂര്‍. പെരുന്തച്ചന്‍ ഇവിടെയാണ് ജനിച്ചതെന്നാണ് വിശ്വാസം. പെരുന്തച്ചന്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ഉളിയന്നൂര്‍ മഹദേവ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. മകനോടുള്ള അസൂയ നിമിത്തം പെരുന്തച്ചന്‍ മകനെ ഉളിയെറിഞ്ഞ് കൊന്നത് ഇവിടെ വച്ചാണ് എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. ആലുവ നഗരത്തിന് സമീപത്തയാണ് ഈ സ്ഥലം.

Photo Courtesy: Challiyan at ml.wikipedia

11. പാണിയേലി പോരു

11. പാണിയേലി പോരു

എറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെയായി പെരിയാര്‍ നദിയില്‍ രൂപപ്പെട്ട പാറക്കെട്ടുകളും തുരുത്തുകളും കല്ലാടിക്കുഴിയും ചേര്‍ന്ന ഒരു സ്ഥലമാണ് ഇത്.

Photo Courtesy: Dvellakat

12. പെരുമ്പാവൂര്‍

12. പെരുമ്പാവൂര്‍

പെരുമ്പാവൂരിലൂടെ ഒഴുകി നീങ്ങുന്ന പെരിയാര്‍ നദി

Photo Courtesy: Challiyan at ml.wikipedia

13. കൊടുങ്ങല്ലൂര്‍

13. കൊടുങ്ങല്ലൂര്‍

പുത്തവേലിക്കരയില്‍ നിന്ന് വഴിപി‌രിഞ്ഞ് ഒഴുകുന്ന പെരിയാര്‍ നദിയുടെ പ്രധാന ഭാഗം കൊടുങ്ങല്ലൂരില്‍ എത്തി മുനമ്പത്ത് വച്ച് അറബിക്കടലില്‍ പതിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Challiyan at the Malayalam language Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X