Search
  • Follow NativePlanet
Share
» »ചൂലും കയറും വഴിപാ‌ടായി നല്കുന്ന ആലുമാവിന്‍ ചുവട്ടിലെ അപൂര്‍വ്വ ശിവക്ഷേത്രം

ചൂലും കയറും വഴിപാ‌ടായി നല്കുന്ന ആലുമാവിന്‍ ചുവട്ടിലെ അപൂര്‍വ്വ ശിവക്ഷേത്രം

അങ്ങുദൂരെ മലയുടെ മുകളില്‍ ഒരൊറ്റമരത്തണലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ക്ഷേത്രം.... പച്ചപ്പും പ്രതിഭംഗിയും കൂടാതെ ആകാശം ചാലിച്ചെഴുതിയ നിറക്കൂട്ടുകളും... വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട തൃശൂരിലെ കേച്ചേരിയിലെ തലക്കോട്ടുകര ഗ്രാമത്തിലെ പെരുമല ശിവക്ഷേത്രം.
കുന്നുകയറി നടന്നെത്തുവാന്‍ സാധിക്കുന്ന ക്ഷേത്രം കേച്ചേരിക്കാര്‍ക്കും പെരുമലക്കാര്‍ക്കും അവരുടെ ജീവിതത്തോളം പ്രധാനപ്പെട്ടതാണ്. ജനിച്ചകാലം മുതല്‍ കേള്‍ക്കുന്ന കഥകളും വിശ്വാസങ്ങളുമെല്ലാം ഈ ക്ഷേത്രത്തെച്ചുറ്റിപ്പറ്റിത്തന്നെയാണ്.

മലയുടെ മുകളില്‍

മലയുടെ മുകളില്‍

മലയു‌ടെ മുകളിലേക്ക് ന‌ടന്നുകയറുവാന്‍ കുറച്ചധികമുണ്ടെങ്കിലും വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും അതൊരു പ്രശ്നമേയല്ല. പ്രകൃതിഭംഗി ആസ്വദിച്ച് ന‌ടന്നുകയറി ചെല്ലുന്നത് അതിമനോഹരമായ കാഴ്ചയിലേക്കാണ് എന്നതുതന്നെ കാരണം. 500 അടിയോളം ഉയരത്തിലാണു പെരുമല സ്ഥിതി ചെയ്യുന്നത്.

പച്ചപ്പിന്റെ കൂടാരം

പച്ചപ്പിന്റെ കൂടാരം

ഏകദേശം 50 ഏക്കറോളം സ്ഥലത്തായാണ് പെരുമലക്കുന്ന സ്ഥിതി ചെയ്യുന്നത്. മുകളില്‍ കയറില്‍ ചുറ്റുമുള്ള പ്രദേശങ്ങളുടെ അതിമനോഹരമായ കാഴ്ചയും പച്ചപ്പുമെല്ലാം കാണാം. തിരക്കില്‍ നിന്നും ഒരു ചെറിയ മാറ്റം വരുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃശൂരില്‍ നിന്നും വളരെ ചെറിയ യാത്രയ്ക്ക് ഇവി‌ടം തിരഞ്ഞെ‌ടുക്കാം, ട്രക്കിങ്ങായി ചെയ്യുന്നത്രെയും ഇല്ലെങ്കിലും കുന്നിന്‍ മുകളിലേക്കുള്ള കയറ്റം വളരെ രസകരമായ അനുഭവമായിരിക്കും.

മുകളിലെത്തിയാല്‍

മുകളിലെത്തിയാല്‍

ഏതു സീസണിലും അതിമനോഹരമായ കാഴ്ചകളാണ് പെരുമലയു‌ടെ പ്രത്യേകത. സമീപ പ്രദേശങ്ങളുടെയെല്ലാം ഭംഗിയും സൂര്യാസ്തമയവും ഈ കുന്നിനു മുകളില്‍ നിന്നും ആസ്വദിക്കാം. തൃശൂര്‍, കുന്നംകുളം, വടക്കാഞ്ചേരി തു‌ടങ്ങിയ സ്ഥലങ്ങളു‌ടെ കാഴ്ചയും ഇവിടെ നിന്നും ആസ്വദിക്കാം.

ചിത്രങ്ങള്‍ക്കു കടപ്പാട്- വിബില്‍ കെപി

പെരുവന്മല ക്ഷേത്രം

പെരുവന്മല ക്ഷേത്രം

വിശ്വാസങ്ങള്‍ സമ്പന്നമായ അപൂര്‍വ്വ ശിവ ക്ഷേത്രമാണ് പേരുമല ശിവക്ഷേത്രം. പെരുവന്മല ക്ഷേത്രം എന്നുമിതിനു പേരുണ്ട്. അതിപുരാതനമാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മുടിയുണ്ടാവൻ ചൂലും ശ്വാസം മുട്ട് മാറാൻ കയറും വഴിപാടായി കൊടുക്കുന്ന അപൂർവം ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ക്ഷേത്രത്തിന്‍റെ ചരിത്രം അത്രയൊന്നും ലഭ്യമല്ലെങ്കിലും നാട്ടുവിശ്വാസങ്ങളു‌‌ടെ ഭാഗമാണിത്. ഒരൊറ്റ ദിവസം കൊണ്ടുണ്ടായ മലയാണിത് എന്നാണ് ഇവിടുത്തെ വിശ്വാസങ്ങള്‍ പറയുന്നത്. ഇത് കൂ‌ടാതെ ക്ഷേത്രത്തിനുള്ളിലെ കുളത്തിലെ വെള്ളം ഒരിക്കലും വറ്റില്ലത്രെ. കഠിന വേനലില്‍ പോലും ഇവിടെ ജലത്തിനു ക്ഷാമം അനുഭവപ്പെടാറില്ല. കിണ്‍റില്‍ ഗംഗാ നദിയുയ‌ുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു സമീപം നില്‍ക്കുന്ന ഒറ്റമരമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ആലും മാവും കൂടിച്ചേര്‍ന്ന ആലുമാവ് ആണ് ഇവിടെയുള്ളത്.

PC:AravindRV

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കേച്ചേരിയിൽ നിന്ന് വടക്കാഞ്ചേരി പോകുന്ന വഴിയും കൈപ്പറമ്പ് കഴിഞ്ഞ് മഴുവഞ്ചേരി എന്ന സ്ഥലത്ത് നിന്ന് വലത്തേക്കുള്ള വഴിയിലൂടെ പോയാലും പെരുവന്മല ക്ഷേത്രത്തിലെത്താം. കുന്നിന്‍മുകളിലേക്ക് നടന്നു കയറുന്നതായിരിക്കും കൂടുതല്‍ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ നല്ലത്. തൃശൂര്‍ കുന്നംകുളം റൂട്ടില്‍ 16 കിലോമീറ്ററും കേച്ചേരിയില്‍ നിന്നും ഒരു കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

കരിങ്കല്ലില്‍ സിഫണി ഒരുക്കിയ ക്ഷേത്രങ്ങള്‍, അത്ഭുതം...ചുരുളഴിയാത്ത രഹസ്യം!!കരിങ്കല്ലില്‍ സിഫണി ഒരുക്കിയ ക്ഷേത്രങ്ങള്‍, അത്ഭുതം...ചുരുളഴിയാത്ത രഹസ്യം!!

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X