കോഴിക്കോട് കാണാനെന്തുണ്ട് എന്നു ചോദിച്ചാൽ എന്താണിവിടം ഇല്ലാത്തത് എന്നായിരിക്കും ഇവിടുത്തുകാരുടെ മറുചോദ്യം. ബീച്ചും മൈതാനങ്ങളും അപൂർവ്വമായ ക്ഷേത്രങ്ങളും കാടുകളും ഒക്കെയായി കണ്ടു തീർക്കുവാനുള്ള കാഴ്ചകൾ അത്രയധികമുണ്ട് നമ്മുടെ കോഴിക്കോട്. നഗരത്തിൽ നിന്നും മാറി കുറച്ചങ്ങോട്ട് പോയാൽ പിന്നെ കാഴ്ചകളുടെ പൊടിപൂരമാണ്. ജാനകിക്കാടും തുഷാരഗിരി വെള്ളച്ചാട്ടവും കോടനാടും പിന്നെ പെരുവണ്ണാമൂഴിയും ഒക്കെ ഈ നാട്ടുകാരുടെ ഓരോ സ്വർഗ്ഗത്തുരുത്തുകളാണെന്നു പറയാതെ വയ്യ. അങ്ങനെ എന്നും കോഴിക്കോടുകാരുടെ പ്രിയ തുരുത്തായ
പെരുവണ്ണാമൂഴിയുടെ വിശേഷങ്ങളിലേക്ക്....

പെരുവണ്ണാമൂഴി
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പെരുവണ്ണാമൂഴി. പശ്ചിമഘട്ടത്തോട് ചേർന്നു നിൽക്കുന്ന ഈ സ്ഥലത്തിന്‍റെ ഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

എവിടെയാണിത്?
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് പെരുവണ്ണാമൂഴിയുള്ളത്. പെരുവണ്ണാമൂഴി അണക്കെട്ട്, റിസർവ്വോയർ, മലബാർ വന്യജീവി സങ്കേതം, പൂന്തോട്ടം, മുതല വളർത്തൽ കേന്ദ്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

പെരുവണ്ണാമൂഴി അണക്കെട്ട്
കുറ്റ്യാടി പുഴയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പ്രധാന അണക്കെട്ടുകളിൽ ഒന്നാണ് പെരുവണ്ണാമൂഴി അണക്കെട്ട്. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ ഈ അണക്കെട്ട് കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമാണ്. അണക്കെട്ടിന്റെ കാഴ്ചകളേക്കാൾ ഉപരിയായി ഇവിടം ഒരു വിനോദ സഞ്ചാര മേഖല കൂടിയാണ്. ഡാമിന്റെ റിസർവ്വോയറാണ് ഇവിടുത്തെ മറ്റൊരു ആകർഷണം
PC:Robykurian

പെരുവണ്ണാമൂഴി റിയർവ്വോയർ
ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് എന്നീ പഞ്ചായത്തുകളിലായാണ് ഇതിൻറെ റിസർവ്വോയറുള്ളത്. റിയർവ്വോയറിലൂടെ ബോട്ട് യാത്ര ഉണ്ടായിരുന്നുവെങ്കിലും ഇന്ന് അത് മുടങ്ങിക്കിടക്കുകയാണ്. ആളുകൾ ഇനിയും എത്തിച്ചേർന്നിട്ടില്ലാതത് ദ്വീപുകളാണ് സംലസംഭരണിയുടെ മറ്റൊരു ആകർഷണം. ഈ ദ്വീപുകളിൽ ഒന്നിലാണ് പക്ഷിത്തുരുത്ത് എന്നറിയപ്പെടുന്ന പക്ഷി സങ്കേതമുള്ളത്.
PC:Sajetpa

മുതല വളർത്തു കേന്ദ്രവും സ്മാരക തോട്ടവും
പെരുവണ്ണാമൂഴി മുതല വളർത്തു കേന്ദ്രമാണ് ഇവിടെ എത്തിയാൽ കാണേണ്ട മറ്റൊരു കാഴ്ച. കൂടാതെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി നിർമ്മിച്ചിരിക്കുന്ന ഒരു പൂന്തോട്ടവും ഇതിന്റെ പരിസരത്തുണ്ട്. സ്മാരക തോട്ടം എന്നാണത് അറിയപ്പെടുന്നത്.
PC:Robykurian

മലബാർ വന്യജീവി സങ്കേതം
കേരളത്തിൽ ഏറ്റവും പുതുതായി രൂപം കൊണ്ട വന്യജീവി സങ്കേതങ്ങളിലൊന്നാണ് മലബാർ വന്യജീവി സങ്കേതം. പെരുവണ്ണാമൂഴിയോടും കക്കയത്തിനോടും ഒക്കെ ചേർന്നാണ് ഇതുള്ളത്. 54 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ വ്യത്യസ്തങ്ങളായ ഒരുപാട് ജീവിവർഗ്ഗങ്ങളെ കാണുവാൻ സാധിക്കും. ആന, പുലി, കാട്ടുപോത്ത് തുടങ്ങിയവ സ്വൈര്യ വിഹാരം നടത്തുന്ന ഇടം കൂടിയാണിത്. ഇവയെ കൂടതാെ ഇവിടെ മാത്രം കാണുന്ന ധാരാളം പക്ഷി വർഗ്ഗങ്ങളുമുണ്ട്.
PC:Uajith

എത്തിച്ചേരുവാൻ
കോഴിക്കോട് നിന്നും 55 കിലോമീറ്റർ അകലെയാണ് പെരുവണ്ണാമൂഴി സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ഇവിടേക്ക് ധാരാളം ബസുകളുണ്ട്. പൂഴിത്തോട്-പെരുവണ്ണാമൂഴിയുള്ള ബസിനാണ് കയറേണ്ടത്. ട്രെയിനിനു വരുന്നവർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലെത്തി വേണം ബസ് കയറുവാൻ.

കൂരാച്ചുണ്ട്
പെരുവണ്ണാമൂഴിയോട് കുറച്ചടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ ഇടമാണ് കൂരാച്ചുണ്ട്. കോഴിക്കോട് നിന്നും 4ദ കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കോഴിക്കോടുത്തെ മറ്റൊരു സ്വർഗ്ഗമായാണ് അറിയപ്പെടുന്നത്. കോഴിക്കോടിന്റെ തനി നാടൻ കാഴ്ചകളാണ് കൂരാച്ചുണ്ടിന്റെ ആകർഷണം.

കക്കയം അണക്കെട്ട്
കൂരാച്ചുണ്ടിലെ പ്രധാന കാഴ്തകളിലൊന്നാണ് ഇവിടുത്തെ കക്കയം അണക്കെട്ട്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കുറ്റ്യാടിപ്പുഴയിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കൂരാച്ചുണ്ടിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് ഇതുള്ളത്.
PC:Mutuluki

കക്കയം എക്കോ ക്യാംപ് സൈറ്റ്
കക്കയം അണക്കെട്ടിനോട് ചേർന്നാണ് കക്കയം എക്കോ ക്യാംപ് സൈറ്റ് ഉള്ളത്. ടെൻറുകളിലെ താമസവും അണക്കെട്ടിന്റെ കാഴ്ചകളുമാണ് ഇവിടുത്തെ ആകർഷണം. ട്രക്കിങ്ങിനായും ആളുകൾ ഇവിടെ എത്തുന്നു.
ദൈവത്തിന്റെ നാട്ടിലെ സ്വർഗ്ഗം ഇത് കൂരാച്ചുണ്ട്
കണ്ടൽക്കാട്ടിലെ കടലുണ്ടി... കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളെ കാണാനൊരിടം!
കോഴിക്കോട് നിന്ന് പയ്യോളി ബീച്ചിലേക്ക്
PC:Shagin sunny