Search
  • Follow NativePlanet
Share
» »ഒരു മുറിയല്ല, ഒരു ഗ്രാമം തന്നെ വാടകയ്ക്കെടുക്കാം.. അതും കുറഞ്ഞ ചിലവിൽ... ഇതൊക്കെയല്ലേ യാത്രയിലെ രസം!!

ഒരു മുറിയല്ല, ഒരു ഗ്രാമം തന്നെ വാടകയ്ക്കെടുക്കാം.. അതും കുറഞ്ഞ ചിലവിൽ... ഇതൊക്കെയല്ലേ യാത്രയിലെ രസം!!

എന്നാൽ കിടിലൻ ഒരു യാത്രയിൽ വളരെ കുറച്ച് മാത്രം ചിലവിൽ ഒരു താമസസ്ഥലം ലഭിച്ചാലോ?? അതും വെറുമൊരു മുറി മാത്രമല്ല! ഒരു ഗ്രാമം തന്നെ നിങ്ങൾക്ക് ഇവിടെ വാടകയ്ക്കെടുക്കാം...

യാത്രകളിലെ ഏറ്റവും ചിലവ് വരുന്ന കാര്യമേതെന്നു ചോദിച്ചാൽ കണ്ണും പൂട്ടി പറയാം അത് താമസസൗകര്യങ്ങളുടെ കാര്യത്തിലാണെന്ന്. മികച്ച സൗകര്യങ്ങളും സുഖകരമാ താമസവും നല്കുന്ന ഇടങ്ങൾക്ക് പോക്കറ്റിലൊതുങ്ങാത്ത തുകയായിരിക്കും. വ്യൂ പോയിന്‍റുകള്‍ക്കും ബീച്ചുകൾക്കും ഹിൽസ്റ്റേഷനിലും ഒക്കെ പോകുമ്പോൾ പിന്നെ പറയുകയും വേണ്ട.. നല്ല താമസസ്ഥലങ്ങൾ സ്വന്തമാക്കണമെങ്കിൽ പണം കുറച്ചധികം ഇറക്കേണ്ടി വരും! സാധാരണയായി പരിചിതമല്ലാത്ത ഒരു പ്രദേശത്ത് ചെല്ലുമ്പോൾ, സുരക്ഷിതവും മികച്ച സൗകര്യങ്ങളുമുള്ള ഇടം മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ചിലവും കൂടും! എന്നാൽ കിടിലൻ ഒരു യാത്രയിൽ വളരെ കുറച്ച് മാത്രം ചിലവിൽ ഒരു താമസസ്ഥലം ലഭിച്ചാലോ?? അതും വെറുമൊരു മുറി മാത്രമല്ല! ഒരു ഗ്രാമം തന്നെ നിങ്ങൾക്ക് ഇവിടെ വാടകയ്ക്കെടുക്കാം... എങ്ങനെയെന്നല്ലേ?? നോക്കാം

വാടകയ്ക്കെടുക്കാം ഒരു ഗ്രാമം

വാടകയ്ക്കെടുക്കാം ഒരു ഗ്രാമം

ആദ്യം കേൾക്കുമ്പോൾ അതിശയം ഇത്തിരിയൊന്നുമല്ല തോന്നുന്നത്. മുറികൾ വാടകയ്ക്ക് എടുത്തുന്നതും വീടും കോട്ടേജും ചിലപ്പോൾ വീടും സ്ഥലവും ഉൾപ്പെടെയുള്ള പ്രോപ്പർട്ടികൾ വാടകയ്ക്ക് എടുക്കുന്നതായും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതങ്ങനെലല്ല! ഒരു ഗ്രാമം മുഴുവനുമായാണ് നമുക്ക് വാടകയ്ക്ക് ലഭിക്കുന്നത്. അതും സാധാരണ ഒരു ഹോട്ടൽ റൂം എടുക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ. ഒരു ഗ്രൂപ്പായി യാത്ര ചെയ്യുമ്പോൾ ഇതിലും ലാഭം എങ്ങനെ കിട്ടുവാനാണല്ലേ!!

PC:Alessandro Vecchi

ഇറ്റലിയില്‍ ആണെങ്കിലെന്താ? ലാഭമല്ലേ!

ഇറ്റലിയില്‍ ആണെങ്കിലെന്താ? ലാഭമല്ലേ!

മധ്യ ഇറ്റലിയിലെ മാർച്ചെ മേഖലയിൽ സ്ഥിതി ചെയ്യുന്ന പെട്രിറ്റോളി എന്ന ഗ്രാമമാണ് ഈ കിടിലൻ ഓഫർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇവിടെ പ്രവർത്തിക്കുന്ന ഗ്രൂപ്പ് അക്കോമഡേഷൻ ഡോട്ട് കോം എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഈ ഓഫറുമായി വന്നിരിക്കുന്നത്. ഒരു ഇറ്റാലിയൻ ചരിത്രനഗരത്തിനു വേണ്ട എല്ലാ ഭംഗിയും പ്രത്യേകതകളും പെട്രിറ്റോളിയ്ക്കുമുണ്ട്. റോമൻ നിലവറകളും ഉയർന്ന കോട്ടയും നഗരത്തിന്‍റെ ഭംഗിയും കൗതുകവും വർധിപ്പിക്കുന്നു. സന്ദർശകർക്ക് ഇവിടെ വെറും ഗ്രാമം വാടകയ്ക്ക് എടുക്കുക മാത്രമല്ല, ഇവിടുത്തെ പോന്തോട്ടവും സിനിമാ തിയേറ്ററും കൊട്ടാരവുമെല്ലാം ആസ്വദിക്കുവാനും ഉപയോഗിക്കുവാനും സാധിക്കും. അഡ്രിയാറ്റിക് തീരത്തിനടുത്താണ് ഈ ഗ്രാമമുള്ളത്.

PC:Horticinum

 പാലാസോ മന്നോച്ചി

പാലാസോ മന്നോച്ചി

ഗ്രാമത്തിലെ അതിമനോഹരമായ കൊട്ടാരത്തിലാണ് താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പാലാസോ മന്നോച്ചി എന്ന ഈ കൊട്ടാരത്തിൽ പൂന്തോട്ടവും നീന്തൽക്കുളവും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ഇവിടുത്തെ വലിയ കോട്ടയുടെ ഭാഗമാണ് ഈ കൊട്ടാരം. സമുദര നിരപ്പിൽ നിന്നും ഏകദേശം 300 മീറ്റർ ഉയരത്തിലാണ് ഈ കൊട്ടാരമുള്ളത്. അതുകൊണ്ടുതന്നെ പ്രദേശത്തിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചയും ഈ കൊട്ടാരം വാഗ്ദാനം ചെയ്യുന്നു.

PC:Rollopack

വാടക

വാടക

സാധാരണ ഒരു മികച്ച കോട്ടേജ് വാടകയ്ക്ക് എടുക്കണമെങ്കിൽ പതിനായിരങ്ങൾ ചിവഴിക്കേണ്ട ഒരു നാട്ടിൽ ഒരു ഗ്രാമം വാടകയ്ക്കെടുക്കുവാൻ എത്രയാകുമെന്നല്ലേ... പേടിക്കേണ്ട! പോക്കറ്റിലൊതുങ്ങുന്ന തുകയിൽ നിങ്ങൾക്കിത് ലഭിക്കും. ഓഫർ എങ്ങനെയാണന്നല്ലേ? കൊട്ടാരത്തിലും ചുറ്റിലുമായി ആകെ 98 കിടപ്പുമുറികൾ ഇവിടെയുണ്ട്. ഗ്രാമം മൊത്തത്തിൽ വാടകയ്ക്ക് എടുക്കുന്നതിന് 1303 പൗണ്ടാണ് വേണ്ടിവരുന്നത്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 1,27,630.66 രൂപ വരും. എന്നാൽ 200 പേര് അടങ്ങുന്ന ഒരു സംഘമാണ് ഇവിടം വാടകയ്ക്ക് എടുക്കുന്നതെങ്കിൽ ഒരാൾക്ക് വെറും 638 രൂപ മാത്രമേ ചിലവാകുകയുള്ളൂ.

PC:Jeff Finley/Unsplash

ബുക്ക് ചെയ്യുമ്പോൾ

ബുക്ക് ചെയ്യുമ്പോൾ

പാലാസോ മന്നോച്ചി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഇത് കുറഞ്ഞത് മൂന്നു ദിവസത്തേയ്ക്ക് എങ്കിലും ബുക്ക് ചെയ്ണം എന്നതാണ്. മാത്രമല്ല, ബുക്കിങ് ഏഴു ദിവസത്തിൽ കൂടുതൽ വരുവാനും പാടില്ല. ഒരു ഇറ്റാലിയൻ യാത്രയിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നല്കുവാൻ സാധിക്കുന്ന സ്ഥലമാണിത്. രുചികരമായ ഇറ്റാലിയൻ ഭക്ഷണവും വിളമ്പുന്ന റസ്റ്റോറന്‍റുകൾ, ഹാളുകള്‍, സൂപ്പർ മാർക്കറ്റുകൾ, ഇറ്റാലിയൻ വൈന്‍ ലഭിക്കുന്ന വൈൻ ഷോപ്പുകൾ, തുടങ്ങിയവ ഇവിടെ ഉണ്ട്. മാത്രമല്ല, ഇറ്റാലിയൻ തീമിൽ ഒരു വിവാഹം ആഗ്രഹിക്കുന്നവർക്കും പറ്റിയ സ്ഥലമാണിത്.

PC: Bernard Hermant/Unsplash

അങ്ങനെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ട്രെയിൻ കേരളത്തിലുമെത്തി.. പഞ്ചനക്ഷത്ര സൗകര്യങ്ങൾ.. ചിലവ് എത്രയാണെന്നോ?!അങ്ങനെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ട്രെയിൻ കേരളത്തിലുമെത്തി.. പഞ്ചനക്ഷത്ര സൗകര്യങ്ങൾ.. ചിലവ് എത്രയാണെന്നോ?!

ലക്ഷ്യങ്ങൾ

ലക്ഷ്യങ്ങൾ

നിരവധി വീടുകളും താമസസ്ഥലങ്ങളുമുള്ള പട്ടണമാണെങ്കിലും അവയിൽ മിക്കവയും ഒഴിഞ്ഞ് കിടക്കുകയാണ്. ഇവിടെ വിനോദസഞ്ചാരം വളർത്തുക എന്നതിനൊപ്പം തന്നെ ഇവിടെ പ്രദേശം സജീവമാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ട്. അൻപത് പേരെ മുതൽ പരമാവധി 200 പേരെ വരെ ഉൾക്കൊള്ളുവാൻ സാധിക്കുന്നതാണ് ഇവിടം.

PC:Lawrence Chismorie/Unsplash

സന്തോഷമാണ് ഇവരു‌ടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!സന്തോഷമാണ് ഇവരു‌ടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!

വീടും സ്ഥലവും

വീടും സ്ഥലവും

ഇവിടേക്ക് താമസം മാറ്റുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച ഓഫറുകള് ഇറ്റലി നല്കുന്നുണ്ട്. സൗത്ത് ഈസ്റ്റ് ഇറ്റലി നഗരത്തിൽ വസ്തു വാങ്ങി അവിടെ സ്ഥിരതാമസമാക്കുന്ന ആളുകൾക്ക് 30,000 യൂറോ അതായത് 25 ലക്ഷം രൂപ നൽകുമെന്ന് നേരത്തെ ഒരു പ്രഖ്യാപനം ഉണ്ടായിരുന്നു. 1991-ന് മുമ്പ് നിർമ്മിച്ച പല ഒഴിഞ്ഞ വീടുകളിലും ആളുകളെ പുനരധിവസിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ഇറ്റലിയിലെ പല നഗരങ്ങളിലും ഇത്തരത്തിൽ ആളുകളെ ക്ഷണിക്കുന്നുണ്ട്,

PC:Babak Habibi/Unspalsh

കണ്ടാലും കണ്ടാലും തീരാത്ത ഇറ്റലിയുടെ വിശേഷങ്ങള്‍കണ്ടാലും കണ്ടാലും തീരാത്ത ഇറ്റലിയുടെ വിശേഷങ്ങള്‍

അര്‍ജന്‍റീനയേക്കാള്‍ യുനസ്കോ സ്മാരകങ്ങള്‍..പുല്‍മേടും മുന്തിരിത്തോപ്പുകളും...ഇറ്റലിയിലെ ‌‌ടസ്കനി വിശേഷങ്ങള്‍അര്‍ജന്‍റീനയേക്കാള്‍ യുനസ്കോ സ്മാരകങ്ങള്‍..പുല്‍മേടും മുന്തിരിത്തോപ്പുകളും...ഇറ്റലിയിലെ ‌‌ടസ്കനി വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X